Friday, July 6, 2007

ഇരട്ടപ്പഴ കേസ്

പതിവ് അലച്ചിലിനു ശേഷം അന്നും ഉച്ചയോട് കൂടി മഹാദേവന്‍ കായംകുളം ടൌണില്‍ എത്തി ... ഇന്നത്തെ ബിസ്സിനസും തഥൈവ , വെറുതെ രാവിലെ മുതല്‍ വണ്ടി ഓടിച്ചതു മിച്ചം . ഒരാഴ്ച്ച ആവുന്നു അവസാനതെ ഓര്‍ഡര്‍ കിട്ടിയിട്ട് .. ഇങ്ങനെ പോയാല്‍ ഈ മാസം ടാര്‍ജറ്റ് തികക്കാന്‍ പറ്റുമൊ എന്നു ദൈവത്തിനറിയാം ... പെട്രോള്‍ അടിക്കാനുള്ള കാശു പോലും കിട്ടുന്നില്ലെങ്കില്‍ പിന്നെ ഈ കഷ്ടപ്പെടുന്നതിനൊക്കെ എന്തര്‍ഥം ... കായംകുളം മുഴുവന്‍ വ്രിത്തിയാക്കിയേക്കാം എന്നുള്ള മഹാ മനസ്സൊന്നും ഉണ്ടായിട്ടല്ല യൂറേക്ക ഫോബ്സില്‍ തന്നെ ജോലിക്കു കയറിയത് , വീട്ടുകാരെ ഇനിയും ബുദ്ധിമുട്ടിക്കാതെ ഇനി കുറച്ചു നാള്‍ നാട്ടുകാരെ പറ്റിച്ചു ജീവിക്കാം എന്നു വിചാരിച്ചിട്ട് മാത്രമായിരുന്നു .

ബൈക്ക് റിസര്‍വിലായിട്ട് 20 കിലോമീറ്റര്‍ ആയി . ഇനിയും പെട്രോള്‍ അടിക്കാതിരുന്നാല്‍ ഈ വെയിലത്ത് എം . എസ്സ് . എം കോളേജിന്റെ മുന്നിലൂടെ തള്ളേണ്ടി വരും ... അതറിയാന്‍ വയ്യാഞ്ഞിട്ടല്ല , വെറുതെ കോളേജ് പിള്ളേര്‍ക്ക് പണിയണ്ടാക്കുന്നതെന്തിനാ ... അങ്ങനെ പമ്പില്‍ കയരി ബൈക്കിന്റെ ദാഹം തീര്‍ത്തെങ്കിലും മഹാദേവനു നല്ല ദാഹം തോന്നി . രാവിലെ എപ്പോഴൊ ഒരു സോഡ കുടിച്ചതാണു . എന്തായലും ഒരു സോഡാ നാരങ്ങ കുടിച്ചു കളയാം . ആദ്യം കണ്ട പെട്ടി കടയോടു ചേര്‍ന്നു തന്നെ ബൈക്കു നിര്‍ത്തി ..

"ചേട്ടാ , ഒരു സോഡാ നാരങ്ങ എടുക്ക് , ഗ്യാസിച്ചിരി കൂടിയാലും തണുപ്പു കുറയല്ലെ " മഹാദേവന്‍ പറഞ്ഞു

ടൈ ഒക്കെ കെട്ടിയ ഈ 5 അടി 3 ഇഞ്ജ് മൊതല്‍ എതാണെന്നറിയാനായി കടക്കാരന്‍ പുറത്തേക്കു തലയിട്ടോന്നു എത്തി നോക്കി. എന്നിട്ട് " ദാ വരുന്നേ " ന്നു പറഞ്ഞിട്ട് കടക്കാരന്‍ ചേട്ടന്‍ കടയോടു ചേര്‍ന്നുള്ള വീട്ടിലേക്കോടി . തണുത്ത സോഡാ എടുക്കാനായിരിക്കണം , മഹാദേവന്‍ മനസ്സില്‍ കരുതി .

കടയുടെ മുന്നില്‍ തൂക്കിയിട്ടിരുന്ന വാരികകള്‍ കണ്ടപ്പോഴാണു മഹാദേവന്‍ അതോര്‍ത്തത് ... ഇന്നാണു മനോരമ വരേണ്ട ദിവസം . പോലീസുകാരന്റെ മകള്‍ താരയുടെ കാര്യം എന്തായോ എന്തൊ ... അവള്‍ ജോയിയെ ഉപേക്ഷിക്കുമൊ ? എന്തായലുമൊന്നു നോക്കി കളയാം . മനോരമ തുറക്കാന്‍ നോക്കിയപ്പോഴാനു മനസ്സിലായതു അതിന്റെ സൈഡ് എല്ലാം തുറക്കാന്‍ പറ്റാത്ത വിധം പിന്‍ ചെയ്തിരിക്കുകയാണു പഹയന്‍ ... കടക്കരനെ മനസ്സില്‍ 2 തെറി പറഞ്ഞു ...

ഇതിനിടയില്‍ കടക്കാരന്‍ ചേട്ടന്‍ തിരിച്ചെത്തിയിരുന്നു. കക്ഷി സോഡ നാരങ്ങാ ഉണ്ടാക്കുന്നതില്‍ മുഴുകിയിരിക്കുകയാണു. അപ്പൊഴാണു ആ പാളയം കോടന്‍ പഴക്കൂല മഹാദേവന്റെ ശ്രധയില്‍ പെട്ടത് . നല്ല ഒന്നാന്തരം പഴം . കണ്ടപ്പോള്‍ ഒരു കൊതി .. എന്നാ പിന്നെ ഒരെണ്ണം കഴിച്ചുകളയാം .

"ചേട്ടായീ, പഴതിനെന്താ വില ?" മഹാദേവന്‍ ചോദിച്ചു

"50 പൈസയാ മോനെ" കടക്കരന്‍ പറഞ്ഞു

ഉം .. അതിച്ചിരി കൂടുതലാ , 40 പൈസയേ ഉള്ളു എല്ലയിടത്തും . കടക്കാരനെ മനസ്സില്‍ പ്രാകി കൊണ്ടു മഹാദേവന്‍ ഏറ്റവും വലിയ പഴം തന്നെ തിരയാന്‍ തുടങ്ങി .. പെട്ടന്നാണു ആ മനോഹര ദ്രിശ്യം മഹാദേവന്റെ കണ്ണില്‍ പതിഞ്ഞത് . "ഇരട്ട പഴം " ഒരു നിമിഷം പോലും പാഴാക്കതെ ആ ഇരട്ട പഴം മഹാദേവന്‍ കരസ്ഥമാക്കി . സോഡാ നാരങ്ങയും പഴവും നല്ല കോമ്പിനേഷനാണെന്നും മനസ്സിലാക്കി. അതിനേക്കാള്‍ ഉപരിയായി കടക്കാരന്‍ ചേട്ടനു ഒരു പണി കോടുക്കാന്‍ സാധിച്ചതില്‍ ഉള്ള സന്തോഴം ആ മുഖത്തു തെളിഞ്ഞു നിന്നിരുന്നു .

" എത്രയായി ചേട്ടാ " മഹാദേവന്‍ ചോദിച്ചു .

" രണ്ടര രൂപ " കടക്കാരന്‍ ചേട്ടന്‍ പറഞ്ഞു

അതെന്തു കണക്ക ചേട്ടാ ... സോഡാ നാരങ്ങാക്കു എത്രയാ അപ്പോള്‍ ..വില കൂടിയോ ?

വിലയോന്നും കൂടിയിട്ടില്ല ... ഒന്നര രൂപ സോഡ നാരങ്ങ , ഒരു രൂപ പഴത്തിന്. ഇരട്ട പഴമല്ലെ കഴിച്ചത് , അപ്പൊ ഒരു രൂപ ... കടക്കാരന്‍ നയം വ്യക്തമാക്കി

അതങ്ങു ഉസ്ബെക്കിസ്ഥാനില്‍ പോയി പറഞ്ഞാ മതി .. പഴത്തിനു അന്‍പത് പൈസയാന്നല്ലെ ഇയാള്‍ ആദ്യം പറഞ്ഞതു. എന്നിട്ടിപ്പോ ഒരു മാതിരി മറ്റേ വര്‍തമാനം പറയല്ലേ .. മഹാദേവന്‍ പൊട്ടിതെറിച്ചു

ടാ ചെറുക്കാ , മര്യാദക്കു സംസാരിക്കടാ ... നിന്റെ കഴുത്തിലെ കോണകം ഒക്കെ കണ്ടപ്പൊ ഡീസ്ന്റാണെന്നു കരുതിയാ മോനെന്നൊക്കെ വിളിച്ചത് ... ഇനി എന്നെ കൊണ്ടു വേറെ മോനേന്നു വിളിപ്പിക്കാതെ കാശു തന്നിട്ടു പോടാ ചെക്കാ...

ഓഹൊ എങ്കില്‍ പിന്നെ കാണിച്ചു കൊടുത്തിട്ടെ ഉള്ളു ... ഈ അണ്‍ സിവിലൈസ്ഡ് കടക്കാരനെ ഒരു പാഠം പഠിപ്പിച്ചിട്ട് തന്നെ ബാക്കി കാര്യം ... മഹാദേവനത് മനസ്സില്‍ ഉറപ്പിച്ചു കൊണ്ടു പത്ത് രൂപാ നോട്ടൊരെണ്ണം എടുത്തു കടക്കരന്റെ കയ്യില്‍ കൊടുത്തു . എന്നിട്ടോരു താക്കീതും "ഇപ്പോഴും ചേട്ടനു അവസരമുണ്ട് ഒരു കോമ്പ്രമൈസിന്‍ , അല്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരും "

കടക്കാരന്‍ രന്ടര രൂപ എടുത്തു ബാക്കി ഏഴര രൂപ തിരിച്ചു കൊടുത്ത്ട്ടു പറഞ്ഞു " വാസവദത്തയെ !@#$ പടിപ്പിക്കരുതെ" ... നീ പോയി തരത്തില്‍ കളിക്കെടാ ചെറുക്കാ .. അല്ലെങ്കില്‍ കൊണ്ടു പോയി കേസ് കൊടുക്ക് " .. "ഹും .. മൂക്കി പൊടി കുപ്പീടെ അത്രേ ഉള്ളൂ, അവന്‍ എന്നെ കണക്കു പടിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നു " പോടാ പോടാ , തടി കേടാക്കാതെ തെക്കോട്ടൊ വടക്കോട്ടോ പോടാ ...

കാശും പോയി മാനവും പോയി ... മഹാദേവനു പോട്ടിക്കരയണോ അതോ പൊട്ടി തെറിക്കണൊ എന്ന കണ്ഫ്യൂഷനായി . പൊട്ടിതെറിച്ചാല്‍ തടി കേടാവാന്‍ സാധ്യത ഉണ്ടു എന്നു തിരിച്ചറിഞ്ഞപ്പോ എന്താന്നറിയില്ല , ആ കണ്ഫ്യൂഷന്‍ അങ്ങില്ലാതായി ... എങ്കിലും ഇവനു ഒരു പണി കൊടുക്കണം ... അല്ലെങ്കില്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല ...

എത്ര ആലോചിച്ചിട്ടും ഒരു ഐഡിയ കിട്ടുന്നില്ല . ആരോടെങ്കിലും ഉപദേശം സ്വീകരിക്കാന്‍ പോയാല്‍ ആകെ നാറും . ഇതാണെങ്കില്‍ ഇപ്പോ ആരും അറിഞ്ഞിട്ടില്ല . കടക്കാരന്‍ പറഞ്ഞ തെറികള്‍ ഓരോന്നായി ചെവിയില്‍ ഇപ്പോഴും മുഴങ്ങുന്നതായി മഹാദേവനു തോന്നി .. യെസ്സ് , അതു തന്നെ !!!! അയാള്‍ പറഞ്ഞതു പോലെ തന്നെ ചെയ്തു കളയാം ...

***** ***** ***** ***** ***** ***** ***** ***** ***** ***** ***** ***** ***** ***** *****

മഹാദേവാന്‍ രാവിലെ തന്നെ കുളിച്ചു ഫ്രഷ് ആയി ക്ഷേത്രത്തില്‍ ഒക്കെ പോയി ഭഗവാനെ കണ്ടു അനുഗ്രഹങ്ങള്‍ ഒക്കെ വാങ്ങി കോടതിയിലേക്കു പോവാന്‍ തയ്യാറായി നിന്നു . അതെ , ഇന്നാണു 'ഇരട്ട പഴ' കേസ് വിളിച്ചിരിക്കുന്നത് . കോടതിയില്‍ പറയേണ്ടതൊക്കെ മഹാദേവന്‍ ഒന്നു കൂടി മനസ്സില്‍ പറഞ്ഞു .

10.30 ആയപ്പോള്‍ ഇരട്ടപഴ കേസ് വിളിച്ചു . ആദ്യം പരാതിക്കാരനായ മഹാദേവന്‍ തന്നെയാണു കൂട്ടില്‍ കയറിയത് . തന്റെ ഭാഗമെള്ളാം മഹാദേവന്‍ കോടതി മുന്പാകെ ബോധിപ്പിച്ചു . ഇരട്ട പഴത്തിനു ഒരു ഞെട്ടു മാത്രെ ഉള്ളു എന്നതു കൊണ്ടു അതിനെ ഒരു പഴമായി കണ്സിഡര്‍ ചെയ്യണമെന്നതായിരുന്നു മഹാദേവന്‍ പ്രധാനമായും ഉന്നയിച്ച ആവശ്യം .

ഞെട്ടൊന്നാണെങ്കിലും അതിനു 2 പഴത്തിന്റെ കാശാണു കാലകാലങ്ങളായി താനും തന്നെ പോലെ ഉള്ള എല്ലാ കച്ചവടക്കാരും വാങ്ങുന്നത് എന്നതായിരുന്നു കടക്കാരന്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ പ്രധാനമായും പറഞ്ഞത് .

ഏതായലും ജഡ്ജിക്കു അധിക നേരമൊന്നും വേണ്ടി വന്നില്ല ഒരു തീരുമാനത്തില്‍ എത്താന്‍ . നിയമ ചരിത്രത്തിലെ തന്നെ നാഴികകല്ല്ലാവന്‍ സാധ്യത ഉള്ള ഒരു സുപ്രധാന വിധിയാണു അന്നു അവിടെ പുറപ്പെടുവിച്ചത് .

പരാതിക്കാരന്‍ ഉന്നയിച്ച പോലെ ഒരു ഞെട്ടില്‍ പഴം ഒന്നായലും രണ്ടായലും അതിനെ ഒന്നായി മാത്രെ പരിഗണിക്കാന്‍ പാടുള്ളു . ആയതിനാല്‍ ദിവാകരന്‍ (കടക്കാരന്) അധികമായി ഈടാക്കിയ 50 പൈസയും കോടതി ചിലവും പരാതിക്കാരനായ മഹാദേവനു നല്കാന്‍ കോടതി വിധിച്ചിരിക്കുന്നു . അതോടൊപ്പം തന്നെ നിസ്സാര പ്രശ്നത്തിന്റെ പേരില്‍ കോടതിയുടെ വിലപ്പെട്ട സമയം നഷ്ട്ടപ്പെടുത്തിയ മഹാദേവന്‍ പിഴയായി 500 രൂപ അടക്കാനും ഈ കോടതി വിധിക്കുന്നു.

8 comments:

കറുമ്പന്‍ said...

10 കൊല്ലം മുന്‍പു നടന്ന സംഭവം ... പൊടിപ്പും തൊങ്ങലും ആവശ്യത്തിലധികം ചേര്‍ത്തിട്ടുണ്ട് ..എന്നാല്‍ ഈ കഥയില്‍ സത്യവുമുണ്ട് ... നായകന്‍ എന്റെ ഒരു അടുത്ത സുഹ്രുത്താണു..

TonY Kuttan said...

ഹും .. മൂക്കി പൊടി കുപ്പീടെ അത്രേ ഉള്ളൂ, അവന്‍ എന്നെ കണക്കു പടിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നു " പോടാ പോടാ , തടി കേടാക്കാതെ തെക്കോട്ടൊ വടക്കോട്ടോ പോടാ ...

എന്നാലും എന്‍റ്റെ വാമദേവാ!

ഹ..ഹ കലക്കി....:)

sandoz said...

ഹ.ഹ...നടന്ന സംഭവം എന്നൊക്കെ പറഞ്ഞ് ഞങ്ങളെ വിരട്ടല്ലെ....
അതങ്ങ് ഉസ്ബക്കിസ്ഥാനില്‍ പറഞാല്‍ മതി.....
സംഗതി ഏറ്റു....

krish | കൃഷ് said...

സുഹൃത്തായ കഥാനായകന്‍ ആദ്യം മഹാദേവനും പിന്നീട് വാമദേവനും അവസാനം വീണ്ടും മഹാദേവനും ആകുന്നു. സത്യം സത്യം. എന്തൊരു മറിമായം.

ഉറുമ്പ്‌ /ANT said...

:)

കറുമ്പന്‍ said...

സാറുമ്മാരൊടെനിക്കൊരു കാര്യം പറയാനുണ്ടു...ഈ കഥാനായകന്‍ എന്റെ കൂടെ 5-6 വര്‍ഷം ജോലി ചെയ്തിരുന്നതാ.. അതു കൊണ്ടു തന്നെ കക്ഷീയെ നാറ്റിക്കരുത് എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു...അതിന്റെ പേരില്‍ ആണു ആ പേരു പ്രശ്നം വന്നതു...ഇനി ഇപ്പോ സത്യം അങ്ങു പറയാം ...മഹാദേവന്‍ ന്നാ പേരു...

asdfasdf asfdasdf said...

ഹ ഹ . അപ്പൊള്‍ രണ്ടും കല്‍പ്പിച്ചിറങ്ങിയിരിക്കുകയാണല്ലേ.

സാജന്‍| SAJAN said...

ഈ എഴുത്ത് നന്നായിട്ടുണ്ട് ഇനിയും എഴുതൂ:)