Tuesday, October 23, 2007

വവ്വല്‍സും ബ്രൂസ് ലീയും

കുറച്ചു പഴയ കഥയാണു...നല്ല നാടന്‍ ഭാഷയില്‍ പറഞാല്‍, ഞാന്‍ വള്ളിനിക്കറുമിട്ടു മൂക്കളയും ഒലിപ്പിച്ചു നടക്കുന്ന പ്രായം ... 5 വയസ്സു വരെ ഓറീസ്സയിലായിരുന്നു പഠിച്ചത്... അതു കൊണ്ടു തന്നെ മലയാളം അക്ഷരങ്ങള്‍ അറിയില്ലയിരുന്നു...നാട്ടിലെത്തി ഒന്നാം ക്ളാസ്സില്‍ ചേര്‍ത്തപ്പോള്‍ എന്നെ മലയാളം അക്ഷരം പഠിപ്പിക്കാനായി നമ്മുടെ തന്നെ ഒരു അകന്ന ബന്ധു കൂടിയായ സുബഗ ആന്റിയെ ഏല്പ്പിച്ചു....

ഹിന്ദി അക്ഷരങ്ങളുടെ മുകളില്‍ മലയാളം അക്ഷരം എഴുത്യിട്ടാണു ആന്റി എന്നെ മലയാളം പഠിപ്പിച്ചത്... മലയാളം അക്ഷരങ്ങള്‍ ഒക്കെ മനസ്സിലാക്കിയപ്പോഴേക്കും അതിന്റെ താഴെ എഴുതിയിരുന്ന ഹിന്ദി അക്ഷരങ്ങള്‍ ഒക്കെ ഞാന്‍ മനസ്സില്‍ നിന്നും ഡിലീറ്റ് ചെയ്തിരുന്നു (അല്ലേലും 2 വള്ളത്തില്‍ കാലുവെച്ചുള്ള ഏര്‍പ്പാടു പണ്ടേ എനിക്കിഷ്ടമല്ല )...സത്യം പറഞ്ഞാല്‍ എന്റെ പേരൊന്നു ഹിന്ദിയില്‍ എഴുതാന്‍ പോലും എനിക്കിപ്പോ അറിയില്ല ... അതു പിന്നെ എന്നെ മാത്രം കുറ്റം പറഞ്ഞിട്ടും കാര്യമില്ല ... സാവന്‍ ഭരദ്വാജന്‍ എന്നൊക്കെ ഹിന്ദിയില്‍ എങ്ങനെ എഴുതാനാ ?? അപ്പൂപ്പന്‍മാര്‍ ചെയ്യുന്ന ഓരോ ചെയ്ത്തേ !!!

അപ്പോ പറഞ്ഞു വന്നതെന്താന്നു വെച്ചാ, രണ്ടാം ക്ലാസ്സിലെ പഠനം കഴിഞ്ഞതോടു കൂടി , എന്റെ അമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഞന്‍ സര്‍വജ്ഞ പീഠം കയറുകയും സുബഗ ആന്റിയെ ഞാന്‍ അങ്ങോട്ടു പഠിപ്പിക്കാന്‍ തുടങ്ങുകയും ചെയ്യുന്ന ഒരു സാഹചര്യം സംജാതമായി... ഞാന്‍ അറിവിന്റെ മഹാസമുദ്രം നീന്തി കടക്കുമ്പോള്‍ ഒരു വിഘാതമായേക്കുമോ എന്നു ഭയന്നിട്ടെന്നവണ്ണം സുബഗ ആന്റിയെ എന്റെ അമ്മച്ചി ഫയര്‍ ചെയ്യുകയും ആസ്ഥാന ഗുരുവായി മോനച്ചന്‍ സാറിനെ നിയമിക്കുകയും ചെയ്തു ...

മോനച്ചന്‍ സാറന്നു വളരെ ചെറുപ്പമാണു.. മീശ പോലും കിളിര്‍ത്തിട്ടില്ല... ഡിഗ്രി ചെയ്തു കൊണ്ടിരിക്കുന്ന സമയം ... അപ്പോഴാണു എന്റെ വീട്ടില്‍ നിന്നും സാറിനു ഓഫര്‍ ലെറ്റര്‍ ചെല്ലുന്നതും സാറിന്റെ ആദ്യ സ്റ്റുഡന്‍റ്റ് ആയി ഞാന്‍ മാറുന്നതും (മുജ്ജന്‍മ പാപം ..അല്ലതെന്തു പറയാന്‍)

അങ്ങനെ പിള്ളേര്‍ പഠിക്കേണ്ടതെങ്ങനെയെന്നു സാര്‍ എന്നേയും, പിള്ളേരെ പഠിപ്പിക്കേണ്ടതു എങ്ങനെയെന്നു ഞാന്‍ സാറിനേയും പഠിപ്പിച്ചു തുടങ്ങി ... ഏതാണ്ടൊരു മാസക്കാലം ആ മധുവിധു തുടര്‍ന്നു ... പ്രശ്നങ്ങള്‍ തുടങ്ങിയതു സാറിനു ആദ്യതെ ശമ്പളം കിട്ടിയപ്പോള്‍ മുതലാണ്... കിട്ടിയ കാശിനു സാര്‍ ആദ്യം തന്നെ പോയി ഒരു സെറ്റ് ചൂരല്‍ വാങ്ങി (ഒരു കാര്യവുമില്ലതെ കാശു കളയുന്നതു നോക്കണേ)... പിറ്റേന്നു വന്നപ്പോള്‍ തന്നെ സാര്‍ ആ സന്തോഷ വാര്‍ത്ത അറിയിക്കുകയും ചെയ്തു ... ചൂരല്‍ വാങ്ങിയിട്ടുണ്ട്, ചാണകത്തില്‍ മുക്കി പഴുപ്പിക്കാന്‍ വെച്ചിരിക്കുകയാണത്രെ !!!

ആരോടാ കളി, ഞാനുണ്ടോ വിട്ടു കൊടുക്കുന്നു ... നന്നായിട്ടങ്ങോട്ടു പഠിക്കാന്‍ തുടങ്ങി... അല്ല പിന്നെ !! കൂടുതലായി പഠിച്ചു തുടങ്ങിയപ്പോഴാണു എന്റെ സംശയങ്ങളും കൂടി തുടങ്ങിയത് ... അത് കൂടി കൂടി വന്നു ലോക സമാധാനത്തിലേക്കും നിരായുധീകരണത്തിലേക്കും ഒക്കെ ഞാന്‍ ഉടനെ കടക്കും എന്നു തോന്നി തുടങ്ങിട്ടാണൊ എന്തോ ഒരു ദിവസം മോനച്ചന്‍ സാര്‍ പ്രഖ്യാപിച്ചു ' നാളെ മുതല്‍ നമ്മള്‍ ഇങ്ലീഷ് ഗ്രാമര്‍ പഠിക്കാന്‍ തുടങ്ങുന്നു' CBSE സില്ലബസ് അല്ലേ...എന്തായലും ആവശ്യം വരും ...

അങ്ങനെ ഗ്രാമര്‍ ഒക്കെ പഠിച്ചു ഞാന്‍ നല്ല ഗ്ലാമറായി ഇരിക്കുന്ന ദിവസങ്ങളില്‍ ഒന്നാണു സാര്‍ പിറ്റേന്നു മുതല്‍ പഠിപ്പിക്കാന്‍ പോവുന്ന വവ്വല്‍സിനെ പറ്റി പറയുന്നത് ... അങ്ങനെ ഒരു വാക്കു ഞാന്‍ കേള്‍ക്കുന്നത് തന്നെ അന്നാദ്യമായിട്ടയിരുന്നു...ഇതിനും ഇനി ചിറകൊക്കെ കാണുമൊ എന്നൊക്കെ ആലോചിച്ച് അന്നത്തെ രാത്രി ഞാന്‍ ഒരു പോള കണ്ണടച്ചില്ല...സത്യം !!

ആദ്യമായി വവ്വല്‍സ് ഏതൊക്കെയാണെന്നും അതിന്റെ പ്രത്യേകതകളും , വവ്വല്‍സില്‍ തുടങ്ങുന്ന വാക്കാണെങ്കില്‍ അതിനു മുന്നെ 'ആന്‍' എന്നു ചേര്‍ക്കണം തുടങ്ങിയ കാര്യങ്ങള്‍ ഒക്കെ പറഞ്ഞു തന്നു...എല്ലാം എനിക്കു പുതിയ അറിവുകളായിരുന്നു ... അതിനു ശേഷമാണു വവ്വല്സിന്റെ ആ ഒരു പ്രത്യേകത സാര്‍ പറഞ്ഞത് ... " ഒരു വവ്വലും ഒരു വാക്കില്‍ 2 തവണയില്‍ കൂടുതല്‍ അടുത്തടുതു വരില്ല" ഉദാഹരണത്തിനു " SHOOT, SPEED " Etc.

സാറിത്രയും കാലം പറഞ്ഞതില്‍ എനിക്കു അംഗീകരിക്കാന്‍ പറ്റാത്ത ആദ്യത്തെ കാര്യമായിരുന്നു അത്... എങ്ങനെ സമ്മതിച്ചു കൊടുക്കും ... ഞാന്‍ അത് എവിടെയോ കണ്ടിട്ടുണ്ട് ... അതും നാലും അന്‍ചും തവണയൊക്കെ ഒരു വവ്വല്‍ അടുപ്പിച്ചു വരുന്നതു ഞാന്‍ കണ്ടിട്ടുണ്ട് ...

അങ്ങനെ വരില്ല...അതെ പറ്റി യാതൊരു സംശയവും വേണ്ട ... സാര്‍ എനിക്കുറപ്പു നല്കി ...എന്നിട്ടും എന്റെ സംശയം മാറിയില്ല ... ഞാന്‍ പിന്നെം ഇതു തന്നെ ആവര്‍ത്തിച്ചു കൊണ്ടിരുന്നു ...ഒടുവില്‍ സഹി കെട്ടു സാര്‍ ചൂരല്‍ എടുത്തു ഒരെണ്ണം തന്നിട്ടു പറഞ്ഞു ഇനി നീ അതു തെളിയിച്ചു കാണിച്ചിട്ടു മതി പഠിത്തം ...

ഞാന്‍ സാറിന്റെ കയ്യില്‍ നിന്നും തല്ലു മേടിച്ചു ആദ്യമായി കരഞ്ഞു ... തല്ലു കൊണ്ടതില്‍ ആയിരുന്നില്ല എന്റെ വിഷമം ... ഞാന്‍ വാദിച്ച കാര്യം സത്യമായിരുന്നിട്ടും സാറതു വിസ്വസിക്കാതെ എന്നെ തല്ലി :(

എവിടെയാണു ഞാനതു കണ്ടത് ?... എനിക്കു വളരെ പരിചയമുള്ള എവിടെയോ ആണത്... ഞാന്‍ എന്നും കാണുന്ന ഒരു വാക്ക്.. എത്ര ആലോചിച്ചിട്ടും മനസ്സിലേക്കു വരുന്നില്ല... ഒടുവില്‍ ഉറങ്ങാന്‍ കിടന്നപ്പോഴാണു എന്റെ മനസ്സില്‍ ആ ബള്‍ബ് കത്തിയത് ... യുറേക്കാ ... യുറേക്കാ !!!! അന്നു രാത്രി ആത്മ സംതൃപ്തിയോടെ ഞാന്‍ ഉറങ്ങി ...

പതിവില്ലാതെ അന്നു രാവിലെ മുതല്‍ ഞാന്‍ മോനച്ചന്‍ സാറിനേ നൊക്കി ഇരുന്നു ...എന്റെ ഉല്‍സാഹം കണ്ടു കാര്യമറിയാത്ത എന്റെ അമ്മച്ചിയുടെ മനം കുളിര്‍ത്തു .... നാളു മണിയായപ്പോള്‍ സാറെത്തി ... അഭിമാനത്തോടെ ഞാന്‍ സാറിന്റെ മുന്‍പില്‍ നിന്നു ... എന്റെ നില്‍പ്പു കണ്ടപ്പോഴെ പന്തികേടു തോന്നിയ സാര്‍ ചോദിച്ചു ... എന്താടാ... ?

ഞാനതു കണ്ടുപിടിച്ചു സാര്‍ !!എവിടെ ? ഞാനൊന്നു കാണട്ടെ ...സാറിനു ആകംക്ഷയായി ... ഞാന്‍ ഒരു ഗൂഡസ്മിതത്തോടെ എന്റെ കയ്യില്‍ ഇരുന്ന ഒരു മാതൃഭൂമി ദിനപത്രം സാറിനു കൈമാറി ... എന്നിട്ടതിലെ ബ്രൂസ് ലി എന്ന ഇങ്ലീഷ് ചിത്രകഥ കാണിച്ചു കൊടുത്തു ...

അതില്‍ ബ്രൂസ്ലി ഇടിക്കുകയും തൊഴിക്കുകയും ചെയ്യുമ്പോഴുള്ള " KHIYAAAAAAAAAAAA " , "DISHOOOOOOOOOOOOM " എന്നീ വാക്കുകള്‍ കണ്ട മോനച്ചന്‍ സാര്‍ തരിച്ചിരുന്നു...പിന്നെ വളരെ ദയനീയമായി എന്നെ നോക്കി ...ആ രൂപം ഇന്നും എന്റെ മനസ്സില്‍ മായതെ നില്‍ക്കുന്നു

വവ്വല്‍സും ബ്രൂസ് ലീയും

കുറച്ചു പഴയ കഥയാണു...നല്ല നാടന് ഭാഷയില് പറഞാല്, ഞാന് വള്ളിനിക്കറുമിട്ടു മൂക്കളയും ഒലിപ്പിച്ചു നടക്കുന്ന പ്രായം ... 5 വയസ്സു വരെ ഓറീസ്സയിലായിരുന്നു പഠിച്ചത്... അതു കൊണ്ടു തന്നെ മലയാളം അക്ഷരങ്ങള് അറിയില്ലയിരുന്നു...നാട്ടിലെത്തി ഒന്നാം ക്ളാസ്സില് ചേര്ത്തപ്പോള് എന്നെ മലയാളം അക്ഷരം പഠിപ്പിക്കാനായി നമ്മുടെ തന്നെ ഒരു അകന്ന ബന്ധു കൂടിയായ സുബഗ ആന്റിയെ ഏല്പ്പിച്ചു....

ഹിന്ദി അക്ഷരങ്ങളുടെ മുകളില് മലയാളം അക്ഷരം എഴുത്യിട്ടാണു ആന്റി എന്നെ മലയാളം പഠിപ്പിച്ചത്... മലയാളം അക്ഷരങ്ങള് ഒക്കെ മനസ്സിലാക്കിയപ്പോഴേക്കും അതിന്റെ താഴെ എഴുതിയിരുന്ന ഹിന്ദി അക്ഷരങ്ങള് ഒക്കെ ഞാന് മനസ്സില് നിന്നും ഡിലീറ്റ് ചെയ്തിരുന്നു (അല്ലേലും 2 വള്ളത്തില് കാലുവെച്ചുള്ള ഏര്പ്പാടു പണ്ടേ എനിക്കിഷ്ടമല്ല )...സത്യം പറഞ്ഞാല് എന്റെ പേരൊന്നു ഹിന്ദിയില് എഴുതാന് പോലും എനിക്കിപ്പോ അറിയില്ല ... അതു പിന്നെ എന്നെ മാത്രം കുറ്റം പറഞ്ഞിട്ടും കാര്യമില്ല ... സാവന് ഭരദ്വാജന് എന്നൊക്കെ ഹിന്ദിയില് എങ്ങനെ എഴുതാനാ ?? അപ്പൂപ്പന്മാര് ചെയ്യുന്ന ഓരോ ചെയ്ത്തേ !!!

അപ്പോ പറഞ്ഞു വന്നതെന്താന്നു വെച്ചാ, രണ്ടാം ക്ലാസ്സിലെ പഠനം കഴിഞ്ഞതോടു കൂടി , എന്റെ അമ്മയുടെ ഭാഷയില് പറഞ്ഞാല് ഞന് സര്വജ്ഞ പീഠം കയറുകയും സുബഗ ആന്റിയെ ഞാന് അങ്ങോട്ടു പഠിപ്പിക്കാന് തുടങ്ങുകയും ചെയ്യുന്ന ഒരു സാഹചര്യം സംജാതമായി... ഞാന് അറിവിന്റെ മഹാസമുദ്രം നീന്തി കടക്കുമ്പോള് ഒരു വിഘാതമായേക്കുമോ എന്നു ഭയന്നിട്ടെന്നവണ്ണം സുബഗ ആന്റിയെ എന്റെ അമ്മച്ചി ഫയര് ചെയ്യുകയും ആസ്ഥാന ഗുരുവായി മോനച്ചന് സാറിനെ നിയമിക്കുകയും ചെയ്തു ...

മോനച്ചന് സാറന്നു വളരെ ചെറുപ്പമാണു.. മീശ പോലും കിളിര്ത്തിട്ടില്ല... ഡിഗ്രി ചെയ്തു കൊണ്ടിരിക്കുന്ന സമയം ... അപ്പോഴാണു എന്റെ വീട്ടില് നിന്നും സാറിനു ഓഫര് ലെറ്റര് ചെല്ലുന്നതും സാറിന്റെ ആദ്യ സ്റ്റുഡന്റ്റ് ആയി ഞാന് മാറുന്നതും (മുജ്ജന്മ പാപം ..അല്ലതെന്തു പറയാന്)

അങ്ങനെ പിള്ളേര് പഠിക്കേണ്ടതെങ്ങനെയെന്നു സാര് എന്നേയും, പിള്ളേരെ പഠിപ്പിക്കേണ്ടതു എങ്ങനെയെന്നു ഞാന് സാറിനേയും പഠിപ്പിച്ചു തുടങ്ങി ... ഏതാണ്ടൊരു മാസക്കാലം ആ മധുവിധു തുടര്ന്നു ... പ്രശ്നങ്ങള് തുടങ്ങിയതു സാറിനു ആദ്യതെ ശമ്പളം കിട്ടിയപ്പോള് മുതലാണ്... കിട്ടിയ കാശിനു സാര് ആദ്യം തന്നെ പോയി ഒരു സെറ്റ് ചൂരല് വാങ്ങി (ഒരു കാര്യവുമില്ലതെ കാശു കളയുന്നതു നോക്കണേ)... പിറ്റേന്നു വന്നപ്പോള് തന്നെ സാര് ആ സന്തോഷ വാര്ത്ത അറിയിക്കുകയും ചെയ്തു ... ചൂരല് വാങ്ങിയിട്ടുണ്ട്, ചാണകത്തില് മുക്കി പഴുപ്പിക്കാന് വെച്ചിരിക്കുകയാണത്രെ !!!

ആരോടാ കളി, ഞാനുണ്ടോ വിട്ടു കൊടുക്കുന്നു ... നന്നായിട്ടങ്ങോട്ടു പഠിക്കാന് തുടങ്ങി... അല്ല പിന്നെ !! കൂടുതലായി പഠിച്ചു തുടങ്ങിയപ്പോഴാണു എന്റെ സംശയങ്ങളും കൂടി തുടങ്ങിയത് ... അത് കൂടി കൂടി വന്നു ലോക സമാധാനത്തിലേക്കും നിരായുധീകരണത്തിലേക്കും ഒക്കെ ഞാന് ഉടനെ കടക്കും എന്നു തോന്നി തുടങ്ങിട്ടാണൊ എന്തോ ഒരു ദിവസം മോനച്ചന് സാര് പ്രഖ്യാപിച്ചു ' നാളെ മുതല് നമ്മള് ഇങ്ലീഷ് ഗ്രാമര് പഠിക്കാന് തുടങ്ങുന്നു' CBSE സില്ലബസ് അല്ലേ...എന്തായലും ആവശ്യം വരും ...

അങ്ങനെ ഗ്രാമര് ഒക്കെ പഠിച്ചു ഞാന് നല്ല ഗ്ലാമറായി ഇരിക്കുന്ന ദിവസങ്ങളില് ഒന്നാണു സാര് പിറ്റേന്നു മുതല് പഠിപ്പിക്കാന് പോവുന്ന വവ്വല്സിനെ പറ്റി പറയുന്നത് ... അങ്ങനെ ഒരു വാക്കു ഞാന് കേള്ക്കുന്നത് തന്നെ അന്നാദ്യമായിട്ടയിരുന്നു...ഇതിനും ഇനി ചിറകൊക്കെ കാണുമൊ എന്നൊക്കെ ആലോചിച്ച് അന്നത്തെ രാത്രി ഞാന് ഒരു പോള കണ്ണടച്ചില്ല...സത്യം !!

ആദ്യമായി വവ്വല്സ് ഏതൊക്കെയാണെന്നും അതിന്റെ പ്രത്യേകതകളും , വവ്വല്സില് തുടങ്ങുന്ന വാക്കാണെങ്കില് അതിനു മുന്നെ 'ആന്' എന്നു ചേര്ക്കണം തുടങ്ങിയ കാര്യങ്ങള് ഒക്കെ പറഞ്ഞു തന്നു...എല്ലാം എനിക്കു പുതിയ അറിവുകളായിരുന്നു ... അതിനു ശേഷമാണു വവ്വല്സിന്റെ ആ ഒരു പ്രത്യേകത സാര് പറഞ്ഞത് ... " ഒരു വവ്വലും ഒരു വാക്കില് 2 തവണയില് കൂടുതല് അടുത്തടുതു വരില്ല" ഉദാഹരണത്തിനു " SHOOT, SPEED " Etc.

സാറിത്രയും കാലം പറഞ്ഞതില് എനിക്കു അംഗീകരിക്കാന് പറ്റാത്ത ആദ്യത്തെ കാര്യമായിരുന്നു അത്... എങ്ങനെ സമ്മതിച്ചു കൊടുക്കും ... ഞാന് അത് എവിടെയോ കണ്ടിട്ടുണ്ട് ... അതും നാലും അന്ചും തവണയൊക്കെ ഒരു വവ്വല് അടുപ്പിച്ചു വരുന്നതു ഞാന് കണ്ടിട്ടുണ്ട് ...

അങ്ങനെ വരില്ല...അതെ പറ്റി യാതൊരു സംശയവും വേണ്ട ... സാര് എനിക്കുറപ്പു നല്കി ...എന്നിട്ടും എന്റെ സംശയം മാറിയില്ല ... ഞാന് പിന്നെം ഇതു തന്നെ ആവര്ത്തിച്ചു കൊണ്ടിരുന്നു ...ഒടുവില് സഹി കെട്ടു സാര് ചൂരല് എടുത്തു ഒരെണ്ണം തന്നിട്ടു പറഞ്ഞു ഇനി നീ അതു തെളിയിച്ചു കാണിച്ചിട്ടു മതി പഠിത്തം ...

ഞാന് സാറിന്റെ കയ്യില് നിന്നും തല്ലു മേടിച്ചു ആദ്യമായി കരഞ്ഞു ... തല്ലു കൊണ്ടതില് ആയിരുന്നില്ല എന്റെ വിഷമം ... ഞാന് വാദിച്ച കാര്യം സത്യമായിരുന്നിട്ടും സാറതു വിസ്വസിക്കാതെ എന്നെ തല്ലി :(

എവിടെയാണു ഞാനതു കണ്ടത് ?... എനിക്കു വളരെ പരിചയമുള്ള എവിടെയോ ആണത്... ഞാന് എന്നും കാണുന്ന ഒരു വാക്ക്.. എത്ര ആലോചിച്ചിട്ടും മനസ്സിലേക്കു വരുന്നില്ല... ഒടുവില് ഉറങ്ങാന് കിടന്നപ്പോഴാണു എന്റെ മനസ്സില് ആ ബള്ബ് കത്തിയത് ... യുറേക്കാ ... യുറേക്കാ !!!! അന്നു രാത്രി ആത്മ സംതൃപ്തിയോടെ ഞാന് ഉറങ്ങി ...

പതിവില്ലാതെ അന്നു രാവിലെ മുതല് ഞാന് മോനച്ചന് സാറിനേ നൊക്കി ഇരുന്നു ...എന്റെ ഉല്സാഹം കണ്ടു കാര്യമറിയാത്ത എന്റെ അമ്മച്ചിയുടെ മനം കുളിര്ത്തു .... നാളു മണിയായപ്പോള് സാറെത്തി ... അഭിമാനത്തോടെ ഞാന് സാറിന്റെ മുന്പില് നിന്നു ... എന്റെ നില്പ്പു കണ്ടപ്പോഴെ പന്തികേടു തോന്നിയ സാര് ചോദിച്ചു ... എന്താടാ... ?

ഞാനതു കണ്ടുപിടിച്ചു സാര് !!എവിടെ ? ഞാനൊന്നു കാണട്ടെ ...സാറിനു ആകംക്ഷയായി ... ഞാന് ഒരു ഗൂഡസ്മിതത്തോടെ എന്റെ കയ്യില് ഇരുന്ന ഒരു മാതൃഭൂമി ദിനപത്രം സാറിനു കൈമാറി ... എന്നിട്ടതിലെ ബ്രൂസ് ലി എന്ന ഇങ്ലീഷ് ചിത്രകഥ കാണിച്ചു കൊടുത്തു ...

അതില് ബ്രൂസ്ലി ഇടിക്കുകയും തൊഴിക്കുകയും ചെയ്യുമ്പോഴുള്ള " KHIYAAAAAAAAAAAA " , "DISHOOOOOOOOOOOOM " എന്നീ വാക്കുകള് കണ്ട മോനച്ചന് സാര് തരിച്ചിരുന്നു...പിന്നെ വളരെ ദയനീയമായി എന്നെ നോക്കി ...ആ രൂപം ഇന്നും എന്റെ മനസ്സില് മായതെ നില്ക്കുന്നു

Thursday, October 18, 2007

മുരളി ആശാന്‍

ഇതിങ്ങനെ പോയാല്‍ ശരിയാവില്ല ... യാതൊരു പ്രതിപക്ഷ ബഹുമാനവുമില്ലാതെ ആണു ആശാന്‍ പെരുമാറുന്നത് ... സ്ക്രൂഡ്രൈവര്‍ കൊണ്ടു ഒരു അടി കാലിനു കിട്ടിയെന്നതു ഞാന്‍ പ്രശ്നമാക്കുന്നില്ല, പക്ഷെ പോയ മാനമോ ? ശോ ... ആ ശ്രീകുമാരിയുടേയും ധന്യയുടേയും മുന്നില്‍ ഇത്രയും കാലം കഷ്ടപെട്ടുണ്ടാക്കിയ ഇമേജ് എല്ലാം തകര്‍ന്നു തരിപ്പണമായി ... ഇനി ഞാന്‍ അവര്‍ടെ മുഖത്തെങ്ങനെ നോക്കും ...

ഇന്നു തന്നെ പ്രെത്യേകിച്ചു യാതൊരു കാരണവുമില്ലാതെ ആണു മുരളി ആശാന്‍ അക്രമാസക്തനായത് ... വെറും 3 മാസം എക്സ്പീരിയന്‍സ് മാത്രമുള്ള ആര്‍ക്കും സംഭവിക്കാവുന്ന വളരെ സിംപിള്‍ ആയ ഒരു തെറ്റ് .... സത്യം , സംഭവം ഇതായിരുന്നു... .. ഹന്‍സ് ഡ്രൈവിങ് സ്കൂളിന്റെ ശ്രീവിദ്യ (സിനിമാ നടി) എന്ന ഓമന പേരില്‍ അറിയപ്പെടുന്ന ശ്രീവിദ്യയേക്കാള്‍ പ്രായമുള്ള അമ്പാസ്സിഡര്‍ കാറില്‍ വെച്ചാണതു നടന്നത് ...

NH-47 ഇല്‍ കൂടി എതാണ്ടു 3 കിലോമീറ്ററോളം ഒരു ബ്രേക്ക് പോലും പിടിക്കാതെ ഓടിച്ചു വന്ന എന്നോടു ഇടത്തേക്കു തിരിഞ്ഞു ബൈറോഡില്‍ കേറാന്‍ ആശാന്‍ പറഞ്ഞതിന്റെ ഉദ്ധേശം എന്റെ ഡ്രൈവിങ് വൈദഗ്ധ്യം അളക്കുക്ക എന്ന ലക്ഷ്യം ഒന്നുമല്ലാരുന്നു , മറിച്ചു ശ്രീകുമാരിയെ അവളുടെ വീടിന്റെ മുന്നില്‍ തന്നെ ഇറക്കാന്‍ വേണ്ടിയാരുന്നു ...

ഇടത്തേക്കു തിരിഞ്ഞു, രാജന്‍ പി ദേവിന്റെ മുഖം പോലെ മിനുസമായ റോഡിലൂടെ മുന്നോട്ടു പോയി ആദ്യത്തെ വളവു കഴിഞ്ഞതും നല്ല ഒന്നംതരം ഒരു ഡിപ്പ് !!! നൂറുക്കു നൂറേല്‍ വന്ന ഞാന്‍ ഒന്നു കണ്‍ഫ്യൂഷനടിച്ചു പോയി ...ചവിട്ടണോ വേണ്ടയോ ? പക്ഷെ എന്റെ കണ്‍ഫ്യൂഷന്‍ മാറുന്നതിനു മുന്നേ ആശാനൊരു തീരുമാനത്തില്‍ എത്തിയിരുന്നു ...

ഡാ !!! വിളീയും സ്ക്രൂ ഡ്രൈവര്‍ കൊണ്ടു കാലില്‍ ഒരടിയും ഒരുമിച്ചായിരുന്നു ... അടി കൊണ്ട ഇടത്തേ കാലില്‍ നിന്നും ഒരു സന്ദേശം തലച്ചോറിലെത്തി അവിടെ നിന്നു മറുപടി സന്ദേശം സ്വീകരിച്ചു വലത്തേകാലിലൂടെ ബ്രേക്കിലമര്‍ന്നു ... പിടിച്ചു നിര്‍ത്തിയ പോലെ നമ്മുടെ കാര്‍ ആ സ്പോട്ടില്‍ നിന്നു ... അടി മേടിച്ചെങ്കില്‍ തന്നെയും അപകടത്തെ വിത്ത് ഇന്‍ സെക്കന്‍ഡ്സ് കൊണ്ട് തരണം ചെയ്ത എന്റെ മനസാന്നിദ്ധ്യത്തെ സ്വയം അഭിനന്ദിച്ചു, അല്പം അഭിമാനത്തോടെ തന്നെ ഞാന്‍ ആശാനെ ഒന്നു നോക്കി ... പിറകിലത്തെ സീറ്റിലിരിക്കുന്ന കിടങ്ങളേയും ...

ആശാനും എന്നെ തന്നെ നോക്കി കൊണ്ടിരുന്നു ... എതാണ്ട് ഒരു മിനിറ്റോളം ഞങ്ങള്‍ അങ്ങനെ ഇരുന്നു ...പിന്നെ ആശാന്‍ വളരെ ശാന്തനായി എന്നോട് ചോധിച്ചു ...

''ഡിപ്പ് പോയിട്ടു പോവാന്‍ വെയ്റ്റ് ചെയ്യുവാണോ നീ ?? '

ലവളുമാര്‍ അടക്കി പിടിച്ചു തുടങ്ങിയ ചിരി ആശാന്‍ സഹകരിക്കുമെന്നു കണ്ടപ്പോ കൂട്ടചിരിയായി മാറി ... ഇന്നലെ വരെ ആശനെ പറ്റിയുള്ള എന്റെ ഓരോ കമന്റുകള്‍ക്കും കുണുങ്ങി കുണുങി ചിരിച്ചവളുമാരാ ... ഒരവസരം കിട്ടിയപ്പോ നമുക്കിട്ടും തന്നു ... അല്ലേലും ഈ ....

എന്തായലും ഇവളുമാര്‍ക്കിട്ടു ഒരു പണി കൊടുത്തിട്ടെ ബാക്കി കാര്യമുള്ളു ... ഒടുവില്‍ ഞാനാ തീരുമാനമെടുത്തു ... ഇവളുമാരുടെ കൂടെ ഇനി ഡ്രൈവിങ്ങിനു പോണില്ല ... അങ്ങനെ ഇപ്പൊ എന്റെ കൂടെ ഡ്രൈവിങ്ങ് പഠിച്ചു സുഖിക്കണ്ട .. അല്ല പിന്നെ ...

അങ്ങനെ എന്റെ ഡ്രൈവിങ് പഠനം ആഴ്ചയില്‍ ഒരിക്കലായി റീ ഷെഡ്യൂള്‍ ചെയ്തു ... ഞായറാശ്ച മാത്രം ... ഒരു 12 മണീ ആവുമ്പോല്‍ ആശാന്‍ വീടിന്റെ വാതില്‍ക്കല്‍ എത്തും ... അപ്പോല്‍ ഓടിച്ചു കൊണ്ടിരിക്കുന്ന മണിയമ്മ ടീച്ചറെ 1 കിലോമീറ്റര്‍ അപ്പുറത്തുള്ള അവര്‍ടെ വീട്ടില്‍ ഇറക്കി കഴിഞ്ഞാല്‍ പിന്നെ എന്റെ അര്‍മ്മാധം ആണു ... ഒരാഴ്ച്ചത്തെ ദൂരം അന്നത്തെ ദിവസം എനിക്കു കവര്‍ ചെയ്യാം ... സുഖമായി ഒരു 2 മണീക്കൂര്‍ ഓടിക്കാം ... യാതൊരു ടെന്‍ഷനുമില്ല .. സമാധാനമായി തല്ലു കൊള്ളാം ...ആരും കാണാനില്ലല്ലൊ .. വന്നു വന്ന് അശാനും ഇപ്പൊ എന്നെ തല്ലണമെന്നില്ല ...എന്താണോ എന്തോ

അന്നും ഒരു ഞായറാഴ്ചയായിരുന്നു ... പതിവു പോലെ തന്നെ അന്നും 12 മണി ആയപ്പോല്‍ ഹോണടി കേട്ടു കാറില്‍ ചെന്നു കേറാന്‍ നോക്കിയപ്പോള്‍ പിറകിലത്തെ സീറ്റില്‍ ശ്രീകുമാരിയിരിക്കുന്നു ... ഒന്നു ഞെട്ടിയെങ്കിലും രണ്ടും കല്‍പ്പിച്ചു ഞാനും കൂടെ കേറിയിരുന്നു ... അല്ല, ഇപ്പൊ പേടിക്കണ്ട കാര്യവുമില്ലല്ലോ ... സമാന്യം തെറ്റില്ലാതെ ഡ്രൈവ് ചെയ്യും പിന്നെ അശാനണേല്‍ തെറിവിളിയുമില്ല ... ശ്രീകുമാരിയല്ല അവള്‍ടെ അമ്മയാണേലും നമുക്കു ഒരു മാങ്ങതൊലിയുമല്ല ...

മാക്സിമം എയര്‍ പിടിച്ചു ഞാന്‍ ഇരുന്നെങ്കിലും അവള്‍ തന്നെ ഇങ്ങോട്ടു കാര്യം പറഞ്ഞു തുടങ്ങി ... നാളെ എനിക്കു ഡ്രൈവിങ് ടെസ്റ്റ് ആണു ... ആശാന്‍ പറഞ്ഞു ഇന്നു വരികയാണെങ്കില്‍ കുറച്ചു അധിക നേരം ഓടിച്ചു പഠിക്കാമെന്ന് ... അതു കൊണ്ട് ഇയാളെ കാണാനും പറ്റിയല്ലോ ...

ലവള്‍ സോപ്പു പതപ്പിക്കുകയാണെന്നെനിക്കു മനസ്സിലായെങ്കിലും ഒന്നും തിരിച്ചു പറഞ്ഞില്ല ... ദൈവമേ ... ഇന്നു ഇവളോടിക്കുമ്പോള്‍ എവിടേലും വണ്ടി കൊണ്ടു ചാമ്പിയാഅല്‍ ഒന്നട്ടഹസിച്ച ശേഷം ചാവാനുള്ള ഒരവസരം എനിക്കു തരണേ ... ഞാന്‍ മനമുരുകി തന്നെ പ്രാര്‍ഥിച്ചു

എതാണ്ടൊരു ഒന്നര ആയപ്പോള്‍ മുരളി ആശാന്റെ വീടിന്റെ അടുത്തെത്തി ... വണ്ടി അവിടെ പാര്‍ക്ക് ചെയ്തിട്ടു ആശാന്‍ ഊണു കഴിക്കാന്‍ പോവും ... എന്നേയും ക്ഷണിക്കും ... വരുന്നില്ല, വണ്ടിയില്‍ തന്നെയിരുന്നോളാം എന്നു ഞാനും പറയും ... അതാണു പതിവ് ... ഇന്നും വിളിച്ചു ... ലവള്‍ ചാടി തുള്ളി അങ്ങേര്‍ടെ പിറകേ പോയി ... ഞാന്‍ വണ്ടിയില്‍ തന്നെ ഇരുന്നു ...

കുറേ നേരം കഴിഞ്ഞപ്പോല്‍ ബോറടിച്ചു തുടങ്ങി ... അപ്പോഴാണെനിക്കു ആ ഐഡിയ വന്നതു ..എതായലും ചുമ്മാ ഇരിക്കുവാ ...എന്നാ പിന്നെ കുറച്ചു നേരം ഗിയര്‍ ഒക്കെ ഇട്ടു കളിച്ചാലെന്താ ... ഒരു പ്രാക്ടീസുമാവും ... കുറേ സമയം കഴിഞ്ഞപ്പോള്‍ അതും മടൂത്തു ... പതിയെ ഞാന്‍ സ്റ്റിയറിങില്‍ തല വെച്ചു ഒന്നു രെസ്റ്റ് എടുത്തു ...

ഡോര്‍ തുറന്നു 2 പേരും അകത്തു കയറിയതും ആശാന്‍ ചോദിച്ചു ... ഇത്രേം നേരം നിനക്കു കിട്ടിയിട്ട് എന്തു ചെയ്തു നീ ? ചുമ്മാ ഇരുന്നപ്പോള്‍ ആ ഗിയര്‍ ഒക്കെ മാറ്റി പഠിച്ചു കൂടായിരുന്നൊ നിനക്ക് ... അശാന്‍ അല്പ്പം ദേഷ്യത്തോടെയാണതു പറഞ്ഞത് ...

ദാ വരുന്നു ഔറ്റ് സൈഡ് ഓഫ് സ്റ്റിക്കില്‍ ഒരു ഹാഫ് വോളി... എനിക്കും ഷൈന്‍ ചെയ്യാന്‍ ഒരവസരം !!!

ആശാനെന്തുവാ എന്നെ പറ്റി വിചാരിച്ചത് ? ഇത്രേം നേരം പിന്നെ ഞാന്‍ എന്തെടുക്കുവാരുന്നെന്നാ കരുതിയേ ...ഇതു തന്നെയാരുന്നു പണീ ... ഹ ഹ ...നല്ലൊരു ചിരിയും പാസ്സാക്കി , ഈ ശിഷ്യന്റെ മികവില്‍ അഭിമാനം കൊള്ളൂന്ന ആ ഗുരുവിനെ ഞാന്‍ സ്നേഹപൂര്‍വ്വം നോക്കി ...

ഫാ... @$#%$^

നിര്‍ത്തിയിട്ടിരിക്കുന്ന വണ്ടീയിലാണോടാ ഗിയര്‍ ഇട്ടു പടിക്കുന്നത് **** നീയിതു ചെയ്യും എന്നെനിക്കറിയാരുന്നെടാ ... അതാ ഞാന്‍ അങ്ങനെ തന്നെ ചോദിച്ചത് ...

ആശാന്‍ പിന്നെയും ഗര്‍ജ്ജിച്ചു കൊണ്ടേയിരുന്നു ...

ഞാന്‍ മരിച്ചു പോയി

Tuesday, October 9, 2007

ടൊയോട്ട കോസ്റ്റര്‍

ഏതു നേരത്താണൊ ആവോ അങ്ങനെ പറയാന്‍ എനിക്കു തോന്നിയത് ... അവനവന്‍ കുഴിക്കുന്ന കുഴി..അല്ലതെന്താ... ഇനി അര മണിക്കൂര്‍ കൂടിയെ ഉള്ളു ബസ്സ് വിടാന്‍ ... അതിനു മുന്പേ ഈ ജോലി എല്ലാം തീര്‍ക്കണം ... ഒരു 120 പേജ് ലിസ്റ്റ് കൂടി പ്രിന്റ് ചെയ്യാനുണ്ടു ... കേറി ഏറ്റും പോയതാണു... ശരിക്കും പറഞ്ഞാല്‍ അതിന്റെ യാതൊരു ആവശ്യവുമില്ലായിരുന്നു ...

ഒരു മാസത്തേക്കു നാട്ടില്‍ പോവുകയാണ്... അപ്പൊ പിന്നെ പോവുന്നേനു മുന്നെ സായിപ്പിനെ ഒന്നു കാര്യമായി ഇമ്പ്രസ്സ് ചെയ്തു ഒരു ലാസ്റ്റിങ് മെമ്മറി ഉണ്ടാക്കിയിട്ടു പോയാല്‍ , അഥവാ ഇനി ഒരു 10 ദിവസം വക്കേഷന്‍ എക്സ്റ്റെന്‍ഷന്‍ എങ്ങാനം വേണ്ടി വന്നാല്‍ ഉപകരിച്ചാലോ എന്നു കരുതി ... അതാണു പതിവു ചോദ്യമായ , സര്‍ ശരീരത്തിനു അത്ര സുഖം പോരാ, ഞാന്‍ നേരത്തെ വീട്ടില്‍ പൊക്കോട്ടെ എന്നതിനു പകരം , സര്‍ ഇന്നു നാലു റിപ്പോര്‍റ്റ്സ് ചെയ്യാനുണ്ടു... അതും ചെയ്തു 120 പേജുള്ള വീക്‌ലി റിപ്പോര്‍ട്ടും കൂടി പ്രിന്റ് ചെയ്തു തീരുകയാണെങ്കില്‍ ഞാന്‍ 8.30 നു പൊയ്ക്കോട്ടെ എന്നു ചോദിച്ചത് ...

ഗുഡ്, യൂ ദ മാന്‍ !!! നീയതു ചെയ്തിട്ടേ പോകാവു ... സായിപ്പിനു സന്തോഷമായി ... എനിക്കും ...

അവിടം വരെ കാര്യങ്ങളെല്ലാം ഓക്കെ ആയിരുന്നു ... പക്ഷെ ജോലി തുടങ്ങിയതിനു ശേഷമാണു ഞാന്‍ പിടിച്ചതു പുലിവാലണെന്നു എനിക്കു മനസ്സിലായത്... എന്നും ഞാന്‍ തന്നെ ചെയ്യുന്ന പണികളാ ... ഈ റിപ്പോര്‍ട്സൊക്കെ ഒരു സംഭവമാണെന്നു സായിപ്പന്‍മാരെ കാണിക്കാനായി ഒരു 3 മണീക്കൂര്‍ വലിച്ചു നീട്ടാറുണ്ടെങ്കില്‍ തന്നെയും വേണമെന്നു വെച്ചാല്‍ ഒരു മണിക്കൂറു കൊണ്ടു ഞാന്‍ പാട്ടും പാടി തീര്‍ക്കുന്ന ജോലികളാ ...പക്ഷെ പറഞ്ഞിട്ടു കാര്യമില്ല... ഒന്നുമങ്ങോട്ടു ശരിയാവുന്നില്ല ...കൈകളൊന്നും കീബോര്‍ഡില്‍ നേരെ ചൊവ്വേ ഓടുന്നില്ല... തൊടുന്നതെല്ലാം പ്രശ്നങ്ങള്‍ ... ഒരു പ്രിന്റ് ഒക്കെ കൊടുത്താല്‍ സിസ്റ്റം അങ്ങു ഹാങ് ആവുകയാണ്... എന്റെ കാര്യമാണെങ്കില്‍ പിന്നെ നാട്ടില്‍ പോവുന്നെന്റെ ഒരു എക്സൈറ്റ്മെന്റ് ആണെന്നു വെക്കാം ...പക്ഷെ ഈ കമ്പ്യൂട്ടെറിനിതെന്തു പറ്റി ? അതൊന്നും ആലോചിച്ചു നില്‍ക്കാന്‍ ഇപ്പൊ ടൈമും ഇല്ല ... പണ്ടാരമടങ്ങാന്‍ കേറി ഏറ്റും പോയി ... എങ്ങനേലും ഇതു തീര്‍ത്തേ പറ്റൂ ...

ഒരു വിധം പണി തീര്‍ത്തു വാച്ചില്‍ നോക്കിയപ്പോള്‍ സമയം 8.20 .. ഒരാളോടും യാത്ര പോലും പറഞ്ഞില്ല... ഇനി ഇപ്പൊള്‍ എല്ലാര്‍ക്കും കൂടി ഒരു മെയില്‍ അയച്ചേക്കാം ... മെയിലും അയച്ചു ഔട്ട്ലുക്കില്‍ 'ഔട്ട് ഓഫ് ഓഫീസ്' മെസ്സേജും സെറ്റ് ചെയ്തു പുറത്തു ചാടി... നോക്കിയപ്പോള്‍ പാര്‍ക്കിങ് ഏരിയായില്‍ ബസ്സ് കിടപ്പുണ്ട് ... ടൊയോട്ട കോസ്റ്റര്‍ ആണു ... സിക്ക് വണ്ടി എന്നാണിതറിയപ്പെടുന്നത് ...ജോലിക്കു വന്നിട്ട് സിക്ക് ലീവെടുത്തു പോവുന്നവര്‍ക്കു വേണ്ടീട്ടുള്ളതാണു ഈ വണ്ടി... ഞാന്‍ പൊതുവേ ഈ സമയത്തു അങ്ങനെ പോയിട്ടില്ല ... നമുക്കു രാവിലെ എഴുന്നേല്‍ക്കുന്നതാ മടി ... കൊച്ചു വെളുപ്പാന്‍ കാലത്തെ എഴുന്നേറ്റു കുളിച്ചു റെഡി ആയി സെക്യൂരിറ്റി ഗെയ്റ്റില്‍ ക്യൂവും നിന്നു ഇവിടെ വരെ വന്നിട്ടു, ഉള്ള സിക്ക് ലീവ് കളയുന്ന പരിപാടിയോട് എനിക്കു വലിയ യോജിപ്പില്ല .

ബെസ്സിന്റെ അടുക്കല്‍ ചെന്നതോടെ എനിക്കാകെ കണ്‍ഫ്യൂഷനായി ... കോസ്റ്റര്‍ മിനി ബെസ്സ് രണ്ടെണ്ണം കിടക്കുന്നു ... ഇനി ഇപ്പോ ഇതില്‍ ഏതാണാവൊ സിക്ക് വണ്ടി ? ഒന്നില്‍ ഡ്രൈവര്‍ ഉണ്ട് .. അപ്പൊ ഇതു തന്നെയാവും എന്നു മനസ്സില്‍ കരുതി ഞാന്‍ വലതു കാല്‍ എടുത്തു അകത്തേക്കു വെച്ചു ...മുന്‍പിലത്തെ സീറ്റില്‍ ഒരു സായിപ്പു ഇരിപ്പുണ്ടു .. അതിന്റെ പുറകില്‍ ഒരു ഹിന്ദിക്കാരന്‍ , സൈഡില്‍ വെറെ ഒരു കറുമ്പന്‍ സായിപ്പു ... പുറകിലത്തെ സീറ്റില്‍ വേറെയും ഒന്നു രണ്ടു ഇന്‍ഡ്യക്കാര്‍ ... പക്ഷെ മലയാളികളല്ല... ഈ പൊട്ടന്‍മാരോടു ചോദിക്കണോ ?? ഒന്നാലോചിച്ചു..അല്ലേല്‍ വേറെ പണിയൊന്നുമില്ലെ ... ഇതു തന്നെയാവും എന്നുറപ്പിച്ചു ഒഴിഞ്ഞു കിടന്ന ഡബിള്‍ സീറ്റില്‍ ഇരിപ്പുറച്ചു ...3

2 വര്‍ഷത്തിനു ശേഷമാണു നാട്ടില്‍ പോവുന്നത്... ഇത്രയും ഗ്യാപ് ഇതു വരെ ഉണ്ടായിട്ടില്ല... അതു കൊണ്ടു തന്നെ ഒരു പ്രത്യേക ത്രില്‍ അനുഭവപ്പെടുന്നുണ്ടു... എന്തായലും ഇത്തവണ തകര്‍ക്കണം ...പോരാത്തതിനു അനിയന്റെ കല്യാണവും ... ഓരൊന്നാലോച്ചങ്ങനെ ഇരിക്കുമ്പോഴാണു അയാള്‍ടെ വരവ് ... ഒരു മലയാളി ലുക്ക് ഉണ്ട് ... പക്ഷെ മുന്പു കണ്ടിട്ടില്ല ... പത്ത് രണ്ടായിരം ആള്‍ക്കാര്‍ ജോലി ചെയ്യുന്ന സ്ഥലത്തു എങ്ങനെ ഓര്‍ത്തിരിക്കാനാ കാണുന്ന ഓരൊ മുഖങ്ങളും ... എതായലും ഇയാളോടു ചോദിക്കാം ...

ചേട്ടായി ... ഇതു സിക്ക് വണ്ടി ആണോ ?

എന്റെ സൈഡിലെ സിംഗിള്‍ സീറ്റില്‍ ഇരുന്നിട്ടു അയാള്‍ എന്നെ ഒന്നു നോക്കി ... എന്നിട്ടു ഒരു മയവുമില്ലാതെ പറഞ്ഞു

ഇതൊന്നും തിരക്കാതെ ആണൊ വണ്ടിയില്‍ കയറി ഇരിക്കുന്നതു ? എനിക്കെങ്ങും അറിഞ്ഞു കൂടാ..

ഞാന്‍ ആകെ ഒന്നു പതറി ... എന്റെ ചോദ്യത്തില്‍ അയാളെ പ്രകോപിതനാക്കാന്‍ മാത്രം എന്തെങ്കിലുമുണ്ടായിരുന്നൊ എന്നു ഞാന്‍ ഓര്‍ത്തു നോക്കി ... ഇല്ല ഒന്നും തന്നെയില്ല... ഞാന്‍ നമ്മുടെ കമ്പനിയിലെ നാലു പേര്‍ അറിയുന്ന ഒരു പുലിയാണെന്നതോ പോട്ടെ ... ആദ്യമായി കാണുന്ന ഒരു സഹ മലയാളിയോടു ഇങ്ങനെ കയര്‍ത്തു സംസാരിക്കുന്നതു ശരിയാണൊ ? ഇവനോടു എന്താ ഇതിനൊരു മറുപടി പറയുകാ...

ആലോചിച്ചു കൊണ്ടിരിക്കുമ്പോള്‍ വിനോദ് ചേട്ടന്റെ കോള്‍ വന്നു, ബെസ്സിനു വെളിയില്‍ നില്‍പ്പുണ്ടു എന്നു പറഞ്ഞു ... എന്റെ മെയില്‍ കിട്ടിയിട്ടു യാത്ര പറയാന്‍ വന്നതാണു ...ബെസ്സ് വിടുന്ന വരെ അവിടെ നിന്നു കാര്യം പറഞ്ഞു ... ഇതിനിടക്കു ബിനുവും രാജേഷും വന്നിരുന്നു ... ഒടുവില്‍ എല്ലാരോടും ബൈ പറഞ്ഞു ഞാന്‍ ബസ്സില്‍ കയറി ... സീറ്റിനു അടുത്തു ചെന്ന ഞാന്‍ ആ കഴ്ച കണ്ടു നിന്നിടം അറിയാന്‍ വയ്യാതായി പോയി ...

യാതൊരു മര്യാദയുമില്ലാതെ ആ 'സണ്‍ ഒഫ് എ ബിസ്കറ്റ്' എന്റെ ഡബിള്‍ സീറ്റില്‍ കയറി വിശാലമായി ഇരിക്കുന്നു.. അല്ല .. കിടക്കുന്നു ... എനിക്കാണേല്‍ എന്റെ തള്ള വിരലില്‍ നിന്നും ഒരു തരിപ്പങ്ങനെ മുകളിലേക്കു അരിച്ചു കേറി ... എങ്ങനെ തുടങ്ങണം എന്നു ഞാന്‍ ആലോചിച്ചു ... കണ്ടാലേ അറിയാം ഒരു തറ ടീമാണെന്നു ... അതു കൊണ്ടു തന്നെ ആ ഒരു ലൈനില്‍ പിടിക്കുന്നതാവും ഉചിതം ... ആദ്യം ഇവന്റെ അച്ചനും അമ്മക്കും സുഖമാണൊ എന്നു തിരക്കി കളയാം ...

ചേട്ടായി ... ഞാന്‍ അയാളെ വിളിച്ചു ...

യാതൊരു മൈന്റും ഇല്ലാതെ ആ പന്നീടെ മോന്‍ അനന്ത ശയനത്തിലാണ്... ഇവന്‍ കൊണ്ടേ പോവൂ എന്നു മനസ്സിലോര്‍ത്തതും എന്റെ മൊബൈല്‍ പിന്നെയും റിങ് ചെയ്തു ... ഈ മൊബൈല്‍ എന്നു പറയുന്ന സധനമേ ഇങ്ങനെയാ ... ഒരു കാര്യം അതിന്റെ ചൂടോടെ, വെടിപ്പായി ചെയ്യാന്‍ സമ്മതിക്കില്ല... ഇതിപ്പോ പല തവണയായുല്ല അനുഭവമാ ... ലവനോടു പറയനുള്ളതു മനസ്സില്‍ പറഞ്ഞു കൊണ്ടു ഞാന്‍ ഫോണെടുത്തു ...

വെക്കേഷന്‍ ആശംസകള്‍ നേരാനുള്ള വിളികളാണ്... ഒന്നു കട്ട് ചെയ്തതും അടുത്തയാളുടെ വിളി വന്നു ... ഒരു വിധം ഒന്നു തീര്‍ത്തപ്പോഴേക്കും ബെസ്സ് ഗെയ്റ്റില്‍ എത്തിയിരുന്നു ... ഇനി വണ്ടിയില്‍ നിന്നും ഇറങ്ങി ബാഡ്ജ് സ്കാന്‍ ചെയ്തതിനു ശേഷം തിരിച്ചു ബെസ്സില്‍ കയറണം ... ബാഡ്ജ് സ്കാന്‍ ചെയ്ത് ആദ്യം ഗെയ്റ്റിനു പുറത്തു കടന്നത് ഞാനായിരുന്നു ... നോക്കിയപ്പോള്‍ ബെസ്സും ചെക്കിങ് കഴിഞ്ഞു വന്നിട്ടുണ്ടു ...
ബാലിശമായ ആ ചിന്ത തന്നെയാണു എന്റെ മനസ്സിലും ആദ്യമെത്തിയത് ... കേറി ആ ഡബിള്‍ സീറ്റില്‍ അങ്ങിരിക്കുകയും ചെയ്തു ... ഇപ്പോ പണ്ടതെ പോലെ ഒന്നുമല്ല ദൈവത്തിന്റെ കാര്യം ... പാടത്തു പണിയും വരമ്പത്തു കൂലിയുമാ... ഒരു കാര്യത്തിനും ഒട്ടും താമസമില്ല, ഞാന്‍ ഓര്‍ത്തു ... എന്നാല്‍ മറ്റൊരു ചിന്തയും എന്റെ മനസ്സില്‍ അപ്പോള്‍ വന്നു ... ഇതു വരെ ഉള്ള ഒരു അനുഭവം വെച്ചാണെങ്കില്‍ , ഞാന്‍ ഇവിടെ ഇരിക്കുന്ന കണ്ടാല്‍ ലവന്‍ ഉറപ്പായും ഉടക്കും ... അങനെ വന്നാല്‍ മിക്കവാറും മുതലും പലിശയും ചേര്‍ത്തു ഇവനിട്ടു അടി പറ്റിക്കേണ്ടി വരുമെന്നതു മൂന്നു തരം ...

കുറേ നാളായി എണ്ണി എണ്ണി നൊക്കിയിരുന്നൊരു ദിവസമാണിന്ന് ... കറുമ്പി കുഞ്ഞിനേയും കൊണ്ടു ആദ്യമായി നാട്ടില്‍ പോവുന്നു ... അതും 2 വര്‍ഷത്തിനു ശേഷം ... എന്റെ ഇത്രയും നല്ലൊരു ദിവസം നശിപ്പിക്കാനുള്ള യൊഗ്യത ഇവനുണ്ടോ ? എന്റെ തലച്ചോര്‍ മന്ത്രിച്ചു ...

ഛെ ... എനിക്കെന്താണു പറ്റിയത് ... ഞാനെപ്പോഴാണു ഇങ്ങനെ ഭീരുവായി മാറിയത് ... എന്റെ ഹ്രിദയം ചോദിച്ചു ... ആകെ ധര്‍മ്മസങ്കടത്തിലായി ഞാന്‍... ഒടുവില്‍ വികാരം വിവേകത്തിനു വഴിമാറി കൊടുത്തു ... ഞാന്‍ എന്റെ സിങ്കിള്‍ സീറ്റില്‍ സ്ഥാനം പിടിച്ചു ... എന്റെയീ അങ്കങ്ങളെല്ലാം ദൂരെനിന്നേ കണ്ടുകൊണ്ടു കയറി വന്ന ലവന്‍ ഒരു പുഛ ഭാവത്തില്‍ എന്നെ അടിമുടി ഒന്നു നോക്കിയിട്ടു അനന്തശയനത്തിലേക്കു കടന്നു ...

പിന്നെയും എനിക്കു കോളുകള്‍ വന്നു തുടങ്ങി ... കൊച്ചിയല്ല തിരുവനന്തപുരത്താണു .. ബിസ്സിനസ്സ് ക്ളാസ്സ് ടിക്കറ്റ് ആയതു കൊണ്ടു കൂടുതല്‍ ലഗ്ഗേജ് കൊണ്ടു പോവ്വാം തുടങ്ങിയ ഒരേ കാര്യങ്ങള്‍ തന്നെ ഞാന്‍ എല്ലാവരോടും പറഞ്ഞു കൊണ്ടേയിരുന്നു ...

ഇടക്കെപ്പോഴോ എന്റെ മൊബൈല്‍ ഒന്നു നിശബ്ധമായപ്പോള്‍ 'ലവന്‍ ' എന്റെ നേരെ തിരിഞ്ഞു ചോദിച്ചു ...

നാട്ടില്‍ പോകുവാണോ ഇന്നു ?

അതെ - ഇവനെന്തു ഭാവിച്ചെന്ന മട്ടില്‍ ഞന്‍ അലസമായി പറഞ്ഞു

പക്ഷെ അയാള്‍ വിടാനുള്ള ഭാവമില്ലായിരുന്നു ...

ഞാനും ഇന്നു നാട്ടില്‍ പോകുവാണു .. എന്റെ ആദ്യത്തെ പോക്കാ... പക്ഷെ എമര്‍ജെന്‍സി വെക്കേഷന്‍ ആണ്... ഇന്നലെ രാത്രി എന്റെ അച്ചന്‍ മരിച്ചു.

Wednesday, October 3, 2007

ഹാങ്-ഓവര്‍

വെക്കേഷന്റെ ഹാങ്-ഓവര്‍ ഇപ്പോഴും അങ്ങോട്ട് വിടുന്നില്ല ... അല്ല, എങ്ങനെ വിടാനാ...ഈ പടങ്ങള്‍ ഒക്കെ കണ്ടിട്ട് നിങ്ങള്‍ തന്നെ പറയൂ ഞാന്‍ എങ്ങനെ പിടിച്ചു നില്‍ക്കും എന്ന് !!!



എന്റെ വീട് - ഇല്ലാത്ത കാശു മുടക്കി വീട് വെച്ചൂന്ന് പറഞ്ഞിട്ടെന്താ, ഒരു 25 ദിവസം തികച്ച് അതില്‍ താമസിക്കാന്‍ യോഗമുണ്ടായിട്ടില്ല..




നല്ല മഴ സമയത്ത് അങ്ങനെ കട്ടന്‍ കാപ്പിയൊക്കെ കുടിച്ചു മടി പിടിച്ചു വീട്ടിലിരിക്കാന്‍ ഇഷ്ട്ടമില്ലാത മലയാളി ഉണ്ടാവുമൊ ???




കപ്പയും കക്കയിറച്ചിയും ...ഹമ്മോ... എന്താ കോമ്പിനേഷന്‍ !!!!






നല്ല ഞെരിപ്പന്‍ ഒരു ഊണായാലോ ??




അല്ലെങ്കില്‍ പിന്നെ ചുമ്മാ കുറച്ച് മത്തി (ചാള) വറുത്തത് അങ്ങട് ചാമ്പിയാലോ !!




ഞണ്ട് കറിയും ബെസ്റ്റാ !!!



കരിമീന്‍ മപ്പാസ് - അമ്മച്ചി സ്‌പെഷ്യല്‍ !!!



മഴയൊക്കെയല്ലേ... മുട്ടി കൊന്‍ചിന്റെ സീസണാ !! അമ്മചിയുടെ മറ്റൊരു സ്പെഷ്യല്‍... എങ്ങനെയുണ്ടെന്നു നോക്കിക്കെ !!!


ഇതൊക്കെ ഞാന്‍ കഴിച്ചതിനു ഒരു തെളിവ് വേണ്ടേ ?? അതിനു എടുത്ത ഫോട്ടോയാ ;)



മനുഷ്യനെ ചീത്തയക്കുന്നത് ഈ അരണ്ട വെളിച്ചമാണെന്നാണു എന്റെ ഒരു അഭിപ്രായം ...



അരണ്ട വെളിച്ചം നമ്മള്‍ വിചാരിച്ചാലും ഉണ്ടാക്കാം ...

ഓണമൊക്കെ അല്ലാരുന്നൊ ... ഇരിക്കട്ടെ ഒരു പുലി കളിയും