Tuesday, July 17, 2007

ഒരു വെടി വെപ്പിന്റെ ഓര്‍മ്മക്ക് (കൊക്ക്)

ഞങ്ങള്‍ ഒരു 8-10 ചുള്ളന്‍മാര്‍ക്കു പെട്ടന്നൊരു ദിവസം തോന്നിയ വികാരമായിരുന്നു വെടി വെക്കാന്‍ പോവാം എന്നതു (തെറ്റിദ്ധരിക്കരുത്, കൊക്കിനെ വെടിവെക്കുന്ന കാര്യമാണ്) . 2 എയര്‍ഗണ്ണും ഒരു വലിയ ചാക്കുമായിട്ടു ഞങ്ങള്‍ അങ്ങനെ യാത്രയായി... ഉച്ച വരെ പാടത്തെല്ലാം അലഞ്ഞു നടന്നിട്ടും ഒരു കാക്കയെ പോലും കിട്ടിയില്ല എന്നു മാത്രമല്ല നാട്ടുകാരെല്ലാം ഞങ്ങള്‍ടെ ദൌത്യത്തെ പറ്റി അറിയുകയും ചെയ്തു ... ഇനിയിപ്പോ കൊക്കില്ലാതെ തിരിച്ചു ചെന്നാല്‍ ആകെ നാറും എന്നൊരു അവസ്ഥ സംജാതമായി...

തോട്ടപ്പിള്ളി പാലത്തില്‍ വില്‍ക്കാനിട്ടിരിക്കുന്ന കൊക്കിനെ വാങ്ങാന്‍ ആരെയെങ്കിലും വിട്ടാലോ എന്നൊരു ആലോചന കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴാണു ഞാന്‍ അത് കണ്ടത് ...പാടത്തേക്കു ചരിഞ്ഞു നില്‍ക്കുന്ന ഒരു തെങ്ങിന്റെ ഓലയില്‍ ഒരു ഇരണ്ട ഇരുന്ന് ടീ ബ്രേക്ക് എടുക്കുന്നു !!! ഏതായലും ഇതും കൂടി ട്രൈ ചെയ്തിട്ടു മതി തോട്ടപ്പിള്ളി പാലത്തില്‍ പോണതു എന്നും പറഞ്ഞിട്ടു ഞാന്‍ എയിം ചെയ്തു ഒരലക്കങ്ങലക്കി ... ദാണ്ടെ കിടക്കുന്നു ..തലയും കുത്തി നല്ല സ്റ്റൈലില്‍ ആ ഇരണ്ട വെള്ളം നിറഞ്ഞു കിടന്ന പാടത്തേക്ക് ....

അപ്പോഴേക്കും ബഹളം ഒക്കെ കേട്ടു ഒരുല്‍സവത്തിനുള്ള ജനം അടുത്തു തുടങ്ങിയിരുന്നു... തോക്കും പിടിച്ചു വാറുണ്ണിയെ പോലെ ഞെളിഞ്ഞു നില്‍ക്കുന്ന എന്നെ ആരാധനയോടെ നോക്കിയ കുട്ടികളേയും സ്ത്രീജനങ്ങളേയും ഒട്ടും അഹങ്കാരം കാണിക്കതെ ഞാന്‍ അഭിവാദ്യം ചെയ്തു

വെള്ളത്തില്‍ വീണ ഇരണ്ടയെ കുറച്ചു നേരത്തേക്കു കണ്ടതേ ഇല്ല ... നിര്‍നിമേഷരായി നോക്കി നില്‍ക്കുന്ന ഞങ്ങള്‍ടെ മുന്നില്‍ ഒരു തല വെള്ളത്തില്‍ നിന്നും പൊങ്ങി വന്നു... തോക്കൊക്കെ എടുത്തു വന്നപ്പോഴേക്കും അതു പിന്നേം മുങ്ങി ... 2 മിനിറ്റ് കഴിഞ്ഞു വീണ്ടും പൊങ്ങി ... ഇത്തവണ ഞാന്‍ ഒരു പില്ലറ്റ് പായിച്ചു... അതും കൊണ്ടു അതു പിന്നേം മുങ്ങി ... അങ്ങനെ ആ സാറ്റ് കളി ഏതാണ്ടു ഒരു 15 പില്ലറ്റോളം മുന്നോട്ടു പോയി ...

ഈ വെടിവെപ്പൊക്കെ കണ്ടു നിന്ന ജനത്തിന്റേയും ക്ഷമ നശിച്ചു തുടങ്ങിയെന്നു ചില സുന്ദരി കൊതകളുടെ ആക്കിയ ചില നോട്ടവും ചിരിയും കണ്ടപ്പോല്‍ മനസ്സിലായി ... ലവളുമാര്‍ എന്റെ നേരെ കായിചൂണ്ടി ചിരിച്ചപ്പോള്‍ എന്നെ ആക്കുകയാണെന്നു മനസ്സിലായി എങ്കിലും ഞാനും തിരിഞ്ഞു പിറകില്‍ നിന്നിരുന്ന എന്റെ ടീം മെമ്പേര്‍സിനെ നോക്കി ചിരിച്ചു...

ആദ്യ വെടി കൊണ്ടു വെള്ളതിലേക്കു ഡൈവ് ചെയ്യുന്ന ഇരണ്ടയെ കണ്ടു മതി മറന്ന ഞാല്‍ " ഹൌസാറ്റ് " എന്നു അലറി വിളിച്ച നിമിഷത്തെ മനസ്സാ ശപിച്ചു ... ആ അലര്‍ച്ചയാണു ഇത്രേം ജനത്തെ ഇവിടെ കോണ്ടെത്തിച്ചത് ...

ഇനി ഇപ്പൊ അതൊന്നും ആലോചിച്ചു നിന്നിട്ട് കാര്യമില്ല... കൂടുതല്‍ മാനം പോവാതെ എന്തേലും നമ്പര്‍ ഇട്ട് ഊരുന്നതാണു ബുദ്ധി... എന്ത് പറയും എന്നാലോചിച്ചു മുന്നോട്ടു നടന്ന ഞാന്‍ ആ സീന്‍ കണ്ട് തകര്‍ന്നു പോയി !!!

അതു വരെ അവിടെ വള്ളി നിക്കറുമിട്ടു മൂക്കളയും ഒലിപ്പിച്ചു നിന്നിരുന്ന ആറേഴ് പിള്ളേര്‍ ഓരോ കപ്പ കമ്പും കയ്യിലെടുത്തു കൊണ്ടു ആ വെള്ളാത്തിലേക്കു ചാടിയിറങ്ങി ... എതാനും നിമിഴങ്ങള്‍ക്കകം , ഞാന്‍ 15 റൌണ്ട് വെടി വെച്ച , എന്റെ വെടി കൊണ്ട് തലയിപ്പോള്‍ അരിപ്പ പോലെ ആയി കാണണം എന്നു ഞാന്‍ അവകാശപെട്ടിരുന്ന ആ ഇരണ്ടയെ ആ പീക്രി പിള്ളേര്‍ തല്ലി കൊന്നു പാടത്തിന്റെ കരയില്‍ നിന്ന ഞങ്ങളുടെ ഇടയിലേക്കു വലിച്ചെറിഞ്ഞു :(( :((

22 comments:

കറുമ്പന്‍ said...

വിശാലന്റെ സ്ക്രാപ്പ് സ്വപ്നത്തിനു കമന്റിടാന്‍ പോയതാ.. ടൈപ്പ് ചെയ്തു വന്നപ്പൊ ദാ ഇത്രേമായി.. അതു കൊണ്ട് അതൊരു പോസ്റ്റാക്കി ... ദയവായി സഹിച്ചാലും

കൃഷ്‌ | krish said...

ഹോ എന്തൊരു ഉന്നം. കറുമ്പനെ തോക്കും കൊടുത്ത് പാക്കിസ്ഥാന്‍ അതിര്‍ത്തിയിലേക്ക് വിടണം.. വെടിവെച്ചുപഠിക്കാന്‍.

സങ്കുചിത മനസ്കന്‍ said...

ഹെഡിംഗിലെ ആ ബ്രാക്കറ്റ് കലക്കീഡോ!

ദില്‍ബാസുരന്‍ said...

വെടിവെപ്പ് എന്നൊക്കെ കേട്ട് ഓടി വന്നതാ. (പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍.. സത്യം) കുറ്റിക്കാട്ടില്‍ അനക്കം കണ്ട് പേപ്പട്ടിയാവും ആരും അടുക്കരുത് എന്നൊക്കെ പറഞ്ഞ് ചെന്ന് നോക്കിയപ്പൊ പോക്കാച്ചിത്തവളയെ കണ്ടത് പോലെ. കൊള്ളാം. രസികന്‍. :-)

കുട്ടന്മേനൊന്‍ | KM said...

അതെ. ബ്രാക്കറ്റ് കണ്ട് വന്നതാ.. :)

O¿O (rAjEsH) said...

വെടി ഇഷ്ട്ടപെട്ടു...തുടരൂ കറൂസ്!

പച്ചാളം : pachalam said...

ഞാന്‍ വന്നിട്ടേയില്ല ;)

Dinkan-ഡിങ്കന്‍ said...

:) കൊള്ളാം

qw_er_ty

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ബ്രാക്കറ്റില്‍ കൊക്കിനു പകരം ഇരണ്ട എന്നെഴുതിയിരുന്നെങ്കില്‍ കുറേക്കൂടി ആളു വന്നേനേ...

കുതിരവട്ടന്‍ :: kuthiravattan said...

കലക്കീട്ടോ

ഓടോ:
ആ ബ്രാക്കറ്റേയില്ലെങ്കില്‍ അതിലും കൂടുതല്‍ ആള്‍ക്കാര്‍ വന്നേനെ. :-)

കുറുമാന്‍ said...

വെടിവക്കാന്‍ അറിയാത്തോന്‍ വെടിവക്കാന്‍ പോയാല്‍ (കൊക്കിനെ) നാട്ടുകാരു കൂടും, മാനോം കപ്പലില്‍ കയറുമെന്ന് മനസ്സിലായില്ലേ കറുമ്പാ..:)

Visala Manaskan said...

ബ്രാക്കറ്റാണ് താരം.

നന്നായി എഴുതിയിട്ടുണ്ട്.

SAJAN | സാജന്‍ said...

പാവം ഇരണ്ട , കറുമ്പന്‍ പതിനഞ്ചുറൌണ്ട് വെടി വെയ്ക്കുന്നത് വരെ അവിടെ കിടന്ന് തന്നല്ലൊ പാവം.,
എഴുത്ത് കൊള്ളാം :)

സുനീഷ് തോമസ് / SUNISH THOMAS said...

കുതിരവട്ടന്‍റെ തമാശയാണ് ഈ ബ്ലോഗിന്‍റെ നക്ഷത്രം!!! ഞാന്‍ ബ്രായ്ക്കറ്റ് കാണാതെ വന്നതാ...!!

:)

TonY Kuttan said...

എന്തായാലും വെള്ളത്തില്‍ വീണ ഇരണ്ടയെ കറുമ്പന്‍ 15 തവണ വെടിവെച്ചത് ഓര്‍ത്ത് എനിക്കു ചിരി..... സോരി കരച്ചില്‍ വന്നു.

ഹും ... മോനെ കറമ്പ വെടി വെക്കാന്‍ അറിയില്ലഗില്‍ നീ പോയി ഒരു നൂറു വെടി വഴിപാട് കഴി !

എന്തായാലും കഥ കലക്കി....:):):)

പടിപ്പുര said...

ശ്ശോ! ബ്രാക്കറ്റുണ്ടായിരുന്നോ? ഒരു വഴിപോക്കാനാണേയ് ;)

ഉണ്ണിക്കുട്ടന്‍ said...

ഇതാരുന്നോ..? ജാലിയന്‍ വാലാ ബാഗ് വെടിവെപ്പോ വിര്‍ജീനിയ യൂണിവേഴ്സിറ്റീലുണ്ടായ വെടി വെപ്പോ ആണെന്നാ ഞാന്‍ കരുതിയേ..കൊക്കിനെ ആ തോക്കിന്റെ പാത്തി കൊണ്ടു തല്ലിക്കൊല്ലാന്‍ മേലാരുന്നോ..?

ശില്‍പി said...

വൈക്കോല്‍കുണ്ടയ്ക്കെറിഞ്ഞാല്‍ ഇന്‍ചിനു മിസ്സാവും അല്ലെ, കലക്കി

മുക്കുവന്‍ said...

കഥ കലക്കി....:):):)

heading കണ്ടു വന്നതാ... ആരോ പറഞ്ഞ പോലെ കുറച്ചു നെയ്യ് ഇടുത്ത് കൊക്കിന്റെ തലേല്‍ വെയ്യ്ക്. വെയില്‍ കൊണ്ട് നെയ്യുരുകി കൊക്കിനു കണ്ണ് കാണാതാകുബോള്‍ പിടിക്കാം.

ശ്രീ said...

സാജന്‍‌ ചേട്ടന്‍‌ ചോദിച്ച പോലെ ...ആ ഇരണ്ട എന്ത്, വീട്ടീല്‍ നിന്നും പിണങ്ങി ആത്മഹത്യയ്ക്കു വന്നതോ? 15 റൌണ്ട് വെടി വെപ്പിനു നിന്നു തരാന്‍‌?

എന്തായാലും എഴുത്ത് കലക്കി...ആ ബ്രാക്കറ്റിലെ കൊക്ക് കൂടി കളയാമായിരുന്നു!
:)

Anoop said...

Da, why u didn't put the rest of the story (shooting the tied up duck)?

കറുമ്പന്‍ said...

ടാ അനൂപേ.. ജീവിക്കാന്‍ സമ്മതിക്കില്ലേ ??? ആ കഥ മാത്രമല്ല വേറേ പലതും എഴുതാന്‍ പ്ലാന്‍ ഉണ്ട് ..നീ സൂക്ഷിച്ചോ !!!