അബ്ബാസ്സിയായില്‍ നിന്നും തിരിച്ചുള്ള യാത്രയെ പറ്റി എനിക്കത്ര ഓര്‍മ്മയൊന്നുമില്ല... അതല്ലേലും എന്റെ കുറ്റമല്ല...ശരീരവേദന അത്രക്കുണ്ടായിരുന്നു...മനസ്സിനും ... കളി തോറ്റതിലല്ല( ജയിക്കുമെന്നു നമ്മുടെ ടീമില്‍ പോലും ആരും തന്നെ വിചാരിചിട്ടുന്ടെന്നു എനിക്കു തൊന്നുന്നില്ല..സത്യം !! തിരിച്ചിനി ജോലിക്കു ചെല്ലുമ്പോല്‍ ആള്‍ക്കാരുടെ ആക്കിയുള്ള ആ ഒരു ചിരി ഉണ്ടല്ലൊ...അതോര്‍ക്കാനേ വയ്യ... എന്തായലും ഇതൊന്നും ഓര്‍ത്ത് അധികം ടെന്‍ഷന്‍ ഒന്നും അടിക്കേണ്ടി വന്നില്ല...ശരീരത്തിന്റെ ക്ഷീണം കാരണം ബസ്സില്‍ കയറിയ്തെ ഓര്‍മ്മയുള്ളൂ...
നീ എന്താ ഇറങുന്നില്ലെ ? ബിനുവിന്റെ ചൊദ്യം കെട്ടാണു ഞെട്ടി എഴുന്നേറ്റതു... ബസ്സ് അപ്പൊഴേക്കും ക്യമ്പില്‍ തിരികെ എത്തിയിരുന്നു ... ആദ്യ രാത്രി കഴിഞ്ഞ പുതുപെണ്ണു നടക്കുമ്പൊലെ നടക്കുന്ന എന്നെ കണ്ടു പരിചയമുള്ള ചിലരെങ്കിലും പകച്ചെങ്കിലും , എനിക്കു ഏറു കൊള്ളുന്നതു കണ്ടവര്‍ക്കൊന്നും തന്നെ ഈ നടപ്പില്‍ യാതൊരു പന്തികെടും തോന്നിയില്ല...
എങ്ങനെ ഒക്കെയോ രാജേഷിന്റെ റൂമില്‍ ചെന്നതും ബെഡിലെക്കൊരു വീഴ്ചയായിരുന്നു... ജയിച്ചാലും തോറ്റാലും 'സന്തോയം ' ആയ കൊന്ടു കള്ളെത്താനും സെവനപ്പ് പൊട്ടാനും അധിക നേരം വേണ്ടി വന്നില്ല... അല്ലെങ്കിലും ഈ ഒരു കാര്യതില്‍ രാജേഷിനുള്ള ഒരു ശുഷ്ക്കാന്തി ഞന്‍ എന്റെ ജീവിതതില്‍ വെറെ ആരിലും കണ്ടിട്ടില്ല... ആദ്യതെ പെഗ്ഗ് ഒഴിച്ചതും ഡോറില്‍ ഒരു മുട്ട്...
'കള്ളിന്റെ മണം വന്നു തുടങിയ സ്ഥിതിക്കു അതു കൃഷ്ണന്‍ തന്നെ ആയിരിക്കും' രാജേഷ് പറഞ്ഞു.... ഡോര്‍ തുറന്നു വന്ന കൃഷണനെ കണ്ടു അതു കൊണ്ട് തന്നെ ആരും അത്ഭുതപെട്ടില്ല... കള്ളു കുടിയന്മാര്‍ തമ്മിലുള്ള ആ ഒരു വേവ് ലെങ്ത് ഉണ്ടല്ലോ... ഏത് ? ഞാന്‍ പറഞു വരുന്നതു എന്താണെന്നു എല്ലാ കള്ളു കുടിയന്മാറ്ക്കും മനസ്സിലായി കാണും എന്നു വിശ്വസിക്കുന്നു...
ആദ്യതെ പെഗ്ഗ് അകത്തേക്കു ചെന്നതോടെ വേദനക്കൊക്കെ ഒരു കുറവു അനുഭവപെട്ടു തുടങ്ങി എങ്കില്‍ തന്നെയും ആരിലും ഒരു ഊര്‍ജ്ജസ്വലത കാണാനില്ലയിരുന്നു... നഷ്ടപെട്ട ഊര്‍ജ്ജസ്വലത വീണ്ടെടുക്കാന്‍ ഏറ്റവും നല്ലതു ആദ്യത്തേതിനു പിറകെ ഒന്നും കൂടി അടിക്കുക എന്ന ആ പഴയ മധ്യ തിരുവതാങ്കൂര്‍ ഫോര്‍മുല ഈ ഇന്റര്‍നെറ്റ് യുഗത്തിലും അപ്ളൈ ചെയ്യാമെന്നു തെളിയിക്കപ്പെട്ടു...
പക്ഷെ രാവിലെ അബ്ബാസ്സിയയിലെ ക്രിക്കെറ്റ് ഗ്രൌണ്ടില്‍ വെച്ച് നഷ്ട്ടപ്പെട്ട, ക്രിത്യമായി പറഞാല്‍ രന്ടാമത്തെ ഒവറിലെ മൂന്നാമത്തെ ബോളില്‍ മിസ്സിങ്ങായ ആ പുഞ്ജിരി തിരികെ എത്താന്‍ ഒരെണ്ണം കൂടി അടിക്കേണ്ടി വന്നു എന്നതാണു സത്യം .... കുറച്ചു ലേയ്റ്റ് ആയെങ്കിലെന്താ... രാവിലത്തെ കളിയില്‍ ബെര്‍മുഡാ പോലെ ആരുന്നെങ്കിലും ഉച്ചക്കു ശേഷമുള്ള ഈ കളിയില്‍ ഓസ്ത്രേലിയയെ പോലെ എല്ലാവരും ഒരുമിചു ഫോം ആയി ...
പിന്നീടങ്ങോട്ടു കൂടിയാലോചനകളുടെയും ചര്‍ച്ചകളുടേയും മേളമായിരുന്നു... എല്ലാം എത്തി നിന്നതു ഒരേ ഒരു ബിന്ദുവില്‍ മാത്രം .. എങ്ങനെ പൊതു ജനത്തിന്റെ പരിഹാസത്തില്‍ നിന്നും രക്ഷപ്പെടാം ? മലപ്പുറം കത്തി, നാടന്‍ ബോംബ് ...എന്തോരങ്കമായിരുന്നു ...... എന്തായാലും പൊതു ജനം അര്‍മാദിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും തന്നെ രണ്ടഭിപ്രായം ഇല്ലായിരുന്നു.... വീണ്ടും ചര്‍ച്ചകള്‍ ...കൂടിയാലോചനകള്‍ ... രജേഷിനെ പോലെ ചിലര്‍ ഒരു കൈയില്‍ ഗ്ലാസ്സുമായി ഒറ്റക്കു നിന്നും ഗാഡമായി ചിന്തിക്കുന്നുന്ടായിരുന്നു.... കൃഷ്ണന്റെ തലയിലാണു ആ ആശയം മുളച്ചത്... 'ഒരെണ്ണം കൂടി അടിചിട്ടു നമുക്കാലൊചിക്കാം' എന്ന് ... ഒന്നാമതെ ഓവര്‍ ദിലീപ് എറിയണൊ അതൊ സന്ദീപ് എറിയണൊ എന്ന കാര്യത്തില്‍ രാവിലെ ഉണ്ടായ അഭിപ്രായ വെത്യാസമൊന്നും ഇവിടെ ഉന്ടായില്ല...ഐകകണ്ഠേന ക്രിഷ്ണന്റെ വാക്കുകള്‍ സ്വീകരിക്കപെട്ടു...
നാലാമത്തെ അടിചതോടു കൂടി ക്യാപ്റ്റന്‍ ബിനു തോല്‍വിയുടെ കാരണം ആണവകരാറിനെ സി.പി.എം എതിര്‍ക്കുന്നതു മൂലമണെന്നുള്ള റിപ്പോര്‍ട് വായിച്ചു പാസ്സാക്കിയെടുത്തു.... ശേഷം നടന്ന ചര്‍ച്ചയില്‍ ടീം ഉടച്ചു വാര്‍ക്കാനും നാണക്കേടു ഒഴിവാക്കുന്നതിനായി കളിക്കാര്‍ എല്ലാവരും അടുത്ത ദിവസം സിക്ക് ലീവ് എടുക്കാനും തീരുമാനിച്ചു...
കാര്യങ്ങള്‍ ഇത്രയും എത്തി നില്‍ക്കുമ്പോഴാണു എന്റെ ജീവിതത്തെ തന്നെ ഒരു പക്ഷെ മാറ്റി മറിചേക്കാന്‍ സാധ്യത ഉള്ള ആ ഫോണ്‍ കോള്‍ വരുന്നതു... മറ്റാരുമല്ല...സ്വന്തം ഭാര്യ തന്നെയാണു... സെഞ്ജ്വറി അടിക്കും എന്നൊക്കെ വീമ്പിളക്കിയിട്ടാണു രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയത്...ഇവളൊടിനി എന്തു പറയും ദൈവമേ ? 4 എണ്ണം അകത്തു ചെന്നതിന്റെ ധൈര്യത്തിലാവം ഞാന്‍ ഫോണ്‍ എടുക്കാന്‍ തീരുമാനിച്ചു...
ഹലോ...ഹലോ...എന്താ അവിടെ ഭയങ്കര ബഹളം ?
ഓ, പ്രത്യേകിച്ചൊന്നുമില്ല... എല്ലവരും ഉണ്ടിവിടെ..അതിന്റെയൊരു ഒച്ചപ്പാടാ കൊച്ചേ
ഏട്ടന്‍ കളിക്കാന്‍ പോയിട്ടെന്തായി ?
എന്താവാന്‍ തോറ്റു പോയി....അതിന്റെ വിഷമത്തില്‍ ഞങ്ങള്‍ ഓരോ ചെറുതു അടിക്കുവാ...
ഹും .. ജയിചാലും തോറ്റലും അതുറപ്പാണല്ലൊ...
ഒരു ദിവസത്തേക്കല്ലെ പെണ്ണെ...വിട്ടുകളയെന്നെ....
ഉം ..ഉം .. ഓക്കെ... അതു പോട്ടെ...ഏട്ടന്‍ എത്ര അടിച്ചു ??
4 അടിച്ചു
അയ്യേ...നാണമില്ലെ ഏട്ടാ..ഇനി ഞാന്‍ ഇവിടെ ഓഫീസ്സില്‍ ഉള്ളവര്‍ടെ മുഖത്തെങ്ങനെ നോക്കും ....ഞാന്‍ എല്ലാരോടും പറഞ്ഞു എട്ടന്‍ നന്നായിട്ടു അടിക്കും ... 100 അടിച്ചിട്ടുള്ള ആളാ എന്നൊക്കെ... എന്തൊക്കെ വീമ്പു പറച്ചിലാരുന്നു ഇവിടുന്നു പോണേനു മുന്നെ...എന്നോട് മിണ്ടണ്ടാ :
അതു പിന്നെ..ഡോ...
ര്ര്ര്ര്...ര്ര്ര്ര്
ദൈവമേ ... ലോകത്തു വേറെ ആര്‍ക്കും ഉണ്ടാവില്ല , 4 പെഗ്ഗ് അടിച്ചതു കുറഞ്ഞു പോയി എന്നു പറഞ്ഞു പിണങ്ങുന്ന ഒരു ഭാര്യ... ഞാന്‍ എന്തു ഭാഗ്യവാനാ !! പിന്നെ ഒന്നുമാലോചിച്ചില്ല... ഒരു 3 പെഗ്ഗ് കൂടി അങ്ങു ആന്ത്രാളപ്പെട്ടു...പിന്നെ കണ്ണു തുറക്കുമ്പോല്‍ രാത്രി 9 മണി ആയിരുന്നു... ഫോണ്‍ എടുത്തു നോക്കിയപ്പോള്‍ 24 മിസ്ഡ് കൊള്‍ ... എല്ലാം വാമ ഭാഗത്തിന്റെ തന്നെ... ടാക്സി ചേട്ടന്റെ കാറില്‍ ഇരിക്കുമ്പോഴും എനിക്കൊന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല... പക്ഷെ അതിനു അധികം വെയ്റ്റ് ചെയ്യേണ്ടി വന്നില്ല...
ആ കഥ ഇവിടെ തീരുന്നില്ല... അതൊട്ടു ഇവിടെ എഴുതാനും പറ്റില്ലാ....ബാക്കി കഥ ദയവായി ആരും ഊഹിച്ചെടുക്കരുത് ... അഥവാ ഊഹിച്ചു കിട്ടിയാല്‍ തന്നെ പുറത്തു പറയരുതു.... പ്ലീസ്
Subscribe to:
Post Comments (Atom)
5 comments:
പുതുക്കി പണിതു റൂട്ടിലിറക്കിയ പഴയ വണ്ടിയാണിത്
ഉം. പണ്ടും വായിച്ചതോര്‍ക്കുന്നു.
സത്യം പറ , അന്ന് അടിച്ച റണ്‍സും നാലു തന്നെ അല്ലെ ?? അതല്ലെ ഒന്നും മിണ്ടാതെ വീണ്ടു അടിച്ചത്
:-)
Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the MP3 e MP4, I hope you enjoy. The address is http://mp3-mp4-brasil.blogspot.com. A hug.
Post a Comment