Wednesday, October 3, 2007

ഹാങ്-ഓവര്‍

വെക്കേഷന്റെ ഹാങ്-ഓവര്‍ ഇപ്പോഴും അങ്ങോട്ട് വിടുന്നില്ല ... അല്ല, എങ്ങനെ വിടാനാ...ഈ പടങ്ങള്‍ ഒക്കെ കണ്ടിട്ട് നിങ്ങള്‍ തന്നെ പറയൂ ഞാന്‍ എങ്ങനെ പിടിച്ചു നില്‍ക്കും എന്ന് !!!എന്റെ വീട് - ഇല്ലാത്ത കാശു മുടക്കി വീട് വെച്ചൂന്ന് പറഞ്ഞിട്ടെന്താ, ഒരു 25 ദിവസം തികച്ച് അതില്‍ താമസിക്കാന്‍ യോഗമുണ്ടായിട്ടില്ല..
നല്ല മഴ സമയത്ത് അങ്ങനെ കട്ടന്‍ കാപ്പിയൊക്കെ കുടിച്ചു മടി പിടിച്ചു വീട്ടിലിരിക്കാന്‍ ഇഷ്ട്ടമില്ലാത മലയാളി ഉണ്ടാവുമൊ ???
കപ്പയും കക്കയിറച്ചിയും ...ഹമ്മോ... എന്താ കോമ്പിനേഷന്‍ !!!!


നല്ല ഞെരിപ്പന്‍ ഒരു ഊണായാലോ ??
അല്ലെങ്കില്‍ പിന്നെ ചുമ്മാ കുറച്ച് മത്തി (ചാള) വറുത്തത് അങ്ങട് ചാമ്പിയാലോ !!
ഞണ്ട് കറിയും ബെസ്റ്റാ !!!കരിമീന്‍ മപ്പാസ് - അമ്മച്ചി സ്‌പെഷ്യല്‍ !!!മഴയൊക്കെയല്ലേ... മുട്ടി കൊന്‍ചിന്റെ സീസണാ !! അമ്മചിയുടെ മറ്റൊരു സ്പെഷ്യല്‍... എങ്ങനെയുണ്ടെന്നു നോക്കിക്കെ !!!


ഇതൊക്കെ ഞാന്‍ കഴിച്ചതിനു ഒരു തെളിവ് വേണ്ടേ ?? അതിനു എടുത്ത ഫോട്ടോയാ ;)മനുഷ്യനെ ചീത്തയക്കുന്നത് ഈ അരണ്ട വെളിച്ചമാണെന്നാണു എന്റെ ഒരു അഭിപ്രായം ...അരണ്ട വെളിച്ചം നമ്മള്‍ വിചാരിച്ചാലും ഉണ്ടാക്കാം ...

ഓണമൊക്കെ അല്ലാരുന്നൊ ... ഇരിക്കട്ടെ ഒരു പുലി കളിയും

16 comments:

കറുമ്പന്‍ said...

നാട്ടില്‍ പോവുന്നതിനു മുന്‍പേ തന്നെ ഞാന്‍ തീരുമാനിച്ചിരുന്നതാ ഫൂഡ് അടിയുടെ കുറെ ഫോട്ടൊസ് എടുത്തു കൊണ്ട് വന്നു പിള്ളേരെ ഒക്കെ ഒന്നു ചൂടാക്കണം എന്നു... ലവന്മാര്‍ സ്ഥിരമായി കള്ളുകുടിയുടെ ഫോട്ടൊസ് കൊണ്ടു വന്നു കാണിച്ച് നമ്മളെ ഇളക്കാറുണ്ട് ... പകരത്തിനു പകരം ...എങ്ങനെയുണ്ട് ???

കുറുമാന്‍ said...

കൊതിപ്പിച്ചല്ലോ ദുഷ്ടാ.......അതിനാല്‍ ഒരു പാരയിരിക്കട്ടെ.

അല്ലെങ്കില്‍ പിന്നെ ചുമ്മാ കുറച്ച് മത്തി (ചാള) പൊള്ളിച്ച് അങ്ങട് ചാമ്പിയാലോ !! - ഇതിനെ ഞങ്ങളുടെ നാട്ടില്‍ ചാള വറുക്കുക എന്നാ പറയുക. പൊള്ളിക്കണത് പണി വേറെ മോനെ :)

KuttanMenon said...

ഉം.. മനുഷ്യനു പ്രാന്താക്കാന്‍ ഓരോന്ന് എഴുന്നുള്ളിച്ചോളും.. ഇവനൊരു പണിയുമില്ലേ..
:) :)

കറുമ്പന്‍ said...

കുറുജീ..

ഇതില്‍ എനിക്കൊരബദ്ധം പറ്റുമായിരുന്നെങ്കില്‍ അത് ആ ചാളയിലേ സമ്ഭവിക്കൂ എന്നെനിക്കുറപ്പായിരുന്നു... എന്താ കാരണം ന്നു വെച്ചാ, ഞാന്‍ കഴിക്കാത്ത ഒരേയൊരു സാധനം അതാണ്.. എങ്കിലും ഒരുപാടു പേരുടെ ഒരു വീക്ക്നെസ്സ് ആണത് എന്നറിയവുന്ന കൊണ്ട അതിന്റെ പടം പിടിച്ചത്... ഞാന്‍ തിരുത്തിക്കോട്ടെ അത് ??

ദില്‍ബാസുരന്‍ said...

അയ്യോ.. പീഡനം പീഡനം.. :-(

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ദില്‍ബാ കറുമ്പന്‍ ചേട്ടായീടെ പേരില്‍ ഹേബിയസ് കോര്‍പ്പസ് കൊടുത്താലോ? കള്ളിന്റെ പടമായിരുന്നേല്‍ നമ്മളെങ്കിലും ചുമ്മാ വിട്ടേനെ..

ശ്രീ said...

ദുഷ്ടന്‍‌!

കൊതിപ്പിച്ചു. ഇത് ബൂലോക നിയമ പ്രകാരം കുറ്റകരമാണ്‍ കേട്ടോ.
:)

തമനു said...

ഒരു കോര്‍ക്ക് വാങ്ങിച്ചു വച്ചോ പിശാചേ...

യെവന്റെയൊക്കെ പോസ്റ്റുകള്‍ ബ്ലോക്ക് ചെയ്യണം. ബാക്കിയുള്ളോന് ഇന്നും കുബൂസും ദാലുമാ....

:)

സഹയാത്രികന്‍ said...

അതന്നെ, തമനുജി പറഞ്ഞ പോലെ മനുഷ്യനിവിടെ കുബ്ബൂസ്സും.... ഉണ്ടാക്കിയ ആള്‍ക്ക് പോലും പേരറിയാത്ത വായില്‍ വയ്ക്കാന്‍ കൊള്ളാത്ത എന്തോ വെജിറ്റബിള്‍ കറിയുമായി കാലം കഴിച്ചു കൂട്ടാ... അതിനിടേല്‍ ഇങ്ങനേം ചില അക്രമങ്ങള്‍... ഈശ്വരാ...

:)

കുഞ്ഞന്‍ said...

കുറുമ്പാ, ഉദ്ദേശം നടന്നല്ലോ, ശുദ്ധ വെജ് ഭാര്യയുമായി എന്നും ഭക്ഷണത്തിന്റെ പേരില്‍ വഴക്കു കൂടുന്ന എനിക്ക് ഇതിന്റെ ഹാങ്-ഓവറില്‍ ഒരു ഡബിള്‍ വഴക്കിനുള്ള സ്കോപ്പുണ്ട്..

Joe said...

Mone dineshaaaa.....pandaramm adangiii...ethraneramm aa photoyil nokki vellam irakki ennu arinjukoodaa...

Nannayitundee..curry okkke rasiyan thanne..

രജീഷ് || നമ്പ്യാര്‍ said...

മഹാപാപീ !!! ശാപം കിട്ടും, ശാപം !

:'-(

Anonymous said...

swamiyeee.... saranamayyappa....
aRandaVelichAm undaKKiyathu swaMiye kandu MadanGum vaZhiyoo or athInu munPo ????

Arivilla paithAnGale Kaakkane swamiiiin..

Chummathalla 4 perkku 2 cover dosha mavinte dosha thiKayathe Vannathu....!!!!

കറുമ്പന്‍ said...

ആരെട അത് .... ദിലീപാണോ ? 4 പേര്‍ അല്ലല്ലൊ, 3 പേരല്ല ഉള്ളാരുന്നു...

..വീണ.. said...

:(
മനുഷ്യനെ ഇങ്ങനെ കൊതിപ്പിച്ചാല്‍ ദൈവദോഷം കിട്ടും (പടം 3-8) !!

Anonymous said...

eda mahapaapi ente photo thanne ettuu alle?