Tuesday, November 13, 2007

ഒരു ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഓര്‍മ്മക്ക്

അബ്ബാസ്സിയായില്‍ നിന്നും തിരിച്ചുള്ള യാത്രയെ പറ്റി എനിക്കത്ര ഓര്‍മ്മയൊന്നുമില്ല... അതല്ലേലും എന്റെ കുറ്റമല്ല...ശരീരവേദന അത്രക്കുണ്ടായിരുന്നു...മനസ്സിനും ... കളി തോറ്റതിലല്ല( ജയിക്കുമെന്നു നമ്മുടെ ടീമില്‍ പോലും ആരും തന്നെ വിചാരിചിട്ടുന്ടെന്നു എനിക്കു തൊന്നുന്നില്ല..സത്യം !! തിരിച്ചിനി ജോലിക്കു ചെല്ലുമ്പോല്‍ ആള്‍ക്കാരുടെ ആക്കിയുള്ള ആ ഒരു ചിരി ഉണ്ടല്ലൊ...അതോര്‍ക്കാനേ വയ്യ... എന്തായലും ഇതൊന്നും ഓര്‍ത്ത് അധികം ടെന്‍ഷന്‍ ഒന്നും അടിക്കേണ്ടി വന്നില്ല...ശരീരത്തിന്റെ ക്ഷീണം കാരണം ബസ്സില്‍ കയറിയ്തെ ഓര്‍മ്മയുള്ളൂ...

നീ എന്താ ഇറങുന്നില്ലെ ? ബിനുവിന്റെ ചൊദ്യം കെട്ടാണു ഞെട്ടി എഴുന്നേറ്റതു... ബസ്സ് അപ്പൊഴേക്കും ക്യമ്പില്‍ തിരികെ എത്തിയിരുന്നു ... ആദ്യ രാത്രി കഴിഞ്ഞ പുതുപെണ്ണു നടക്കുമ്പൊലെ നടക്കുന്ന എന്നെ കണ്ടു പരിചയമുള്ള ചിലരെങ്കിലും പകച്ചെങ്കിലും , എനിക്കു ഏറു കൊള്ളുന്നതു കണ്ടവര്‍ക്കൊന്നും തന്നെ ഈ നടപ്പില്‍ യാതൊരു പന്തികെടും തോന്നിയില്ല...

എങ്ങനെ ഒക്കെയോ രാജേഷിന്റെ റൂമില്‍ ചെന്നതും ബെഡിലെക്കൊരു വീഴ്ചയായിരുന്നു... ജയിച്ചാലും തോറ്റാലും 'സന്തോയം ' ആയ കൊന്ടു കള്ളെത്താനും സെവനപ്പ് പൊട്ടാനും അധിക നേരം വേണ്ടി വന്നില്ല... അല്ലെങ്കിലും ഈ ഒരു കാര്യതില്‍ രാജേഷിനുള്ള ഒരു ശുഷ്ക്കാന്തി ഞന്‍ എന്റെ ജീവിതതില്‍ വെറെ ആരിലും കണ്ടിട്ടില്ല... ആദ്യതെ പെഗ്ഗ് ഒഴിച്ചതും ഡോറില്‍ ഒരു മുട്ട്...

'കള്ളിന്റെ മണം വന്നു തുടങിയ സ്ഥിതിക്കു അതു കൃഷ്ണന്‍ തന്നെ ആയിരിക്കും' രാജേഷ് പറഞ്ഞു.... ഡോര്‍ തുറന്നു വന്ന കൃഷണനെ കണ്ടു അതു കൊണ്ട് തന്നെ ആരും അത്ഭുതപെട്ടില്ല... കള്ളു കുടിയന്മാര്‍ തമ്മിലുള്ള ആ ഒരു വേവ് ലെങ്ത് ഉണ്ടല്ലോ... ഏത് ? ഞാന്‍ പറഞു വരുന്നതു എന്താണെന്നു എല്ലാ കള്ളു കുടിയന്മാറ്ക്കും മനസ്സിലായി കാണും എന്നു വിശ്വസിക്കുന്നു...

ആദ്യതെ പെഗ്ഗ് അകത്തേക്കു ചെന്നതോടെ വേദനക്കൊക്കെ ഒരു കുറവു അനുഭവപെട്ടു തുടങ്ങി എങ്കില്‍ തന്നെയും ആരിലും ഒരു ഊര്‍ജ്ജസ്വലത കാണാനില്ലയിരുന്നു... നഷ്ടപെട്ട ഊര്‍ജ്ജസ്വലത വീണ്ടെടുക്കാന്‍ ഏറ്റവും നല്ലതു ആദ്യത്തേതിനു പിറകെ ഒന്നും കൂടി അടിക്കുക എന്ന ആ പഴയ മധ്യ തിരുവതാങ്കൂര്‍ ഫോര്‍മുല ഈ ഇന്റര്‍നെറ്റ് യുഗത്തിലും അപ്ളൈ ചെയ്യാമെന്നു തെളിയിക്കപ്പെട്ടു...

പക്ഷെ രാവിലെ അബ്ബാസ്സിയയിലെ ക്രിക്കെറ്റ് ഗ്രൌണ്ടില്‍ വെച്ച് നഷ്ട്ടപ്പെട്ട, ക്രിത്യമായി പറഞാല്‍ രന്ടാമത്തെ ഒവറിലെ മൂന്നാമത്തെ ബോളില്‍ മിസ്സിങ്ങായ ആ പുഞ്ജിരി തിരികെ എത്താന്‍ ഒരെണ്ണം കൂടി അടിക്കേണ്ടി വന്നു എന്നതാണു സത്യം .... കുറച്ചു ലേയ്റ്റ് ആയെങ്കിലെന്താ... രാവിലത്തെ കളിയില്‍ ബെര്‍മുഡാ പോലെ ആരുന്നെങ്കിലും ഉച്ചക്കു ശേഷമുള്ള ഈ കളിയില്‍ ഓസ്ത്രേലിയയെ പോലെ എല്ലാവരും ഒരുമിചു ഫോം ആയി ...

പിന്നീടങ്ങോട്ടു കൂടിയാലോചനകളുടെയും ചര്‍ച്ചകളുടേയും മേളമായിരുന്നു... എല്ലാം എത്തി നിന്നതു ഒരേ ഒരു ബിന്ദുവില്‍ മാത്രം .. എങ്ങനെ പൊതു ജനത്തിന്റെ പരിഹാസത്തില്‍ നിന്നും രക്ഷപ്പെടാം ? മലപ്പുറം കത്തി, നാടന്‍ ബോംബ് ...എന്തോരങ്കമായിരുന്നു ...... എന്തായാലും പൊതു ജനം അര്‍മാദിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും തന്നെ രണ്ടഭിപ്രായം ഇല്ലായിരുന്നു.... വീണ്ടും ചര്‍ച്ചകള്‍ ...കൂടിയാലോചനകള്‍ ... രജേഷിനെ പോലെ ചിലര്‍ ഒരു കൈയില്‍ ഗ്ലാസ്സുമായി ഒറ്റക്കു നിന്നും ഗാഡമായി ചിന്തിക്കുന്നുന്ടായിരുന്നു.... കൃഷ്ണന്റെ തലയിലാണു ആ ആശയം മുളച്ചത്... 'ഒരെണ്ണം കൂടി അടിചിട്ടു നമുക്കാലൊചിക്കാം' എന്ന് ... ഒന്നാമതെ ഓവര്‍ ദിലീപ് എറിയണൊ അതൊ സന്ദീപ് എറിയണൊ എന്ന കാര്യത്തില്‍ രാവിലെ ഉണ്ടായ അഭിപ്രായ വെത്യാസമൊന്നും ഇവിടെ ഉന്ടായില്ല...ഐകകണ്ഠേന ക്രിഷ്ണന്റെ വാക്കുകള്‍ സ്വീകരിക്കപെട്ടു...

നാലാമത്തെ അടിചതോടു കൂടി ക്യാപ്റ്റന്‍ ബിനു തോല്‍വിയുടെ കാരണം ആണവകരാറിനെ സി.പി.എം എതിര്‍ക്കുന്നതു മൂലമണെന്നുള്ള റിപ്പോര്‍ട് വായിച്ചു പാസ്സാക്കിയെടുത്തു.... ശേഷം നടന്ന ചര്‍ച്ചയില്‍ ടീം ഉടച്ചു വാര്‍ക്കാനും നാണക്കേടു ഒഴിവാക്കുന്നതിനായി കളിക്കാര്‍ എല്ലാവരും അടുത്ത ദിവസം സിക്ക് ലീവ് എടുക്കാനും തീരുമാനിച്ചു...

കാര്യങ്ങള്‍ ഇത്രയും എത്തി നില്‍ക്കുമ്പോഴാണു എന്റെ ജീവിതത്തെ തന്നെ ഒരു പക്ഷെ മാറ്റി മറിചേക്കാന്‍ സാധ്യത ഉള്ള ആ ഫോണ്‍ കോള്‍ വരുന്നതു... മറ്റാരുമല്ല...സ്വന്തം ഭാര്യ തന്നെയാണു... സെഞ്ജ്വറി അടിക്കും എന്നൊക്കെ വീമ്പിളക്കിയിട്ടാണു രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയത്...ഇവളൊടിനി എന്തു പറയും ദൈവമേ ? 4 എണ്ണം അകത്തു ചെന്നതിന്റെ ധൈര്യത്തിലാവം ഞാന്‍ ഫോണ്‍ എടുക്കാന്‍ തീരുമാനിച്ചു...

ഹലോ...ഹലോ...എന്താ അവിടെ ഭയങ്കര ബഹളം ?
ഓ, പ്രത്യേകിച്ചൊന്നുമില്ല... എല്ലവരും ഉണ്ടിവിടെ..അതിന്റെയൊരു ഒച്ചപ്പാടാ കൊച്ചേ

ഏട്ടന്‍ കളിക്കാന്‍ പോയിട്ടെന്തായി ?
എന്താവാന്‍ തോറ്റു പോയി....അതിന്റെ വിഷമത്തില്‍ ഞങ്ങള്‍ ഓരോ ചെറുതു അടിക്കുവാ...

ഹും .. ​ജയിചാലും തോറ്റലും അതുറപ്പാണല്ലൊ...
ഒരു ദിവസത്തേക്കല്ലെ പെണ്ണെ...വിട്ടുകളയെന്നെ....

ഉം ..ഉം .. ​ഓക്കെ... അതു പോട്ടെ...ഏട്ടന്‍ എത്ര അടിച്ചു ??
4 അടിച്ചു

അയ്യേ...നാണമില്ലെ ഏട്ടാ..ഇനി ഞാന്‍ ഇവിടെ ഓഫീസ്സില്‍ ഉള്ളവര്‍ടെ മുഖത്തെങ്ങനെ നോക്കും ....ഞാന്‍ എല്ലാരോടും പറഞ്ഞു എട്ടന്‍ നന്നായിട്ടു അടിക്കും ... 100 അടിച്ചിട്ടുള്ള ആളാ എന്നൊക്കെ... എന്തൊക്കെ വീമ്പു പറച്ചിലാരുന്നു ഇവിടുന്നു പോണേനു മുന്നെ...എന്നോട് മിണ്ടണ്ടാ :

അതു പിന്നെ..ഡോ...

ര്ര്ര്ര്...ര്ര്ര്ര്

ദൈവമേ ... ലോകത്തു വേറെ ആര്‍ക്കും ഉണ്ടാവില്ല , 4 പെഗ്ഗ് അടിച്ചതു കുറഞ്ഞു പോയി എന്നു പറഞ്ഞു പിണങ്ങുന്ന ഒരു ഭാര്യ... ഞാന്‍ എന്തു ഭാഗ്യവാനാ !! പിന്നെ ഒന്നുമാലോചിച്ചില്ല... ഒരു 3 പെഗ്ഗ് കൂടി അങ്ങു ആന്ത്രാളപ്പെട്ടു...പിന്നെ കണ്ണു തുറക്കുമ്പോല്‍ രാത്രി 9 മണി ആയിരുന്നു... ഫോണ്‍ എടുത്തു നോക്കിയപ്പോള്‍ 24 മിസ്ഡ് കൊള്‍ ... എല്ലാം വാമ ഭാഗത്തിന്റെ തന്നെ... ടാക്സി ചേട്ടന്റെ കാറില്‍ ഇരിക്കുമ്പോഴും എനിക്കൊന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല... പക്ഷെ അതിനു അധികം വെയ്റ്റ് ചെയ്യേണ്ടി വന്നില്ല...

ആ കഥ ഇവിടെ തീരുന്നില്ല... അതൊട്ടു ഇവിടെ എഴുതാനും പറ്റില്ലാ....ബാക്കി കഥ ദയവായി ആരും ഊഹിച്ചെടുക്കരുത് ... അഥവാ ഊഹിച്ചു കിട്ടിയാല്‍ തന്നെ പുറത്തു പറയരുതു.... പ്ലീസ്

Tuesday, October 23, 2007

വവ്വല്‍സും ബ്രൂസ് ലീയും

കുറച്ചു പഴയ കഥയാണു...നല്ല നാടന്‍ ഭാഷയില്‍ പറഞാല്‍, ഞാന്‍ വള്ളിനിക്കറുമിട്ടു മൂക്കളയും ഒലിപ്പിച്ചു നടക്കുന്ന പ്രായം ... 5 വയസ്സു വരെ ഓറീസ്സയിലായിരുന്നു പഠിച്ചത്... അതു കൊണ്ടു തന്നെ മലയാളം അക്ഷരങ്ങള്‍ അറിയില്ലയിരുന്നു...നാട്ടിലെത്തി ഒന്നാം ക്ളാസ്സില്‍ ചേര്‍ത്തപ്പോള്‍ എന്നെ മലയാളം അക്ഷരം പഠിപ്പിക്കാനായി നമ്മുടെ തന്നെ ഒരു അകന്ന ബന്ധു കൂടിയായ സുബഗ ആന്റിയെ ഏല്പ്പിച്ചു....

ഹിന്ദി അക്ഷരങ്ങളുടെ മുകളില്‍ മലയാളം അക്ഷരം എഴുത്യിട്ടാണു ആന്റി എന്നെ മലയാളം പഠിപ്പിച്ചത്... മലയാളം അക്ഷരങ്ങള്‍ ഒക്കെ മനസ്സിലാക്കിയപ്പോഴേക്കും അതിന്റെ താഴെ എഴുതിയിരുന്ന ഹിന്ദി അക്ഷരങ്ങള്‍ ഒക്കെ ഞാന്‍ മനസ്സില്‍ നിന്നും ഡിലീറ്റ് ചെയ്തിരുന്നു (അല്ലേലും 2 വള്ളത്തില്‍ കാലുവെച്ചുള്ള ഏര്‍പ്പാടു പണ്ടേ എനിക്കിഷ്ടമല്ല )...സത്യം പറഞ്ഞാല്‍ എന്റെ പേരൊന്നു ഹിന്ദിയില്‍ എഴുതാന്‍ പോലും എനിക്കിപ്പോ അറിയില്ല ... അതു പിന്നെ എന്നെ മാത്രം കുറ്റം പറഞ്ഞിട്ടും കാര്യമില്ല ... സാവന്‍ ഭരദ്വാജന്‍ എന്നൊക്കെ ഹിന്ദിയില്‍ എങ്ങനെ എഴുതാനാ ?? അപ്പൂപ്പന്‍മാര്‍ ചെയ്യുന്ന ഓരോ ചെയ്ത്തേ !!!

അപ്പോ പറഞ്ഞു വന്നതെന്താന്നു വെച്ചാ, രണ്ടാം ക്ലാസ്സിലെ പഠനം കഴിഞ്ഞതോടു കൂടി , എന്റെ അമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഞന്‍ സര്‍വജ്ഞ പീഠം കയറുകയും സുബഗ ആന്റിയെ ഞാന്‍ അങ്ങോട്ടു പഠിപ്പിക്കാന്‍ തുടങ്ങുകയും ചെയ്യുന്ന ഒരു സാഹചര്യം സംജാതമായി... ഞാന്‍ അറിവിന്റെ മഹാസമുദ്രം നീന്തി കടക്കുമ്പോള്‍ ഒരു വിഘാതമായേക്കുമോ എന്നു ഭയന്നിട്ടെന്നവണ്ണം സുബഗ ആന്റിയെ എന്റെ അമ്മച്ചി ഫയര്‍ ചെയ്യുകയും ആസ്ഥാന ഗുരുവായി മോനച്ചന്‍ സാറിനെ നിയമിക്കുകയും ചെയ്തു ...

മോനച്ചന്‍ സാറന്നു വളരെ ചെറുപ്പമാണു.. മീശ പോലും കിളിര്‍ത്തിട്ടില്ല... ഡിഗ്രി ചെയ്തു കൊണ്ടിരിക്കുന്ന സമയം ... അപ്പോഴാണു എന്റെ വീട്ടില്‍ നിന്നും സാറിനു ഓഫര്‍ ലെറ്റര്‍ ചെല്ലുന്നതും സാറിന്റെ ആദ്യ സ്റ്റുഡന്‍റ്റ് ആയി ഞാന്‍ മാറുന്നതും (മുജ്ജന്‍മ പാപം ..അല്ലതെന്തു പറയാന്‍)

അങ്ങനെ പിള്ളേര്‍ പഠിക്കേണ്ടതെങ്ങനെയെന്നു സാര്‍ എന്നേയും, പിള്ളേരെ പഠിപ്പിക്കേണ്ടതു എങ്ങനെയെന്നു ഞാന്‍ സാറിനേയും പഠിപ്പിച്ചു തുടങ്ങി ... ഏതാണ്ടൊരു മാസക്കാലം ആ മധുവിധു തുടര്‍ന്നു ... പ്രശ്നങ്ങള്‍ തുടങ്ങിയതു സാറിനു ആദ്യതെ ശമ്പളം കിട്ടിയപ്പോള്‍ മുതലാണ്... കിട്ടിയ കാശിനു സാര്‍ ആദ്യം തന്നെ പോയി ഒരു സെറ്റ് ചൂരല്‍ വാങ്ങി (ഒരു കാര്യവുമില്ലതെ കാശു കളയുന്നതു നോക്കണേ)... പിറ്റേന്നു വന്നപ്പോള്‍ തന്നെ സാര്‍ ആ സന്തോഷ വാര്‍ത്ത അറിയിക്കുകയും ചെയ്തു ... ചൂരല്‍ വാങ്ങിയിട്ടുണ്ട്, ചാണകത്തില്‍ മുക്കി പഴുപ്പിക്കാന്‍ വെച്ചിരിക്കുകയാണത്രെ !!!

ആരോടാ കളി, ഞാനുണ്ടോ വിട്ടു കൊടുക്കുന്നു ... നന്നായിട്ടങ്ങോട്ടു പഠിക്കാന്‍ തുടങ്ങി... അല്ല പിന്നെ !! കൂടുതലായി പഠിച്ചു തുടങ്ങിയപ്പോഴാണു എന്റെ സംശയങ്ങളും കൂടി തുടങ്ങിയത് ... അത് കൂടി കൂടി വന്നു ലോക സമാധാനത്തിലേക്കും നിരായുധീകരണത്തിലേക്കും ഒക്കെ ഞാന്‍ ഉടനെ കടക്കും എന്നു തോന്നി തുടങ്ങിട്ടാണൊ എന്തോ ഒരു ദിവസം മോനച്ചന്‍ സാര്‍ പ്രഖ്യാപിച്ചു ' നാളെ മുതല്‍ നമ്മള്‍ ഇങ്ലീഷ് ഗ്രാമര്‍ പഠിക്കാന്‍ തുടങ്ങുന്നു' CBSE സില്ലബസ് അല്ലേ...എന്തായലും ആവശ്യം വരും ...

അങ്ങനെ ഗ്രാമര്‍ ഒക്കെ പഠിച്ചു ഞാന്‍ നല്ല ഗ്ലാമറായി ഇരിക്കുന്ന ദിവസങ്ങളില്‍ ഒന്നാണു സാര്‍ പിറ്റേന്നു മുതല്‍ പഠിപ്പിക്കാന്‍ പോവുന്ന വവ്വല്‍സിനെ പറ്റി പറയുന്നത് ... അങ്ങനെ ഒരു വാക്കു ഞാന്‍ കേള്‍ക്കുന്നത് തന്നെ അന്നാദ്യമായിട്ടയിരുന്നു...ഇതിനും ഇനി ചിറകൊക്കെ കാണുമൊ എന്നൊക്കെ ആലോചിച്ച് അന്നത്തെ രാത്രി ഞാന്‍ ഒരു പോള കണ്ണടച്ചില്ല...സത്യം !!

ആദ്യമായി വവ്വല്‍സ് ഏതൊക്കെയാണെന്നും അതിന്റെ പ്രത്യേകതകളും , വവ്വല്‍സില്‍ തുടങ്ങുന്ന വാക്കാണെങ്കില്‍ അതിനു മുന്നെ 'ആന്‍' എന്നു ചേര്‍ക്കണം തുടങ്ങിയ കാര്യങ്ങള്‍ ഒക്കെ പറഞ്ഞു തന്നു...എല്ലാം എനിക്കു പുതിയ അറിവുകളായിരുന്നു ... അതിനു ശേഷമാണു വവ്വല്സിന്റെ ആ ഒരു പ്രത്യേകത സാര്‍ പറഞ്ഞത് ... " ഒരു വവ്വലും ഒരു വാക്കില്‍ 2 തവണയില്‍ കൂടുതല്‍ അടുത്തടുതു വരില്ല" ഉദാഹരണത്തിനു " SHOOT, SPEED " Etc.

സാറിത്രയും കാലം പറഞ്ഞതില്‍ എനിക്കു അംഗീകരിക്കാന്‍ പറ്റാത്ത ആദ്യത്തെ കാര്യമായിരുന്നു അത്... എങ്ങനെ സമ്മതിച്ചു കൊടുക്കും ... ഞാന്‍ അത് എവിടെയോ കണ്ടിട്ടുണ്ട് ... അതും നാലും അന്‍ചും തവണയൊക്കെ ഒരു വവ്വല്‍ അടുപ്പിച്ചു വരുന്നതു ഞാന്‍ കണ്ടിട്ടുണ്ട് ...

അങ്ങനെ വരില്ല...അതെ പറ്റി യാതൊരു സംശയവും വേണ്ട ... സാര്‍ എനിക്കുറപ്പു നല്കി ...എന്നിട്ടും എന്റെ സംശയം മാറിയില്ല ... ഞാന്‍ പിന്നെം ഇതു തന്നെ ആവര്‍ത്തിച്ചു കൊണ്ടിരുന്നു ...ഒടുവില്‍ സഹി കെട്ടു സാര്‍ ചൂരല്‍ എടുത്തു ഒരെണ്ണം തന്നിട്ടു പറഞ്ഞു ഇനി നീ അതു തെളിയിച്ചു കാണിച്ചിട്ടു മതി പഠിത്തം ...

ഞാന്‍ സാറിന്റെ കയ്യില്‍ നിന്നും തല്ലു മേടിച്ചു ആദ്യമായി കരഞ്ഞു ... തല്ലു കൊണ്ടതില്‍ ആയിരുന്നില്ല എന്റെ വിഷമം ... ഞാന്‍ വാദിച്ച കാര്യം സത്യമായിരുന്നിട്ടും സാറതു വിസ്വസിക്കാതെ എന്നെ തല്ലി :(

എവിടെയാണു ഞാനതു കണ്ടത് ?... എനിക്കു വളരെ പരിചയമുള്ള എവിടെയോ ആണത്... ഞാന്‍ എന്നും കാണുന്ന ഒരു വാക്ക്.. എത്ര ആലോചിച്ചിട്ടും മനസ്സിലേക്കു വരുന്നില്ല... ഒടുവില്‍ ഉറങ്ങാന്‍ കിടന്നപ്പോഴാണു എന്റെ മനസ്സില്‍ ആ ബള്‍ബ് കത്തിയത് ... യുറേക്കാ ... യുറേക്കാ !!!! അന്നു രാത്രി ആത്മ സംതൃപ്തിയോടെ ഞാന്‍ ഉറങ്ങി ...

പതിവില്ലാതെ അന്നു രാവിലെ മുതല്‍ ഞാന്‍ മോനച്ചന്‍ സാറിനേ നൊക്കി ഇരുന്നു ...എന്റെ ഉല്‍സാഹം കണ്ടു കാര്യമറിയാത്ത എന്റെ അമ്മച്ചിയുടെ മനം കുളിര്‍ത്തു .... നാളു മണിയായപ്പോള്‍ സാറെത്തി ... അഭിമാനത്തോടെ ഞാന്‍ സാറിന്റെ മുന്‍പില്‍ നിന്നു ... എന്റെ നില്‍പ്പു കണ്ടപ്പോഴെ പന്തികേടു തോന്നിയ സാര്‍ ചോദിച്ചു ... എന്താടാ... ?

ഞാനതു കണ്ടുപിടിച്ചു സാര്‍ !!എവിടെ ? ഞാനൊന്നു കാണട്ടെ ...സാറിനു ആകംക്ഷയായി ... ഞാന്‍ ഒരു ഗൂഡസ്മിതത്തോടെ എന്റെ കയ്യില്‍ ഇരുന്ന ഒരു മാതൃഭൂമി ദിനപത്രം സാറിനു കൈമാറി ... എന്നിട്ടതിലെ ബ്രൂസ് ലി എന്ന ഇങ്ലീഷ് ചിത്രകഥ കാണിച്ചു കൊടുത്തു ...

അതില്‍ ബ്രൂസ്ലി ഇടിക്കുകയും തൊഴിക്കുകയും ചെയ്യുമ്പോഴുള്ള " KHIYAAAAAAAAAAAA " , "DISHOOOOOOOOOOOOM " എന്നീ വാക്കുകള്‍ കണ്ട മോനച്ചന്‍ സാര്‍ തരിച്ചിരുന്നു...പിന്നെ വളരെ ദയനീയമായി എന്നെ നോക്കി ...ആ രൂപം ഇന്നും എന്റെ മനസ്സില്‍ മായതെ നില്‍ക്കുന്നു

വവ്വല്‍സും ബ്രൂസ് ലീയും

കുറച്ചു പഴയ കഥയാണു...നല്ല നാടന് ഭാഷയില് പറഞാല്, ഞാന് വള്ളിനിക്കറുമിട്ടു മൂക്കളയും ഒലിപ്പിച്ചു നടക്കുന്ന പ്രായം ... 5 വയസ്സു വരെ ഓറീസ്സയിലായിരുന്നു പഠിച്ചത്... അതു കൊണ്ടു തന്നെ മലയാളം അക്ഷരങ്ങള് അറിയില്ലയിരുന്നു...നാട്ടിലെത്തി ഒന്നാം ക്ളാസ്സില് ചേര്ത്തപ്പോള് എന്നെ മലയാളം അക്ഷരം പഠിപ്പിക്കാനായി നമ്മുടെ തന്നെ ഒരു അകന്ന ബന്ധു കൂടിയായ സുബഗ ആന്റിയെ ഏല്പ്പിച്ചു....

ഹിന്ദി അക്ഷരങ്ങളുടെ മുകളില് മലയാളം അക്ഷരം എഴുത്യിട്ടാണു ആന്റി എന്നെ മലയാളം പഠിപ്പിച്ചത്... മലയാളം അക്ഷരങ്ങള് ഒക്കെ മനസ്സിലാക്കിയപ്പോഴേക്കും അതിന്റെ താഴെ എഴുതിയിരുന്ന ഹിന്ദി അക്ഷരങ്ങള് ഒക്കെ ഞാന് മനസ്സില് നിന്നും ഡിലീറ്റ് ചെയ്തിരുന്നു (അല്ലേലും 2 വള്ളത്തില് കാലുവെച്ചുള്ള ഏര്പ്പാടു പണ്ടേ എനിക്കിഷ്ടമല്ല )...സത്യം പറഞ്ഞാല് എന്റെ പേരൊന്നു ഹിന്ദിയില് എഴുതാന് പോലും എനിക്കിപ്പോ അറിയില്ല ... അതു പിന്നെ എന്നെ മാത്രം കുറ്റം പറഞ്ഞിട്ടും കാര്യമില്ല ... സാവന് ഭരദ്വാജന് എന്നൊക്കെ ഹിന്ദിയില് എങ്ങനെ എഴുതാനാ ?? അപ്പൂപ്പന്മാര് ചെയ്യുന്ന ഓരോ ചെയ്ത്തേ !!!

അപ്പോ പറഞ്ഞു വന്നതെന്താന്നു വെച്ചാ, രണ്ടാം ക്ലാസ്സിലെ പഠനം കഴിഞ്ഞതോടു കൂടി , എന്റെ അമ്മയുടെ ഭാഷയില് പറഞ്ഞാല് ഞന് സര്വജ്ഞ പീഠം കയറുകയും സുബഗ ആന്റിയെ ഞാന് അങ്ങോട്ടു പഠിപ്പിക്കാന് തുടങ്ങുകയും ചെയ്യുന്ന ഒരു സാഹചര്യം സംജാതമായി... ഞാന് അറിവിന്റെ മഹാസമുദ്രം നീന്തി കടക്കുമ്പോള് ഒരു വിഘാതമായേക്കുമോ എന്നു ഭയന്നിട്ടെന്നവണ്ണം സുബഗ ആന്റിയെ എന്റെ അമ്മച്ചി ഫയര് ചെയ്യുകയും ആസ്ഥാന ഗുരുവായി മോനച്ചന് സാറിനെ നിയമിക്കുകയും ചെയ്തു ...

മോനച്ചന് സാറന്നു വളരെ ചെറുപ്പമാണു.. മീശ പോലും കിളിര്ത്തിട്ടില്ല... ഡിഗ്രി ചെയ്തു കൊണ്ടിരിക്കുന്ന സമയം ... അപ്പോഴാണു എന്റെ വീട്ടില് നിന്നും സാറിനു ഓഫര് ലെറ്റര് ചെല്ലുന്നതും സാറിന്റെ ആദ്യ സ്റ്റുഡന്റ്റ് ആയി ഞാന് മാറുന്നതും (മുജ്ജന്മ പാപം ..അല്ലതെന്തു പറയാന്)

അങ്ങനെ പിള്ളേര് പഠിക്കേണ്ടതെങ്ങനെയെന്നു സാര് എന്നേയും, പിള്ളേരെ പഠിപ്പിക്കേണ്ടതു എങ്ങനെയെന്നു ഞാന് സാറിനേയും പഠിപ്പിച്ചു തുടങ്ങി ... ഏതാണ്ടൊരു മാസക്കാലം ആ മധുവിധു തുടര്ന്നു ... പ്രശ്നങ്ങള് തുടങ്ങിയതു സാറിനു ആദ്യതെ ശമ്പളം കിട്ടിയപ്പോള് മുതലാണ്... കിട്ടിയ കാശിനു സാര് ആദ്യം തന്നെ പോയി ഒരു സെറ്റ് ചൂരല് വാങ്ങി (ഒരു കാര്യവുമില്ലതെ കാശു കളയുന്നതു നോക്കണേ)... പിറ്റേന്നു വന്നപ്പോള് തന്നെ സാര് ആ സന്തോഷ വാര്ത്ത അറിയിക്കുകയും ചെയ്തു ... ചൂരല് വാങ്ങിയിട്ടുണ്ട്, ചാണകത്തില് മുക്കി പഴുപ്പിക്കാന് വെച്ചിരിക്കുകയാണത്രെ !!!

ആരോടാ കളി, ഞാനുണ്ടോ വിട്ടു കൊടുക്കുന്നു ... നന്നായിട്ടങ്ങോട്ടു പഠിക്കാന് തുടങ്ങി... അല്ല പിന്നെ !! കൂടുതലായി പഠിച്ചു തുടങ്ങിയപ്പോഴാണു എന്റെ സംശയങ്ങളും കൂടി തുടങ്ങിയത് ... അത് കൂടി കൂടി വന്നു ലോക സമാധാനത്തിലേക്കും നിരായുധീകരണത്തിലേക്കും ഒക്കെ ഞാന് ഉടനെ കടക്കും എന്നു തോന്നി തുടങ്ങിട്ടാണൊ എന്തോ ഒരു ദിവസം മോനച്ചന് സാര് പ്രഖ്യാപിച്ചു ' നാളെ മുതല് നമ്മള് ഇങ്ലീഷ് ഗ്രാമര് പഠിക്കാന് തുടങ്ങുന്നു' CBSE സില്ലബസ് അല്ലേ...എന്തായലും ആവശ്യം വരും ...

അങ്ങനെ ഗ്രാമര് ഒക്കെ പഠിച്ചു ഞാന് നല്ല ഗ്ലാമറായി ഇരിക്കുന്ന ദിവസങ്ങളില് ഒന്നാണു സാര് പിറ്റേന്നു മുതല് പഠിപ്പിക്കാന് പോവുന്ന വവ്വല്സിനെ പറ്റി പറയുന്നത് ... അങ്ങനെ ഒരു വാക്കു ഞാന് കേള്ക്കുന്നത് തന്നെ അന്നാദ്യമായിട്ടയിരുന്നു...ഇതിനും ഇനി ചിറകൊക്കെ കാണുമൊ എന്നൊക്കെ ആലോചിച്ച് അന്നത്തെ രാത്രി ഞാന് ഒരു പോള കണ്ണടച്ചില്ല...സത്യം !!

ആദ്യമായി വവ്വല്സ് ഏതൊക്കെയാണെന്നും അതിന്റെ പ്രത്യേകതകളും , വവ്വല്സില് തുടങ്ങുന്ന വാക്കാണെങ്കില് അതിനു മുന്നെ 'ആന്' എന്നു ചേര്ക്കണം തുടങ്ങിയ കാര്യങ്ങള് ഒക്കെ പറഞ്ഞു തന്നു...എല്ലാം എനിക്കു പുതിയ അറിവുകളായിരുന്നു ... അതിനു ശേഷമാണു വവ്വല്സിന്റെ ആ ഒരു പ്രത്യേകത സാര് പറഞ്ഞത് ... " ഒരു വവ്വലും ഒരു വാക്കില് 2 തവണയില് കൂടുതല് അടുത്തടുതു വരില്ല" ഉദാഹരണത്തിനു " SHOOT, SPEED " Etc.

സാറിത്രയും കാലം പറഞ്ഞതില് എനിക്കു അംഗീകരിക്കാന് പറ്റാത്ത ആദ്യത്തെ കാര്യമായിരുന്നു അത്... എങ്ങനെ സമ്മതിച്ചു കൊടുക്കും ... ഞാന് അത് എവിടെയോ കണ്ടിട്ടുണ്ട് ... അതും നാലും അന്ചും തവണയൊക്കെ ഒരു വവ്വല് അടുപ്പിച്ചു വരുന്നതു ഞാന് കണ്ടിട്ടുണ്ട് ...

അങ്ങനെ വരില്ല...അതെ പറ്റി യാതൊരു സംശയവും വേണ്ട ... സാര് എനിക്കുറപ്പു നല്കി ...എന്നിട്ടും എന്റെ സംശയം മാറിയില്ല ... ഞാന് പിന്നെം ഇതു തന്നെ ആവര്ത്തിച്ചു കൊണ്ടിരുന്നു ...ഒടുവില് സഹി കെട്ടു സാര് ചൂരല് എടുത്തു ഒരെണ്ണം തന്നിട്ടു പറഞ്ഞു ഇനി നീ അതു തെളിയിച്ചു കാണിച്ചിട്ടു മതി പഠിത്തം ...

ഞാന് സാറിന്റെ കയ്യില് നിന്നും തല്ലു മേടിച്ചു ആദ്യമായി കരഞ്ഞു ... തല്ലു കൊണ്ടതില് ആയിരുന്നില്ല എന്റെ വിഷമം ... ഞാന് വാദിച്ച കാര്യം സത്യമായിരുന്നിട്ടും സാറതു വിസ്വസിക്കാതെ എന്നെ തല്ലി :(

എവിടെയാണു ഞാനതു കണ്ടത് ?... എനിക്കു വളരെ പരിചയമുള്ള എവിടെയോ ആണത്... ഞാന് എന്നും കാണുന്ന ഒരു വാക്ക്.. എത്ര ആലോചിച്ചിട്ടും മനസ്സിലേക്കു വരുന്നില്ല... ഒടുവില് ഉറങ്ങാന് കിടന്നപ്പോഴാണു എന്റെ മനസ്സില് ആ ബള്ബ് കത്തിയത് ... യുറേക്കാ ... യുറേക്കാ !!!! അന്നു രാത്രി ആത്മ സംതൃപ്തിയോടെ ഞാന് ഉറങ്ങി ...

പതിവില്ലാതെ അന്നു രാവിലെ മുതല് ഞാന് മോനച്ചന് സാറിനേ നൊക്കി ഇരുന്നു ...എന്റെ ഉല്സാഹം കണ്ടു കാര്യമറിയാത്ത എന്റെ അമ്മച്ചിയുടെ മനം കുളിര്ത്തു .... നാളു മണിയായപ്പോള് സാറെത്തി ... അഭിമാനത്തോടെ ഞാന് സാറിന്റെ മുന്പില് നിന്നു ... എന്റെ നില്പ്പു കണ്ടപ്പോഴെ പന്തികേടു തോന്നിയ സാര് ചോദിച്ചു ... എന്താടാ... ?

ഞാനതു കണ്ടുപിടിച്ചു സാര് !!എവിടെ ? ഞാനൊന്നു കാണട്ടെ ...സാറിനു ആകംക്ഷയായി ... ഞാന് ഒരു ഗൂഡസ്മിതത്തോടെ എന്റെ കയ്യില് ഇരുന്ന ഒരു മാതൃഭൂമി ദിനപത്രം സാറിനു കൈമാറി ... എന്നിട്ടതിലെ ബ്രൂസ് ലി എന്ന ഇങ്ലീഷ് ചിത്രകഥ കാണിച്ചു കൊടുത്തു ...

അതില് ബ്രൂസ്ലി ഇടിക്കുകയും തൊഴിക്കുകയും ചെയ്യുമ്പോഴുള്ള " KHIYAAAAAAAAAAAA " , "DISHOOOOOOOOOOOOM " എന്നീ വാക്കുകള് കണ്ട മോനച്ചന് സാര് തരിച്ചിരുന്നു...പിന്നെ വളരെ ദയനീയമായി എന്നെ നോക്കി ...ആ രൂപം ഇന്നും എന്റെ മനസ്സില് മായതെ നില്ക്കുന്നു

Thursday, October 18, 2007

മുരളി ആശാന്‍

ഇതിങ്ങനെ പോയാല്‍ ശരിയാവില്ല ... യാതൊരു പ്രതിപക്ഷ ബഹുമാനവുമില്ലാതെ ആണു ആശാന്‍ പെരുമാറുന്നത് ... സ്ക്രൂഡ്രൈവര്‍ കൊണ്ടു ഒരു അടി കാലിനു കിട്ടിയെന്നതു ഞാന്‍ പ്രശ്നമാക്കുന്നില്ല, പക്ഷെ പോയ മാനമോ ? ശോ ... ആ ശ്രീകുമാരിയുടേയും ധന്യയുടേയും മുന്നില്‍ ഇത്രയും കാലം കഷ്ടപെട്ടുണ്ടാക്കിയ ഇമേജ് എല്ലാം തകര്‍ന്നു തരിപ്പണമായി ... ഇനി ഞാന്‍ അവര്‍ടെ മുഖത്തെങ്ങനെ നോക്കും ...

ഇന്നു തന്നെ പ്രെത്യേകിച്ചു യാതൊരു കാരണവുമില്ലാതെ ആണു മുരളി ആശാന്‍ അക്രമാസക്തനായത് ... വെറും 3 മാസം എക്സ്പീരിയന്‍സ് മാത്രമുള്ള ആര്‍ക്കും സംഭവിക്കാവുന്ന വളരെ സിംപിള്‍ ആയ ഒരു തെറ്റ് .... സത്യം , സംഭവം ഇതായിരുന്നു... .. ഹന്‍സ് ഡ്രൈവിങ് സ്കൂളിന്റെ ശ്രീവിദ്യ (സിനിമാ നടി) എന്ന ഓമന പേരില്‍ അറിയപ്പെടുന്ന ശ്രീവിദ്യയേക്കാള്‍ പ്രായമുള്ള അമ്പാസ്സിഡര്‍ കാറില്‍ വെച്ചാണതു നടന്നത് ...

NH-47 ഇല്‍ കൂടി എതാണ്ടു 3 കിലോമീറ്ററോളം ഒരു ബ്രേക്ക് പോലും പിടിക്കാതെ ഓടിച്ചു വന്ന എന്നോടു ഇടത്തേക്കു തിരിഞ്ഞു ബൈറോഡില്‍ കേറാന്‍ ആശാന്‍ പറഞ്ഞതിന്റെ ഉദ്ധേശം എന്റെ ഡ്രൈവിങ് വൈദഗ്ധ്യം അളക്കുക്ക എന്ന ലക്ഷ്യം ഒന്നുമല്ലാരുന്നു , മറിച്ചു ശ്രീകുമാരിയെ അവളുടെ വീടിന്റെ മുന്നില്‍ തന്നെ ഇറക്കാന്‍ വേണ്ടിയാരുന്നു ...

ഇടത്തേക്കു തിരിഞ്ഞു, രാജന്‍ പി ദേവിന്റെ മുഖം പോലെ മിനുസമായ റോഡിലൂടെ മുന്നോട്ടു പോയി ആദ്യത്തെ വളവു കഴിഞ്ഞതും നല്ല ഒന്നംതരം ഒരു ഡിപ്പ് !!! നൂറുക്കു നൂറേല്‍ വന്ന ഞാന്‍ ഒന്നു കണ്‍ഫ്യൂഷനടിച്ചു പോയി ...ചവിട്ടണോ വേണ്ടയോ ? പക്ഷെ എന്റെ കണ്‍ഫ്യൂഷന്‍ മാറുന്നതിനു മുന്നേ ആശാനൊരു തീരുമാനത്തില്‍ എത്തിയിരുന്നു ...

ഡാ !!! വിളീയും സ്ക്രൂ ഡ്രൈവര്‍ കൊണ്ടു കാലില്‍ ഒരടിയും ഒരുമിച്ചായിരുന്നു ... അടി കൊണ്ട ഇടത്തേ കാലില്‍ നിന്നും ഒരു സന്ദേശം തലച്ചോറിലെത്തി അവിടെ നിന്നു മറുപടി സന്ദേശം സ്വീകരിച്ചു വലത്തേകാലിലൂടെ ബ്രേക്കിലമര്‍ന്നു ... പിടിച്ചു നിര്‍ത്തിയ പോലെ നമ്മുടെ കാര്‍ ആ സ്പോട്ടില്‍ നിന്നു ... അടി മേടിച്ചെങ്കില്‍ തന്നെയും അപകടത്തെ വിത്ത് ഇന്‍ സെക്കന്‍ഡ്സ് കൊണ്ട് തരണം ചെയ്ത എന്റെ മനസാന്നിദ്ധ്യത്തെ സ്വയം അഭിനന്ദിച്ചു, അല്പം അഭിമാനത്തോടെ തന്നെ ഞാന്‍ ആശാനെ ഒന്നു നോക്കി ... പിറകിലത്തെ സീറ്റിലിരിക്കുന്ന കിടങ്ങളേയും ...

ആശാനും എന്നെ തന്നെ നോക്കി കൊണ്ടിരുന്നു ... എതാണ്ട് ഒരു മിനിറ്റോളം ഞങ്ങള്‍ അങ്ങനെ ഇരുന്നു ...പിന്നെ ആശാന്‍ വളരെ ശാന്തനായി എന്നോട് ചോധിച്ചു ...

''ഡിപ്പ് പോയിട്ടു പോവാന്‍ വെയ്റ്റ് ചെയ്യുവാണോ നീ ?? '

ലവളുമാര്‍ അടക്കി പിടിച്ചു തുടങ്ങിയ ചിരി ആശാന്‍ സഹകരിക്കുമെന്നു കണ്ടപ്പോ കൂട്ടചിരിയായി മാറി ... ഇന്നലെ വരെ ആശനെ പറ്റിയുള്ള എന്റെ ഓരോ കമന്റുകള്‍ക്കും കുണുങ്ങി കുണുങി ചിരിച്ചവളുമാരാ ... ഒരവസരം കിട്ടിയപ്പോ നമുക്കിട്ടും തന്നു ... അല്ലേലും ഈ ....

എന്തായലും ഇവളുമാര്‍ക്കിട്ടു ഒരു പണി കൊടുത്തിട്ടെ ബാക്കി കാര്യമുള്ളു ... ഒടുവില്‍ ഞാനാ തീരുമാനമെടുത്തു ... ഇവളുമാരുടെ കൂടെ ഇനി ഡ്രൈവിങ്ങിനു പോണില്ല ... അങ്ങനെ ഇപ്പൊ എന്റെ കൂടെ ഡ്രൈവിങ്ങ് പഠിച്ചു സുഖിക്കണ്ട .. അല്ല പിന്നെ ...

അങ്ങനെ എന്റെ ഡ്രൈവിങ് പഠനം ആഴ്ചയില്‍ ഒരിക്കലായി റീ ഷെഡ്യൂള്‍ ചെയ്തു ... ഞായറാശ്ച മാത്രം ... ഒരു 12 മണീ ആവുമ്പോല്‍ ആശാന്‍ വീടിന്റെ വാതില്‍ക്കല്‍ എത്തും ... അപ്പോല്‍ ഓടിച്ചു കൊണ്ടിരിക്കുന്ന മണിയമ്മ ടീച്ചറെ 1 കിലോമീറ്റര്‍ അപ്പുറത്തുള്ള അവര്‍ടെ വീട്ടില്‍ ഇറക്കി കഴിഞ്ഞാല്‍ പിന്നെ എന്റെ അര്‍മ്മാധം ആണു ... ഒരാഴ്ച്ചത്തെ ദൂരം അന്നത്തെ ദിവസം എനിക്കു കവര്‍ ചെയ്യാം ... സുഖമായി ഒരു 2 മണീക്കൂര്‍ ഓടിക്കാം ... യാതൊരു ടെന്‍ഷനുമില്ല .. സമാധാനമായി തല്ലു കൊള്ളാം ...ആരും കാണാനില്ലല്ലൊ .. വന്നു വന്ന് അശാനും ഇപ്പൊ എന്നെ തല്ലണമെന്നില്ല ...എന്താണോ എന്തോ

അന്നും ഒരു ഞായറാഴ്ചയായിരുന്നു ... പതിവു പോലെ തന്നെ അന്നും 12 മണി ആയപ്പോല്‍ ഹോണടി കേട്ടു കാറില്‍ ചെന്നു കേറാന്‍ നോക്കിയപ്പോള്‍ പിറകിലത്തെ സീറ്റില്‍ ശ്രീകുമാരിയിരിക്കുന്നു ... ഒന്നു ഞെട്ടിയെങ്കിലും രണ്ടും കല്‍പ്പിച്ചു ഞാനും കൂടെ കേറിയിരുന്നു ... അല്ല, ഇപ്പൊ പേടിക്കണ്ട കാര്യവുമില്ലല്ലോ ... സമാന്യം തെറ്റില്ലാതെ ഡ്രൈവ് ചെയ്യും പിന്നെ അശാനണേല്‍ തെറിവിളിയുമില്ല ... ശ്രീകുമാരിയല്ല അവള്‍ടെ അമ്മയാണേലും നമുക്കു ഒരു മാങ്ങതൊലിയുമല്ല ...

മാക്സിമം എയര്‍ പിടിച്ചു ഞാന്‍ ഇരുന്നെങ്കിലും അവള്‍ തന്നെ ഇങ്ങോട്ടു കാര്യം പറഞ്ഞു തുടങ്ങി ... നാളെ എനിക്കു ഡ്രൈവിങ് ടെസ്റ്റ് ആണു ... ആശാന്‍ പറഞ്ഞു ഇന്നു വരികയാണെങ്കില്‍ കുറച്ചു അധിക നേരം ഓടിച്ചു പഠിക്കാമെന്ന് ... അതു കൊണ്ട് ഇയാളെ കാണാനും പറ്റിയല്ലോ ...

ലവള്‍ സോപ്പു പതപ്പിക്കുകയാണെന്നെനിക്കു മനസ്സിലായെങ്കിലും ഒന്നും തിരിച്ചു പറഞ്ഞില്ല ... ദൈവമേ ... ഇന്നു ഇവളോടിക്കുമ്പോള്‍ എവിടേലും വണ്ടി കൊണ്ടു ചാമ്പിയാഅല്‍ ഒന്നട്ടഹസിച്ച ശേഷം ചാവാനുള്ള ഒരവസരം എനിക്കു തരണേ ... ഞാന്‍ മനമുരുകി തന്നെ പ്രാര്‍ഥിച്ചു

എതാണ്ടൊരു ഒന്നര ആയപ്പോള്‍ മുരളി ആശാന്റെ വീടിന്റെ അടുത്തെത്തി ... വണ്ടി അവിടെ പാര്‍ക്ക് ചെയ്തിട്ടു ആശാന്‍ ഊണു കഴിക്കാന്‍ പോവും ... എന്നേയും ക്ഷണിക്കും ... വരുന്നില്ല, വണ്ടിയില്‍ തന്നെയിരുന്നോളാം എന്നു ഞാനും പറയും ... അതാണു പതിവ് ... ഇന്നും വിളിച്ചു ... ലവള്‍ ചാടി തുള്ളി അങ്ങേര്‍ടെ പിറകേ പോയി ... ഞാന്‍ വണ്ടിയില്‍ തന്നെ ഇരുന്നു ...

കുറേ നേരം കഴിഞ്ഞപ്പോല്‍ ബോറടിച്ചു തുടങ്ങി ... അപ്പോഴാണെനിക്കു ആ ഐഡിയ വന്നതു ..എതായലും ചുമ്മാ ഇരിക്കുവാ ...എന്നാ പിന്നെ കുറച്ചു നേരം ഗിയര്‍ ഒക്കെ ഇട്ടു കളിച്ചാലെന്താ ... ഒരു പ്രാക്ടീസുമാവും ... കുറേ സമയം കഴിഞ്ഞപ്പോള്‍ അതും മടൂത്തു ... പതിയെ ഞാന്‍ സ്റ്റിയറിങില്‍ തല വെച്ചു ഒന്നു രെസ്റ്റ് എടുത്തു ...

ഡോര്‍ തുറന്നു 2 പേരും അകത്തു കയറിയതും ആശാന്‍ ചോദിച്ചു ... ഇത്രേം നേരം നിനക്കു കിട്ടിയിട്ട് എന്തു ചെയ്തു നീ ? ചുമ്മാ ഇരുന്നപ്പോള്‍ ആ ഗിയര്‍ ഒക്കെ മാറ്റി പഠിച്ചു കൂടായിരുന്നൊ നിനക്ക് ... അശാന്‍ അല്പ്പം ദേഷ്യത്തോടെയാണതു പറഞ്ഞത് ...

ദാ വരുന്നു ഔറ്റ് സൈഡ് ഓഫ് സ്റ്റിക്കില്‍ ഒരു ഹാഫ് വോളി... എനിക്കും ഷൈന്‍ ചെയ്യാന്‍ ഒരവസരം !!!

ആശാനെന്തുവാ എന്നെ പറ്റി വിചാരിച്ചത് ? ഇത്രേം നേരം പിന്നെ ഞാന്‍ എന്തെടുക്കുവാരുന്നെന്നാ കരുതിയേ ...ഇതു തന്നെയാരുന്നു പണീ ... ഹ ഹ ...നല്ലൊരു ചിരിയും പാസ്സാക്കി , ഈ ശിഷ്യന്റെ മികവില്‍ അഭിമാനം കൊള്ളൂന്ന ആ ഗുരുവിനെ ഞാന്‍ സ്നേഹപൂര്‍വ്വം നോക്കി ...

ഫാ... @$#%$^

നിര്‍ത്തിയിട്ടിരിക്കുന്ന വണ്ടീയിലാണോടാ ഗിയര്‍ ഇട്ടു പടിക്കുന്നത് **** നീയിതു ചെയ്യും എന്നെനിക്കറിയാരുന്നെടാ ... അതാ ഞാന്‍ അങ്ങനെ തന്നെ ചോദിച്ചത് ...

ആശാന്‍ പിന്നെയും ഗര്‍ജ്ജിച്ചു കൊണ്ടേയിരുന്നു ...

ഞാന്‍ മരിച്ചു പോയി

Tuesday, October 9, 2007

ടൊയോട്ട കോസ്റ്റര്‍

ഏതു നേരത്താണൊ ആവോ അങ്ങനെ പറയാന്‍ എനിക്കു തോന്നിയത് ... അവനവന്‍ കുഴിക്കുന്ന കുഴി..അല്ലതെന്താ... ഇനി അര മണിക്കൂര്‍ കൂടിയെ ഉള്ളു ബസ്സ് വിടാന്‍ ... അതിനു മുന്പേ ഈ ജോലി എല്ലാം തീര്‍ക്കണം ... ഒരു 120 പേജ് ലിസ്റ്റ് കൂടി പ്രിന്റ് ചെയ്യാനുണ്ടു ... കേറി ഏറ്റും പോയതാണു... ശരിക്കും പറഞ്ഞാല്‍ അതിന്റെ യാതൊരു ആവശ്യവുമില്ലായിരുന്നു ...

ഒരു മാസത്തേക്കു നാട്ടില്‍ പോവുകയാണ്... അപ്പൊ പിന്നെ പോവുന്നേനു മുന്നെ സായിപ്പിനെ ഒന്നു കാര്യമായി ഇമ്പ്രസ്സ് ചെയ്തു ഒരു ലാസ്റ്റിങ് മെമ്മറി ഉണ്ടാക്കിയിട്ടു പോയാല്‍ , അഥവാ ഇനി ഒരു 10 ദിവസം വക്കേഷന്‍ എക്സ്റ്റെന്‍ഷന്‍ എങ്ങാനം വേണ്ടി വന്നാല്‍ ഉപകരിച്ചാലോ എന്നു കരുതി ... അതാണു പതിവു ചോദ്യമായ , സര്‍ ശരീരത്തിനു അത്ര സുഖം പോരാ, ഞാന്‍ നേരത്തെ വീട്ടില്‍ പൊക്കോട്ടെ എന്നതിനു പകരം , സര്‍ ഇന്നു നാലു റിപ്പോര്‍റ്റ്സ് ചെയ്യാനുണ്ടു... അതും ചെയ്തു 120 പേജുള്ള വീക്‌ലി റിപ്പോര്‍ട്ടും കൂടി പ്രിന്റ് ചെയ്തു തീരുകയാണെങ്കില്‍ ഞാന്‍ 8.30 നു പൊയ്ക്കോട്ടെ എന്നു ചോദിച്ചത് ...

ഗുഡ്, യൂ ദ മാന്‍ !!! നീയതു ചെയ്തിട്ടേ പോകാവു ... സായിപ്പിനു സന്തോഷമായി ... എനിക്കും ...

അവിടം വരെ കാര്യങ്ങളെല്ലാം ഓക്കെ ആയിരുന്നു ... പക്ഷെ ജോലി തുടങ്ങിയതിനു ശേഷമാണു ഞാന്‍ പിടിച്ചതു പുലിവാലണെന്നു എനിക്കു മനസ്സിലായത്... എന്നും ഞാന്‍ തന്നെ ചെയ്യുന്ന പണികളാ ... ഈ റിപ്പോര്‍ട്സൊക്കെ ഒരു സംഭവമാണെന്നു സായിപ്പന്‍മാരെ കാണിക്കാനായി ഒരു 3 മണീക്കൂര്‍ വലിച്ചു നീട്ടാറുണ്ടെങ്കില്‍ തന്നെയും വേണമെന്നു വെച്ചാല്‍ ഒരു മണിക്കൂറു കൊണ്ടു ഞാന്‍ പാട്ടും പാടി തീര്‍ക്കുന്ന ജോലികളാ ...പക്ഷെ പറഞ്ഞിട്ടു കാര്യമില്ല... ഒന്നുമങ്ങോട്ടു ശരിയാവുന്നില്ല ...കൈകളൊന്നും കീബോര്‍ഡില്‍ നേരെ ചൊവ്വേ ഓടുന്നില്ല... തൊടുന്നതെല്ലാം പ്രശ്നങ്ങള്‍ ... ഒരു പ്രിന്റ് ഒക്കെ കൊടുത്താല്‍ സിസ്റ്റം അങ്ങു ഹാങ് ആവുകയാണ്... എന്റെ കാര്യമാണെങ്കില്‍ പിന്നെ നാട്ടില്‍ പോവുന്നെന്റെ ഒരു എക്സൈറ്റ്മെന്റ് ആണെന്നു വെക്കാം ...പക്ഷെ ഈ കമ്പ്യൂട്ടെറിനിതെന്തു പറ്റി ? അതൊന്നും ആലോചിച്ചു നില്‍ക്കാന്‍ ഇപ്പൊ ടൈമും ഇല്ല ... പണ്ടാരമടങ്ങാന്‍ കേറി ഏറ്റും പോയി ... എങ്ങനേലും ഇതു തീര്‍ത്തേ പറ്റൂ ...

ഒരു വിധം പണി തീര്‍ത്തു വാച്ചില്‍ നോക്കിയപ്പോള്‍ സമയം 8.20 .. ഒരാളോടും യാത്ര പോലും പറഞ്ഞില്ല... ഇനി ഇപ്പൊള്‍ എല്ലാര്‍ക്കും കൂടി ഒരു മെയില്‍ അയച്ചേക്കാം ... മെയിലും അയച്ചു ഔട്ട്ലുക്കില്‍ 'ഔട്ട് ഓഫ് ഓഫീസ്' മെസ്സേജും സെറ്റ് ചെയ്തു പുറത്തു ചാടി... നോക്കിയപ്പോള്‍ പാര്‍ക്കിങ് ഏരിയായില്‍ ബസ്സ് കിടപ്പുണ്ട് ... ടൊയോട്ട കോസ്റ്റര്‍ ആണു ... സിക്ക് വണ്ടി എന്നാണിതറിയപ്പെടുന്നത് ...ജോലിക്കു വന്നിട്ട് സിക്ക് ലീവെടുത്തു പോവുന്നവര്‍ക്കു വേണ്ടീട്ടുള്ളതാണു ഈ വണ്ടി... ഞാന്‍ പൊതുവേ ഈ സമയത്തു അങ്ങനെ പോയിട്ടില്ല ... നമുക്കു രാവിലെ എഴുന്നേല്‍ക്കുന്നതാ മടി ... കൊച്ചു വെളുപ്പാന്‍ കാലത്തെ എഴുന്നേറ്റു കുളിച്ചു റെഡി ആയി സെക്യൂരിറ്റി ഗെയ്റ്റില്‍ ക്യൂവും നിന്നു ഇവിടെ വരെ വന്നിട്ടു, ഉള്ള സിക്ക് ലീവ് കളയുന്ന പരിപാടിയോട് എനിക്കു വലിയ യോജിപ്പില്ല .

ബെസ്സിന്റെ അടുക്കല്‍ ചെന്നതോടെ എനിക്കാകെ കണ്‍ഫ്യൂഷനായി ... കോസ്റ്റര്‍ മിനി ബെസ്സ് രണ്ടെണ്ണം കിടക്കുന്നു ... ഇനി ഇപ്പോ ഇതില്‍ ഏതാണാവൊ സിക്ക് വണ്ടി ? ഒന്നില്‍ ഡ്രൈവര്‍ ഉണ്ട് .. അപ്പൊ ഇതു തന്നെയാവും എന്നു മനസ്സില്‍ കരുതി ഞാന്‍ വലതു കാല്‍ എടുത്തു അകത്തേക്കു വെച്ചു ...മുന്‍പിലത്തെ സീറ്റില്‍ ഒരു സായിപ്പു ഇരിപ്പുണ്ടു .. അതിന്റെ പുറകില്‍ ഒരു ഹിന്ദിക്കാരന്‍ , സൈഡില്‍ വെറെ ഒരു കറുമ്പന്‍ സായിപ്പു ... പുറകിലത്തെ സീറ്റില്‍ വേറെയും ഒന്നു രണ്ടു ഇന്‍ഡ്യക്കാര്‍ ... പക്ഷെ മലയാളികളല്ല... ഈ പൊട്ടന്‍മാരോടു ചോദിക്കണോ ?? ഒന്നാലോചിച്ചു..അല്ലേല്‍ വേറെ പണിയൊന്നുമില്ലെ ... ഇതു തന്നെയാവും എന്നുറപ്പിച്ചു ഒഴിഞ്ഞു കിടന്ന ഡബിള്‍ സീറ്റില്‍ ഇരിപ്പുറച്ചു ...3

2 വര്‍ഷത്തിനു ശേഷമാണു നാട്ടില്‍ പോവുന്നത്... ഇത്രയും ഗ്യാപ് ഇതു വരെ ഉണ്ടായിട്ടില്ല... അതു കൊണ്ടു തന്നെ ഒരു പ്രത്യേക ത്രില്‍ അനുഭവപ്പെടുന്നുണ്ടു... എന്തായലും ഇത്തവണ തകര്‍ക്കണം ...പോരാത്തതിനു അനിയന്റെ കല്യാണവും ... ഓരൊന്നാലോച്ചങ്ങനെ ഇരിക്കുമ്പോഴാണു അയാള്‍ടെ വരവ് ... ഒരു മലയാളി ലുക്ക് ഉണ്ട് ... പക്ഷെ മുന്പു കണ്ടിട്ടില്ല ... പത്ത് രണ്ടായിരം ആള്‍ക്കാര്‍ ജോലി ചെയ്യുന്ന സ്ഥലത്തു എങ്ങനെ ഓര്‍ത്തിരിക്കാനാ കാണുന്ന ഓരൊ മുഖങ്ങളും ... എതായലും ഇയാളോടു ചോദിക്കാം ...

ചേട്ടായി ... ഇതു സിക്ക് വണ്ടി ആണോ ?

എന്റെ സൈഡിലെ സിംഗിള്‍ സീറ്റില്‍ ഇരുന്നിട്ടു അയാള്‍ എന്നെ ഒന്നു നോക്കി ... എന്നിട്ടു ഒരു മയവുമില്ലാതെ പറഞ്ഞു

ഇതൊന്നും തിരക്കാതെ ആണൊ വണ്ടിയില്‍ കയറി ഇരിക്കുന്നതു ? എനിക്കെങ്ങും അറിഞ്ഞു കൂടാ..

ഞാന്‍ ആകെ ഒന്നു പതറി ... എന്റെ ചോദ്യത്തില്‍ അയാളെ പ്രകോപിതനാക്കാന്‍ മാത്രം എന്തെങ്കിലുമുണ്ടായിരുന്നൊ എന്നു ഞാന്‍ ഓര്‍ത്തു നോക്കി ... ഇല്ല ഒന്നും തന്നെയില്ല... ഞാന്‍ നമ്മുടെ കമ്പനിയിലെ നാലു പേര്‍ അറിയുന്ന ഒരു പുലിയാണെന്നതോ പോട്ടെ ... ആദ്യമായി കാണുന്ന ഒരു സഹ മലയാളിയോടു ഇങ്ങനെ കയര്‍ത്തു സംസാരിക്കുന്നതു ശരിയാണൊ ? ഇവനോടു എന്താ ഇതിനൊരു മറുപടി പറയുകാ...

ആലോചിച്ചു കൊണ്ടിരിക്കുമ്പോള്‍ വിനോദ് ചേട്ടന്റെ കോള്‍ വന്നു, ബെസ്സിനു വെളിയില്‍ നില്‍പ്പുണ്ടു എന്നു പറഞ്ഞു ... എന്റെ മെയില്‍ കിട്ടിയിട്ടു യാത്ര പറയാന്‍ വന്നതാണു ...ബെസ്സ് വിടുന്ന വരെ അവിടെ നിന്നു കാര്യം പറഞ്ഞു ... ഇതിനിടക്കു ബിനുവും രാജേഷും വന്നിരുന്നു ... ഒടുവില്‍ എല്ലാരോടും ബൈ പറഞ്ഞു ഞാന്‍ ബസ്സില്‍ കയറി ... സീറ്റിനു അടുത്തു ചെന്ന ഞാന്‍ ആ കഴ്ച കണ്ടു നിന്നിടം അറിയാന്‍ വയ്യാതായി പോയി ...

യാതൊരു മര്യാദയുമില്ലാതെ ആ 'സണ്‍ ഒഫ് എ ബിസ്കറ്റ്' എന്റെ ഡബിള്‍ സീറ്റില്‍ കയറി വിശാലമായി ഇരിക്കുന്നു.. അല്ല .. കിടക്കുന്നു ... എനിക്കാണേല്‍ എന്റെ തള്ള വിരലില്‍ നിന്നും ഒരു തരിപ്പങ്ങനെ മുകളിലേക്കു അരിച്ചു കേറി ... എങ്ങനെ തുടങ്ങണം എന്നു ഞാന്‍ ആലോചിച്ചു ... കണ്ടാലേ അറിയാം ഒരു തറ ടീമാണെന്നു ... അതു കൊണ്ടു തന്നെ ആ ഒരു ലൈനില്‍ പിടിക്കുന്നതാവും ഉചിതം ... ആദ്യം ഇവന്റെ അച്ചനും അമ്മക്കും സുഖമാണൊ എന്നു തിരക്കി കളയാം ...

ചേട്ടായി ... ഞാന്‍ അയാളെ വിളിച്ചു ...

യാതൊരു മൈന്റും ഇല്ലാതെ ആ പന്നീടെ മോന്‍ അനന്ത ശയനത്തിലാണ്... ഇവന്‍ കൊണ്ടേ പോവൂ എന്നു മനസ്സിലോര്‍ത്തതും എന്റെ മൊബൈല്‍ പിന്നെയും റിങ് ചെയ്തു ... ഈ മൊബൈല്‍ എന്നു പറയുന്ന സധനമേ ഇങ്ങനെയാ ... ഒരു കാര്യം അതിന്റെ ചൂടോടെ, വെടിപ്പായി ചെയ്യാന്‍ സമ്മതിക്കില്ല... ഇതിപ്പോ പല തവണയായുല്ല അനുഭവമാ ... ലവനോടു പറയനുള്ളതു മനസ്സില്‍ പറഞ്ഞു കൊണ്ടു ഞാന്‍ ഫോണെടുത്തു ...

വെക്കേഷന്‍ ആശംസകള്‍ നേരാനുള്ള വിളികളാണ്... ഒന്നു കട്ട് ചെയ്തതും അടുത്തയാളുടെ വിളി വന്നു ... ഒരു വിധം ഒന്നു തീര്‍ത്തപ്പോഴേക്കും ബെസ്സ് ഗെയ്റ്റില്‍ എത്തിയിരുന്നു ... ഇനി വണ്ടിയില്‍ നിന്നും ഇറങ്ങി ബാഡ്ജ് സ്കാന്‍ ചെയ്തതിനു ശേഷം തിരിച്ചു ബെസ്സില്‍ കയറണം ... ബാഡ്ജ് സ്കാന്‍ ചെയ്ത് ആദ്യം ഗെയ്റ്റിനു പുറത്തു കടന്നത് ഞാനായിരുന്നു ... നോക്കിയപ്പോള്‍ ബെസ്സും ചെക്കിങ് കഴിഞ്ഞു വന്നിട്ടുണ്ടു ...
ബാലിശമായ ആ ചിന്ത തന്നെയാണു എന്റെ മനസ്സിലും ആദ്യമെത്തിയത് ... കേറി ആ ഡബിള്‍ സീറ്റില്‍ അങ്ങിരിക്കുകയും ചെയ്തു ... ഇപ്പോ പണ്ടതെ പോലെ ഒന്നുമല്ല ദൈവത്തിന്റെ കാര്യം ... പാടത്തു പണിയും വരമ്പത്തു കൂലിയുമാ... ഒരു കാര്യത്തിനും ഒട്ടും താമസമില്ല, ഞാന്‍ ഓര്‍ത്തു ... എന്നാല്‍ മറ്റൊരു ചിന്തയും എന്റെ മനസ്സില്‍ അപ്പോള്‍ വന്നു ... ഇതു വരെ ഉള്ള ഒരു അനുഭവം വെച്ചാണെങ്കില്‍ , ഞാന്‍ ഇവിടെ ഇരിക്കുന്ന കണ്ടാല്‍ ലവന്‍ ഉറപ്പായും ഉടക്കും ... അങനെ വന്നാല്‍ മിക്കവാറും മുതലും പലിശയും ചേര്‍ത്തു ഇവനിട്ടു അടി പറ്റിക്കേണ്ടി വരുമെന്നതു മൂന്നു തരം ...

കുറേ നാളായി എണ്ണി എണ്ണി നൊക്കിയിരുന്നൊരു ദിവസമാണിന്ന് ... കറുമ്പി കുഞ്ഞിനേയും കൊണ്ടു ആദ്യമായി നാട്ടില്‍ പോവുന്നു ... അതും 2 വര്‍ഷത്തിനു ശേഷം ... എന്റെ ഇത്രയും നല്ലൊരു ദിവസം നശിപ്പിക്കാനുള്ള യൊഗ്യത ഇവനുണ്ടോ ? എന്റെ തലച്ചോര്‍ മന്ത്രിച്ചു ...

ഛെ ... എനിക്കെന്താണു പറ്റിയത് ... ഞാനെപ്പോഴാണു ഇങ്ങനെ ഭീരുവായി മാറിയത് ... എന്റെ ഹ്രിദയം ചോദിച്ചു ... ആകെ ധര്‍മ്മസങ്കടത്തിലായി ഞാന്‍... ഒടുവില്‍ വികാരം വിവേകത്തിനു വഴിമാറി കൊടുത്തു ... ഞാന്‍ എന്റെ സിങ്കിള്‍ സീറ്റില്‍ സ്ഥാനം പിടിച്ചു ... എന്റെയീ അങ്കങ്ങളെല്ലാം ദൂരെനിന്നേ കണ്ടുകൊണ്ടു കയറി വന്ന ലവന്‍ ഒരു പുഛ ഭാവത്തില്‍ എന്നെ അടിമുടി ഒന്നു നോക്കിയിട്ടു അനന്തശയനത്തിലേക്കു കടന്നു ...

പിന്നെയും എനിക്കു കോളുകള്‍ വന്നു തുടങ്ങി ... കൊച്ചിയല്ല തിരുവനന്തപുരത്താണു .. ബിസ്സിനസ്സ് ക്ളാസ്സ് ടിക്കറ്റ് ആയതു കൊണ്ടു കൂടുതല്‍ ലഗ്ഗേജ് കൊണ്ടു പോവ്വാം തുടങ്ങിയ ഒരേ കാര്യങ്ങള്‍ തന്നെ ഞാന്‍ എല്ലാവരോടും പറഞ്ഞു കൊണ്ടേയിരുന്നു ...

ഇടക്കെപ്പോഴോ എന്റെ മൊബൈല്‍ ഒന്നു നിശബ്ധമായപ്പോള്‍ 'ലവന്‍ ' എന്റെ നേരെ തിരിഞ്ഞു ചോദിച്ചു ...

നാട്ടില്‍ പോകുവാണോ ഇന്നു ?

അതെ - ഇവനെന്തു ഭാവിച്ചെന്ന മട്ടില്‍ ഞന്‍ അലസമായി പറഞ്ഞു

പക്ഷെ അയാള്‍ വിടാനുള്ള ഭാവമില്ലായിരുന്നു ...

ഞാനും ഇന്നു നാട്ടില്‍ പോകുവാണു .. എന്റെ ആദ്യത്തെ പോക്കാ... പക്ഷെ എമര്‍ജെന്‍സി വെക്കേഷന്‍ ആണ്... ഇന്നലെ രാത്രി എന്റെ അച്ചന്‍ മരിച്ചു.

Wednesday, October 3, 2007

ഹാങ്-ഓവര്‍

വെക്കേഷന്റെ ഹാങ്-ഓവര്‍ ഇപ്പോഴും അങ്ങോട്ട് വിടുന്നില്ല ... അല്ല, എങ്ങനെ വിടാനാ...ഈ പടങ്ങള്‍ ഒക്കെ കണ്ടിട്ട് നിങ്ങള്‍ തന്നെ പറയൂ ഞാന്‍ എങ്ങനെ പിടിച്ചു നില്‍ക്കും എന്ന് !!!എന്റെ വീട് - ഇല്ലാത്ത കാശു മുടക്കി വീട് വെച്ചൂന്ന് പറഞ്ഞിട്ടെന്താ, ഒരു 25 ദിവസം തികച്ച് അതില്‍ താമസിക്കാന്‍ യോഗമുണ്ടായിട്ടില്ല..
നല്ല മഴ സമയത്ത് അങ്ങനെ കട്ടന്‍ കാപ്പിയൊക്കെ കുടിച്ചു മടി പിടിച്ചു വീട്ടിലിരിക്കാന്‍ ഇഷ്ട്ടമില്ലാത മലയാളി ഉണ്ടാവുമൊ ???
കപ്പയും കക്കയിറച്ചിയും ...ഹമ്മോ... എന്താ കോമ്പിനേഷന്‍ !!!!


നല്ല ഞെരിപ്പന്‍ ഒരു ഊണായാലോ ??
അല്ലെങ്കില്‍ പിന്നെ ചുമ്മാ കുറച്ച് മത്തി (ചാള) വറുത്തത് അങ്ങട് ചാമ്പിയാലോ !!
ഞണ്ട് കറിയും ബെസ്റ്റാ !!!കരിമീന്‍ മപ്പാസ് - അമ്മച്ചി സ്‌പെഷ്യല്‍ !!!മഴയൊക്കെയല്ലേ... മുട്ടി കൊന്‍ചിന്റെ സീസണാ !! അമ്മചിയുടെ മറ്റൊരു സ്പെഷ്യല്‍... എങ്ങനെയുണ്ടെന്നു നോക്കിക്കെ !!!


ഇതൊക്കെ ഞാന്‍ കഴിച്ചതിനു ഒരു തെളിവ് വേണ്ടേ ?? അതിനു എടുത്ത ഫോട്ടോയാ ;)മനുഷ്യനെ ചീത്തയക്കുന്നത് ഈ അരണ്ട വെളിച്ചമാണെന്നാണു എന്റെ ഒരു അഭിപ്രായം ...അരണ്ട വെളിച്ചം നമ്മള്‍ വിചാരിച്ചാലും ഉണ്ടാക്കാം ...

ഓണമൊക്കെ അല്ലാരുന്നൊ ... ഇരിക്കട്ടെ ഒരു പുലി കളിയും

Sunday, September 30, 2007

പീഡനം (ബ്ലോഗ്)

പ്രീയപ്പെട്ട ബ്ലോഗ് വായനക്കാരെ ,

നിങ്ങളുടെ ഒന്നും പ്രാര്‍ഥന ദൈവം കെട്ടില്ല എന്നു എനിക്കിന്നു ബോധ്യമായി ... ഇക്കാര്യം നിങ്ങളെ അറിയിക്കുന്നതില്‍ എനിക്കു അതിയായ വിഷമമുണ്ട് ...എങ്കിലും പറയാതിരിക്കാന്‍ വയ്യ ...

ഞാന്‍ വെക്കേഷന്‍ കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ മനസ്സില്‍ നിറയെ കുറേ പൊട്ട കഥകളായിരുന്നു ... അതൊക്കെ എഴുതി നിങ്ങളെ ഒക്കെ പീഡിപ്പിച്ചേ അടങ്ങൂ എന്ന വാശിയുമുണ്ടായിരുന്നു ... ഓഫീസില്‍ വന്നു http//:karumbankurumbukal.blogspot.com എന്ന ലിങ്ക് റ്റൈപ്പ് ചെയ്തു, തട്ടു കടയില്‍ കയറി ബുള്‍സ്-ഐക്ക് ഓര്‍ഡര്‍ കൊടുത്തിട്ടു വായില്‍ കപ്പലൊടിച്ചു കളിച്ചു വെയിറ്റ് ചെയ്തവന്‍ പൊട്ടിയ മഞ്ഞ കരു കണ്ട് ഞെട്ടിയ പോലെ 'page not found' എന്ന മെസ്സേജ് കണ്ടു തരിച്ചിരുന്നു പോയി ... അതെ, എന്റെ ഓഫീസ്സില്‍ ബ്ലോഗുകള്‍ എല്ലാം ബ്ലോക്ക് ചെയ്തിരിക്കുന്നു ...

ഇങ്ങനെ ഒക്കെ ആണെങ്കില്‍ തന്നെയും , കൊണ്ടേ പോവൂ എന്ന എന്റെ ജന്‍മനാ ഉള്ള സ്വഭാവവും പിന്നെ ഒടുക്കത്തെ ശുഭാപ്തി വിശ്വാസവും മൂലം കഴിഞ്ഞ ഒരു മാസമായി ഞാന്‍ എല്ലാ ദിവസവും രാവിലെ ആദ്യം ചെയ്യുന്ന പണി, എന്റെ ബ്ലോഗ് ഓപണ്‍ ചെയ്യാന്‍ ശ്രമിക്കുക എന്നതു തന്നെയായിരുന്നു ... പതിവു 'page not found' അല്ലാതെ ഒന്നും സംഭവിക്കില്ലാന്നറിയാമയിരിന്നിട്ടും ഇന്നും ഞാന്‍ എന്റെ ബ്ലോഗ് ഓപ്പന്‍ ചെയ്യാന്‍ ശ്രമിച്ചു ... എന്റെ സകല പ്രതീക്ഷകളും തെറ്റിച്ചു കൊണ്ടു ഇന്നെനിക്കു മഞ്ഞ കരു പൊട്ടാത്ത ബുള്‍സ്-ഐ തന്നെ കിട്ടി :)

ഞാന്‍ കഥകള്‍ എഴുതി തകര്‍ക്കാന്‍ പോവുകയാണു ... നിങ്ങള്‍ എല്ലാം സഹിച്ചേ മതിയാവൂ ... പിന്നെ വേണമെങ്കില്‍ ഞാന്‍ "അപകടം" ന്നോ അല്ലെങ്കില്‍ "പട്ടിയുണ്ടു സൂക്ഷിക്കുക" ന്നൊ വല്ല ബാനറും എന്റെ ബ്ലോഗിന്റെ ഉമ്മറത്തു വലിച്ചു കെട്ടിയേക്കാം ...

Sunday, July 22, 2007

ഹമ്മോ, പത്ത് വര്‍ഷം !!!

എന്റെ പ്രവാസി ജീവിതം ആരംഭിച്ചിട്ട് ഇന്നലെ 10 വര്‍ഷം തികഞ്ഞു ... കൊടും ചൂടുള്ള ഒരു ജൂലായിലായിരുന്നു ഞാന്‍ ആദ്യമായി കുവൈറ്റില്‍ കാലുകുത്തിയത് ... ജീവിതമെന്തെന്നറിയാത ഒരു 19 വയസ്സുകാരന്റെ അമ്പരപ്പ് അന്ന് എന്റെ മുഖത്തുണ്ടായിരുന്നൊ ?? എനിക്കോര്‍മ്മയില്ല.. അറിയാവുന്നതൊന്നു മാത്രം , നാട്ടില്‍ തകര്‍ത്ത് നടന്ന എനിക്ക് ഒരു ജോലി കിട്ടിയപ്പോള്‍ എനിക്കു സന്തോഷത്തേക്കാളേറെ സങ്കടമായിരുന്നു... എന്റെ നാടും എന്റെ കൂട്ടുകാരും നഷ്ട്‌പ്പെടുന്നതിന്റെ ..

10 വര്‍ഷങ്ങള്‍ കൊണ്ട് ഞാന്‍ എന്തൊക്കെ നേടി ... ഇന്നലെ ചുമ്മാ ഇരുന്നു ആലൊചിച്ചു ... നേട്ടങ്ങള്‍ തന്നെ കൂടുതലും ... എങ്കിലും ചില നഷ്ടങ്ങള്‍ ഓര്‍ത്ത് പോയി ... എന്റെ മാത്രം നഷ്ടങ്ങളാവില്ല അത് ... ചെറു പ്രായത്തിലേ നാട്ടില്‍ നിന്നും യാത്ര പറയുന്ന ഓരൊ ചുള്ളന്‍മാര്‍ക്കും കാണും ഇതു പോലെ ചില നഷ്ടങ്ങള്‍ ... അവയില്‍ ചിലത് ഞാന്‍ ഇവിടെ പങ്കു വെയ്ക്കുന്നു...

1 . ഉറക്കം - എട്ടര വരെ എങ്കിലും നീളുന്ന മൂടിപുതച്ചുള്ള ഉറക്കം ( ബുധനാഴ്ച്ച ഒഴികെ, അന്നു നമുക്കു വേണ്ടപെട്ട ഒരു കൊച്ചിനെ രാവിലെ 7 മണിക്കു സ്പെഷ്യല്‍ ട്യൂഷന്‍ ഉണ്ട്)

2 . ആഞ്ഞിലി മൂട് ജങ്ഷന്‍ - അയല്‍വാസിയും ദരിദ്രവാസിയും എന്റെ ഉറ്റ സുഹ്രുത്തുമായ അജിലും ഞാനും കൂടി വീടിന്റെ മുന്നില്‍ തന്നെയുള്ള വലിയ ആഞ്ഞിലി മരത്തിന്റെ ചുവട്ടില്‍ ചാരി നിന്നും , ഇരുന്നും സ്കൂളിലേക്കു പോവുന്ന എല്ലാ കിടാങ്ങളുടേയും ഹാജര്‍ എടുത്ത് കൊണ്ട് സ്കൂളില്‍ ഫസ്റ്റ് ബെല്‍ അടിക്കുന്ന വരെ തുടരുന്ന പല്ലു തേയ്പ്പ് .

3 . പ്രിണ്‍സ് ടെയിലേര്‍സ് (പ്രൊപ്രൈറ്റര്‍ -പാട്ട രവി) - ഒരു നിരയിലുള്ള മൂന്ന് കടകള്‍ . ആദ്യത്തേതു പ്രിണ്‍സ് ടെയിലേര്‍സ് , കൂടെയുള്ളത് ഭാര്‍ഗ്ഗവച്ചായന്റെ ( ഭാര്‍ഗ്ഗവനച്ചന്‍ എങ്ങനെ ഭാര്‍ഗ്ഗവച്ചായനായീന്നു എനിക്കിന്നും അറിയില്ല ) സ്റ്റേഷനറിയും ചായ കടയും . ഒരു പാടു കാലം ഞങ്ങളുടെ ടീമിന്റെ കേന്ദ്രമായിരുന്നു ഈ സ്ഥലം . പ്രിണ്‍സ് ടെയിലേര്‍സ് രാവിലെ 9 മുതല്‍ വൈകിട്ടു 7 വരെ തയ്യല്‍ കടയും ഒരു പത്ത് മണീക്ക് ഷട്ടറിട്ടു കഴിഞ്ഞാല്‍ പിന്നെ മനസമാധനമായിട്ടു നാടന്‍ വിസ്കി കഴിക്കാനും വല്ലപ്പോഴും മാട്ടം പൊക്കിയ കള്ളടിക്കനും ഉപയൊഗിച്ചിരുന്നു . ഹരീഷിന്റെ നനഞ്ഞ തോര്‍ത്തിലെങ്ങാനം വല്ല പൂവന്‍ കോഴിയും വന്നു കേറിയാല്‍ അടുത്തു തന്നെ ഭര്‍ഗവച്ചായന്റെ ചായ കട ഉള്ളതു ഒരു വലിയ അനുഗ്രഹമായിരുന്നു ... ഇടക്കെങ്ങാനം ഗള്‍ഫ് കാര്‍ വരുമ്പോള്‍ വല്ല ഭക്ത കുചേലാ , തൈ പൂയം ഇങ്ങനെ എന്തേലും വീഡിയോ കാസറ്റ് കിട്ടുകയാണെങ്കില്‍ 150 രൂപാ വാടകക്കു ഒരു VCP & TV സംഘടിപ്പിച്ച് പ്രിണ്‍സ് ടെയിലേര്‍സിനെ പലപ്പോഴും ഒരു മിനി സിനി ഹൌസ് ആക്കി മാറ്റിയിട്ടുമുണ്ട് ...

ഒരു കാലത്തു പ്രിണ്‍സ് ടെയിലേര്‍സിലെ ചേട്ടന്‍മാരെ ആരധിച്ചിരുന്ന ഞാനടക്കമുള്ള ജൂനിയേര്‍സ് പിന്നീട് സീനിയേര്‍സ് ആയപ്പോള്‍ ഉയര്‍ന്നു വരാന്‍ താല്പ്പര്യമുള്ള നെക്സ്റ്റ് ജെനറേഷന്റെ ആരധനയോടുള്ള നോട്ടം അഭിമാനത്തോടെ ഏറ്റുവാങ്ങിയിട്ടുണ്ട് ... ഇന്നാ പിള്ളേര്‍ അവിടെ ഇരുന്നു കള്ളടിക്കുമ്പോല്‍ ഒരു വിധിയുടെ നിയോഗമെന്ന പോലെ ഒഴിച്ചു കൊടുക്കാന്‍ പ്രൊപ്രൈറ്റര്‍ -പാട്ട രവി ഇന്നും അവിടെ തന്നെയുണ്ട് .

4 . മുട്ടത്തു വീട് - ഒന്നൊന്നര ഏക്കറില്‍ പരന്നു കിടക്കുന്ന ഒരു പഴയ തറവാട് .വിപ്ലവ രക്തം സിരകളിലൂടെ ഓടുന്ന ചെറുപ്പക്കാരുടെ ആവാസ കേന്ദ്രം . കോളേജില്‍ നിന്നും പുറത്താക്കിയതിനു ശേഷമുള്ള എന്റെ പ്രീ-ഡിഗ്രീ ഇവിടെയാരുന്നു ... കാവി രക്തമാണെന്ന പേരില്‍ പിന്നീടു മെമ്പര്‍ഷിപ്പ് നഷ്ട്ടപെട്ടു എങ്കില്‍ തന്നെയും കൂവി തെളിഞ്ഞു സീനിയര്‍ ടീമിലേക്കു സ്ഥാനകയറ്റം കിട്ടും വരെ അവിടെ തുടരാന്‍ സാധിച്ചിരുന്നു . ഹരിജന്‍ വില്‍സ് എന്നറിയപ്പെടുന്ന ഒരു സിസ്സര്‍ ഫില്‍റ്ററിന്റെ ഫില്റ്ററുണ്ടെങ്കില്‍ ഒരു പാക്കറ്റ് ബ്ലൂ ബേര്‍ഡ് സിഗററ്റ് ഫില്‍റ്റര്‍ വെച്ചു തന്നെ വലിക്കാമെന്നു പഠിച്ചതും , തറയില്‍ ഉരച്ചു തീപ്പെട്ടി കൊള്ളി കത്തിക്കാമെന്നു പഠിച്ചതും ഈ കലാലയത്തില്‍ നിന്നുമാണ്...

5 . പറങ്കി മാവ് - സന്തോഷിന്റെ പറമ്പിന്റെ മൂലയില്‍ പടര്‍ന്നു പന്തലിച്ചു നില്ക്കുന്ന ഈ പറങ്കി മാവിന്റെചുവട്ടിലിരുന്നാണു ഞാന്‍ ചീട്ടു കളിയുടെ ബാലപാടങ്ങള്‍ അഭ്യസിച്ചത് . സര്‍വ്വാഭരണ വിഭൂഷിതനായി 28 കളിച്ചും , 25 പൈസക്കു കീച്ചു കളിച്ചും ചില്ലറ സമയമല്ല ചിലവഴിച്ചിട്ടുള്ളത് . 25 പൈസക്ക് കിട്ടുന്ന അച്ചാര്‍ കടിച്ചു പൊട്ടിച്ചു നാടനില്‍ കരിക്കൊഴിച്ചു ആദ്യമായി സേവിച്ചതും ഈ പുന്യ ഭൂമിയില്‍ വെച്ചു തന്നെയാണ്....

6 . പുത്തന്‍ പീടിക - 50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജിജീഷിന്റെ അച്ചന്‍ ചെല്ലപ്പന്‍ മുതലാളി സ്ഥാപിച്ച ഹൈപ്പര്‍ മാര്‍ക്കറ്റ് . ഒരു പ്രദേശത്തെ ജനങ്ങല്‍ മുഴുവന്‍ ആശ്രയിച്ചിരുന്ന ആ വലിയ കട അക്ഷരാര്‍ഥത്തില്‍ തന്നെ പൊളിച്ചടുക്കാനുള്ള ഭാഗ്യമുണ്ടായി ഞങ്ങള്‍ടെ ടീമിനു ... ഒരു കാലത്തു ലേഡീസ് കസ്റ്റമേര്‍സ് ക്യൂ നിന്നിരുന്ന കടയില്‍ , അത്യാവശ്യം മാന്യത ഉള്ള വീട്ടിലെ പെണ്ണുങ്ങള്‍ക്കു പോവാന്‍ പറ്റാത്ത സ്ഥലം എന്നൊരു പേരുണ്ടാക്കിയെടുക്കാന്‍ ഫുള്‍ടൈം കടയില്‍ കാണുന്ന 8-10 പേരടങ്ങിയ ടീമിനു സാധിച്ചു ... അങ്ങനെ ഒരു പേരു പതിച്ചു നല്‍കുവാന്‍ നല്ലവരായ നാട്ടുകാരൂടേയും സഹകരണമുണ്ടായിരുന്നു എന്നു ഈ അവസരത്തില്‍ ഓര്‍ക്കതെ വയ്യ ... ഇപ്പോള്‍ പോലും , ഓരോ തവണ യുദ്ധം വരാന്‍ പോവുന്നു എന്നു കേള്‍ക്കുമ്പോഴും , നാട്ടില്‍ പോയാല്‍ 2 കുപ്പി വാറ്റിയിട്ടാണെലും ജീവിക്കാം എന്ന ആത്മവിശ്വാസം ഉണ്ടാക്കി തന്നതിന്റെ ക്രെഡിറ്റ് ഈ കടയുടെ പിന്നിലുള്ള ചായിപ്പിനു മാത്രം സ്വന്തം ...

7 . തവള പിടുത്തം - വേനല്‍ മഴ പെയ്യുമ്പോള്‍ കിടപ്പാടം നഷ്ടപ്പെട്ട് 'പേക്രോം പേക്രോം ' കരയുന്ന തവളകളെ പിടിച്ചു വറുത്തടിക്കുക എന്നതു എന്റെ ഒരു വീക്ക്നെസ്സ് ആയിരുന്നു . അതില്‍ തന്നെ കൂടുതല്‍ ത്രില്‍ കിട്ടിയിരുന്നതു പോലീസ് സ്റ്റേഷന്റെ മുന്നിലുള്ള പാടത്തു സ്ഥിര താമസമാക്കിയ തവളകളെ പിടിക്കുമ്പോഴായിരുന്നു . തവള പിടുത്തം നിയമവിരുദ്ധമാണെന്നറിയാവുന്ന ചില കുബുദ്ധികളായ തവളകള്‍ അവിടെയാണു സ്ഥിര താമസം (അതു പിന്നേം സഹിക്കാം പക്ഷെ നമ്മളെങ്ങാനം അതു വഴി പോയാല്‍ നമ്മളെ ഒരു മാതിരി ആക്കിയൊരു ശബ്ധവുമുണ്ടാക്കും ഈ മര മാക്രികള്‍ ... സത്യം !!! ) 10 വര്‍ഷങ്ങള്‍ക്ക് ശേഷവും എന്റെ ആ പഴയ പേരു നഷ്ടപെട്ടിട്ടില്ല എന്നുള്ളതാണു ഏക ആശ്വാസം ... നാട്ടില്‍ ചെന്നാല്‍ ഇപ്പോഴും ചില അമ്മമ്മാര്‍ കുട്ടികള്‍ക്കു പറഞ്ഞു കൊടുക്കുന്നത് കേള്‍ക്കാം ... മക്കളേ, ദെ ആ പോവുന്നതാണു തവളകളുടെ കാലന്‍ !!!

8 . മഴ - മഴ വെള്ളം പൊങ്ങിയാല്‍ പിന്നെ വീട്ടില്‍ ഇരുന്നാല്‍ ഇരിപ്പുറക്കില്ല ... പ്രസാദിനോടൊപ്പം ഒരു പോക്കാണു നല്ല നീളമുള്ള കത്തിയും ചുവപ്പു കളറുള്ള സാന്യോയുടെ ഒടിക്കുന്ന ടോര്‍ച്ചും എടുത്തു കൊണ്ട് ... പാടത്തു വെള്ളം നിറയുമ്പോള്‍ കുളത്തില്‍ നിന്നും കയറി വരുന്ന നല്ല വിളഞ്ഞ സൈസ് വരാല്‍ , കാരി, മുശി, കരട്ടി തുടങ്ങിയ മീനുകളെ വെട്ടി പിടിക്കുക എന്നതാണു ലക്ഷ്യം ... ഇടക്കു ബോണസ്സായിട്ടു നല്ല മുട്ടി കൊന്ചും കിട്ടും ചിലപ്പോള്‍ ... എത്ര വൈകിയാണു വീട്ടില്‍ വരുന്നതെങ്കിലും അമ്മച്ചിയെ കൊണ്ട് ആ രാത്രി തന്നെ മീനെല്ലാം വറുത്തും കുടമ്പുളി ഇട്ടു കറിയും വെപ്പിക്കും .. മീന്‍ വറുത്ത ചീനചട്ടിയില്‍ പറ്റിയിരിക്കുന്ന അരപ്പെല്ലാം കൂടി ഒരു സ്പൂണ്‍ കൊണ്ട് ഇളക്കിയിട്ടിട്ട് ചോര്‍ അതിലേക്കിട്ടു ഒരു തട്ടുണ്ട് ... എന്റമ്മച്ചിയേ !!!

മഴവെള്ളം കയറി റോഡ് മുങ്ങുമ്പോള്‍ ഞാനും അജിലും രാവിലെയുള്ള പല്ലു തെയ്പ്പു, മുങ്ങിയ റോഡിന്റെ അറ്റതേക്കു മാറ്റും . പാരലല്‍ കോളേജില്‍ പോവാന്‍ വരുന്ന പാവാടയുടുത്ത പെണ്‍കിടാങ്ങള്‍ !!!

9 . വടക്കന്‍ കോയിക്കല്‍ ക്ഷേത്രം - ചൊവ്വ വെള്ളി ദിവസങ്ങളില്‍ ക്രിക്കറ്റ് കളി അന്ചരക്കു തന്നെ നിര്‍ത്തി തൊട്ടടുത്തുള്ള സുകുമാരന്റെ ചാലിലെക്കു ഒരു ചാട്ടമാണ്... തകര്‍പ്പന്‍ ഒരു കുളിയും പാസ്സാക്കി നേരെ വീട്ടില്‍ പോയി ഡ്രെസ്സും മാറി ചുന്തര കുട്ടപ്പനായി ഒരൊറ്റ പോക്കാണു അമ്പലത്തിലേക്ക് ... ഒന്നു തൊഴുതിട്ടു നേരെ വന്നു ആല്‍തറയില്‍ കാറ്റു കൊണ്ടങ്ങനെ ഇരിക്കും ... ദീപാരാധന തുടങ്ങുമ്പോള്‍ വീണ്ടും ശ്രീ കോവിലിനു മുന്നിലെത്തും ... മനസ്സും ഹ്രിദയവും അര്‍പ്പിച്ചു ദേവീ കടാക്ഷത്തിനായി നില്‍ക്കുമ്പോഴും കണ്ണുകള്‍ രണ്ടും എതെങ്കിലും സുന്ദരി കുട്ടികളുടെ കടാക്ഷം നമ്മുടെ നേര്ക്കു വരുന്നുണ്ടോ എന്നു പരതി കൊണ്ടേയിരിക്കും ...

നല്ല തല്ലു എപ്പോള്‍ , എവിടെ എങ്ങനെ ഇരിക്കും എന്നു എനിക്കൊരു ഏകദേശ ഐഡിയ ഉണ്ടാക്കി തരാന്‍ ഈ അമ്പലത്തിലെ ഉല്സവങ്ങളും എന്റെ പ്രീയ സുഹ്രുത്തുക്കളും നല്ല പോലെ സഹായിച്ചിട്ടുണ്ട്... പറയുമ്പോ എല്ലാം പറയണമല്ലൊ, അടി കൊള്ളാതെ എങ്ങനെ തടി രക്ഷിക്കാം എന്നുള്ളതും ഇവിടെ നിന്നും തന്നെയാണു ഞാന്‍ പഠിച്ചത്...

10 . ടി.എസ്സ് നമ്പര്‍ # 1151 - കപ്പയും കക്കയിറച്ചി തോരനും (തേങ്ങാ കൊത്തിട്ടത്), പൊറോട്ടയും കണവ കറിയും , കരിമീന്‍ മപ്പാസ് ( വാഴയിലയില്‍ വെച്ചു തേങ്ങാ പാല്‍ ഒഴിച്ചു വേവിച്ചത്) , കൊക്ക് റോസ്റ്റ് , കുളകോഴി റോസ്റ്റ് . പിന്നെ നല്ല ഒന്നാതരം തണുത്ത മുന്തിരി കള്ളും (കുടത്തില്‍ ) ഇനിയും വിശദീകരിക്കാന്‍ എനിക്കാവുമെന്നു തോനുന്നില്ല ...

*ഈ ലിസ്റ്റ് ഇവിടെ തീരുന്നില്ല... എത്ര എഴുതിയാലും തീരുകയുമില്ലാ.. എങ്കില്‍ പിന്നെ ഓരോ വര്‍ഷത്തിനും ഓരോന്നിരിക്കട്ടേന്ന് കരുതി ... അതാണീ പത്തിന്റെ കണക്ക് ...

Tuesday, July 17, 2007

ഒരു വെടി വെപ്പിന്റെ ഓര്‍മ്മക്ക് (കൊക്ക്)

ഞങ്ങള്‍ ഒരു 8-10 ചുള്ളന്‍മാര്‍ക്കു പെട്ടന്നൊരു ദിവസം തോന്നിയ വികാരമായിരുന്നു വെടി വെക്കാന്‍ പോവാം എന്നതു (തെറ്റിദ്ധരിക്കരുത്, കൊക്കിനെ വെടിവെക്കുന്ന കാര്യമാണ്) . 2 എയര്‍ഗണ്ണും ഒരു വലിയ ചാക്കുമായിട്ടു ഞങ്ങള്‍ അങ്ങനെ യാത്രയായി... ഉച്ച വരെ പാടത്തെല്ലാം അലഞ്ഞു നടന്നിട്ടും ഒരു കാക്കയെ പോലും കിട്ടിയില്ല എന്നു മാത്രമല്ല നാട്ടുകാരെല്ലാം ഞങ്ങള്‍ടെ ദൌത്യത്തെ പറ്റി അറിയുകയും ചെയ്തു ... ഇനിയിപ്പോ കൊക്കില്ലാതെ തിരിച്ചു ചെന്നാല്‍ ആകെ നാറും എന്നൊരു അവസ്ഥ സംജാതമായി...

തോട്ടപ്പിള്ളി പാലത്തില്‍ വില്‍ക്കാനിട്ടിരിക്കുന്ന കൊക്കിനെ വാങ്ങാന്‍ ആരെയെങ്കിലും വിട്ടാലോ എന്നൊരു ആലോചന കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴാണു ഞാന്‍ അത് കണ്ടത് ...പാടത്തേക്കു ചരിഞ്ഞു നില്‍ക്കുന്ന ഒരു തെങ്ങിന്റെ ഓലയില്‍ ഒരു ഇരണ്ട ഇരുന്ന് ടീ ബ്രേക്ക് എടുക്കുന്നു !!! ഏതായലും ഇതും കൂടി ട്രൈ ചെയ്തിട്ടു മതി തോട്ടപ്പിള്ളി പാലത്തില്‍ പോണതു എന്നും പറഞ്ഞിട്ടു ഞാന്‍ എയിം ചെയ്തു ഒരലക്കങ്ങലക്കി ... ദാണ്ടെ കിടക്കുന്നു ..തലയും കുത്തി നല്ല സ്റ്റൈലില്‍ ആ ഇരണ്ട വെള്ളം നിറഞ്ഞു കിടന്ന പാടത്തേക്ക് ....

അപ്പോഴേക്കും ബഹളം ഒക്കെ കേട്ടു ഒരുല്‍സവത്തിനുള്ള ജനം അടുത്തു തുടങ്ങിയിരുന്നു... തോക്കും പിടിച്ചു വാറുണ്ണിയെ പോലെ ഞെളിഞ്ഞു നില്‍ക്കുന്ന എന്നെ ആരാധനയോടെ നോക്കിയ കുട്ടികളേയും സ്ത്രീജനങ്ങളേയും ഒട്ടും അഹങ്കാരം കാണിക്കതെ ഞാന്‍ അഭിവാദ്യം ചെയ്തു

വെള്ളത്തില്‍ വീണ ഇരണ്ടയെ കുറച്ചു നേരത്തേക്കു കണ്ടതേ ഇല്ല ... നിര്‍നിമേഷരായി നോക്കി നില്‍ക്കുന്ന ഞങ്ങള്‍ടെ മുന്നില്‍ ഒരു തല വെള്ളത്തില്‍ നിന്നും പൊങ്ങി വന്നു... തോക്കൊക്കെ എടുത്തു വന്നപ്പോഴേക്കും അതു പിന്നേം മുങ്ങി ... 2 മിനിറ്റ് കഴിഞ്ഞു വീണ്ടും പൊങ്ങി ... ഇത്തവണ ഞാന്‍ ഒരു പില്ലറ്റ് പായിച്ചു... അതും കൊണ്ടു അതു പിന്നേം മുങ്ങി ... അങ്ങനെ ആ സാറ്റ് കളി ഏതാണ്ടു ഒരു 15 പില്ലറ്റോളം മുന്നോട്ടു പോയി ...

ഈ വെടിവെപ്പൊക്കെ കണ്ടു നിന്ന ജനത്തിന്റേയും ക്ഷമ നശിച്ചു തുടങ്ങിയെന്നു ചില സുന്ദരി കൊതകളുടെ ആക്കിയ ചില നോട്ടവും ചിരിയും കണ്ടപ്പോല്‍ മനസ്സിലായി ... ലവളുമാര്‍ എന്റെ നേരെ കായിചൂണ്ടി ചിരിച്ചപ്പോള്‍ എന്നെ ആക്കുകയാണെന്നു മനസ്സിലായി എങ്കിലും ഞാനും തിരിഞ്ഞു പിറകില്‍ നിന്നിരുന്ന എന്റെ ടീം മെമ്പേര്‍സിനെ നോക്കി ചിരിച്ചു...

ആദ്യ വെടി കൊണ്ടു വെള്ളതിലേക്കു ഡൈവ് ചെയ്യുന്ന ഇരണ്ടയെ കണ്ടു മതി മറന്ന ഞാല്‍ " ഹൌസാറ്റ് " എന്നു അലറി വിളിച്ച നിമിഷത്തെ മനസ്സാ ശപിച്ചു ... ആ അലര്‍ച്ചയാണു ഇത്രേം ജനത്തെ ഇവിടെ കോണ്ടെത്തിച്ചത് ...

ഇനി ഇപ്പൊ അതൊന്നും ആലോചിച്ചു നിന്നിട്ട് കാര്യമില്ല... കൂടുതല്‍ മാനം പോവാതെ എന്തേലും നമ്പര്‍ ഇട്ട് ഊരുന്നതാണു ബുദ്ധി... എന്ത് പറയും എന്നാലോചിച്ചു മുന്നോട്ടു നടന്ന ഞാന്‍ ആ സീന്‍ കണ്ട് തകര്‍ന്നു പോയി !!!

അതു വരെ അവിടെ വള്ളി നിക്കറുമിട്ടു മൂക്കളയും ഒലിപ്പിച്ചു നിന്നിരുന്ന ആറേഴ് പിള്ളേര്‍ ഓരോ കപ്പ കമ്പും കയ്യിലെടുത്തു കൊണ്ടു ആ വെള്ളാത്തിലേക്കു ചാടിയിറങ്ങി ... എതാനും നിമിഴങ്ങള്‍ക്കകം , ഞാന്‍ 15 റൌണ്ട് വെടി വെച്ച , എന്റെ വെടി കൊണ്ട് തലയിപ്പോള്‍ അരിപ്പ പോലെ ആയി കാണണം എന്നു ഞാന്‍ അവകാശപെട്ടിരുന്ന ആ ഇരണ്ടയെ ആ പീക്രി പിള്ളേര്‍ തല്ലി കൊന്നു പാടത്തിന്റെ കരയില്‍ നിന്ന ഞങ്ങളുടെ ഇടയിലേക്കു വലിച്ചെറിഞ്ഞു :(( :((

Wednesday, July 11, 2007

ക്രാഷ് ലാന്‍ഡിങ് - കറുമ്പി കുഞ്ഞിന്റെ കുറുമ്പുകള്‍ (ഭാഗം - 1)


കുറച്ച് നാളായി കമഴ്ന്നു വീഴാന്‍ ശ്രമിക്കുന്നു ... ഇന്നെന്തായാലും രണ്ടിലൊന്നറിഞ്ഞിട്ടു തന്നെ ബാക്കി കാര്യം !!!!

ആഹാ.. നല്ല ഇമ്പ്രൂവ്മെന്റ് ഉണ്ടല്ലോ !!! ഒന്നാഞ്ഞു പിടിച്ചാല്‍ ഇന്നു തന്നെ ശരിയാക്കാം ....ങീ......ക്യാമറായും പിടിച്ചു നോക്കി നില്‍ക്കാതെ വന്ന് എന്നെ രക്ഷിക്കെടാ അച്ഛാ !!!Sunday, July 8, 2007

അങ്ങനെ ആ ഓഫും കുളമായി

മൂടി പുതച്ചുള്ള ഉറക്കം മതിയായിട്ടല്ല അന്നും 9.30 ആയപ്പോഴെക്കും എഴുന്നേറ്റത് .. കറുമ്പി എഴുന്നേറ്റപ്പോള്‍ മുതല്‍ ഒരേ അലട്ടായിരുന്നു .. അല്ലേലും ഈ പെണ്ണുങ്ങള്‍ക്കെല്ലാം ഇതൊരു കോമണ്‍ സൂക്കേടാണെന്നാണു എനിക്കറിയാന്‍ സാധിച്ചിട്ടുള്ളത് .. നമ്മള്‍ ഇങ്ങനെ മടി പിടിച്ചു കിടന്നുറങ്ങുന്നതു ഇവര്‍ക്കു അങ്ങോട്ടു സഹിക്കാന്‍ പറ്റണ കാര്യമല്ല.. ഒരു കാര്യവുമില്ലേലും ചുമ്മ ഇങ്ങനെ ചൊറിഞ്ഞു കൊണ്ടിരിക്കും .. ഒന്നും പറ്റിയില്ലെങ്കില്‍ കറുമ്പി കുഞ്ഞിനെ കൊണ്ടു വന്നു അടുത്തു കിടത്തിയിട്ടു ഒരൊറ്റ മുങ്ങലാണു .. കൊച്ചിനിതു വല്ലതും അറിയാമൊ , അതു സ്നേഹം കാണിക്കുന്നതു ചിലപ്പോള്‍ ചെവിയുടെ ഫ്യൂസ് അടിച്ചു പോണ രീതിയില്‍ ചെവിയില്‍ ഒരൊറ്റ കൂവല്‍ കൂവിയിട്ടാവും ... അതാത്രക്കങ്ങോട്ടേറ്റില്ലെങ്കില്‍ പിന്നെ അടുത്ത നടപടി ചിലപ്പോ ഞാന്‍ കൂര്‍ക്കം വലിക്കാനുള്ള സൌകര്യത്തിനായി തുറന്നു വെച്ചിരിക്കുന്ന വായിലും മൂക്കിലും ഒക്കെ കൂടി വിരലുകള്‍ കേറ്റിയിട്ടാവും ..

അങ്ങനെ മേല്‍പ്പറഞ്ഞ കാര്യങ്ങളെല്ലാം ഒത്തു കൂടിയ ഒരു മനോഹര പ്രഭാതമായിരുന്നു അന്നും . ഇനി ഇപ്പോ കുറച്ചു നേരം സോഫയില്‍ കിടന്നു ടി വീ ഒക്കെ കണ്ടൂ റെസ്റ്റ് എടുത്തിട്ടു ഉറങ്ങാമെന്നു തീരുമാനിച്ചു ഞാന്‍ കറുമ്പി കുഞ്ഞിനേയും എടുത്തു കൊണ്ടു ഹാളിലേക്കു പോയി ..

ഞാന്‍ വരുന്ന കണ്ടപ്പോഴേ കസേരയിലിരുന്ന ലവള്‍ ചാടി വലിയ സോഫയിലിരുന്നു .. മനപ്പോരുത്തം എന്നു പറഞ്ഞാല്‍ അതാണു , അവള്‍ക്കറിയാം എന്റെ വരവിന്റെ ഉദ്ധേശം . മറ്റേ സോഫയിലാണെങ്കില്‍ എനിക്കു നിവര്‍ന്നു കിടക്കനുള്ള സ്ഥലവുമില്ല ... ഇവളോട് മാന്യമായി പറഞ്ഞാല്‍ മാറില്ലാന്നെനിക്കറിയാവുന്ന കൊണ്ടു ഞാന്‍ അതിനു മുതിര്‍ന്നില്ല . ഇവള്‍ ഓര്‍ക്കതിരിക്കുമ്പോ എന്തേലും നമ്പര്‍ ഇറക്കിയാലെ കാര്യം നടക്കുകയുള്ളു , പോരാതതിനു ഈയിടെയായി ഒരു വിധപെട്ട നമ്പര്‍ ഒന്നും അങ്ങോട്ടു എല്‍ക്കുന്നുമില്ല ... അവസരം വരുന്ന വരെ കാത്തിരിക്കുകയെ രക്ഷയുള്ളു എന്നു മനസ്സിലാക്കിയ ഞാന്‍ അടുത്ത സോഫയിലേക്കിരുന്നു ..

ഇവളൊടൂള്ള കലിപ്പെങ്ങനെ തീര്‍ക്കുമെന്ന് ആലൊചിച്ചിരിക്കുമ്പോഴാണു ടി വി യിലെക്കു എന്റെ ശ്രധ തിരിഞ്ഞത് ... അമ്മ മനസ്സു സീരിയലിന്റെ പുന സംപ്രേഷണം .. ആഹാ തേടിയ വള്ളി കാലില്‍ ചുറ്റി , ഇതേല്‍ തന്നെ അങ്ങു തുടങ്ങാം ..

ഒരു ഓഫ് ദിവസമെങ്കിലും സ്വസ്ഥത കിട്ടില്ലെ ഈ വീട്ടില്‍ ?? രാവിലെ ഓരോ ക്ണാപ്പു സീരിയലും കാണ്ടിരിക്കുന്നു .. "ചനല്‍ മറ്റെടീ " ഞാന്‍ ഗര്‍ജ്ജിച്ചു ..

എന്താന്നറിയില്ല, യാതൊരു തരതിലുള്ള എതിര്‍പ്പും കൂടാതെ അവല്‍ റിമോട്ട് എന്റെ അടുത്തെക്കു ഇട്ടു തന്നു .

അതും ഏശിയില്ല ... ഇനി ഇപ്പൊ അവളെ പ്രകോപിപ്പിക്കാന്‍ ഒരു വഴിയേ ഉള്ളു .. ഞാന്‍ ചാനലുകല്‍ തുരു തുരെ മാറ്റി കൊണ്ടേയിരുന്നു .. ഒരിടത്തും ഒരു മിനിറ്റ് പോലും വെക്കാത്ത രീതിയില്‍ .. ആ കളി ഇങ്ങനെ തുടര്‍ന്നു കൊണ്ടിരിക്കുമ്പൊഴാണു ഏതൊ ഒരു ചാനലില്‍ വെച്ചു എന്റെ കൈ ഫെവികോള്‍ വെച്ചൊട്ടിച പോലെ ഒട്ടിപോയത് ...

കാര്യമെന്താന്നല്ലെ ? നല്ല കിടിലന്‍ ഒരു പീസ്, ടൂ- പീസ് സ്യൂട്ടില്‍ സ്വിമ്മിങ് പൂളില്‍ കിടന്നങ്ങനെ മറിയുകയാണു . മുഖം കാണിക്കുന്നില്ല ... കാലുകള്‍ തന്നെ ഫോക്കസ് ചെയ്തിരിക്കുകയാണു കാമറാമാന്‍ ... അല്ലെങ്കില്‍ തന്നെ ഹൂ കെയര്‍സ് !!

എന്റെ നോട്ടം അത്ര പന്തിയല്ലാന്നു മനസ്സിലയിട്ടാണോ എന്തോ , ഒട്ടും പ്രതീക്ഷിക്കാതെയാണാ ചോദ്യം വന്നത് .. " ഏതു പെണ്ണ ഏട്ടാ അത് ?"

ഞാനും അതു വരെ അതേ പറ്റി അത്രക്ക് ഡീറ്റയില്ഡ് ആയിട്ടു ചിന്തിചിരുന്നില്ല ... സത്യം പറഞാല്‍ ടൈം കിട്ടിയില്ല ... ലവള്‍ടെ ചോദ്യം കേട്ട ഞാന്‍ ഒന്നു കൂടി വിശദമായി നീരീക്ഷിച്ച ശേഷം ഒട്ടും ആലൊചിക്കാതെ പ്രഖ്യാപിച്ചു " ആ തുട കണ്ടാലറിയില്ലേ അതു രംഭയാണെന്ന് "

ഇടി വെട്ടാനായിട്ടു അതു വരെ കാലുകളില്‍ മാത്രം കോണ്‍സന്‍ട്രേറ്റ് ചെയ്തിരുന്ന കാമറമാന്‍ ക്രിത്യമായി മേലേക്കു ഫോക്കസ്സ് ചെയ്തു ... അതെ, മറ്റാരുമായിരുന്നില്ല അത് ... " വണ്‍ & ഒണ്‍ലി രംഭ " അല്ലെങ്കിലും അക്കര്യത്തില്‍ എനിക്കൊരിക്കലും സംശയമുണ്ടായിരുന്നില്ലല്ലോ ...

ഛേ ... വ്രിത്തികെട്ടവന്‍ !! എനിക്കീ ഗതി വന്നല്ലോ എന്നൊരു നോട്ടവും നോക്കി എന്റെ കയ്യിലിരുന്ന കറുമ്പി കുഞ്ഞിനേയും പിടിച്ചു വാങ്ങി ചാടി തുള്ളി അവള്‍ അകത്തേക്കു പാഞ്ഞു ..

ശേഷം ചിന്തനീയം!!!!

Friday, July 6, 2007

ഇരട്ടപ്പഴ കേസ്

പതിവ് അലച്ചിലിനു ശേഷം അന്നും ഉച്ചയോട് കൂടി മഹാദേവന്‍ കായംകുളം ടൌണില്‍ എത്തി ... ഇന്നത്തെ ബിസ്സിനസും തഥൈവ , വെറുതെ രാവിലെ മുതല്‍ വണ്ടി ഓടിച്ചതു മിച്ചം . ഒരാഴ്ച്ച ആവുന്നു അവസാനതെ ഓര്‍ഡര്‍ കിട്ടിയിട്ട് .. ഇങ്ങനെ പോയാല്‍ ഈ മാസം ടാര്‍ജറ്റ് തികക്കാന്‍ പറ്റുമൊ എന്നു ദൈവത്തിനറിയാം ... പെട്രോള്‍ അടിക്കാനുള്ള കാശു പോലും കിട്ടുന്നില്ലെങ്കില്‍ പിന്നെ ഈ കഷ്ടപ്പെടുന്നതിനൊക്കെ എന്തര്‍ഥം ... കായംകുളം മുഴുവന്‍ വ്രിത്തിയാക്കിയേക്കാം എന്നുള്ള മഹാ മനസ്സൊന്നും ഉണ്ടായിട്ടല്ല യൂറേക്ക ഫോബ്സില്‍ തന്നെ ജോലിക്കു കയറിയത് , വീട്ടുകാരെ ഇനിയും ബുദ്ധിമുട്ടിക്കാതെ ഇനി കുറച്ചു നാള്‍ നാട്ടുകാരെ പറ്റിച്ചു ജീവിക്കാം എന്നു വിചാരിച്ചിട്ട് മാത്രമായിരുന്നു .

ബൈക്ക് റിസര്‍വിലായിട്ട് 20 കിലോമീറ്റര്‍ ആയി . ഇനിയും പെട്രോള്‍ അടിക്കാതിരുന്നാല്‍ ഈ വെയിലത്ത് എം . എസ്സ് . എം കോളേജിന്റെ മുന്നിലൂടെ തള്ളേണ്ടി വരും ... അതറിയാന്‍ വയ്യാഞ്ഞിട്ടല്ല , വെറുതെ കോളേജ് പിള്ളേര്‍ക്ക് പണിയണ്ടാക്കുന്നതെന്തിനാ ... അങ്ങനെ പമ്പില്‍ കയരി ബൈക്കിന്റെ ദാഹം തീര്‍ത്തെങ്കിലും മഹാദേവനു നല്ല ദാഹം തോന്നി . രാവിലെ എപ്പോഴൊ ഒരു സോഡ കുടിച്ചതാണു . എന്തായലും ഒരു സോഡാ നാരങ്ങ കുടിച്ചു കളയാം . ആദ്യം കണ്ട പെട്ടി കടയോടു ചേര്‍ന്നു തന്നെ ബൈക്കു നിര്‍ത്തി ..

"ചേട്ടാ , ഒരു സോഡാ നാരങ്ങ എടുക്ക് , ഗ്യാസിച്ചിരി കൂടിയാലും തണുപ്പു കുറയല്ലെ " മഹാദേവന്‍ പറഞ്ഞു

ടൈ ഒക്കെ കെട്ടിയ ഈ 5 അടി 3 ഇഞ്ജ് മൊതല്‍ എതാണെന്നറിയാനായി കടക്കാരന്‍ പുറത്തേക്കു തലയിട്ടോന്നു എത്തി നോക്കി. എന്നിട്ട് " ദാ വരുന്നേ " ന്നു പറഞ്ഞിട്ട് കടക്കാരന്‍ ചേട്ടന്‍ കടയോടു ചേര്‍ന്നുള്ള വീട്ടിലേക്കോടി . തണുത്ത സോഡാ എടുക്കാനായിരിക്കണം , മഹാദേവന്‍ മനസ്സില്‍ കരുതി .

കടയുടെ മുന്നില്‍ തൂക്കിയിട്ടിരുന്ന വാരികകള്‍ കണ്ടപ്പോഴാണു മഹാദേവന്‍ അതോര്‍ത്തത് ... ഇന്നാണു മനോരമ വരേണ്ട ദിവസം . പോലീസുകാരന്റെ മകള്‍ താരയുടെ കാര്യം എന്തായോ എന്തൊ ... അവള്‍ ജോയിയെ ഉപേക്ഷിക്കുമൊ ? എന്തായലുമൊന്നു നോക്കി കളയാം . മനോരമ തുറക്കാന്‍ നോക്കിയപ്പോഴാനു മനസ്സിലായതു അതിന്റെ സൈഡ് എല്ലാം തുറക്കാന്‍ പറ്റാത്ത വിധം പിന്‍ ചെയ്തിരിക്കുകയാണു പഹയന്‍ ... കടക്കരനെ മനസ്സില്‍ 2 തെറി പറഞ്ഞു ...

ഇതിനിടയില്‍ കടക്കാരന്‍ ചേട്ടന്‍ തിരിച്ചെത്തിയിരുന്നു. കക്ഷി സോഡ നാരങ്ങാ ഉണ്ടാക്കുന്നതില്‍ മുഴുകിയിരിക്കുകയാണു. അപ്പൊഴാണു ആ പാളയം കോടന്‍ പഴക്കൂല മഹാദേവന്റെ ശ്രധയില്‍ പെട്ടത് . നല്ല ഒന്നാന്തരം പഴം . കണ്ടപ്പോള്‍ ഒരു കൊതി .. എന്നാ പിന്നെ ഒരെണ്ണം കഴിച്ചുകളയാം .

"ചേട്ടായീ, പഴതിനെന്താ വില ?" മഹാദേവന്‍ ചോദിച്ചു

"50 പൈസയാ മോനെ" കടക്കരന്‍ പറഞ്ഞു

ഉം .. അതിച്ചിരി കൂടുതലാ , 40 പൈസയേ ഉള്ളു എല്ലയിടത്തും . കടക്കാരനെ മനസ്സില്‍ പ്രാകി കൊണ്ടു മഹാദേവന്‍ ഏറ്റവും വലിയ പഴം തന്നെ തിരയാന്‍ തുടങ്ങി .. പെട്ടന്നാണു ആ മനോഹര ദ്രിശ്യം മഹാദേവന്റെ കണ്ണില്‍ പതിഞ്ഞത് . "ഇരട്ട പഴം " ഒരു നിമിഷം പോലും പാഴാക്കതെ ആ ഇരട്ട പഴം മഹാദേവന്‍ കരസ്ഥമാക്കി . സോഡാ നാരങ്ങയും പഴവും നല്ല കോമ്പിനേഷനാണെന്നും മനസ്സിലാക്കി. അതിനേക്കാള്‍ ഉപരിയായി കടക്കാരന്‍ ചേട്ടനു ഒരു പണി കോടുക്കാന്‍ സാധിച്ചതില്‍ ഉള്ള സന്തോഴം ആ മുഖത്തു തെളിഞ്ഞു നിന്നിരുന്നു .

" എത്രയായി ചേട്ടാ " മഹാദേവന്‍ ചോദിച്ചു .

" രണ്ടര രൂപ " കടക്കാരന്‍ ചേട്ടന്‍ പറഞ്ഞു

അതെന്തു കണക്ക ചേട്ടാ ... സോഡാ നാരങ്ങാക്കു എത്രയാ അപ്പോള്‍ ..വില കൂടിയോ ?

വിലയോന്നും കൂടിയിട്ടില്ല ... ഒന്നര രൂപ സോഡ നാരങ്ങ , ഒരു രൂപ പഴത്തിന്. ഇരട്ട പഴമല്ലെ കഴിച്ചത് , അപ്പൊ ഒരു രൂപ ... കടക്കാരന്‍ നയം വ്യക്തമാക്കി

അതങ്ങു ഉസ്ബെക്കിസ്ഥാനില്‍ പോയി പറഞ്ഞാ മതി .. പഴത്തിനു അന്‍പത് പൈസയാന്നല്ലെ ഇയാള്‍ ആദ്യം പറഞ്ഞതു. എന്നിട്ടിപ്പോ ഒരു മാതിരി മറ്റേ വര്‍തമാനം പറയല്ലേ .. മഹാദേവന്‍ പൊട്ടിതെറിച്ചു

ടാ ചെറുക്കാ , മര്യാദക്കു സംസാരിക്കടാ ... നിന്റെ കഴുത്തിലെ കോണകം ഒക്കെ കണ്ടപ്പൊ ഡീസ്ന്റാണെന്നു കരുതിയാ മോനെന്നൊക്കെ വിളിച്ചത് ... ഇനി എന്നെ കൊണ്ടു വേറെ മോനേന്നു വിളിപ്പിക്കാതെ കാശു തന്നിട്ടു പോടാ ചെക്കാ...

ഓഹൊ എങ്കില്‍ പിന്നെ കാണിച്ചു കൊടുത്തിട്ടെ ഉള്ളു ... ഈ അണ്‍ സിവിലൈസ്ഡ് കടക്കാരനെ ഒരു പാഠം പഠിപ്പിച്ചിട്ട് തന്നെ ബാക്കി കാര്യം ... മഹാദേവനത് മനസ്സില്‍ ഉറപ്പിച്ചു കൊണ്ടു പത്ത് രൂപാ നോട്ടൊരെണ്ണം എടുത്തു കടക്കരന്റെ കയ്യില്‍ കൊടുത്തു . എന്നിട്ടോരു താക്കീതും "ഇപ്പോഴും ചേട്ടനു അവസരമുണ്ട് ഒരു കോമ്പ്രമൈസിന്‍ , അല്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരും "

കടക്കാരന്‍ രന്ടര രൂപ എടുത്തു ബാക്കി ഏഴര രൂപ തിരിച്ചു കൊടുത്ത്ട്ടു പറഞ്ഞു " വാസവദത്തയെ !@#$ പടിപ്പിക്കരുതെ" ... നീ പോയി തരത്തില്‍ കളിക്കെടാ ചെറുക്കാ .. അല്ലെങ്കില്‍ കൊണ്ടു പോയി കേസ് കൊടുക്ക് " .. "ഹും .. മൂക്കി പൊടി കുപ്പീടെ അത്രേ ഉള്ളൂ, അവന്‍ എന്നെ കണക്കു പടിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നു " പോടാ പോടാ , തടി കേടാക്കാതെ തെക്കോട്ടൊ വടക്കോട്ടോ പോടാ ...

കാശും പോയി മാനവും പോയി ... മഹാദേവനു പോട്ടിക്കരയണോ അതോ പൊട്ടി തെറിക്കണൊ എന്ന കണ്ഫ്യൂഷനായി . പൊട്ടിതെറിച്ചാല്‍ തടി കേടാവാന്‍ സാധ്യത ഉണ്ടു എന്നു തിരിച്ചറിഞ്ഞപ്പോ എന്താന്നറിയില്ല , ആ കണ്ഫ്യൂഷന്‍ അങ്ങില്ലാതായി ... എങ്കിലും ഇവനു ഒരു പണി കൊടുക്കണം ... അല്ലെങ്കില്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല ...

എത്ര ആലോചിച്ചിട്ടും ഒരു ഐഡിയ കിട്ടുന്നില്ല . ആരോടെങ്കിലും ഉപദേശം സ്വീകരിക്കാന്‍ പോയാല്‍ ആകെ നാറും . ഇതാണെങ്കില്‍ ഇപ്പോ ആരും അറിഞ്ഞിട്ടില്ല . കടക്കാരന്‍ പറഞ്ഞ തെറികള്‍ ഓരോന്നായി ചെവിയില്‍ ഇപ്പോഴും മുഴങ്ങുന്നതായി മഹാദേവനു തോന്നി .. യെസ്സ് , അതു തന്നെ !!!! അയാള്‍ പറഞ്ഞതു പോലെ തന്നെ ചെയ്തു കളയാം ...

***** ***** ***** ***** ***** ***** ***** ***** ***** ***** ***** ***** ***** ***** *****

മഹാദേവാന്‍ രാവിലെ തന്നെ കുളിച്ചു ഫ്രഷ് ആയി ക്ഷേത്രത്തില്‍ ഒക്കെ പോയി ഭഗവാനെ കണ്ടു അനുഗ്രഹങ്ങള്‍ ഒക്കെ വാങ്ങി കോടതിയിലേക്കു പോവാന്‍ തയ്യാറായി നിന്നു . അതെ , ഇന്നാണു 'ഇരട്ട പഴ' കേസ് വിളിച്ചിരിക്കുന്നത് . കോടതിയില്‍ പറയേണ്ടതൊക്കെ മഹാദേവന്‍ ഒന്നു കൂടി മനസ്സില്‍ പറഞ്ഞു .

10.30 ആയപ്പോള്‍ ഇരട്ടപഴ കേസ് വിളിച്ചു . ആദ്യം പരാതിക്കാരനായ മഹാദേവന്‍ തന്നെയാണു കൂട്ടില്‍ കയറിയത് . തന്റെ ഭാഗമെള്ളാം മഹാദേവന്‍ കോടതി മുന്പാകെ ബോധിപ്പിച്ചു . ഇരട്ട പഴത്തിനു ഒരു ഞെട്ടു മാത്രെ ഉള്ളു എന്നതു കൊണ്ടു അതിനെ ഒരു പഴമായി കണ്സിഡര്‍ ചെയ്യണമെന്നതായിരുന്നു മഹാദേവന്‍ പ്രധാനമായും ഉന്നയിച്ച ആവശ്യം .

ഞെട്ടൊന്നാണെങ്കിലും അതിനു 2 പഴത്തിന്റെ കാശാണു കാലകാലങ്ങളായി താനും തന്നെ പോലെ ഉള്ള എല്ലാ കച്ചവടക്കാരും വാങ്ങുന്നത് എന്നതായിരുന്നു കടക്കാരന്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ പ്രധാനമായും പറഞ്ഞത് .

ഏതായലും ജഡ്ജിക്കു അധിക നേരമൊന്നും വേണ്ടി വന്നില്ല ഒരു തീരുമാനത്തില്‍ എത്താന്‍ . നിയമ ചരിത്രത്തിലെ തന്നെ നാഴികകല്ല്ലാവന്‍ സാധ്യത ഉള്ള ഒരു സുപ്രധാന വിധിയാണു അന്നു അവിടെ പുറപ്പെടുവിച്ചത് .

പരാതിക്കാരന്‍ ഉന്നയിച്ച പോലെ ഒരു ഞെട്ടില്‍ പഴം ഒന്നായലും രണ്ടായലും അതിനെ ഒന്നായി മാത്രെ പരിഗണിക്കാന്‍ പാടുള്ളു . ആയതിനാല്‍ ദിവാകരന്‍ (കടക്കാരന്) അധികമായി ഈടാക്കിയ 50 പൈസയും കോടതി ചിലവും പരാതിക്കാരനായ മഹാദേവനു നല്കാന്‍ കോടതി വിധിച്ചിരിക്കുന്നു . അതോടൊപ്പം തന്നെ നിസ്സാര പ്രശ്നത്തിന്റെ പേരില്‍ കോടതിയുടെ വിലപ്പെട്ട സമയം നഷ്ട്ടപ്പെടുത്തിയ മഹാദേവന്‍ പിഴയായി 500 രൂപ അടക്കാനും ഈ കോടതി വിധിക്കുന്നു.

Tuesday, July 3, 2007

വരാനുള്ളത് വഴിയില്‍ തങ്ങുമൊ ?

അതേ ഏട്ടാ ...

കാശു ചിലവിനുള്ള എന്തോ ഒരു വക ആ വിളിയില്‍ ഉണ്ടെന്നു മനസ്സിലാവാന്‍ 3 വര്‍ഷത്തെ വിവാഹ ജീവിതം ധാരാളം മതിയയിരുന്നു...എങ്കിലും ഞാന്‍ ചോദിച്ചു ...

എന്താ പെണ്ണേ ...

അതു പിന്നെ ഏട്ടാ ... ഇന്നു നമ്മള്‍ പുറത്തു പോവുമ്പോള്‍ അച്ചനും അമ്മക്കും ഓരൊ വാച്ച് വാങ്ങിയാലോ ...ഏട്ടന്റെ അഭിപ്രായം എന്താ ?

ഞാന്‍ എന്തു അഭിപ്രായം പറയാന്‍ , അങ്ങനെ തന്നെ ആയിക്കോട്ടേ (ഒരു ഓഫ് ഡേ കുളമാക്കണ്ട കാര്യമില്ലല്ലൊ - ഞാന്‍ മനസ്സില്‍ പറഞ്ഞു)

അങ്ങനെ അന്നു വൈകിട്ടു തന്നെ കറുമ്പി കുഞ്ഞിനെ മെയ്ഡിനെ ഏല്പ്പിച്ചു ഞങ്ങള്‍ രണ്ടു പേരും കൂടി സിറ്റിക്കു വെച്ചു പിടിച്ചു ... ആദ്യം നമ്മള്‍ എവിടേക്കാണു പോവുന്നത് ? ആലൂക്കാസില്‍ പോയാലോ ? അനിയനുള്ള കല്യാണ മാലയും വാങ്ങി അതിന്റെ അടുത്തുള്ള മാര്‍ക്കറ്റില്‍ നിന്നും കരക്കാര്‍ക്കുള്ള ആക്രി-പൂക്രി സാധനങ്ങളും വാങ്ങാം ...ഞാന്‍ ഭാര്യയോട് പറഞ്ഞു

അതു വേണ്ടാ ഏട്ടാ ... ആ മാര്‍കറ്റില്‍ കയറിയാല്‍ നമ്മള്‍ നടന്നു നടന്നു ഒരു വഴിക്കാവും ... പിന്നെ ഒരു മൂഡും കാണില്ല ... അതു കൊണ്ടു ആദ്യം നമുക്കു വാച്ചു കടയില്‍ കയറി അതും വാങ്ങി ഡ്രസ്സ് മാര്‍ട്ടിലും കയറിയതിനു ശേഷം പോയപ്പോരെ ആലുക്കാസിലും പിന്നെയാ മാര്‍ക്കറ്റിലും ??

ആ പറഞ്ഞതില്‍ അല്പ്പം ലോജിക് ഉണ്ടെന്നു എനിക്കും തോന്നിയതിനാല്‍ ഞങ്ങള്‍ ആദ്യം വാച്ചു കടയിലേക്കു തന്നെ കയറി.. കോട്ടയം അയ്യപ്പാസ് പോലെ അതി വിശാലമായ ഷോറൂം ... ഗ്രഹണി പിടിച്ച പിള്ളേര്‍ ചക്ക പഴം കണ്ടമാതിരി ലവള്‍ ഒരാക്രമണം തന്നെ അഴിച്ചു വിട്ടു . എതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ആ കടയിലെ കണ്ണാടി കൂട്ടില്‍ ഞെളിഞ്ഞിരുന്ന മുക്കാല്‍ ഭാഗം വാച്ചുകളും അഹങ്കാരമെല്ലാം കളഞ്ഞു താഴെയിറങ്ങി ... ഓരൊന്നെടുത്തു വെച്ചും എങ്ങനെയുണ്ടു എന്നു ചോടിക്കാന്‍ തുടങ്ങിയതോടെ ഞാന്‍ പതുക്കെ സ്കൂട്ടായി ...

എതാണ്ടൊരു മണിക്കൂര്‍ കഴിഞ്ഞപ്പോഴെക്കും അവള്‍ പൂര്‍ണ്ണ മനസ്സോടെ അല്ലെങ്കിലും 2 വാച്ചുകല്‍ സെലെക്റ്റ് ചെയ്തിരുന്നു ... ഈ സമയത്തിനിടക്കു എപ്പോഴോ ഒരു വാച്ച് എന്റെ കണ്ണില്‍ തടയുകയുണ്ടായി... ഇറങ്ങാറായപ്പൊ അതെടുത്തു കെട്ടിയിട്ട് ഞാന്‍ ചുമ്മാ ഭാര്യയോട് ചോദിച്ചു..എങനെയുണ്ട് ?? നല്ല ചേര്‍ച്ചയുണ്ടെന്നു അവള്‍ പറഞ്ഞ നിമിഷത്തില്‍ തന്നെ ഞാന്‍ സേല്‍സ് ബോയിയോട് പറഞ്ഞു, അതും കൂടി പാക്ക് ചെയ്തു ബില്‍ എടുത്തുകൊള്ളാന്‍ ... പാവം എന്റെ കറുമ്പി ... ഒരു വാച്ചെടുത്തു അതവള്‍ക്ക് ചേരുന്നുണ്ടോ എന്നു ചോദിക്കാനുള്ള ടൈം പോലും കിട്ടിയില്ല ...

അങ്ങനെ 67 ദിനാര്‍ എണ്ണി കൊടുത്തപ്പോള്‍ എനിക്കൊരു ഉള്‍വിളിയുണ്ടായി !!! ഈ നിലയില്‍ ഡ്രസ്സ് മാര്‍ട്ടിലൂടെ പോയാല്‍ മിക്കവാറും അനിയനു മാല വാങ്ങുന്നതു ഗോപിയാവന്‍ സാധ്യത ഉണ്ട് ... പോരത്തതിനു വാച്ചു കടയില്‍ നടന്നതിനു ലവള്‍ ഡ്രസ്സ് മാര്‍ട്ടില്‍ വെച്ചു പകരം വീട്ടാനുള്ള സാധ്യതയും തള്ളി കളയനാവില്ല ... അങ്ങനെ വരുമ്പോള്‍ ആലുക്കാസില്‍ പോവുന്നതാണു ബുദ്ധി ... അങ്ങനെ ഞങ്ങള്‍ ആലുക്കാസിനെ ലക്ഷ്യമാക്കി നടന്നു

ദുബായില്‍ മാത്രമുള്ള പ്രെത്യേക അച്ചിനെ പറ്റിയും അതിന്റെ സവിശേഷതകളെ പറ്റിയും സേല്‍സ്മാന്‍ പറഞ്ഞു തുടങ്ങിയപ്പോഴേ എനിക്കു മനസ്സിലായി ഇതിന്റെ മെയ്ക്കിങ് ചാര്‍ജ്ജ് കൂടാനുല്ല കാര്യത്തെ പറ്റിയാണു ലവന്‍ സംസാരിച്ചു വരുന്നതു എന്ന് ... എന്തായലും എന്റെ ഊഹം തെറ്റിയില്ല, അല്ലേലും ഊഹിക്കാന്‍ പറ്റിയ കൊണ്ടു പ്രെത്യേകിച്ചു കാര്യമില്ലല്ലോ ..കാശു പോവാനുള്ളതു പോവാതിരിക്കില്ലല്ലോ ... അങ്ങനെ സമാധനിച്ചു നില്‍ക്കുമ്പോഴും വാച്ചു കടയില്‍ കൊടുത്ത കാശിച്ചിരി അധികമായി പോയില്ലെ എന്നൊരു ചിന്ത അലട്ടാതിരുന്നില്ല ...

മാലയൊക്കെ സെലെക്റ്റ് ചെയ്തു കൌണ്ടറില്‍ എത്തി ... കുറേ നേരം വായിട്ടലച്ചിട്ടാണേലും ഒരു 10 ദിനാര്‍ കുറച്ചു കിട്ടി ... ഉള്ളതാവട്ടെ ...ഞന്‍ മനസ്സില്‍ കരുതി . കാശു കൊടുത്തു സാധനം കയ്യില്‍ കിട്ടിയതും ഭാര്യയുടെ ഒരു ചോദ്യം , ഗിഫ്റ്റ് ഒന്നുമില്ലെ ?? അല്ലേലും ഇവള്‍ ഇങ്ങനെയാ ...അര കിലോ ചുവന്നുള്ളി വാങ്ങിയാലും ചോദിക്കും ഫ്രീ ഒന്നുമില്ലെ എന്ന് ...

ഗിഫ്റ്റ് ഉണ്ടല്ലോ ... അത് ആ പാക്കറ്റില്‍ തന്നെ വെച്ചിട്ടുണ്ടു... കൌണ്ടറില്‍ നിന്ന പയ്യന്‍ പറഞ്ഞു

ഗിഫ്റ്റ് എന്താണെന്നറിയാതെ ഒരു സമാധാനവും ഇല്ലതിരുന്ന ലവള്‍ കാറില്‍ കയറിയ നിമിഷം തന്നെ പാക്കറ്റ് പൊട്ടിച്ചു ... പക്ഷെ ഞെട്ടിയത് ഞങ്ങള്‍ ഒരുമിച്ചായിരുന്നു

നല്ല ഒന്നാന്തരം 2 വാച്ചുകള്‍ , ഒന്നു ലേഡീസും ഒന്നു ജെന്റ്സും :(

Sunday, July 1, 2007

നായര്‍ സായിപ്പ്

ഞാന്‍ സൂപ്പര്‍വൈസറുടെ ആഫീസില്‍ നിന്നും തിരിച്ചു വന്നപ്പോള്‍ കണ്ടത് , അരുതാത്തതെന്തോ കണ്ട പോലെ കണ്ണു തള്ളി നില്‍ക്കുന്ന ജോയിയെ ആണു ...

ആയിടക്കു കണ്ടമാനം പട്ടാളക്കാരികളായ മദാമ്മമാര്‍ സൈനിക ക്യാമ്പില്‍ എത്തിയിരുന്നതിനാല്‍ ഇയാള്‍ എന്തേലും അരുതാത്തതു കണ്ടു കാണും എന്നു തന്നെ എനിക്കു തോന്നി .... പോരത്തതിനു നല്ല ചൂടു സമയവും ... യതൊരു ബൊധവുമില്ലാതെ ' സണ്‍ ബാത്ത് ' ' ബീച്ച് വോളി ' എന്നീ ഓമന പേരുകളില്, ചുട്ടു പഴുത്ത പൂഴിമണലില്‍ കുത്തി മറിയുക എന്നുള്ളതു ഇവളുമാര്‍ക്ക് ഒരു ഹോബി മാത്രമാണെങ്കില്‍ തന്നെയും , ആ പൊള്ളുന്ന പൂഴി മണല്‍ ചെന്നു വീഴുന്നത് ഇത് കാണാന്‍ വേണ്ടി മാത്രം നട്ടപ്പറ വെയിലത്തു പല തവണ അതു വഴി പോവുന്ന പാവം ഇന്ത്യന്‍ ബാച്ചികളുടെ ഇടനെഞ്ജിലാണു...

എന്നാലും ജോയിക്ക് എന്തു പറ്റിയതാണെന്നു ചോദിക്കണമെന്ന് ആഗ്രഹം ഉണ്ടെങ്കില്‍ തന്നെയും അയാളോടതു ചോദിച്ചാല്‍ ഒരു മാതിരി ചൊറിയുന്ന വര്‍ത്തമാനമേ അയാല്‍ പറയൂ... പോരാത്തതിനു, ഇയാള്‍ ശരിക്കും വല്ല സീനും കണ്ടിട്ടുണ്ടെങ്കില്‍ പിന്നെ എനിക്കതു മിസ്സ് ആയി എന്ന ഒറ്റ കാരണം കൊണ്ടു തന്നെ ഇയാള്‍ പൊടിപ്പും തൊങ്ങലും വെച്ചു എന്നെ മൂപ്പിക്കാന്‍ ശ്രമിക്കും എന്നുള്ളത് ഉറപ്പാണു ....ഒന്നും കണ്ടില്ലേലും അറിഞ്ഞില്ലേലും സാരമില്ല ... ഇയാളുടെ ആ മറ്റെ ചിരി കാണണ്ടാല്ലൊ ... ഞാന്‍ സ്വയം സമാധാനിച്ചു ...

ഉച്ചക്കു ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണു ജോയി എന്നോടക്കാര്യം ചോദിച്ചത് ... അമേരിക്കയില്‍ നായന്‍മാരുണ്ടോ ??

പിന്നെ കാണാതിരിക്കുമൊ, എത്രയോ മലയാളികള്‍ അമേരിക്കയില്‍ ഉള്ളതാ...ഞാന്‍ പറഞ്ഞു

അതല്ലെടാ... അമേരിക്കക്കാരുടെ ഇടയില്‍ നായന്‍മാരുണ്ടോ ? അടുത്ത ചോദ്യം ജോയി തൊടുത്തു

ആ ചോദ്യം കേട്ടു തികട്ടി വന്ന ചോറു വീണ്ടുമിറക്കി ഞാന്‍ ജോയിയെ സൂക്ഷിച്ച് ഒന്നു നോക്കി, എന്നിട്ടു ആക്കിയൊരു ചിരി ചിരിച്ചു

ഒരു കാര്യം സീരിയസ്സായി സംസാരിക്കുമ്പോള്‍ ഒരു മാതിരി ആക്കരുത് ..ജോയി ചൂടായി

ശെഡാ... ഇതു വലിയ ശല്യമായല്ലോ...ഇയാള്‍ക്കിതു എന്താ പറ്റിയത് .... എത്ര ആലോചിച്ചിട്ടും എനിക്കു ഒരു പിടിയും കിട്ടിയില്ല ... എനിക്കറിയില്ല ജോയി, ഇനി ചിലപ്പോ വല്ല ഇന്ത്യന്‍ വംശജരായ അമേരിക്കനും ആയിരിക്കും ... ഞാന്‍ പറഞ്ഞു

അല്ലെടാ, അല്ലെടാ ... ശരിക്കും നല്ല വെളുമ്പന്‍ സായിപ്പാണു ... നമ്മുടെ ആള്‍ക്കാരെ കണ്ടാല്‍ എനിക്കറിയില്ലെ ....ജോയി വിടാനുള്ള ഭാവമില്ല

ഇനി ഇപ്പോ അവിടെയും കാണുമായിരിക്കും എന്‍ .എസ്സ്.എസ്സ് കരയോഗമൊക്കെ ... ഇയാള്‍ ശരിക്കും എന്താ സംഭവിച്ചത് എന്നു ആദ്യം മുതല്‍ പറ .... ഞാന്‍ പറഞ്ഞു

കുറച്ചു മുന്പേ ഒരു പട്ടാളക്കാരന്‍ ഇവിടെ വന്നു ... നല്ല വെളുമ്പന്‍ ഒരു സായിപ്പ് ... മെഡിക്കല്‍ ബറ്റാലിയനിലുള്ളതാ... നമ്മുടെ വെയര്‍ഹൌസില്‍ ഫസ്റ്റ് അയിഡ് കിറ്റ് എത്ര എണ്ണം സ്റ്റോക്ക് ഉണ്ടെന്നറിയാന്‍ വന്നതാ ... ആ പട്ടാളക്കാരന്‍ നായരാടാ !!!

ഈ പറഞതൊക്കെ എനിക്കു മനസ്സിലായി ജോയി ... പക്ഷെ അയാള്‍ നായരാണെന്നു നിങ്ങള്‍ക്കെങ്ങനെയാ മനസ്സിലായത് ? എന്താ അയാള്‍ അങ്ങനെ പറഞ്ഞോ ??? ഞാന്‍ ചോദിച്ചു

അതു പിന്നെ അയാള്‍ യൂണിഫോമില്‍ ആയിരുന്നു ... നയിം പ്ലേറ്റില്‍ ഞാന്‍ വായിച്ചു നോക്കിയതാ ... "എം.സി. നായര്‍ " എന്നാണു പേര് !!!!

അവിശ്വസനീയതയോടെ നൊക്കിയ എന്നോട് ജോയി പറഞ്ഞു ... അയാള്‍ ഇനിയും വരും ...അപ്പോ നിനക്കു കാണാം ... ഞാന്‍ പറയുമ്പോഴല്ലേ നിനക്ക് വിശ്വാസമില്ലാത്തത്.

അധിക നേരമൊന്നും കണ്ണില്‍ എണ്ണയൊഴിച്ചിരിക്കേണ്ടി വന്നില്ല എനിക്ക് .. 1 മണിക്കൂറിനുള്ളില്‍ തന്നെ ആ നായര്‍ സായിപ്പ് എത്തിചേര്‍ന്നു . ഒരു ഒന്നൊന്നര സായിപ്പ് !!! അതില്‍ ഒരു സംശയവുമില്ല ... ഞാന്‍ അവിടെ ചുറ്റി പറ്റി ഒക്കെ നിന്നു ... ഒരു തരത്തിലും അങ്ങോട്ട് വ്യൂ ശരിയാവുന്നില്ല ... അല്പ്പം കഷ്ടപെടെണ്ടി വന്നു എങ്കിലും ഒടുവില്‍ ഞാന്‍ അത് കണ്ടു , ആ നെയില്‍ പ്ലേറ്റ് ... അതും നല്ല വെണ്ടക്ക അക്ഷരത്തില്‍" McNair" !!!!

Sunday, June 17, 2007

ഡിസ്ക്രിമിനേഷന്‍ - അതും സ്വന്തം വീട്ടില്‍

ദേ...ഒന്നിങ്ങോട്ടു നോക്കിക്കെ...

ഇന്‍ട്രൊഡ്ക്ഷന്‍ കെട്ടപ്പോഴേ എനിക്കു മനസ്സിലായി , അമ്മച്ചി എന്തോ സീരിയസ് കാര്യം അച്ചനോടു സംസാരിക്കാനുള്ള പുറപ്പാടാണു..ഞാന്‍ ചെവി വട്ടം പിടിച്ചു... ഈ നാട്ടുകാരനെ അല്ല എന്ന ഭാവത്തില്‍ എനിക്കു പോലും അറിയാത്ത എന്തോ സാധനം കളഞ്ഞു പോയതു നോക്കാനെന്ന മട്ടില്‍ അവിടെ ഒക്കെ ചുറ്റി പറ്റി നിന്നു...

ആകെ ഉള്ളതു രണ്ടു ആമ്പിള്ളേരാ, അതില്‍ തന്നെ ഒന്നിനൊടു വേറുക്രിത്യം കാണിക്കുന്നതു ശെരിയാണോ? അല്ലേലും കൊച്ചു വാവക്കെന്നും പരാതിയാ... അണ്ണനു മാത്രം എല്ലാമാവം ...അവനെന്തു ചെയ്താലും കുറ്റമാണെന്ന്... അവനു തൊനുന്നതാണെന്നു ഞാന്‍ പലവട്ടം പറഞ്ഞു ഒഴിവാക്കി വിട്ടിട്ടുണ്ടു... പക്ഷെ ഇന്നിതു കേട്ടപ്പോള്‍ എനിക്കും തോനുന്നു അവന്‍ പറയുന്നതില്‍ കാര്യമുണ്ടെന്നു... അല്ലാ...നിങ്ങല്‍ തന്നെ പറ... ഇതു ശെരിയാണെന്നു തൊനുന്നുന്ടൊ...? അവനോടെന്താ ഇത്ര ഇഷ്ഠകേടു ? പാവം ...കൊച്ചുകുഞ്ഞാണു... അതിന്റെ മനസ്സു വിഷമിക്കുമെന്നു പോലും നിങ്ങള്‍ ഓര്‍ക്കുന്നില്ലല്ലൊ മനുഷ്യാ... ഇത്രയും പറഞ്ഞതും അമ്മചി കരച്ചില്‍ സ്റ്റാര്‍ട്ട് ചെയ്തിരുന്നു....

ഒന്നും മനസ്സിലാവാതെ കണ്ണു തള്ളി ഇരിക്കുകയായിരുന്നു അച്ചനപ്പോഴും ... ചാരു കസേരയില്‍ പത്രം വായിച്ചു കിടന്നിരുന്ന അച്ചന്‍ ഒന്നു നിവര്‍ന്നിരുന്നു... പത്രത്തില്‍ നിന്നും കണ്ണെടുത്തു അമ്മച്ചിയെ ഒന്നു നോക്കി..ഇന്നലെ രാത്രി കിടക്കുമ്പോല്‍ വരെ കുഴപ്പമില്ലരുന്നല്ലൊ എന്നൊരു അര്ഥം ആ നൊട്ടത്തിനുണ്ടായിരുന്നൊ ??? ആവൊ ആര്‍ക്കറിയാം ...

ഇയാള്‍ കിടന്നു ബഹളം വെക്കാതെ കാര്യം എന്താന്നു വെച്ച പറ ... ഇവിടെ ആരു ആരോടു വേറുക്രിത്യം കാണിചൂന്നാ ഇയാള്‍ പറയുന്നതു ? എനിക്കൊന്നും മനസ്സിലാവുന്നില്ല.... കാര്യങ്ങല്‍ വ്യക്തമായി പറഞ്ഞു തുലക്ക് ... ആ അവസാന വാക്കില്‍ നിന്നും ഒരു കാര്യം എനിക്കു ബോധ്യമായി...അച്ചനും ചൂടു പിടിച്ചിരിക്കുന്നു !!!!

നമ്മുടെ അമ്പലത്തില്‍ ഉല്സവം തുടങ്ങിയിട്ടു ഇന്നു 8 ദിവസമായി... അമ്മച്ചി കാര്യത്തിലേക്കു കടന്നു തുടങ്ങി... എല്ലാ ദിവസവും നിങള്‍ടെ സീമന്ത പുത്രന്‍ 6 മണി ആവാന്‍ നോക്കി ഇരിക്കുവാ വീട്ടില്‍ നിന്നും ഇറങ്ങാന്‍ ... അവനു കൂത്തു കണ്ടില്ലെല്‍ ഉറക്കം വരില്ലല്ലൊ!! എനിക്കതിലൊന്നും ഒരു പ്രശ്നവുമില്ല... പക്ഷെ ഇന്നീ ദിവസം വരെ, കൊച്ചുവാവയെ ഉല്സവം കാണാന്‍ നിങ്ങല്‍ വിട്ടിട്ടുണ്ടൊ ?? അവനും കാണില്ലെ ആഗ്രഹങ്ങള്‍ ??? അല്ലേലും ഇതു ഇന്നുമിന്നലെയും ഒന്നും തുടങ്ങിയതല്ല.... കുഞ്ഞു പറയുന്നതിലും കാര്യമുണ്ട് ... മൂത്തവന്‍ ക്ളാസ്സ് കട്ട് ചെയ്തു സിനിമക്കു പോയാലും , ക്രിക്കറ്റ് കളിക്കാന്‍ പോയാലും ഒരു കുഴപ്പവുമില്ല... എന്റെ കുഞ്ഞെന്തേലും ചെയ്താല്‍ അതു തെറ്റാണു ...

കാര്യങ്ങള്‍ടെ കിടപ്പു അത്ര പന്തിയല്ലാന്നു അച്ചന്റെ മുഖ ഭാവത്തില്‍ നിന്നും വ്യക്തമായിരുന്നു ... ഒരു നടക്കു പോവില്ലാന്നു അമ്മച്ചിയുടെ നിശ്ചയദാര്‍ഡ്യവും വെളിവാക്കി .... അച്ചന്‍ ഒന്നു കൂടി ഇളകിയൊന്നിരുന്നിട്ടു അമ്മചിയോടു പറഞ്ഞു.. ഇതിനുള്ള കാരണം വൈകിട്ടു ബോധ്ദ്യപ്പെടുത്തി തരാം .... കൂടുതല്‍ സംസാരം ഇനി ഇതെ പറ്റി ഇനി വെണ്ടാ...

അച്ചനെന്താണു ഉദ്ദേശിച്ചതു എന്നു എത്ര ആലൊചിചിട്ടും എനിക്കു പിടികിട്ടിയില്ല... എന്തെങ്കിലും കാര്യമില്ലാതെ അച്ചനങ്ങനെ പറയില്ല... ലെറ്റ്സ് സീ വാട്സ് ഗൊണ്ണാ ഹാപ്പന്‍ ...ഞന്‍ മനസ്സില്‍ പറഞ്ഞു...

ഇനി ഇതിന്റെ പേരില്‍ വൈകിട്ടത്തെ ഗാനമേളയെങ്ങാനം മിസ്സ് ആവുമോ ദൈവമേ !!! ബ്ളൂ ഡയമണ്‍ഡ്സിന്റെ ഗാനമേളക്കു എങ്ങനെ ഒക്കെ അര്‍മ്മാദിക്കണം എന്നതിനെ പറ്റി , ഇന്നലത്തെ ന്രിത്ത നാടകം 'നല്ല തങ്ക' ഏറ്റവും മുന്നില്‍ ഇരുന്നു കണ്ടതിനു ശേഷം രത്രി 12 മണിക്കു ഒരു ക്ലാസ്സെടുത്തിട്ടാണു വന്നു കിടന്നു ഉറങ്ങിയതു തന്നെ... ഒരു നിമിഷം എല്ലാം എന്റെ മനസ്സിലേക്കു ഓടിയെത്തി... അമ്പല പറമ്പ് , ഗാനമേള, ബ്ളു ഡയമണ്‍ഡ്സ്, 'അന്തപുരത്തിന്‍ മഹറാണി പാട്ടു' , കാണികളുടെ ഡാന്സ് ... എല്ലാം എനിക്കു കാണാന്‍ സാധിക്കുന്നുണ്ടു ... പിന്നെ എന്താണവിടെ മിസ്സ് ചെയ്യുന്നതു ? ? ? മറ്റൊന്നുമല്ല ... ഈ ഞാന്‍ ... എന്നെ മാത്രം എനിക്കവിടെ കാനാന്‍ സാധിച്ചില്ല....ചെ... ഈ ചെറുക്കന്‍ കാരണം എല്ലാം കുളമാവുമൊ ?? ആകെ റ്റെന്‍ഷന്‍ ആയല്ലൊ ഭഗവതീ...

അങ്ങനെ സമയം വയികിട്ടു 6 അടിച്ചു... രണ്ടും കല്പ്പിച്ചു ഞാന്‍ അച്ചന്റെ അടുക്കല്‍ ചെന്നു... അമ്മച്ചി അതാ അവിടെ അച്ചന്റെ അടുത്തിരിക്കുന്നു.... ആ കാഴ്ചയില്‍ തന്നെ എന്റെ കൊണ്‍ഫിഡന്‍സ് ലെവെല്‍ 90 ശതമാനം കണ്ടു താണു... എങ്കിലും ഒരു ലാസ്റ്റ് അറ്റംപ്റ്റ്... അതു നടത്താതെ തോല്‍കുന്നതു ശെരിയല്ലല്ലൊ... അല്ലേലും ഞങ്ങള്‍ടെ ഫാമിലിയില്‍ എല്ലാരും അങ്ങനെയാ... അതിന്റെ ആണല്ലൊ ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്നതും ...

ഞാന്‍ - അച്ചാ ....

അച്ചന്‍ - എന്താ ????

ഞാന്‍ - അമ്പലത്തില്‍ ബ്ളു ഡയമണ്‍ഡ്സിന്റെ ഗാനമേളയാണിന്നു ... അച്ചന്‍ സമ്മതിച്ചാല്‍ .... ഞാന്‍ പൊയ്ക്കോട്ടേ ?

അച്ചന്‍ - അതിനെന്താ ... പൊയിക്കോളൂ ... ഗാനമേള കഴിഞ്ഞു അവിടെയെങ്ങും കറങ്ങി നില്‍ക്കരുത്... നേരത്തെ കാലത്തെ വീട്ടിലെത്തിക്കോണം ... ഇന്നാ ഇതു വെച്ചോ... കപ്പലണ്ടി വാങ്ങി കഴിച്ചോ !!!!

കയ്യിലിരിക്കുന്ന 10 രൂപാ നോട്ടിനെ അവിശ്വസിനീയതയോടെ ഞാന്‍ നോക്കി... സ്വപ്നമാണോ ഇതു ... ? അല്ല എന്നു നോട്ടിലെ മീന്‍ ചെതുമ്പല്‍ കണ്ടപ്പോള്‍ ബൊധ്യമായി... രാവിലെ അച്ചനായിരുന്നു ചന്തയില്‍ മീന്‍ വാങാന്‍ പോയിരുന്നത് ... സ്തല കാല ബോധം വന്നപ്പൊല്‍ എനിക്കു മനസ്സിലായി, ഈ സീനില്‍ നിന്നും സ്ക്കൂട്ടവുന്നത ബുദ്ധി എന്ന് ... പിന്നെയാണു ഓര്‍ത്തത് കൊച്ചുവാവയുടെ കാര്യം എന്താവും എന്നു.. അതറിയനുള്ള ആകാംഷ കൂടി ഒടുവില്‍ വീട്ടിലെക്കു തന്നെ തിരിച്ചു ചെല്ലാന്‍ ഞന്‍ തീരുമാനിച്ചു....എന്റെ ടൈമിങ് വളരെ കറക്റ്റ് ആയിരുന്നു ...അച്ചന്റെ അടുക്കലേക്കു കൊച്ചുവാവ ചെല്ലുന്ന സീനാണു അരങ്ങില്‍ നടക്കുന്നത് ....

കൊച്ചു വാവ - അച്ചാ.....

അച്ചന്‍ - എന്താ ????

കൊച്ചു വാവ - അമ്പലതില്‍ ഗാനമേള ഉണ്ട് ... ഞാന്‍ പോവുന്നു ... വരാന്‍ ലെയ്റ്റ് ആവും .

അച്ചന്‍ - ഓഹോ ... നീ ഒരിടത്തും പോവുന്നില്ല...കേറി പോടാ അകത്ത്....

തിരിഞ്ഞു നിന്നു അമ്മച്ചിയോടു...

നിനക്കിപ്പൊ കാര്യം മനസ്സിലായോ ?????

ഒരക്ഷരം ഉരിയാടാതെ അമ്മച്ചി അകത്തേക്കു കയറി പോയി... ഞാന്‍ അമ്പലത്തിലേക്കും ...

Monday, May 28, 2007

ലോഡ് ആന്റ് ട്രിം ഷീറ്റ്

നമസ്കാരം ! ക്യാപ്റ്റന്‍ കൂക്കും സംഘവും നിങ്ങളെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാന താവളത്തിലേക്കു സ്വാഗതം ചെയ്യുന്നു. ഇപ്പൊള്‍ സമയം രാവിലെ 6 മണി കഴിഞ്ഞു 10 മിനിറ്റ്...പുറത്തെ താപനില 28 ഡിഗ്രീ സെല്‍ഷ്യസ്.......

കുരച്ചു കുരച്ചു മലയാളം മൊഴിയുന്ന ആ മഹിളമണിയുടെ അനൌണ്സ്മെന്റ് തുടര്‍ന്നു കൊണ്ടിരുന്നു... എന്തായാലും നിലത്തിറങ്ങിയല്ലൊ ...ഞനൊരു ദീര്‍ഖ നിശ്വാസം വിട്ടു !!!! ഗള്‍ഫ് ജീവിതം തുടങ്ങി വര്‍ഷം പലതു കഴിഞ്ഞിട്ടും എനിക്കിപ്പൊഴും വിമാനം ലാന്റ് ചെയ്യുന്ന , അതായതു റണ്‍വേയില്‍ തൊടുന്ന ആ ഒരു നിമിഷം ഒടുക്കത്തെ ടെന്‍ഷന്‍ ആണു ... അതു പക്ഷെ ഞാന്‍ വിമാനത്തില്‍ കയറുന്നതിനും വളരെ മുന്‍പേ തുടങിയതാണു...കുറച്ചു കൂടി വ്യക്തമാക്കിയാല്‍ , പഴയ ഒരു കഥയാണു

കെരളത്തിലെ വിദ്യഭ്യാസ രീതിയുമായി പ്രത്യേകിച്ചു കോളേജിലെ മാനേജ്മെന്റിന്റെ രീതികളും എന്റെ ആശയങളും തമ്മില്‍ പൊരുത്തപെടില്ലാന്നു എനിക്കു ബൊധ്യമായപ്പൊള്‍ എന്റെ ഉന്നത വിദ്യാഭ്യാസം ഞന്‍ പ്രി-ദിഗ്രീ രണ്ടാം വര്ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു . (ചില ക്ഷുദ്ര ജീവികള്‍ മറ്റു ചില കഥകളും പ്രചരിപ്പിക്കുന്നുന്ട്)...ഹൌ എവെര്‍ പിഥാ ശ്രീ ഇക്കാര്യത്തില്‍ ഇടപെടുകയും ഒരു മധ്യസ്തനായി നിന്നു കോളേജിലെന്നെ തിരികെ കയറ്റാന്‍ ഒരു ശ്രെമവും നടത്തി നോക്കി...പക്ഷെ ഞാന്‍ ആരാ മോന്...2 സസ്പെന്‍ഷന്‍ കഴിഞാല്‍ ടിസ്സ്മിസ്സല്‍ എന്നതു മാറ്റി മിനിമം 4 സസ്പെന്‍ഷന്‍ എങ്കിലും ഉന്ടാവണം എന്ന നിലപാടില്‍ ഉറച്ചു നില്ക്കുകയും , എന്റെ വാദത്തില്‍ കഴമ്ബുണ്ടെന്നു പിഥാശ്രീ ക്കു ബൊധ്യപെടുകയും ചെയ്തതിനാല്‍ ക്ലൊസ് ഫ്രെന്ട് ആയ രാധക്രിഷ്ണന്‍ സാറിനോടു, ചെയ്തു പോയ തെറ്റിനു (ഈ ഞാന്) മാപ്പു പറഞ്ഞിട്ടു ഒരു കൊമ്പ്രൊമൈസ് എന്ന നിലയില്‍ വെണമെങ്കില്‍ വന്നു പരീക്ഷ എഴുതിക്കൊള്ളു എന്ന ഉദമ്ബടി ഒപ്പു വെയ്ക്കുകയും ചെയ്തു...

തുടര്‍ന്നു മാഥശ്രിയും പിഥശ്രീയും കൂലം കഷമായ ചറ്ച്ചയില്‍ എര്‍പ്പെടുകയും , വാദങ്ങള്‍ക്കും പ്രതിവാദങ്ങള്‍ക്കും ഒടുവില്‍ എന്റെ ഇപ്പൊഴതെ അവസ്ഥയുടെ കാരണം അഹങ്കാരവും കൂട്ടുകെട്ടുമണെന്ന അച്ചന്റെ വാദത്തെ , രഹുര്‍ദശയുടെ ആരംഭത്തില്‍ ഉന്ടാവുന്ന രാഹുവിന്റെ തന്നെ അപഹാരം കൊന്ടണെന്ന മറു വാദം ഉന്നയിച്ചു മാഥശ്രി തടുക്കുകയും തുടറ്ന്നു നടന്ന എക്സിക്യുട്ടിവ് യോഗത്തില്‍ വെച്ചു അമ്മാവന്മരുടേയും അഭിപ്രയം സ്വീകരിക്കുകയും അങ്ങനെ ഗണന്‍ ആശാനെ കൊന്ടു പ്രശ്നം വെയ്പ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു... താമസം വിനാ ഗണന്‍ ആശാന്‍ എത്തുകയും കവടി നിരത്തുകയും ഉന്ടായി...കൂട്ടലുകള്‍ക്കും കിഴിക്കലുകള്ക്കും ഒടുവില്‍ 3 കവടി മാത്രം ബാക്കിയായി... ആശാന്‍ കുറച്ചു നേരത്തെക്കു 3 കവടികളിലേക്കും പിന്നെ എന്നെയും പിന്നെ അവിടെ ഉന്ടായിരുന്ന ഒരൊരുത്തരെയും മാറി മാറി നോക്കി...

ഇത്രയും നേരം അക്ഷമയായി നോക്കി നിന്ന മാതശ്രിടെ കന്ട്രോല്‍ വിട്ടു തുടങ്ങിയിരുന്നു... മകന്‍ കൈ വിട്ടു പൊയീന്നും , എന്തൊ ഒരു വലിയ ആപത്താണു ആ മുന്നില്‍ ഇരിക്കുന്ന 3 കവടികള്‍ എന്നും മാതാശ്രി അതിനുള്ളില്‍ മനസ്സിലക്കിയിരുന്നു... ഇങ്ങനെ നോക്കി ഇരിക്കാതെ കാര്യം എന്താന്നു വെച്ചാ പറ ആശാനെ... പരിഹാരം വല്ലതും ഉന്ടെങ്കില്‍ അതും പറ ... അമ്മചി പറഞ്ഞു...ആശാന്‍ ഒന്നു കൂടി ഒന്നു ഇളകി ഇരുന്നു... 3 കവടികളും പലകയുദെ 3 ഭാഗത്തായി വെച്ചു...എന്നിട്ടു പതുക്കെ പറഞ്ഞു ...ഭയക്കേന്ട കാര്യമൊന്നുമില്ല..മകന്റെ പരീക്ഷയുടെ ഫലം ആണു ഈ കാണുന്നത് ...ഇവന്‍ 3 വിഷയങ്ങല്ക്ക് തൊല്ക്കും !!!!! അല്ലതെ വേറെ അപകടമൊന്നുമില്ല...മാതശ്രീക്കു സമധാനമായി...അപ്പൊള്‍ തന്നെ ഇതെല്ലാം കന്ടു മ്രിഗസ്യ എന്ന ഭാവത്തില്‍ നിക്കുന്ന അച്ചനൊടു ഒരു ഡയലോഗ് ..നിങ്ങളോട് അപ്പൊഴേ ഞാന്‍ പറഞ്ഞതല്ലെ രാഹുവിന്റെ അപഹാരമാണു പ്രശ്നമെന്നു...ഇപ്പൊ ബോധ്യമായല്ലൊ.... എന്നിട്ടു നെരെ തിരിഞു ഗണനാശാനോടു...ഏതൊക്കെ വിഷയതിനാണു തോല്ക്കുന്നതു ? ഇത്രയുമായപ്പോള്‍ എനിക്കു തോന്നി ഇനിയും ഗണന്‍ ആശാനെ ബുധിമുട്ടിക്കുന്നതു മൊശമാണെന്നു...അതു ഞാന്‍ പറയാം അമ്മച്ചി...മാത് സും , ഫിസിക്സും പിന്നെ കെമിസ്റ്റ്റിയും ആണു .... പിഥാശ്രീ ഒന്നും മിന്ടിയില്ല ... ഒരു കാര്യം മാത്രം ചൊദിച്ചു..ഇയാല്‍ പ്രീ ടിഗ്രീക്കു എതു ഗ്രൂപ് ആണു...1 സ്റ്റ് ഗ്രുഒപ് ....ഹ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മം ​നീട്ടി ഒന്നു മൂളീട്ടു അച്ചന്‍ തിരിഞ്ഞു നടന്നു...അല്ല എന്തിനാ കൂടുതല്‍ ... എനിക്കു കാര്യം മനസ്സിലാവാന്‍ ആ മൂളല്‍ തന്നെ ധാരാളം മതിയാരുന്നു...

ഈ സംഭവത്തിനു ശേഷം പിഥാശ്രിക്കു ഊണിലും ഉറക്കത്തിലും ഒറ്റ ചിന്തയേ ഉന്ടയിരുന്നുള്ളൂ......ഇവനെ എങ്ങനെ നാറ്റു കടത്താം ? ഒടുവില്‍ അച്ചന്റെ തലയില്‍ ആ ആശയം ഉദിച്ചു...അല്ലെങ്കില്‍ ഏതൊ തല്പ്പര കക്ഷികള്‍ ഉദിപ്പിച്ചു..മകനെ എയര്‍ -കാറ്ഗൊ മാനെജ്മെന്റ് നു വിട്ടലെന്താ ? ഇപ്പൊ നല്ല സ്കോപ്പ് ആണു...പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു... ലാന്റ് ചെയ്തതു അറബി കടലിന്റെ റാണിയുദെ വിരി മാറില്‍ (പ്ലീസ് ടോന്ട് മിസ് അന്ടര്‍ സ്റ്റാന്ട് മി ) ചെന്നു പെട്ടതോ 35 വര്‍ഷം കുവൈറ്റ് അയര്‍ വെയ്സില്‍ വറ്ക്ക് ചെയ്ത ചാക്കൊ സാര്‍ എന്ന എയറ്-കാറ്ഗോ പുലിയുടെ മടയില്‍ .. പിന്നെ ഒരു യാത്ര ആയിരുന്നു...വേള്ട് ജിഒഗ്രാഫിയുമ്, കാറ്ഗൊ റൂല്സും റേറ്റ്സും ഒക്കെയിട്ടു അമ്മാനമാടി...അവസാനം ചാക്കൊ സാര്‍ തന്റെ തുരുപ്പു ചീട്ടായ, പ്രിയ ശിഷ്യന്‍മാര്ക്കു മാത്രം നല്കുന്ന ആ ഏവിയേഷന്‍ രഹസ്യം എനിക്കു പകര്ന്നു തന്നു... "Load and Trim Sheet" ഫ്ലയിറ്റില്‍ ലോഡ് ചെയ്യുന്ന കാര്‍ഗൊയും , ഹാന്ട് ലെഗ്ഗേജും പാസ്സെന്ജ്ജേറ്സിന്റെ വെയിറ്റും പിന്നെ നിറക്കുന്ന ഇന്ദനത്തിന്റെ ഭാരവും കൂടി ക്രിത്യമായ റേഷിയൊ വില്‍ കൂട്ടി ചേറ്ത്തു ടേക്ക്-ഓഫ്- വെയിറ്റും ലാന്ടിങ്ങ്-വെയിറ്റും കണക്കു കൂട്ടി ഒരു ചാര്‍ട്ട്... ഒടുവില്‍ മേല്പ്പറഞ്ഞ എല്ലാം കൂടി ബന്ധിപ്പിച്ചു ഒരു വര വരക്കും .. അതു ക്രിത്യമായി ‘Trim Sheet’ ന്റെ നടുവില്‍ കൂടി കടന്നു പോയില്ലെങ്കില്‍ ഫ്ലൈറ്റ് പൊങ്ങുകയില്ല......ഇനി അഥവാ വരച്ചവനു തെറ്റിയെങ്കില്‍ ഫ്ലൈറ്റ് താഴുകയുമില്ല...

അന്നു തൊട്ടിന്നു വരെ സ്വസ്ഥമായി ഒരു വിമാന യത്ര എന്റെ ജീവിതത്തില്‍ ഉന്ടായിട്ടില്ല...ലോദ് അന്ദ് ദ്രിം ഷീറ്റ് ഉന്ടാക്കിയവനു കണക്കു കൂട്ടല്‍ ഒന്നു പിഴച്ചാല്‍ ... ഹ്മ്മ്മ്മ്മ്മ്മം ​ഇതാനു ഈ കഥ തുടങിയപ്പൊള്‍ ഉന്ടായ ദീറ്ഘ നിശ്വാസതിന്റെ പൊരുള്‍ ... ഇതു വായിച്ചതിനു ശേഷം നിങ്ങല്ക്കു ആറ്ക്കെങ്കിലും സമാനമായ ഒരു വിമാന പേടി ഉന്ടായിട്ടുന്ടെങ്കില്‍ ഞന്‍ ക്രിതാര്‍ഥനായി...

വാല്‍ കഷ്ണം : എന്നാലും ചാക്കൊ സാറെ , എന്നോടിതു വേന്ടാരുന്നു!!!

Monday, April 23, 2007

റെഡ് സല്യൂട്ട്

പരേഡ് സാവ്ധാന്‍ !!!

പരേഡ് വിശ്രാം !!!

പരേഡ് സാവ്ധാന്‍ !!!

ആഗെ ചല്‍ !!!

ഏക് ധൊ ഏക് !!!

ഏക് ധൊ ഏക് !!!

പരേഡ് സാവ്ധാന് !!!

പീച്ചെ ലൌട്ടേഗാ പീച്ചേ മൂട്ട് !!!

പരേഡ് സാവ്ധാന്‍ !!!

പട വിളി കേട്ടു ഞെട്ടി എഴുന്നേല്ക്കുമ്പോല്‍ എനിക്കു സ്ഥലകാല ബോധം ഉന്ടായിരുന്നില്ല... അല്ല എങ്ങനെ ഉന്ടാവന്‍ ... തലേ ദിവസം കിടക്കുമ്പോള്‍ വരെ എന്റെ വീടിന്റെ ഏഴയലത്തെങ്ങും തന്നെ പട്ടാള ക്യമ്പൊന്നും ഉന്ടായിരുന്നില്ല... ഇനി ഒരു രാത്രി കൊന്ടെങ്ങാനം അടിയന്തരാവസ്ത വല്ലതും പ്രഖ്യാപിച്ചൊ ദൈവമേ... ഏയ്.. അതിനും മാത്രമുള്ള രാഷ്ട്രീയ പ്രതിസന്തികളൊന്നും നിലവിലുള്ളതായി അറിവില്ല... ബാര്‍ബര്‍ ശിവദാസനെ ഇന്നലെ കൂടെ കന്ടതാണ്...എന്തെങ്കിലും ഉന്ടായിരുന്നെങ്കില്‍ പറഞ്ഞേനെ ... ഇനി സ്വപ്നം വല്ലതുമാണോ ?? അതല്ലാന്നു ബോധ്യപ്പെടാന്‍ മീന്‍ കാരന്‍ പൊട്ട കണ്ണന്‍ മുതലാളിയും എന്റെ അമ്മയുമായുള്ള അടിയുടെ വക്കൊളമെത്തുന്ന പതിവു വിലപേശല്, മോര്‍ ദാന്‍ ഇനഫ് ആയിരുന്നു....
ശെടാ...ഇതു പിന്നെ എന്താണു സംഭവം ...... നേരം പുലരുമ്പോള്‍ തുടങ്ങി രാത്രി വൈകുവോളം എന്റെ വിലപ്പെട്ട സമയം മൂന്ന് വ്യത്യസ്ഥ കേന്ദ്രങ്ങളിലായി , കുറച്ചു കൂടി വിശദമാക്കിയാല്‍ സ്കൂളിന്റെ ഗ്രൌന്ടിലെ പറങ്കി മാവിന്റെ ചുവട്ടിലും , ഭാര്‍ഗ്ഗവച്ചായന്റെ ചായ കടയുടെ തിണ്ണയിലും , ജിജീഷിന്റെ പലചരക്കു കടയുടെ ചായിപ്പിലും , ഇനിയും സമയം മിച്ചമുന്ടെങ്കില്‍ അതു പാട്ട രവിയുടെ പ്രിണ്‍സ് ടെയിലേറ്സിന്റെ വരാന്തയിലുമായി ഏതാന്ടൊരു 18 മണിക്കൂര്‍ ദിവസേന ജനസേവനത്തിനായി നീക്കി വെച്ച ഞാന്‍ അറിയാതെയും ഒരു പടയൊരുക്കമൊ ???? അണ്‍-തിങ്കബിള്‍ ...

ഷക്കീല ചേച്ചിയേം സുപ്പര്‍വൈസര്‍ ശിവനേയും പോലെ.. ഐ മീന്‍..കായംകുളം കായലും പല്ലനയാറും ചേര്‍ന്നൊഴുകുമ്പോലെ എന്റെ സിരകളില്‍ തലേന്നടിച്ച OPR ഉം എന്റെ സ്വന്തം രക്തവും ചൂടു പിടിച്ചു.. ഇതിന്നറിഞ്ഞിട്ടു തന്നെ ബാക്കി കാര്യം ... പല്ലു പോലും തേല്ക്കതെ ഞ ന്‍ കയ്യില്‍ കിട്ടിയ ബനിയനും എടുത്തിട്ടു പടവിളി ശബ്ധം ലക്ഷ്യമാക്കി ആഞ്ഞു നടന്നു... അതെ, എന്റെ ഊഹം തെറ്റിയിട്ടില്ല... സ്കൂളിന്റെ ഗ്രൌന്ടിലാണു ഈ കോലാഹലമെല്ലാം നടക്കുന്നത്‌ ...

ഗ്രൌന്ടില്‍ എത്തിയ എന്റെ കണ്ണുകള്‍ ചുവപ്പ്‌ളിച്ചു പോയി ( അമ്മയാണേ സത്യം, മഞ്ഞളിച്ചൂന്ന് പറയുമ്പോലെ ചുവപ്പു കാണുമ്പോല്‍ എന്താ പറയണ്ടേന്നു എനിക്കറിയില്ല ).. ഗ്രൌന്ട് നിറയെ തെലുങ്കു നടന്‍ ചിരഞ്ജീവി പാട്ടു സീനില്‍ ഇടുമ്പോലെ ഉള്ള വെള്ള പാന്റ്‌സും, കണ്ണദിച്ചു പോണ റ്റൈപ്പ് കളറിലുള്ള ചുവപ്പു ഷര്‍ട്ടും ഇട്ടു ഒരു പത്ത് - ആയിരത്തി അഞ്ഞൂറു ആള്‍ക്കാര്‍ ( വേണേല്‍ ഒരു ആയിരത്തി ഇരുനൂര്‍ ആളെ നിങ്ങല്ക്കു കുറക്കാം) ... എനി വേ, അത്രേം ജനം ഇങനെ ഒരു 5 വരിയിലായി നില്ക്കുകയാണു .... 30 പേരടങ്ങുന്ന 9 ട്രൂപ്പുകള്‍...ഓരൊ ടീമിനും ഓരൊ ട്രൂപ്പ് ലീഡെര്‍സും ഉന്ട്... അവരുടെ ഓരോരുത്തരുടേയും കയ്യില്‍ ഓരൊ വെള്ള കൊടിയുമുന്ട്...

സംഭവത്തിന്റെ ഒരു ഏകദേശ ഐഡിയ എനിക്കു കിട്ടിയെങ്കിലും ഒന്നുറപ്പിക്കാനയി എന്റെ അടുത്തു തന്നെ നിന്നു കാര്യങ്ങല്‍ വീക്ഷിച്ചു കൊന്ടിരുന്ന ബാറ്ബര്‍ ശിവദാസനോടു ചോടിച്ചു... അപ്പൊ നീ ഇതൊന്നും അറിഞ്ഞില്ലേഡെയ്... അങ്ങു തിരുവനന്തപുരത്തു വെച്ചു നടക്കാന്‍ പോവുന്ന DYFI ടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി റെഡ് വോളന്ടിയേര്‍സ് പരേഡ് നടത്തുന്നു..അതിന്റെ റിഹേര്‍സലാണു ചെക്കാ ഇതു... അല്ലാ ..പറഞ്ഞ പോലെ നീ എന്താ രാവിലെ എന്നെ ആക്കാന്‍ ഇറങിയതനോഡേയ്... നിന്റെ കൂട്ടുകാരല്ലേ ആ നിക്കുന്നതില്‍ കൂടുതലും...

അപ്പോഴാണു സത്യത്തില്‍ ഞാനും അതു ശ്രധിച്ചത്... മുന്‍ നിരയിലെ ട്രൂപ്പിന്റെ ലീഡര്‍ മക്കാചി ദേവദാസ് ...ഞങ്ങളുടെ കോസ്മോസ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ്ബിന്റെ മുന്‍ സെക്രട്ടറി ആണു കക്ഷി... ബധ്ധ വൈരികളായ മത്രുഭൂമി ക്ളബ്ബിന്റെ പരിപാടിക്കു പോയി അടി ഉന്ടായപ്പോല്‍ ഓടിയ മക്കാച്ചി, ഓട്ടത്തിനിടയില്‍ സ്ഥലകാല ബോധം നഷ്ട്ടപെട്ടു 3 മീറ്റര്‍ മാത്രം വീതിയും കഷ്ഠിചു മുട്ടോളം വെള്ളവുമുള്ള 'പുഴുക്ക തോടു' കന്‍ടു കായലാണെന്നു തെറ്റിധരിച്ചു ഇയാന്‍ തോറ്പ്പിനെ പോലെ വെള്ളതിലേക്കു ഡൈവ് ചെയ്തു മൂക്കു ചെന്നു മണ്ണിലിടിചു ഒന്നര ആഴ്ച ആശുപത്രിയില്‍ കിടന്ന മഹത് വ്യക്തി... പോരാതെ പട്ടാളതില്‍ നിന്നും ആദ്യതെ ലീവിനു നാട്ടില്‍ വന്നപ്പോള്‍ അച്ചനെയും അമ്മയെം നോക്കി "മാം കൈസാ ഹൈ" "പാപ കൈസാ ഹൈ" എന്നു ചോധിച്ച മക്കാചി മോഹന്‍ ദാസിന്റെ കുഞ്ഞനുജനുമാനു ഈ താരം.

പാട്ടുകാരന്‍ പന്തളം ബാലന്റെ വീടു തിരുവനന്തപുരതാണെന്നു പറഞ്ഞ ഞങ്ങളുടെ സ്വന്തം പൊട്ടന്‍ ബിജു ആണു രന്ടാമത്തെ ട്രൂപ്പിന്റെ ലീഡര്‍ ... മൂന്നമതെ ട്രൂപ്പിന്റെ ലീഡര്‍ നെ കണ്ടാണു ഞാന്‍ ശെരിക്കും ഞെട്ടിയത്... വേറാരുമല്ല ... കോസ്മോസ് ക്ളബ്ബിന്റെ രോമാന്ചവും, ക്രിക്കറ്റ് ടീമിന്റെ ഒരേയൊരു ജനുവിന്‍ ഫാസ്റ്റ് ബൌളറുമായ ഞന്ടു കാലന്‍ സുനില്‍... ചില വലിയ തറവാടിന്റെ ഒക്കെ പൂമുഖത്തു ആന കൊമ്പുകള്‍ 'ഷോ'ക്കു വെച്ചിരിക്കുന്ന പോലെയുള്ള കാലുകള്‍ , എന്നാല്‍ അതിന്റേതായ യതൊരു വിധ അഹങ്കാരവും അവനില്ലായിരുന്നു എന്നു മാത്രമല്ല മട്ടുള്ളവരെ കളിയാക്കാന്‍ ഇത്രയും ഉല്സാഹമുള്ള മറ്റൊരു വ്യക്തിയും ഞങ്ങള്‍ടെ കൂട്ടത്തില്‍ ഇല്ലയിരുന്നു... പറയുമ്പോള്‍ എല്ലാം പറയണമല്ലൊ... ഓടി വരുമ്പോള്‍ എട്ടു -പത്തു എട്ടു-പത്തു എന്നു കളം വരച്ചാണു എങ്കിലും അവന്റെ ഏറു ഒരു ഒന്നൊന്നര ഏറു ആയിരുന്നു....

അതിനു പുറകില്‍ ഇനിയും കുറേ ട്രൂപ്പുകള്‍ കൂടി ഉണ്ടായിരുന്നു...പുതിയവിള പന്ച്ജായത്തിലെ 9 വാറ്ഡില്‍ നിന്നും ഓരൊ ട്രൂപ്പിനെ വീതം പങ്കെടുപ്പിക്കണമെന്നണത്രെ പോളിറ്റ് ബ്യൂറൊയില്‍ നിന്നുമുള്ള നിര്‍ദേശം എന്നാണു ബാറ്ബര്‍ ശിവദാസനു അറിയാന്‍ കഴിഞ്ഞത്... എനി വേ കാര്യങ്ങല്‍ വളരെ ഭംഗിയായി മുന്നോട്ടു പോവുന്നുണ്ട്... വെയിലുറച്ചു തുടങ്ങിയെങ്കിലും ഉടനെ ഒന്നും നിര്‍ത്താന്‍ ഉദ്ധേശമില്ല എന്നു ട്രയിനിങിനു നേത്രുത്വം കൊടുക്കുന്ന മുന്‍ സുബേദാര്‍ ബാറ്ററി അമക്കി ദിവാകര്‍ജി എന്ന സഖാവിന്റെ മുഖത്തെ നിശ്ചയദാര്‍ഡ്യത്തില്‍ നിന്നും ഉറപ്പയിരുന്നു... എന്തോ...അതേ വികാരമൊന്നും സന്നദ്ധ ഭടന്‍മാരുദെ മുഖതു കണ്ടില്ല...

ഒരേ താളത്തില്‍ ഒരേ മനസ്സോടെ പരേഡ് ചെയ്യേണ്‍ടതിന്റെ ആവശ്യകത ഇടക്കിടെ കുട്ടി സഘാക്കന്‍മാരെ ഒര്‍മ്മപ്പെടുത്തുന്നുണ്ടായിരുന്നു...ദിവാകര്‍ജി പൊതുവെ നാലു കാര്യങ്ങളില്‍ ആയിരുന്നു കൂടുതല്‍ ശ്രധ കൊടുത്തിരിക്കുന്നത്... മുന്നോട്ടു പോവുക, രന്ടു വശങ്ങളിലേക്കും തിരിയുക പിന്നെ നിന്ന നില്പ്പില്‍ നേരെ പുറകിലോട്ടു തിരിഞ്ഞു പരേഡ് ചെയ്യുക... ഏതാന്ടു ഒരു 10 മണി വരെ അതു തുടരുകയുന്ടായി... അടുത്ത ദിവസം മുതല്‍ രാവിലെ 5 മണിക്കു തന്നെ പരേഡ് തുടങുന്നതായിരിക്കും എന്നു പോവുന്നതിനു മുന്പെ എല്ലാവരോടുമായി പറയാന്‍ ദിവാകര്‍ജി മറന്നില്ല...

പിന്നീടങ്ങോട്ടുള്ള എല്ലാ ദിവസവും ഞങ്ങളുടെ കൊച്ചു ഗ്രാമം ഉണര്‍ന്നതു ദിവാകര്‍ജിയുടെ കൊലവിളി..സോറി പഠഹധ്വനി കേട്ടായിരുന്നു (അതു തന്നേന്ന്...പരേഡ് സാവ്ധാന്‍ ) ഒരാഴ്ചത്തെ ട്രയിനിങ്ങിനൊടുവില്‍ ജനലക്ഷങ്ങല്‍ ആകമ്ഷയോടെ കാത്തിരുന്ന ആ ദിവസം സമാഗതമായി.... അതെ അന്നാണു കേരളക്കര ഒന്നാകെ ഇളക്കി മറിക്കുന്ന , പുത്തരികന്ടം മൈതാനി ചെങ്കടലാക്കുന്ന ദിവസം... വെളുപ്പിനെ തന്നെ സന്നദ്ധ ഭടന്മാരെ കുത്തി നിറച്ചു കൊടി തോരണങ്ങള്‍ കെട്ടിയ 8 ലൊറികള്‍ തലസ്ഥാന നഗരി ലക്ഷ്യമാക്കി കുതിച്ചു...

ഓവര്‍ ടു പുത്തരികന്ടം മൈതാനി- സ്വന്തം ലേഖകന്‍ ബാര്‍ബര്‍ ശിവദാസന്‍

അങ്ങു വടക്കു കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള എല്ലാ യൂണിറ്റുകളില്‍ നിന്നുമുല്ല സന്നദ്ധ ഭടന്മാര്‍ ലിക്കര്‍ ഷോപ്പിന്റെ മുന്പില്‍ പോലും കാണാത്ത തരത്തിലുള്ള അച്ചടക്കതോടു കൂടി ഒരമ്മ പെറ്റ മക്കളെ പോലെ പിഴക്കത്ത ചുവടുകലോടെ മുന്നേറുകയാണു... പരേഡിന്റെ എതാന്ടു മധ്യ ഭാഗത്തായി നമ്മുടെ പുതിയവിളയുടെ അഭിമാനങ്ങളായ താരങ്ങലും അടിവെച്ചടിവെച്ചങ്ങനെ നീങ്ങുകയാണ്...റിഹേര്‍സലിലെ അതേ ഓര്‍ഡറില്‍ തന്നെയാണു ഓരൊ ട്രൂപ്പും ... മക്കാചി ദേവദാസ് ആന്ഡ് കൊ. ആദ്യം, ഒരന്ചു മീറ്റര്‍ പിറകിലായി പൊട്ടന്‍ ബിജു ആന്ഡ് കൊ. അതിന്റെ പിറകില്‍ ഞന്ടുകാലനും... ഇടക്കിടെ ട്രൂപ്പ് ലീഡേര്‍സ് തല ഒരു വശത്തേക്കു ചെരിച്ചു റെഡ് സല്യൂട്ടുകള്‍ കൊടുക്കുന്നുന്ടു...

ഹര്ഷാരവങ്ങളേറ്റു വാങി ഒട്ടൊരു തലയെടുപ്പോടെ ഞന്ടു കാലന്‍ സുനില്‍ അങനെ നീങ്ങുമ്പോഴാണു , വരാനുള്ളതു വഴിയില്‍ തങാതെ ഓട്ടോ പിടിച്ചെങ്കിലും വരും എന്നു പറയുമ്പോലെ അതു സംഭവിച്ചത്... മുന്നിലത്തെ ട്രൂപ്പ് എന്തോ ഒരു കമാന്റ് കെട്ടതും 100 കിലോമീറ്റര്‍ വേഗതയില്‍ പൊയി കൊന്ടിരുന്ന കാറിനെ പുറകില്‍ നിന്നും രജനികാന്ത് ഒറ്റ കൈ കൊന്ടു പിടിച്ച പോലെ ഒരു നില്പ്പായിരുന്നു.... ദിവാകര്‍ജി പഠിപ്പിച്ച പാഠങ്ങളില്‍ ഒന്നും തന്നെ പരേഡ് ഒറ്റയടിക്കു നിര്‍ത്തുന്ന കമാന്റുകള്‍ ഉള്ളതായി ഓര്‍ക്കുന്നില്ല... ഒന്നന്താളിച്ച സുനില്‍ തിരിഞ്ഞു നോക്കി... സുനാമി തിര പോലെ പാഞ്ഞു വരുന്ന സ്വന്തം ട്രൂപ്പിലെ സന്നധ്ധ ഭടന്മാരെ ആണു കന്ടതു...അതിനു പിറകെ മല പോലെ വരുന്ന അനേകായിരങ്ങള്‍ വേറേയും... പിന്നെ കേട്ടതു ദിഗന്തങ്ങള്‍ മുഴങ്ങുമാറൊരു ഗര്‍ജ്ജനമായിരുന്നു.... "പീച്ചെ മൂട്ടിന്റേയുമ്" "ബായെ മൂട്ടിന്റേയുമ്" അതെ ടോണില്‍ ഒരലക്കു " അയ്യോ......... നില്ല്ല്ലല് !!!!!!


വാല്‍കഷ്ണം : ആ ഗര്‍ജ്ജനതിന്റെ ഞെട്ടലില്‍ അങ്ങു തമ്പാനൂരിലെ ഒരു മര കൊമ്പില്‍ വിശ്രമിക്കുകയായിരുന്ന ഒരു കാക്ക അപ്പി ഇട്ടു എന്നാണു പറയപെടുന്നത്....

Sunday, April 1, 2007

ഗിരീഷും , പിന്നെയാ 5 മുട്ടകളും

വിശാല മനസ്കന്റെ മുട്ട കഥ വായിച്ച അന്നു മുതല്‍ വിചാരിക്കുന്നതാണു ഈ കഥ എഴുതണമെന്ന്... എന്തു കൊന്ടോ ഇപ്പൊഴാണു അതിനുള്ള ഒരു മൂഡ് ശെരിയായി വന്നത്

പതിവു പോലെ , എയറ്പോറ്ട്ടില്‍ നിന്നും വീട്ടിലെക്കുള്ള ഒരു യാത്രയില്‍ ആണു ഈ കഥയും ഞന്‍ കേട്ടതു ... പതിവു പോലെ എന്നു പറഞ്ഞതു , ആഴ്ച തോറും ഞാന്‍ കുവൈറ്റില്‍ നിന്നും നാട്ടില്‍ പൊവാറുന്ടു എന്ന അര്‍ഥത്തില്‍ അല്ല . എന്നെ എല്ലാ തവണയും റിസീവു ചെയ്യാന്‍ വരുന്നതു എന്റെ ഉറ്റ ചങ്ങാതിയായ ഇഞ്ജി ജയന്‍ ആണു ( ഇഞ്ജി കുടുംബ പേരാണു, അവന്റെ അച്ചന്‍ ഇഞ്ജി ദാസ്). എന്നെ കന്ടാല്‍ ആദ്യം അവന്‍ പറയുക, അളിയാ നീ പെട്ടെന്നു വാ കുറേ കാസെറ്റ് ( ആരെയെങ്കിലും പട്ടിയുള്ള കഥകളും അപവാദങ്ങളും ) ഉന്ടു. നിന്നോടു പറഞ്ഞില്ലെങ്കില്‍ എനിക്കൊരു സമാധാനമില്ല എന്നാണു. അങ്ങനെയാണു ആ യാത്രയിലും പതിവു പോലെ ജയന്‍ ആ കസെറ്റ് ഇട്ടത്

ജയന്റെ കാസ്സെറ്റുകള്‍ക്ക് ഒരു പ്രത്യേകത ഉന്ടു...അതൊരു ക്രമത്തില്‍ ആയിരിക്കും വരിക... നമ്മുടെ ഗ്യാങ്ങില്‍ ഉള്ളവര്‍ക്കിട്ടു ആദ്യം , കരക്കാര്‍ക്കുള്ളത് പിന്നീട്...അങനെയാനതിന്റെ ഒരു പോക്ക് ... എങ്ങനെ ആയാലും തിരുവനന്തപുരത്തു നിന്നും വീട്ടില്‍ വരെയുള്ള 3 മണിക്കൂര്‍ സംഭവബഹുലമായിരിക്കും ... അന്നാദ്യം ജയന്‍ ഇട്ടതു ഗിരീഷിന്റെ കസെറ്റ് ആയിരുന്നു...

നായകന്‍ ഗിരീഷിനെ കുരിച്ചു രന്ടു വാക്ക്... സുമുഖന്‍ , സുന്ദരന്‍ , 25 വയസ്സുള്ള വിവാഹിതന്‍ . പ്രത്യേകിച്ചു വേലയും കൂലിയുമില്ല, വെളുപ്പിനെ 5 മനിക്കു എഴുന്നേല്‍ക്കും , 6 മണിക്കു ഷട്ടില്‍ കളി തുടങ്ങും , 8 മണിക്കു ബ്രേക്ക്ഫാസ്റ്റ്, 9.30 വരെ സ്കൂളില്‍ പൊവുന്ന ശിദുകലുദെ (പെങ്കുട്ടികലുടെ നാടന്‍ വിളിപ്പേര്‍ ) സെന്‍സസ് വിവരങ്ങള്‍ ശേഖരിക്കല്‍ , അവരുടെ ഗുണ നിലവാരമനുസരിച്ചു മാര്‍ക്കിടല്‍ ...10 മുതല്‍ പന്നി മലത്തു , 25 പൈസക്കു കീച്ചു, ഫ്ലാഷ് തുടങിയ മുന്തിയ ഇനം ചീട്ടു കളികളും , വീട്ടില്‍ നിന്നും അടിച്ചു മാറ്റിയ കാശു തീര്‍ന്നാല്‍ ഉടന്‍ ആടയാഭരണങ്ങളണിഞ്ഞ്, ഭാഗ്യം ഉന്ടെങ്കില്‍ കിരീടവും ചെങ്കോലും വരെ നേടാന്‍ സധിക്കുന്ന 28 കളിയിലേക്കും സ്വിച്ച് ചെയ്യുന്നതായിരിക്കും . 1 മണിക്കു ഊണു, 2 മണിക്കു സ്കൂളില്‍ ബെല്‍ അടിച്ചാല്‍ രാവിലത്തെ ക്ഷീണം മാറ്റാനയി ഒരല്പം നേരം നടുവ് നിവര്‍ക്കും .... ക്രിത്യം 4 മണിക്കു സ്കൂള്‍ വിടുമ്ബൊഴേക്കും കുളിച്ചു ഫ്രെഷ് ആയി സ്കൂള്‍ ജംഗ്ഷ്നില്‍ പോയി കുട്ടികല്‍ എല്ലാം ക്രിത്യമായി ടൂഷന്‍ പൊവുന്നുന്ടൊ എന്നുറപ്പാക്കിയതിനു ശേഷം 5 മനിയോടെ പുതിയവിള സ്റ്റേഡിയത്തില്‍ ക്രിക്കെറ്റ് കളിക്കന്‍ ഇറങ്ങുക എന്നിങനെയാണു ഗിരീഷിന്റെ ടെയിലി റുട്ടീന്‍ ...

കഥയിലേക്കു കടക്കുന്നതിനു മുന്പു പ്രീയ വായനക്കാരൊടു ഒരു കാര്യം കൂടി ... മേല്പ്പറഞ്ഞ കലാ കായിക പരിപാടികളില്‍ ഒക്കെ തന്നെ ഈ കഥാക്രിത്തും ഒരു കാലത്തു പങ്കെദുത്തിട്ടുള്ളതിനാല്‍ , ഇതിലെ നായകനെ ഏതെങ്കിലും അവസരതില്‍ നിങ്ങള്‍ തിരിച്ചറിയുകയൊ കന്ടു മുട്ടുകയൊ ചെയ്താല്‍ ആ പാവത്തിനെ മാത്രമായി ക്രൂശിക്കരുത് ...

ഓവര്‍ ടു ഇന്ചി ജയന്,

സമയം രാവിലെ 8 മണി, ആസ് യുഷ്വല്‍ അന്നും ജയന്‍ പതിവു സന്ദര്ശനത്തിനായി ഗിരീഷിന്റെ ഭവനതിങ്കല്‍ എത്തിയതായിരുന്നു... നേരറിയാനും നേരത്തെ അറിയാനുമായി ദേശാഭിമാനി പത്രവുമായുള്ള മല്പിടുത്തത്തിനിടയിലും ജയന്‍ കന്ടു ഗിരീഷ് ഷട്ടില്‍ കളി കഴിഞ്ഞു വരുന്നതും കുളിക്കാന്‍ പോവുന്നതും ഒക്കെ... അധികം താമസിയാതെ തന്നെ അര ഇന്ച് ഘനത്തില്‍ പുട്ടി ഇട്ടു അതിന്റെ മുകളില്‍ പൌടറും പൂശി ഗിരീഷും ഉപവിഷ്ടനായി... മുഖം പോലും കഴുകാതെ കിടക്കയില്‍
നിന്നും എഷുന്നേറ്റപാടെ വന്നിരിക്കുന്ന ജയനെ നോക്കി ഒരു പുച്ചം കലറ്ന്ന ചിരി പാസാക്കിയിട്ടു റ്റീപ്പൊയില്‍ കിടന്ന ‘മ’പ്രസിധ്ധീകരണങ്ങളില്‍ ഒന്നെടുത്തു അലസമായി മറിച്ചു നോക്കി കൊന്ടിരുന്നു...


ഈ സമയം ഗിരീഷിന്റെ വീട്ടിലെ വികാരം നമ്പര്‍ -2 കൊചുമോന്‍ കൊളേജില്‍ പോവാന്‍ തയ്യാറായി വന്നു... ഗിരീഷിന്റെ അമ്മ ഉടന്‍ തന്നെ ഒരു പാത്രത്തില്‍ ചൂടു ചോറു കൊന്ടു വെച്ചു, അടുത്ത വരവിനു അച്ചാറും മോരും പിന്നെ ഒരു മുട്ട പൊരിച്ചതും ടേബിളില്‍ നിരത്തി . നിനക്കും കൂടി എടുക്കട്ടെട വലിയമോനെ..അമ്മ ചോദിച്ചു... കൊച്ചുമോന്‍ കഴിച്ചിട്ടു പോട്ടെ..അതു കഴിഞ്ഞു മതി..... കൊച്ചുമോന്‍ കഴിച്ചിട്ടു പോയതും അമ്മ ഒരു പാത്രത്തില്‍ ചോറു കൊന്ടുവെച്ചു പിന്നെ മോരു കറിയും ചമ്മന്തിയും എത്തി... എന്നിട്ടു അമ്മ അടുക്കളയിലെക്കു പോയി... ജയന്‍ പത്രം വായന കഴിഞ്ഞു നോക്കുമ്പോഴും ഗിരീഷ് മംഗളം വായിച്ചു കൊന്ടു തന്നെ ഇരിക്കുകയാണ്... ടാ, നീ കഴിക്കുന്നില്ലേ ? ഇല്ലാ, ഒരു സാധനം കൂടി വരാനുന്ട്... സംഭാഷണം ഇത്രയുമായപ്പൊല്‍ അമ്മ അടുക്കളയില്‍ നിന്നും വന്നു... നീ എന്താ കഴിക്കത്തെ ? അതു പിന്നെ, അമ്മേ മുട്ട എവിടെ ? മുട്ടയോ ? ആകെ കൂടി ഇവിടെ ഒരു മുട്ടയേ ഉന്ടായിരുന്നുള്ളു...അതു കൊച്ചുമൊനു പൊരിച്ചു കൊടുത്തതു നീ കന്ടില്ലെ ? അതെന്താ ഇവിടെ മുട്ടയില്ലാത്തതു...ഞന്‍ ഒന്നു നോക്കട്ടെ..ഗിരീഷ് അടുക്കളയിലെക്കു പാഞ്ഞു...ഒപ്പം ജയനും ...അടുക്കളയില്‍ കയറിയ ഗിരീഷ് സ്തമ്ഭിച്ചു നിന്നു...അവിടെ അതാ ഷെല്‍ഫില്‍ നക്ഷത്രം പോലെ 5 മുട്ടകള്‍ ...


ഓഹൊ..അപ്പൊ ഒരു പന്തിയില്‍ രന്ടു വിളമ്പോ ? കൊച്ചുമൊനു മുട്ടയുന്ടു, എനിക്കില്ലാ...എനിക്കെന്താ വരുമാനമില്ലാത്ത കൊന്ടാണൊ മുട്ടയില്ലാത്തതു...??? അല്ലെങ്കിലും എനിക്കറിയാം ഇവിടെ എനിക്കും കൊച്ചുമോനും രന്ടു സ്റ്റാറ്റസ് ആണു... അവനു 2 മുട്ട കൊടുക്കുമ്പോള്‍ എനിക്കൊന്നേ തരു... എന്താ ഞന്‍ നിങലുദെ മകനല്ലേ ? ... ഇന്നിതിനു ഒരു തീരുമാനം ഉന്ടാവണം ... എടാ ജയാ നീ ആ പാത്രം ഇങ്ങെടുത്തെ... എല്ലാ മുട്ടയും ഒരുമിച്ചു ഞാന്‍ ഇന്നു പൊരിക്കും ...കൂടെ നിന്നാല്‍ പ്രയോജനം ഉന്ടാവുമെന്നു മനസ്സിലായ ജയന്‍ അപ്പൊള്‍ തന്നെ ആദ്യം കന്ട പാത്രം തന്നെ എടുത്തു...

ഇതിനോടകം സമനില കൈവന്നിരുന്ന അമ്മ പറഞ്ഞു... ടാ വലിയമോനെ, ഇന്നുച്ചക്കു മുട്ടകറിയാണു വെക്കുന്നതു..അതു കൊന്ടാ നിനക്കു രാവിലെ മുട്ട പൊരിച്ചു തരാഞ്ഞതു...എനിക്കൊന്നും കെള്ക്കന്ട, ഇന്നു ഞന്‍ ഇതെല്ലാം കഴിക്കും , പറഞ്ഞു കൊന്ടു ഗിരീഷ് മുട്ട പൊട്ടിക്കാനായി ആദ്യം കയ്യില്‍ തടഞ്ഞ വെട്ടു കത്തി തന്നെ എടുത്തു...ജയന്‍ പ്രോല്സാഹിപ്പിച്ചു...പൊട്ടിക്കെടാ പൊട്ടിചൊഴിയെടാ..ഇനി വൈകിക്കന്ട... പിന്നെ ഒന്നും ചിന്തിച്ചില്ല, ഗിരീഷ് മുട്ടയെ ലക്ഷ്യമാക്കി വെട്ടുകത്തി ആഞ്ഞു വീശി... ജയന്റെ മനസ്സില്‍ മുട്ട ഓമ്ളെറ്റുകള്‍ പീലി വിടറ്ത്തി ആടി.....

ആരൊ പുറകില്‍ നിന്നും പിടിച്ച പോലെ ഗിരീഷിന്റെ വെട്ടു പാതി വഴിയില്‍ നിന്നു... എന്തു പട്ടിയെടാ.. KPAC-ടെ ചിഹ്ന്നം പോലെ നില്ക്കുന്ന ഗിരീഷിനെ നോക്കി നിരാശനായ ജയന്‍ ചോദിച്ചു... വേന് ടാ..എനിക്കൊന്നും വേന് ടാ...ഈ വീട്ടിലെ ഒന്നും വേന് ടാ... മുറിയിലേക്കു പോയ ഗിരീഷ് തിരിച്ചു വരുമ്പോല്‍ കൈ നിറയെ രന്ടിന്റേം അന്ചിന്റെം നോട്ടുകള്‍ ഉന്ടായിരുന്നു..നേരെ പോയി സൈക്കിള്‍ എടുത്തു തിരിഞ്ഞു നിന്നു ജയനോടു ചൊദിച്ചു, നീ വരുന്നൊ ?? ഒരു തീരുമാനം എടുക്കാന്‍ ജയനു ഒരു നിമിഷം പോലും വേന്ടി വന്നില്ല...

മഹേശ്വരി ഹോട്ടലില്‍ നിന്നും 8 പൊറോട്ടയും ബീഫും കഴിച്ചു തിരിച്ചു വരുമ്പോള്‍ പോലും കമാന്നൊരക്ഷരം ഗിരീഷ് പറഞ്ഞില്ല... DYFI ടെ ബക്കറ്റ് പിരിവിന്റെ കാശിനാണു കഴിച്ചതു എന്നറിയവുന്ന കൊന്ടു ജയനൊട്ടു ചോദിച്ചതുമില്ല...രന്ടു പേരും നേരെ ചെന്നിറങ്ങിയതു ചീട്ടുകളി കോമ്പ്ലക്സിലെക്കാണ്... കേള്ക്കുമ്പൊല്‍ ഞെട്ടന്ട.. വിശാലമായ ഒരു പറങ്കിമാവിന്റെ ചുവട്ടിലാണു കളി സ്തലം (കോമ്പ്ലക്സ്) ... 11 മണി വരെ പന്നി മലത്തും അതിനു ശേഷം 28 കളിയും ആരമ്ഭിച്ചു... ഒരു മണി ആയപ്പൊള്‍ മുതല്‍ കളിക്കാര്‍ ഓരോരുത്തരായി തിരിച്ചു വരുമ്ബൊല്‍ സീറ്റു മടക്കി തരണം എന്ന ഉറപ്പില്‍ ഭാവിയുടെ വാഗ്ദാനങ്ങളായ ജൂനിയര്‍ താരങ്ങള്ക്കു കയിമാറി... മണി രന്ടായിട്ടും ഗിരീഷിനു മാത്രം അനക്കമില്ല... ജയന്‍ തിരിച്ചെത്തുമ്പൊഴും ഗിരീഷ് അവിടെ തന്നെയുന്ടു...നീ കഴിക്കാന്‍ പോണില്ലെടാ ? നിന്റെ അമ്മ അന്വേഷിക്കുന്നുന്ടു... രൂക്ഷമായ ഒരു നോട്ടം മാറ്റ്റമയിരുന്നു മറുപദ്ട്... ജയന്‍ പിന്നെ ഒന്നും മിന്ടിയില്ല...

സ്കൂള്‍ വിട്ടു കുട്ടികള്‍ വന്നു തുടങ്ങിയതോടെ ചീട്ടു കളി അവസാനിപ്പിചു സംഘം ഗ്രൌന്ടിന്റെ ഭാഗത്തേക്കു നീങി ക്രിക്കറ്റ് കളിക്കു മുന്നോടിയായി വാമ്-അപ് തുടങ്ങി... വിശപ്പിന്റെ വിളി ഗിരീഷിന്റെ മുഖത്തു പ്രകടമായിരുന്നെങ്കിലും ഒരു നിശ്ചയദാറ്ട്യവും ജയന്‍ അവനില്‍ മിന്നി മറയുന്നതു കന്ടു...ചൊവ്വാഴ്ച ആയതു കൊന്ടു പതിവിലും നെരതെ തന്നെ അന്നു കളി അവസാനിച്ചു ( ചൊവ്വ , വെള്ളി ദിനങ്ങളില്‍ അമ്പലത്തില്‍ ദീപാരധന തൊഴാന്‍ പൊവുന്ന പെണ്‍ കിടാങ്ങലെ സുരക്ഷിതരായി കൊന്ടു പോയി തിരിചെത്തിക്കുക എന്നതു ഒരു അവകാശമായി കന്ടു അന്നും ഇന്നും നിറ്വ്വഹിച്ചു പോരുന്നു)

നേരം സന്ധ്യ ആയതോടു കൂടി ഗിരീഷിന്റെ അമ്മക്കു അപകടം മണത്തു ... വലിയമോനെ , കൊച്ചുമോനെ എന്നുള്ള പതിവു വിളി അല്പ്പം ഉറക്കെ തന്നെ അന്നു തുടങ്ങി... കഥാനായകന്‍ പക്ഷെ ഈ വിളി ഗൌനിച്ചതെ ഇല്ല... മൂന്നാമത്തെ വിളിയോടെ വികാരം നമ്പര്‍ -2 കൊച്ചുമോന്‍ വീട്ടിലേക്കു പോയി... പിന്നെ വിളി വലിയമോനേന്നു മാത്രമായി..ജയന്‍ നിറ്ബന്ദിച്ചു..വീട്ടില്‍ പോടാ... നീ ആരോടാ പിണങി ഇരിക്കുന്നതു... വേണേല്‍ ഞാനും കൂടെ വരാം ...അങ്ങനെ എല്ലാവരും കൂടി നിറ്ബന്ധിച്ചു ഗിരീഷിനെ ഉന്തി തള്ളി ഒരു വിധം വീട്ടിലെത്തിച്ചു....

ടാ വലിയമോനേ... മാമി വന്നിട്ടുന്ടു... നേരം സന്ധ്യായി ..നീ മാമിയെ കുടുമ്ബതോട്ടു ഒന്നു വിട്ടെക്കെട...എന്നെ കൊന്ടൊക്കത്തില്ല..കൊച്ചുമോനൊടു പറ....ഗിരീഷ് തുറന്നടിച്ചു... അവനോടു പറഞ്ഞപ്പൊ നിന്നോടു പറയാന്‍ പറഞ്ഞു...2 ആമ്പിള്ളേര്‍ ഉന്ടെന്നു പരഞ്ഞിട്ടെന്താ...ഒരു പ്രയോജനവുമില്ല.... ടീ...നീ കിടന്നെന്തിനാ ബഹളം വെക്കുന്നെ...ഞാന്‍ തന്നെ കൊന്ടു വിടാം ...കളക്റ്റര്‍ ഉദ്യോഗം കഴിഞ്ഞു വന്നതല്ലെ രന്ടും ..ക്ഷീനം കാണും ...ഞാന്‍ തന്നെ പോവാം ...അകത്തു നിന്നും ഗിരീഷിന്റെ അച്ചന്‍ പറഞ്ഞു... ജയന്‍ ഉടന്‍ തന്നെ ഗിരീഷിനെ മാറ്റി നിര്‍ത്തി ചൊദിച്ചു , നിനക്കൊക്കെ നാണമില്ലെടാ... നിന്റെ അച്ചന്‍ ജൊലി കഴിഞു വന്നതാ... ഒരു റെസ്റ്റ് കൊടുക്കെടാ...വേണേല്‍ നിന്റെ കൂടെ ഞാനും വരാം ... ഒരു 5 മിനിറ്റ് നടക്കാനുള്ള ദൂരമല്ലാ ഉള്ളു...

അങ്ങനെ ഗിരീഷ് ഏതാന്ടു 50 മീറ്റര്‍ മാമിയെക്കാള്‍ മുന്പില്, നടുക്കു ജയനുമായി യാത്ര ആരമ്ഭിച്ചു...ഗബ്റിയൊ സലാസി മാരത്തൊണ്‍ നടക്കുന്ന പൊലെ ഗിരീഷ് പാഞ്ഞു നീങ്ങുകയാണു..ജയന്‍ ഓടി ഗിരീഷിന്റെ അടുക്കല്‍ എത്തി...എടാ..ആ പാവം മാമി ക്കു നിന്റെ പോലെ സ്പീടില്‍ നദക്കാന്‍ പറ്റുമൊ..പതുക്കെ നടക്കെടാ...ആരു കേള്ക്കാന്‍ ... ഗിരീഷ് ഇതൊന്നും ശ്രധിക്കുന്നതേ ഇല്ല എന്നു മാത്രമല്ല എന്തൊക്കെയോ തനിയേ പറയുന്നുമുന്ടു ...ജയന്‍ ചെവി വട്ടം പിടിച്ചു...

ഹ്മ്മ്മം ​മാമിയെ കൊന്ടു വിടാന്‍ ഞാന്‍ ...മുട്ട ഒമ്ലെറ്റ് കൊച്ചുമൊനു...
മെടിക്കല്‍ സ്റ്റോറില്‍ പോവാന്‍ ഞാന്‍ , മുട്ട ഒമ്ലെറ്റ് കൊച്ചുമൊന്‍ ... പിണ്ണാക്കു മേടിക്കാന്‍ പോവാന്‍ ഞാന്‍ , മുട്ട ഒമ്ലെറ്റ് കൊച്ചുമൊനു ...
എവിടുത്തെ ന്യായമാ ഇതു...???

രാവിലെ 8.30 നു നടന്ന മുട്ട പ്രശ്നം 12 മണിക്കൂറിനു ശെഷവും ഗിരീഷിന്റെ മനസ്സില്‍ ഒരു തീക്കനലായി എരിയുകയാണെന്നും അതവനെ മാനസികമായി അലട്ടുന്നുന്ടെന്നു തിരിചറിഞ്ഞ ജയന്‍ തരിച്ചിരുന്നു പോയി...

അടുത്ത പ്രഭാതം ...സമയം 8 മണി, ആസ് യുഷ്വല്‍ അന്നും ജയന്‍ പതിവു സന്ദറ്ശനത്തിനായി ഗിരീഷിന്റെ ഭവനതിങ്കല്‍ എത്തി... നേരറിയാനും നേരത്തെ അറിയാനുമായി പത്രം എടുത്തു... അപ്പൊഴാണു ജയന്‍ അതു ശ്രധ്ധിച്ചതു .. നടുവിനു കയി കുത്തി ഇരുന്നു ഇടിയപ്പതിനു മാവു കുഴക്കുന്ന ഗിരീഷിന്റെ അമ്മയെ...എന്തിനാ നടുവിനു വേദനയായിട്ടു ഇതൊക്കെ ചെയ്യുന്നതു...ഇവന്മാരെന്ത ഇടിയപ്പമെ കഴിക്കുള്ളൊ ??? പൊയി പണി നോക്കാന്‍ പറയെന്നു...

ഗിരീഷിന്റെ അമ്മയുടെ മറുപടി ദയനീയമായിട്ടരുന്നു ..പോടാ ചെറുക്കാ... നിനക്കങ്ങനെ പറയാം ...ഇന്നു രാവിലെ ഇടിയപ്പവും 3 മുട്ടയും റോസ്റ്റ് ചെയ്തു കൊടുക്കാന്നു പറഞ്ഞ ഇന്നലെ കൊമ്പ്രമൈസാക്കി രാത്രി ഗിരീഷ് അത്താഴം കഴിച്ചതു...