Sunday, September 30, 2007

പീഡനം (ബ്ലോഗ്)

പ്രീയപ്പെട്ട ബ്ലോഗ് വായനക്കാരെ ,

നിങ്ങളുടെ ഒന്നും പ്രാര്‍ഥന ദൈവം കെട്ടില്ല എന്നു എനിക്കിന്നു ബോധ്യമായി ... ഇക്കാര്യം നിങ്ങളെ അറിയിക്കുന്നതില്‍ എനിക്കു അതിയായ വിഷമമുണ്ട് ...എങ്കിലും പറയാതിരിക്കാന്‍ വയ്യ ...

ഞാന്‍ വെക്കേഷന്‍ കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ മനസ്സില്‍ നിറയെ കുറേ പൊട്ട കഥകളായിരുന്നു ... അതൊക്കെ എഴുതി നിങ്ങളെ ഒക്കെ പീഡിപ്പിച്ചേ അടങ്ങൂ എന്ന വാശിയുമുണ്ടായിരുന്നു ... ഓഫീസില്‍ വന്നു http//:karumbankurumbukal.blogspot.com എന്ന ലിങ്ക് റ്റൈപ്പ് ചെയ്തു, തട്ടു കടയില്‍ കയറി ബുള്‍സ്-ഐക്ക് ഓര്‍ഡര്‍ കൊടുത്തിട്ടു വായില്‍ കപ്പലൊടിച്ചു കളിച്ചു വെയിറ്റ് ചെയ്തവന്‍ പൊട്ടിയ മഞ്ഞ കരു കണ്ട് ഞെട്ടിയ പോലെ 'page not found' എന്ന മെസ്സേജ് കണ്ടു തരിച്ചിരുന്നു പോയി ... അതെ, എന്റെ ഓഫീസ്സില്‍ ബ്ലോഗുകള്‍ എല്ലാം ബ്ലോക്ക് ചെയ്തിരിക്കുന്നു ...

ഇങ്ങനെ ഒക്കെ ആണെങ്കില്‍ തന്നെയും , കൊണ്ടേ പോവൂ എന്ന എന്റെ ജന്‍മനാ ഉള്ള സ്വഭാവവും പിന്നെ ഒടുക്കത്തെ ശുഭാപ്തി വിശ്വാസവും മൂലം കഴിഞ്ഞ ഒരു മാസമായി ഞാന്‍ എല്ലാ ദിവസവും രാവിലെ ആദ്യം ചെയ്യുന്ന പണി, എന്റെ ബ്ലോഗ് ഓപണ്‍ ചെയ്യാന്‍ ശ്രമിക്കുക എന്നതു തന്നെയായിരുന്നു ... പതിവു 'page not found' അല്ലാതെ ഒന്നും സംഭവിക്കില്ലാന്നറിയാമയിരിന്നിട്ടും ഇന്നും ഞാന്‍ എന്റെ ബ്ലോഗ് ഓപ്പന്‍ ചെയ്യാന്‍ ശ്രമിച്ചു ... എന്റെ സകല പ്രതീക്ഷകളും തെറ്റിച്ചു കൊണ്ടു ഇന്നെനിക്കു മഞ്ഞ കരു പൊട്ടാത്ത ബുള്‍സ്-ഐ തന്നെ കിട്ടി :)

ഞാന്‍ കഥകള്‍ എഴുതി തകര്‍ക്കാന്‍ പോവുകയാണു ... നിങ്ങള്‍ എല്ലാം സഹിച്ചേ മതിയാവൂ ... പിന്നെ വേണമെങ്കില്‍ ഞാന്‍ "അപകടം" ന്നോ അല്ലെങ്കില്‍ "പട്ടിയുണ്ടു സൂക്ഷിക്കുക" ന്നൊ വല്ല ബാനറും എന്റെ ബ്ലോഗിന്റെ ഉമ്മറത്തു വലിച്ചു കെട്ടിയേക്കാം ...

7 comments:

കറുമ്പന്‍ said...

അല്ലേലും നിങ്ങള്‍ക്കൊക്കെ ഇങ്ങനെ തന്നെ വേണം ...

മൂര്‍ത്തി said...

അല്ലെങ്കിലും വരാനുള്ളത് വഴിയില്‍ തങ്ങുമോ? :)തിരിച്ചു വരവിനു സ്വാഗതം...

കുഞ്ഞന്‍ said...

ഇതാണു പറയുന്നതു കറുമ്പന്റെ ഇശ്ച്ഛാശക്തിയാണു ഇശ്ച്ഛാശക്തി..!

രണ്ടാമൂഴം ഗംഭീരമാകട്ടെ..

Kaithamullu said...

ഒരു മാസം അടക്കിപ്പിടിച്ചിരുന്നൂ,അല്ലേ?

അഞ്ചല്‍ക്കാരന്‍ said...

തടസ്സങ്ങള്‍ ഒഴിഞ്ഞ് തന്നെ നില്‍ക്കട്ടെ എന്നാശംസിക്കുന്നു.

സഹയാത്രികന്‍ said...

അയ്യൊ... ബ്ലോഗിനും ബ്ലോക്കോ....?

എന്തായാലും തുര്‍ന്നു കിട്ടീലോ... ആശ്വാസം....
:)

ശ്രീ said...

സഹിക്കാന്‍‌ തയ്യാറായിക്കഴിഞ്ഞു...
ഇനി പോസ്റ്റിങ്ങ് തുടങ്ങിക്കോളൂ...
:)