നമസ്കാരം ! ക്യാപ്റ്റന്‍ കൂക്കും സംഘവും നിങ്ങളെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാന താവളത്തിലേക്കു സ്വാഗതം ചെയ്യുന്നു. ഇപ്പൊള്‍ സമയം രാവിലെ 6 മണി കഴിഞ്ഞു 10 മിനിറ്റ്...പുറത്തെ താപനില 28 ഡിഗ്രീ സെല്‍ഷ്യസ്.......
കുരച്ചു കുരച്ചു മലയാളം മൊഴിയുന്ന ആ മഹിളമണിയുടെ അനൌണ്സ്മെന്റ് തുടര്‍ന്നു കൊണ്ടിരുന്നു... എന്തായാലും നിലത്തിറങ്ങിയല്ലൊ ...ഞനൊരു ദീര്‍ഖ നിശ്വാസം വിട്ടു !!!! ഗള്‍ഫ് ജീവിതം തുടങ്ങി വര്‍ഷം പലതു കഴിഞ്ഞിട്ടും എനിക്കിപ്പൊഴും വിമാനം ലാന്റ് ചെയ്യുന്ന , അതായതു റണ്‍വേയില്‍ തൊടുന്ന ആ ഒരു നിമിഷം ഒടുക്കത്തെ ടെന്‍ഷന്‍ ആണു ... അതു പക്ഷെ ഞാന്‍ വിമാനത്തില്‍ കയറുന്നതിനും വളരെ മുന്‍പേ തുടങിയതാണു...കുറച്ചു കൂടി വ്യക്തമാക്കിയാല്‍ , പഴയ ഒരു കഥയാണു
കെരളത്തിലെ വിദ്യഭ്യാസ രീതിയുമായി പ്രത്യേകിച്ചു കോളേജിലെ മാനേജ്മെന്റിന്റെ രീതികളും എന്റെ ആശയങളും തമ്മില്‍ പൊരുത്തപെടില്ലാന്നു എനിക്കു ബൊധ്യമായപ്പൊള്‍ എന്റെ ഉന്നത വിദ്യാഭ്യാസം ഞന്‍ പ്രി-ദിഗ്രീ രണ്ടാം വര്ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു . (ചില ക്ഷുദ്ര ജീവികള്‍ മറ്റു ചില കഥകളും പ്രചരിപ്പിക്കുന്നുന്ട്)...ഹൌ എവെര്‍ പിഥാ ശ്രീ ഇക്കാര്യത്തില്‍ ഇടപെടുകയും ഒരു മധ്യസ്തനായി നിന്നു കോളേജിലെന്നെ തിരികെ കയറ്റാന്‍ ഒരു ശ്രെമവും നടത്തി നോക്കി...പക്ഷെ ഞാന്‍ ആരാ മോന്...2 സസ്പെന്‍ഷന്‍ കഴിഞാല്‍ ടിസ്സ്മിസ്സല്‍ എന്നതു മാറ്റി മിനിമം 4 സസ്പെന്‍ഷന്‍ എങ്കിലും ഉന്ടാവണം എന്ന നിലപാടില്‍ ഉറച്ചു നില്ക്കുകയും , എന്റെ വാദത്തില്‍ കഴമ്ബുണ്ടെന്നു പിഥാശ്രീ ക്കു ബൊധ്യപെടുകയും ചെയ്തതിനാല്‍ ക്ലൊസ് ഫ്രെന്ട് ആയ രാധക്രിഷ്ണന്‍ സാറിനോടു, ചെയ്തു പോയ തെറ്റിനു (ഈ ഞാന്) മാപ്പു പറഞ്ഞിട്ടു ഒരു കൊമ്പ്രൊമൈസ് എന്ന നിലയില്‍ വെണമെങ്കില്‍ വന്നു പരീക്ഷ എഴുതിക്കൊള്ളു എന്ന ഉദമ്ബടി ഒപ്പു വെയ്ക്കുകയും ചെയ്തു...
തുടര്‍ന്നു മാഥശ്രിയും പിഥശ്രീയും കൂലം കഷമായ ചറ്ച്ചയില്‍ എര്‍പ്പെടുകയും , വാദങ്ങള്‍ക്കും പ്രതിവാദങ്ങള്‍ക്കും ഒടുവില്‍ എന്റെ ഇപ്പൊഴതെ അവസ്ഥയുടെ കാരണം അഹങ്കാരവും കൂട്ടുകെട്ടുമണെന്ന അച്ചന്റെ വാദത്തെ , രഹുര്‍ദശയുടെ ആരംഭത്തില്‍ ഉന്ടാവുന്ന രാഹുവിന്റെ തന്നെ അപഹാരം കൊന്ടണെന്ന മറു വാദം ഉന്നയിച്ചു മാഥശ്രി തടുക്കുകയും തുടറ്ന്നു നടന്ന എക്സിക്യുട്ടിവ് യോഗത്തില്‍ വെച്ചു അമ്മാവന്മരുടേയും അഭിപ്രയം സ്വീകരിക്കുകയും അങ്ങനെ ഗണന്‍ ആശാനെ കൊന്ടു പ്രശ്നം വെയ്പ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു... താമസം വിനാ ഗണന്‍ ആശാന്‍ എത്തുകയും കവടി നിരത്തുകയും ഉന്ടായി...കൂട്ടലുകള്‍ക്കും കിഴിക്കലുകള്ക്കും ഒടുവില്‍ 3 കവടി മാത്രം ബാക്കിയായി... ആശാന്‍ കുറച്ചു നേരത്തെക്കു 3 കവടികളിലേക്കും പിന്നെ എന്നെയും പിന്നെ അവിടെ ഉന്ടായിരുന്ന ഒരൊരുത്തരെയും മാറി മാറി നോക്കി...
ഇത്രയും നേരം അക്ഷമയായി നോക്കി നിന്ന മാതശ്രിടെ കന്ട്രോല്‍ വിട്ടു തുടങ്ങിയിരുന്നു... മകന്‍ കൈ വിട്ടു പൊയീന്നും , എന്തൊ ഒരു വലിയ ആപത്താണു ആ മുന്നില്‍ ഇരിക്കുന്ന 3 കവടികള്‍ എന്നും മാതാശ്രി അതിനുള്ളില്‍ മനസ്സിലക്കിയിരുന്നു... ഇങ്ങനെ നോക്കി ഇരിക്കാതെ കാര്യം എന്താന്നു വെച്ചാ പറ ആശാനെ... പരിഹാരം വല്ലതും ഉന്ടെങ്കില്‍ അതും പറ ... അമ്മചി പറഞ്ഞു...ആശാന്‍ ഒന്നു കൂടി ഒന്നു ഇളകി ഇരുന്നു... 3 കവടികളും പലകയുദെ 3 ഭാഗത്തായി വെച്ചു...എന്നിട്ടു പതുക്കെ പറഞ്ഞു ...ഭയക്കേന്ട കാര്യമൊന്നുമില്ല..മകന്റെ പരീക്ഷയുടെ ഫലം ആണു ഈ കാണുന്നത് ...ഇവന്‍ 3 വിഷയങ്ങല്ക്ക് തൊല്ക്കും !!!!! അല്ലതെ വേറെ അപകടമൊന്നുമില്ല...മാതശ്രീക്കു സമധാനമായി...അപ്പൊള്‍ തന്നെ ഇതെല്ലാം കന്ടു മ്രിഗസ്യ എന്ന ഭാവത്തില്‍ നിക്കുന്ന അച്ചനൊടു ഒരു ഡയലോഗ് ..നിങ്ങളോട് അപ്പൊഴേ ഞാന്‍ പറഞ്ഞതല്ലെ രാഹുവിന്റെ അപഹാരമാണു പ്രശ്നമെന്നു...ഇപ്പൊ ബോധ്യമായല്ലൊ.... എന്നിട്ടു നെരെ തിരിഞു ഗണനാശാനോടു...ഏതൊക്കെ വിഷയതിനാണു തോല്ക്കുന്നതു ? ഇത്രയുമായപ്പോള്‍ എനിക്കു തോന്നി ഇനിയും ഗണന്‍ ആശാനെ ബുധിമുട്ടിക്കുന്നതു മൊശമാണെന്നു...അതു ഞാന്‍ പറയാം അമ്മച്ചി...മാത് സും , ഫിസിക്സും പിന്നെ കെമിസ്റ്റ്റിയും ആണു .... പിഥാശ്രീ ഒന്നും മിന്ടിയില്ല ... ഒരു കാര്യം മാത്രം ചൊദിച്ചു..ഇയാല്‍ പ്രീ ടിഗ്രീക്കു എതു ഗ്രൂപ് ആണു...1 സ്റ്റ് ഗ്രുഒപ് ....ഹ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മം നീട്ടി ഒന്നു മൂളീട്ടു അച്ചന്‍ തിരിഞ്ഞു നടന്നു...അല്ല എന്തിനാ കൂടുതല്‍ ... എനിക്കു കാര്യം മനസ്സിലാവാന്‍ ആ മൂളല്‍ തന്നെ ധാരാളം മതിയാരുന്നു...
ഈ സംഭവത്തിനു ശേഷം പിഥാശ്രിക്കു ഊണിലും ഉറക്കത്തിലും ഒറ്റ ചിന്തയേ ഉന്ടയിരുന്നുള്ളൂ......ഇവനെ എങ്ങനെ നാറ്റു കടത്താം ? ഒടുവില്‍ അച്ചന്റെ തലയില്‍ ആ ആശയം ഉദിച്ചു...അല്ലെങ്കില്‍ ഏതൊ തല്പ്പര കക്ഷികള്‍ ഉദിപ്പിച്ചു..മകനെ എയര്‍ -കാറ്ഗൊ മാനെജ്മെന്റ് നു വിട്ടലെന്താ ? ഇപ്പൊ നല്ല സ്കോപ്പ് ആണു...പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു... ലാന്റ് ചെയ്തതു അറബി കടലിന്റെ റാണിയുദെ വിരി മാറില്‍ (പ്ലീസ് ടോന്ട് മിസ് അന്ടര്‍ സ്റ്റാന്ട് മി ) ചെന്നു പെട്ടതോ 35 വര്‍ഷം കുവൈറ്റ് അയര്‍ വെയ്സില്‍ വറ്ക്ക് ചെയ്ത ചാക്കൊ സാര്‍ എന്ന എയറ്-കാറ്ഗോ പുലിയുടെ മടയില്‍ .. പിന്നെ ഒരു യാത്ര ആയിരുന്നു...വേള്ട് ജിഒഗ്രാഫിയുമ്, കാറ്ഗൊ റൂല്സും റേറ്റ്സും ഒക്കെയിട്ടു അമ്മാനമാടി...അവസാനം ചാക്കൊ സാര്‍ തന്റെ തുരുപ്പു ചീട്ടായ, പ്രിയ ശിഷ്യന്‍മാര്ക്കു മാത്രം നല്കുന്ന ആ ഏവിയേഷന്‍ രഹസ്യം എനിക്കു പകര്ന്നു തന്നു... "Load and Trim Sheet" ഫ്ലയിറ്റില്‍ ലോഡ് ചെയ്യുന്ന കാര്‍ഗൊയും , ഹാന്ട് ലെഗ്ഗേജും പാസ്സെന്ജ്ജേറ്സിന്റെ വെയിറ്റും പിന്നെ നിറക്കുന്ന ഇന്ദനത്തിന്റെ ഭാരവും കൂടി ക്രിത്യമായ റേഷിയൊ വില്‍ കൂട്ടി ചേറ്ത്തു ടേക്ക്-ഓഫ്- വെയിറ്റും ലാന്ടിങ്ങ്-വെയിറ്റും കണക്കു കൂട്ടി ഒരു ചാര്‍ട്ട്... ഒടുവില്‍ മേല്പ്പറഞ്ഞ എല്ലാം കൂടി ബന്ധിപ്പിച്ചു ഒരു വര വരക്കും .. അതു ക്രിത്യമായി ‘Trim Sheet’ ന്റെ നടുവില്‍ കൂടി കടന്നു പോയില്ലെങ്കില്‍ ഫ്ലൈറ്റ് പൊങ്ങുകയില്ല......ഇനി അഥവാ വരച്ചവനു തെറ്റിയെങ്കില്‍ ഫ്ലൈറ്റ് താഴുകയുമില്ല...
അന്നു തൊട്ടിന്നു വരെ സ്വസ്ഥമായി ഒരു വിമാന യത്ര എന്റെ ജീവിതത്തില്‍ ഉന്ടായിട്ടില്ല...ലോദ് അന്ദ് ദ്രിം ഷീറ്റ് ഉന്ടാക്കിയവനു കണക്കു കൂട്ടല്‍ ഒന്നു പിഴച്ചാല്‍ ... ഹ്മ്മ്മ്മ്മ്മ്മം ഇതാനു ഈ കഥ തുടങിയപ്പൊള്‍ ഉന്ടായ ദീറ്ഘ നിശ്വാസതിന്റെ പൊരുള്‍ ... ഇതു വായിച്ചതിനു ശേഷം നിങ്ങല്ക്കു ആറ്ക്കെങ്കിലും സമാനമായ ഒരു വിമാന പേടി ഉന്ടായിട്ടുന്ടെങ്കില്‍ ഞന്‍ ക്രിതാര്‍ഥനായി...
വാല്‍ കഷ്ണം : എന്നാലും ചാക്കൊ സാറെ , എന്നോടിതു വേന്ടാരുന്നു!!!
Subscribe to:
Post Comments (Atom)
4 comments:
ഇതു കുറച്ചു കാലം മുന്‍പെ തയ്യാറാക്കിയ പോസ്റ്റ് ആണു...എന്തു കൊന്ടൊ പോസ്റ്റാന്‍ തോന്നിയില്ല...ഈ മാസം ഇതു വരെ ഒരെണ്ണം പോലും പോസ്റ്റാഞ്ഞ കൊന്ടു ഇതെടുത്തങ്ങു ചാമ്പാന്‍ തീരുമാനിച്ചു... വായിച്ചു ബോറടിക്കുന്നവര്‍ ഈ പാവത്തോടു ക്ഷമിക്കണം ...
ബ്ലോഗില്‍ സ്റ്റാറാവാന്‍ വന്നിരിക്കുകയാണല്ലേ,രണ്ട് കുഞ്ഞ് നിര്‍ദ്ദേശങ്ങള്‍:1.സ്വന്തമായി ഒരു ശൈലി രൂപപ്പെടുത്തിയെടുക്കാന്‍ ശ്രദ്ധിക്കുക.2.അക്ഷരത്തെറ്റുകള്‍ ഇല്ലാതെ എഴുതാന്‍ ശ്രമിക്കുക.ആശംസകള്‍
ദുഷ്ടാ.. ഞാനിനി എങ്ങനെ എന്നും വൈകിട്ടു ഓഫിസീന്നു വീട്ടിലേക്കു മനസമാധാനത്തോടെ പോകും ..?
:( ,
:)
Post a Comment