Tuesday, July 3, 2007

വരാനുള്ളത് വഴിയില്‍ തങ്ങുമൊ ?

അതേ ഏട്ടാ ...

കാശു ചിലവിനുള്ള എന്തോ ഒരു വക ആ വിളിയില്‍ ഉണ്ടെന്നു മനസ്സിലാവാന്‍ 3 വര്‍ഷത്തെ വിവാഹ ജീവിതം ധാരാളം മതിയയിരുന്നു...എങ്കിലും ഞാന്‍ ചോദിച്ചു ...

എന്താ പെണ്ണേ ...

അതു പിന്നെ ഏട്ടാ ... ഇന്നു നമ്മള്‍ പുറത്തു പോവുമ്പോള്‍ അച്ചനും അമ്മക്കും ഓരൊ വാച്ച് വാങ്ങിയാലോ ...ഏട്ടന്റെ അഭിപ്രായം എന്താ ?

ഞാന്‍ എന്തു അഭിപ്രായം പറയാന്‍ , അങ്ങനെ തന്നെ ആയിക്കോട്ടേ (ഒരു ഓഫ് ഡേ കുളമാക്കണ്ട കാര്യമില്ലല്ലൊ - ഞാന്‍ മനസ്സില്‍ പറഞ്ഞു)

അങ്ങനെ അന്നു വൈകിട്ടു തന്നെ കറുമ്പി കുഞ്ഞിനെ മെയ്ഡിനെ ഏല്പ്പിച്ചു ഞങ്ങള്‍ രണ്ടു പേരും കൂടി സിറ്റിക്കു വെച്ചു പിടിച്ചു ... ആദ്യം നമ്മള്‍ എവിടേക്കാണു പോവുന്നത് ? ആലൂക്കാസില്‍ പോയാലോ ? അനിയനുള്ള കല്യാണ മാലയും വാങ്ങി അതിന്റെ അടുത്തുള്ള മാര്‍ക്കറ്റില്‍ നിന്നും കരക്കാര്‍ക്കുള്ള ആക്രി-പൂക്രി സാധനങ്ങളും വാങ്ങാം ...ഞാന്‍ ഭാര്യയോട് പറഞ്ഞു

അതു വേണ്ടാ ഏട്ടാ ... ആ മാര്‍കറ്റില്‍ കയറിയാല്‍ നമ്മള്‍ നടന്നു നടന്നു ഒരു വഴിക്കാവും ... പിന്നെ ഒരു മൂഡും കാണില്ല ... അതു കൊണ്ടു ആദ്യം നമുക്കു വാച്ചു കടയില്‍ കയറി അതും വാങ്ങി ഡ്രസ്സ് മാര്‍ട്ടിലും കയറിയതിനു ശേഷം പോയപ്പോരെ ആലുക്കാസിലും പിന്നെയാ മാര്‍ക്കറ്റിലും ??

ആ പറഞ്ഞതില്‍ അല്പ്പം ലോജിക് ഉണ്ടെന്നു എനിക്കും തോന്നിയതിനാല്‍ ഞങ്ങള്‍ ആദ്യം വാച്ചു കടയിലേക്കു തന്നെ കയറി.. കോട്ടയം അയ്യപ്പാസ് പോലെ അതി വിശാലമായ ഷോറൂം ... ഗ്രഹണി പിടിച്ച പിള്ളേര്‍ ചക്ക പഴം കണ്ടമാതിരി ലവള്‍ ഒരാക്രമണം തന്നെ അഴിച്ചു വിട്ടു . എതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ആ കടയിലെ കണ്ണാടി കൂട്ടില്‍ ഞെളിഞ്ഞിരുന്ന മുക്കാല്‍ ഭാഗം വാച്ചുകളും അഹങ്കാരമെല്ലാം കളഞ്ഞു താഴെയിറങ്ങി ... ഓരൊന്നെടുത്തു വെച്ചും എങ്ങനെയുണ്ടു എന്നു ചോടിക്കാന്‍ തുടങ്ങിയതോടെ ഞാന്‍ പതുക്കെ സ്കൂട്ടായി ...

എതാണ്ടൊരു മണിക്കൂര്‍ കഴിഞ്ഞപ്പോഴെക്കും അവള്‍ പൂര്‍ണ്ണ മനസ്സോടെ അല്ലെങ്കിലും 2 വാച്ചുകല്‍ സെലെക്റ്റ് ചെയ്തിരുന്നു ... ഈ സമയത്തിനിടക്കു എപ്പോഴോ ഒരു വാച്ച് എന്റെ കണ്ണില്‍ തടയുകയുണ്ടായി... ഇറങ്ങാറായപ്പൊ അതെടുത്തു കെട്ടിയിട്ട് ഞാന്‍ ചുമ്മാ ഭാര്യയോട് ചോദിച്ചു..എങനെയുണ്ട് ?? നല്ല ചേര്‍ച്ചയുണ്ടെന്നു അവള്‍ പറഞ്ഞ നിമിഷത്തില്‍ തന്നെ ഞാന്‍ സേല്‍സ് ബോയിയോട് പറഞ്ഞു, അതും കൂടി പാക്ക് ചെയ്തു ബില്‍ എടുത്തുകൊള്ളാന്‍ ... പാവം എന്റെ കറുമ്പി ... ഒരു വാച്ചെടുത്തു അതവള്‍ക്ക് ചേരുന്നുണ്ടോ എന്നു ചോദിക്കാനുള്ള ടൈം പോലും കിട്ടിയില്ല ...

അങ്ങനെ 67 ദിനാര്‍ എണ്ണി കൊടുത്തപ്പോള്‍ എനിക്കൊരു ഉള്‍വിളിയുണ്ടായി !!! ഈ നിലയില്‍ ഡ്രസ്സ് മാര്‍ട്ടിലൂടെ പോയാല്‍ മിക്കവാറും അനിയനു മാല വാങ്ങുന്നതു ഗോപിയാവന്‍ സാധ്യത ഉണ്ട് ... പോരത്തതിനു വാച്ചു കടയില്‍ നടന്നതിനു ലവള്‍ ഡ്രസ്സ് മാര്‍ട്ടില്‍ വെച്ചു പകരം വീട്ടാനുള്ള സാധ്യതയും തള്ളി കളയനാവില്ല ... അങ്ങനെ വരുമ്പോള്‍ ആലുക്കാസില്‍ പോവുന്നതാണു ബുദ്ധി ... അങ്ങനെ ഞങ്ങള്‍ ആലുക്കാസിനെ ലക്ഷ്യമാക്കി നടന്നു

ദുബായില്‍ മാത്രമുള്ള പ്രെത്യേക അച്ചിനെ പറ്റിയും അതിന്റെ സവിശേഷതകളെ പറ്റിയും സേല്‍സ്മാന്‍ പറഞ്ഞു തുടങ്ങിയപ്പോഴേ എനിക്കു മനസ്സിലായി ഇതിന്റെ മെയ്ക്കിങ് ചാര്‍ജ്ജ് കൂടാനുല്ല കാര്യത്തെ പറ്റിയാണു ലവന്‍ സംസാരിച്ചു വരുന്നതു എന്ന് ... എന്തായലും എന്റെ ഊഹം തെറ്റിയില്ല, അല്ലേലും ഊഹിക്കാന്‍ പറ്റിയ കൊണ്ടു പ്രെത്യേകിച്ചു കാര്യമില്ലല്ലോ ..കാശു പോവാനുള്ളതു പോവാതിരിക്കില്ലല്ലോ ... അങ്ങനെ സമാധനിച്ചു നില്‍ക്കുമ്പോഴും വാച്ചു കടയില്‍ കൊടുത്ത കാശിച്ചിരി അധികമായി പോയില്ലെ എന്നൊരു ചിന്ത അലട്ടാതിരുന്നില്ല ...

മാലയൊക്കെ സെലെക്റ്റ് ചെയ്തു കൌണ്ടറില്‍ എത്തി ... കുറേ നേരം വായിട്ടലച്ചിട്ടാണേലും ഒരു 10 ദിനാര്‍ കുറച്ചു കിട്ടി ... ഉള്ളതാവട്ടെ ...ഞന്‍ മനസ്സില്‍ കരുതി . കാശു കൊടുത്തു സാധനം കയ്യില്‍ കിട്ടിയതും ഭാര്യയുടെ ഒരു ചോദ്യം , ഗിഫ്റ്റ് ഒന്നുമില്ലെ ?? അല്ലേലും ഇവള്‍ ഇങ്ങനെയാ ...അര കിലോ ചുവന്നുള്ളി വാങ്ങിയാലും ചോദിക്കും ഫ്രീ ഒന്നുമില്ലെ എന്ന് ...

ഗിഫ്റ്റ് ഉണ്ടല്ലോ ... അത് ആ പാക്കറ്റില്‍ തന്നെ വെച്ചിട്ടുണ്ടു... കൌണ്ടറില്‍ നിന്ന പയ്യന്‍ പറഞ്ഞു

ഗിഫ്റ്റ് എന്താണെന്നറിയാതെ ഒരു സമാധാനവും ഇല്ലതിരുന്ന ലവള്‍ കാറില്‍ കയറിയ നിമിഷം തന്നെ പാക്കറ്റ് പൊട്ടിച്ചു ... പക്ഷെ ഞെട്ടിയത് ഞങ്ങള്‍ ഒരുമിച്ചായിരുന്നു

നല്ല ഒന്നാന്തരം 2 വാച്ചുകള്‍ , ഒന്നു ലേഡീസും ഒന്നു ജെന്റ്സും :(

11 comments:

TonY Kuttan said...

കറുമ്പ ..
എഷ്യനെറ്റില്‍ ആലുക്കാസ്...എപ്പോഴും ഒരു പണതുക്കം മുന്‍പില്‍ കണ്ടിരുന്നഗ്ഗില്‍ ഈ പ്രശ്‌നം ഒഴിവാക്കാമായിരുന്നു...

ഹ ..ഹ.ഹ ...:)

കറുമ്പന്‍ said...

സ്വന്തം അനുഭവം ... കഴിഞ്ഞ ശനിയാഴ്ച് നടന്നത് :)

Unknown said...

വരാനുള്ളത് വഴിയില്‍ തങ്ങില്ല കറുമ്പാ. ഓട്ടോ പിടിച്ചായാലും അവന്‍ വരും.

ആ‍പ്പിള്‍ said...

ഹഹഹ......

NPT said...

നന്നായി കെട്ടൊ...

ഉറുമ്പ്‌ /ANT said...

ഈ ജീവിതമെനിക്കെന്തിനുതന്നു ആണ്ടിവടിവൊനെ....................

അഞ്ചല്‍ക്കാരന്‍ said...

:)

asdfasdf asfdasdf said...

:)

Obi T R said...

ini ippol athu aa pavam ammayiammakkum ammayiappanum koduthekku,
(athu pattillel, athu ettavum adutha koottukaranum avante bharyakkum koodi koduthalum mathi)

(varamozhi, keyman onnum ee machine il illa:-()

Rasheed Chalil said...

കുറുമ്പാ നല്ല അനുഭവം... നല്ല വിവരണം.

ഓടോ:
ദില്‍ബാ വരാനുള്ളത് വൈകുന്നേരം എമിരേറ്റ്സ് റോഡിലൂടെയാണ് വരുന്നതെങ്കില്‍ കുറച്ച് വൈകുന്നേ ഉള്ളൂ.

ശാലിനി said...

fahaheel ആണല്ലോ ഷോപ്പിംഗ് നടത്തിയത്!