പരേഡ് സാവ്ധാന്‍ !!!
പരേഡ് വിശ്രാം !!!
പരേഡ് സാവ്ധാന്‍ !!!
ആഗെ ചല്‍ !!!
ഏക് ധൊ ഏക് !!!
ഏക് ധൊ ഏക് !!!
പരേഡ് സാവ്ധാന് !!!
പീച്ചെ ലൌട്ടേഗാ പീച്ചേ മൂട്ട് !!!
പരേഡ് സാവ്ധാന്‍ !!!
പട വിളി കേട്ടു ഞെട്ടി എഴുന്നേല്ക്കുമ്പോല്‍ എനിക്കു സ്ഥലകാല ബോധം ഉന്ടായിരുന്നില്ല... അല്ല എങ്ങനെ ഉന്ടാവന്‍ ... തലേ ദിവസം കിടക്കുമ്പോള്‍ വരെ എന്റെ വീടിന്റെ ഏഴയലത്തെങ്ങും തന്നെ പട്ടാള ക്യമ്പൊന്നും ഉന്ടായിരുന്നില്ല... ഇനി ഒരു രാത്രി കൊന്ടെങ്ങാനം അടിയന്തരാവസ്ത വല്ലതും പ്രഖ്യാപിച്ചൊ ദൈവമേ... ഏയ്.. അതിനും മാത്രമുള്ള രാഷ്ട്രീയ പ്രതിസന്തികളൊന്നും നിലവിലുള്ളതായി അറിവില്ല... ബാര്‍ബര്‍ ശിവദാസനെ ഇന്നലെ കൂടെ കന്ടതാണ്...എന്തെങ്കിലും ഉന്ടായിരുന്നെങ്കില്‍ പറഞ്ഞേനെ ... ഇനി സ്വപ്നം വല്ലതുമാണോ ?? അതല്ലാന്നു ബോധ്യപ്പെടാന്‍ മീന്‍ കാരന്‍ പൊട്ട കണ്ണന്‍ മുതലാളിയും എന്റെ അമ്മയുമായുള്ള അടിയുടെ വക്കൊളമെത്തുന്ന പതിവു വിലപേശല്, മോര്‍ ദാന്‍ ഇനഫ് ആയിരുന്നു....
ശെടാ...ഇതു പിന്നെ എന്താണു സംഭവം ...... നേരം പുലരുമ്പോള്‍ തുടങ്ങി രാത്രി വൈകുവോളം എന്റെ വിലപ്പെട്ട സമയം മൂന്ന് വ്യത്യസ്ഥ കേന്ദ്രങ്ങളിലായി , കുറച്ചു കൂടി വിശദമാക്കിയാല്‍ സ്കൂളിന്റെ ഗ്രൌന്ടിലെ പറങ്കി മാവിന്റെ ചുവട്ടിലും , ഭാര്‍ഗ്ഗവച്ചായന്റെ ചായ കടയുടെ തിണ്ണയിലും , ജിജീഷിന്റെ പലചരക്കു കടയുടെ ചായിപ്പിലും , ഇനിയും സമയം മിച്ചമുന്ടെങ്കില്‍ അതു പാട്ട രവിയുടെ പ്രിണ്‍സ് ടെയിലേറ്സിന്റെ വരാന്തയിലുമായി ഏതാന്ടൊരു 18 മണിക്കൂര്‍ ദിവസേന ജനസേവനത്തിനായി നീക്കി വെച്ച ഞാന്‍ അറിയാതെയും ഒരു പടയൊരുക്കമൊ ???? അണ്‍-തിങ്കബിള്‍ ...
ഷക്കീല ചേച്ചിയേം സുപ്പര്‍വൈസര്‍ ശിവനേയും പോലെ.. ഐ മീന്‍..കായംകുളം കായലും പല്ലനയാറും ചേര്‍ന്നൊഴുകുമ്പോലെ എന്റെ സിരകളില്‍ തലേന്നടിച്ച OPR ഉം എന്റെ സ്വന്തം രക്തവും ചൂടു പിടിച്ചു.. ഇതിന്നറിഞ്ഞിട്ടു തന്നെ ബാക്കി കാര്യം ... പല്ലു പോലും തേല്ക്കതെ ഞ ന്‍ കയ്യില്‍ കിട്ടിയ ബനിയനും എടുത്തിട്ടു പടവിളി ശബ്ധം ലക്ഷ്യമാക്കി ആഞ്ഞു നടന്നു... അതെ, എന്റെ ഊഹം തെറ്റിയിട്ടില്ല... സ്കൂളിന്റെ ഗ്രൌന്ടിലാണു ഈ കോലാഹലമെല്ലാം നടക്കുന്നത് ...
ഗ്രൌന്ടില്‍ എത്തിയ എന്റെ കണ്ണുകള്‍ ചുവപ്പ്‌ളിച്ചു പോയി ( അമ്മയാണേ സത്യം, മഞ്ഞളിച്ചൂന്ന് പറയുമ്പോലെ ചുവപ്പു കാണുമ്പോല്‍ എന്താ പറയണ്ടേന്നു എനിക്കറിയില്ല ).. ഗ്രൌന്ട് നിറയെ തെലുങ്കു നടന്‍ ചിരഞ്ജീവി പാട്ടു സീനില്‍ ഇടുമ്പോലെ ഉള്ള വെള്ള പാന്റ്‌സും, കണ്ണദിച്ചു പോണ റ്റൈപ്പ് കളറിലുള്ള ചുവപ്പു ഷര്‍ട്ടും ഇട്ടു ഒരു പത്ത് - ആയിരത്തി അഞ്ഞൂറു ആള്‍ക്കാര്‍ ( വേണേല്‍ ഒരു ആയിരത്തി ഇരുനൂര്‍ ആളെ നിങ്ങല്ക്കു കുറക്കാം) ... എനി വേ, അത്രേം ജനം ഇങനെ ഒരു 5 വരിയിലായി നില്ക്കുകയാണു .... 30 പേരടങ്ങുന്ന 9 ട്രൂപ്പുകള്‍...ഓരൊ ടീമിനും ഓരൊ ട്രൂപ്പ് ലീഡെര്‍സും ഉന്ട്... അവരുടെ ഓരോരുത്തരുടേയും കയ്യില്‍ ഓരൊ വെള്ള കൊടിയുമുന്ട്...
സംഭവത്തിന്റെ ഒരു ഏകദേശ ഐഡിയ എനിക്കു കിട്ടിയെങ്കിലും ഒന്നുറപ്പിക്കാനയി എന്റെ അടുത്തു തന്നെ നിന്നു കാര്യങ്ങല്‍ വീക്ഷിച്ചു കൊന്ടിരുന്ന ബാറ്ബര്‍ ശിവദാസനോടു ചോടിച്ചു... അപ്പൊ നീ ഇതൊന്നും അറിഞ്ഞില്ലേഡെയ്... അങ്ങു തിരുവനന്തപുരത്തു വെച്ചു നടക്കാന്‍ പോവുന്ന DYFI ടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി റെഡ് വോളന്ടിയേര്‍സ് പരേഡ് നടത്തുന്നു..അതിന്റെ റിഹേര്‍സലാണു ചെക്കാ ഇതു... അല്ലാ ..പറഞ്ഞ പോലെ നീ എന്താ രാവിലെ എന്നെ ആക്കാന്‍ ഇറങിയതനോഡേയ്... നിന്റെ കൂട്ടുകാരല്ലേ ആ നിക്കുന്നതില്‍ കൂടുതലും...
അപ്പോഴാണു സത്യത്തില്‍ ഞാനും അതു ശ്രധിച്ചത്... മുന്‍ നിരയിലെ ട്രൂപ്പിന്റെ ലീഡര്‍ മക്കാചി ദേവദാസ് ...ഞങ്ങളുടെ കോസ്മോസ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ്ബിന്റെ മുന്‍ സെക്രട്ടറി ആണു കക്ഷി... ബധ്ധ വൈരികളായ മത്രുഭൂമി ക്ളബ്ബിന്റെ പരിപാടിക്കു പോയി അടി ഉന്ടായപ്പോല്‍ ഓടിയ മക്കാച്ചി, ഓട്ടത്തിനിടയില്‍ സ്ഥലകാല ബോധം നഷ്ട്ടപെട്ടു 3 മീറ്റര്‍ മാത്രം വീതിയും കഷ്ഠിചു മുട്ടോളം വെള്ളവുമുള്ള 'പുഴുക്ക തോടു' കന്‍ടു കായലാണെന്നു തെറ്റിധരിച്ചു ഇയാന്‍ തോറ്പ്പിനെ പോലെ വെള്ളതിലേക്കു ഡൈവ് ചെയ്തു മൂക്കു ചെന്നു മണ്ണിലിടിചു ഒന്നര ആഴ്ച ആശുപത്രിയില്‍ കിടന്ന മഹത് വ്യക്തി... പോരാതെ പട്ടാളതില്‍ നിന്നും ആദ്യതെ ലീവിനു നാട്ടില്‍ വന്നപ്പോള്‍ അച്ചനെയും അമ്മയെം നോക്കി "മാം കൈസാ ഹൈ" "പാപ കൈസാ ഹൈ" എന്നു ചോധിച്ച മക്കാചി മോഹന്‍ ദാസിന്റെ കുഞ്ഞനുജനുമാനു ഈ താരം.
പാട്ടുകാരന്‍ പന്തളം ബാലന്റെ വീടു തിരുവനന്തപുരതാണെന്നു പറഞ്ഞ ഞങ്ങളുടെ സ്വന്തം പൊട്ടന്‍ ബിജു ആണു രന്ടാമത്തെ ട്രൂപ്പിന്റെ ലീഡര്‍ ... മൂന്നമതെ ട്രൂപ്പിന്റെ ലീഡര്‍ നെ കണ്ടാണു ഞാന്‍ ശെരിക്കും ഞെട്ടിയത്... വേറാരുമല്ല ... കോസ്മോസ് ക്ളബ്ബിന്റെ രോമാന്ചവും, ക്രിക്കറ്റ് ടീമിന്റെ ഒരേയൊരു ജനുവിന്‍ ഫാസ്റ്റ് ബൌളറുമായ ഞന്ടു കാലന്‍ സുനില്‍... ചില വലിയ തറവാടിന്റെ ഒക്കെ പൂമുഖത്തു ആന കൊമ്പുകള്‍ 'ഷോ'ക്കു വെച്ചിരിക്കുന്ന പോലെയുള്ള കാലുകള്‍ , എന്നാല്‍ അതിന്റേതായ യതൊരു വിധ അഹങ്കാരവും അവനില്ലായിരുന്നു എന്നു മാത്രമല്ല മട്ടുള്ളവരെ കളിയാക്കാന്‍ ഇത്രയും ഉല്സാഹമുള്ള മറ്റൊരു വ്യക്തിയും ഞങ്ങള്‍ടെ കൂട്ടത്തില്‍ ഇല്ലയിരുന്നു... പറയുമ്പോള്‍ എല്ലാം പറയണമല്ലൊ... ഓടി വരുമ്പോള്‍ എട്ടു -പത്തു എട്ടു-പത്തു എന്നു കളം വരച്ചാണു എങ്കിലും അവന്റെ ഏറു ഒരു ഒന്നൊന്നര ഏറു ആയിരുന്നു....
അതിനു പുറകില്‍ ഇനിയും കുറേ ട്രൂപ്പുകള്‍ കൂടി ഉണ്ടായിരുന്നു...പുതിയവിള പന്ച്ജായത്തിലെ 9 വാറ്ഡില്‍ നിന്നും ഓരൊ ട്രൂപ്പിനെ വീതം പങ്കെടുപ്പിക്കണമെന്നണത്രെ പോളിറ്റ് ബ്യൂറൊയില്‍ നിന്നുമുള്ള നിര്‍ദേശം എന്നാണു ബാറ്ബര്‍ ശിവദാസനു അറിയാന്‍ കഴിഞ്ഞത്... എനി വേ കാര്യങ്ങല്‍ വളരെ ഭംഗിയായി മുന്നോട്ടു പോവുന്നുണ്ട്... വെയിലുറച്ചു തുടങ്ങിയെങ്കിലും ഉടനെ ഒന്നും നിര്‍ത്താന്‍ ഉദ്ധേശമില്ല എന്നു ട്രയിനിങിനു നേത്രുത്വം കൊടുക്കുന്ന മുന്‍ സുബേദാര്‍ ബാറ്ററി അമക്കി ദിവാകര്‍ജി എന്ന സഖാവിന്റെ മുഖത്തെ നിശ്ചയദാര്‍ഡ്യത്തില്‍ നിന്നും ഉറപ്പയിരുന്നു... എന്തോ...അതേ വികാരമൊന്നും സന്നദ്ധ ഭടന്‍മാരുദെ മുഖതു കണ്ടില്ല...
ഒരേ താളത്തില്‍ ഒരേ മനസ്സോടെ പരേഡ് ചെയ്യേണ്‍ടതിന്റെ ആവശ്യകത ഇടക്കിടെ കുട്ടി സഘാക്കന്‍മാരെ ഒര്‍മ്മപ്പെടുത്തുന്നുണ്ടായിരുന്നു...ദിവാകര്‍ജി പൊതുവെ നാലു കാര്യങ്ങളില്‍ ആയിരുന്നു കൂടുതല്‍ ശ്രധ കൊടുത്തിരിക്കുന്നത്... മുന്നോട്ടു പോവുക, രന്ടു വശങ്ങളിലേക്കും തിരിയുക പിന്നെ നിന്ന നില്പ്പില്‍ നേരെ പുറകിലോട്ടു തിരിഞ്ഞു പരേഡ് ചെയ്യുക... ഏതാന്ടു ഒരു 10 മണി വരെ അതു തുടരുകയുന്ടായി... അടുത്ത ദിവസം മുതല്‍ രാവിലെ 5 മണിക്കു തന്നെ പരേഡ് തുടങുന്നതായിരിക്കും എന്നു പോവുന്നതിനു മുന്പെ എല്ലാവരോടുമായി പറയാന്‍ ദിവാകര്‍ജി മറന്നില്ല...
പിന്നീടങ്ങോട്ടുള്ള എല്ലാ ദിവസവും ഞങ്ങളുടെ കൊച്ചു ഗ്രാമം ഉണര്‍ന്നതു ദിവാകര്‍ജിയുടെ കൊലവിളി..സോറി പഠഹധ്വനി കേട്ടായിരുന്നു (അതു തന്നേന്ന്...പരേഡ് സാവ്ധാന്‍ ) ഒരാഴ്ചത്തെ ട്രയിനിങ്ങിനൊടുവില്‍ ജനലക്ഷങ്ങല്‍ ആകമ്ഷയോടെ കാത്തിരുന്ന ആ ദിവസം സമാഗതമായി.... അതെ അന്നാണു കേരളക്കര ഒന്നാകെ ഇളക്കി മറിക്കുന്ന , പുത്തരികന്ടം മൈതാനി ചെങ്കടലാക്കുന്ന ദിവസം... വെളുപ്പിനെ തന്നെ സന്നദ്ധ ഭടന്മാരെ കുത്തി നിറച്ചു കൊടി തോരണങ്ങള്‍ കെട്ടിയ 8 ലൊറികള്‍ തലസ്ഥാന നഗരി ലക്ഷ്യമാക്കി കുതിച്ചു...
ഓവര്‍ ടു പുത്തരികന്ടം മൈതാനി- സ്വന്തം ലേഖകന്‍ ബാര്‍ബര്‍ ശിവദാസന്‍
അങ്ങു വടക്കു കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള എല്ലാ യൂണിറ്റുകളില്‍ നിന്നുമുല്ല സന്നദ്ധ ഭടന്മാര്‍ ലിക്കര്‍ ഷോപ്പിന്റെ മുന്പില്‍ പോലും കാണാത്ത തരത്തിലുള്ള അച്ചടക്കതോടു കൂടി ഒരമ്മ പെറ്റ മക്കളെ പോലെ പിഴക്കത്ത ചുവടുകലോടെ മുന്നേറുകയാണു... പരേഡിന്റെ എതാന്ടു മധ്യ ഭാഗത്തായി നമ്മുടെ പുതിയവിളയുടെ അഭിമാനങ്ങളായ താരങ്ങലും അടിവെച്ചടിവെച്ചങ്ങനെ നീങ്ങുകയാണ്...റിഹേര്‍സലിലെ അതേ ഓര്‍ഡറില്‍ തന്നെയാണു ഓരൊ ട്രൂപ്പും ... മക്കാചി ദേവദാസ് ആന്ഡ് കൊ. ആദ്യം, ഒരന്ചു മീറ്റര്‍ പിറകിലായി പൊട്ടന്‍ ബിജു ആന്ഡ് കൊ. അതിന്റെ പിറകില്‍ ഞന്ടുകാലനും... ഇടക്കിടെ ട്രൂപ്പ് ലീഡേര്‍സ് തല ഒരു വശത്തേക്കു ചെരിച്ചു റെഡ് സല്യൂട്ടുകള്‍ കൊടുക്കുന്നുന്ടു...
ഹര്ഷാരവങ്ങളേറ്റു വാങി ഒട്ടൊരു തലയെടുപ്പോടെ ഞന്ടു കാലന്‍ സുനില്‍ അങനെ നീങ്ങുമ്പോഴാണു , വരാനുള്ളതു വഴിയില്‍ തങാതെ ഓട്ടോ പിടിച്ചെങ്കിലും വരും എന്നു പറയുമ്പോലെ അതു സംഭവിച്ചത്... മുന്നിലത്തെ ട്രൂപ്പ് എന്തോ ഒരു കമാന്റ് കെട്ടതും 100 കിലോമീറ്റര്‍ വേഗതയില്‍ പൊയി കൊന്ടിരുന്ന കാറിനെ പുറകില്‍ നിന്നും രജനികാന്ത് ഒറ്റ കൈ കൊന്ടു പിടിച്ച പോലെ ഒരു നില്പ്പായിരുന്നു.... ദിവാകര്‍ജി പഠിപ്പിച്ച പാഠങ്ങളില്‍ ഒന്നും തന്നെ പരേഡ് ഒറ്റയടിക്കു നിര്‍ത്തുന്ന കമാന്റുകള്‍ ഉള്ളതായി ഓര്‍ക്കുന്നില്ല... ഒന്നന്താളിച്ച സുനില്‍ തിരിഞ്ഞു നോക്കി... സുനാമി തിര പോലെ പാഞ്ഞു വരുന്ന സ്വന്തം ട്രൂപ്പിലെ സന്നധ്ധ ഭടന്മാരെ ആണു കന്ടതു...അതിനു പിറകെ മല പോലെ വരുന്ന അനേകായിരങ്ങള്‍ വേറേയും... പിന്നെ കേട്ടതു ദിഗന്തങ്ങള്‍ മുഴങ്ങുമാറൊരു ഗര്‍ജ്ജനമായിരുന്നു.... "പീച്ചെ മൂട്ടിന്റേയുമ്" "ബായെ മൂട്ടിന്റേയുമ്" അതെ ടോണില്‍ ഒരലക്കു " അയ്യോ......... നില്ല്ല്ലല് !!!!!!
വാല്‍കഷ്ണം : ആ ഗര്‍ജ്ജനതിന്റെ ഞെട്ടലില്‍ അങ്ങു തമ്പാനൂരിലെ ഒരു മര കൊമ്പില്‍ വിശ്രമിക്കുകയായിരുന്ന ഒരു കാക്ക അപ്പി ഇട്ടു എന്നാണു പറയപെടുന്നത്....
Subscribe to:
Post Comments (Atom)
6 comments:
അങ്ങനെ ഒരെണ്ണം കൂടി അങ്ങു പോസ്റ്റുവാ...ഈ കഥ പറയുമ്പോഴുള്ള ഒരു ഇഫെക്റ്റ് എഴുതുമ്പോള്‍ കിട്ടുമെന്നു എനിക്കു വിശ്വാസമില്ല...എങ്കിലും ഞാന്‍ ഒന്നു ട്രൈ ചെയ്തതാണു..അഭിപ്രായങ്ങള്‍ അറിയിക്കുക
ടങ് ട ടാങ് തേങ്ങാ എന്റെ വക
തിരുവനന്തപുരത്തു നടന്ന ആ പരേടു്‌ന്. ശേഷം ""പീച്ചേമൂഡ്"","" ബായേമൂഡ്"" ആഞ്ജകള്‍ക്കെ ശേഷം ''ഇയ്യോ നില്ല്."" എന്ന ആഞ്ജകൂടി ചേര്‍ത്തോ ഡി.വൈ.എഫ് .ഐ ല്‍..?
ചാത്തനേറ്: ഇത്രേം കാലത്ത് എണീറ്റ് സ്ക്കൂള്‍ ഗ്രൌണ്ട് വരെപോയാ!!!മൂടിപ്പുതച്ചു കിടന്നുറങ്ങാനുള്ളിടത്ത്.
ഓടോ:തമ്പാനൂരില്‍ അന്ന് മരമുണ്ടായിരുന്നോ?
ആഹാ അതടിപൊളിയായി...
രാവിലെ തന്നെ ഒരു ചിരിയോടു കൂടി പണി തുടങ്ങാന്‍ പറ്റി.
-ഒബി
എഴുത്തിന്റെ ശൈലി കൊള്ളാം.. അക്ഷരപ്പിശാചുക്കള്‍ ശ്രദ്ധിക്കൂ...
Post a Comment