മൂടി പുതച്ചുള്ള ഉറക്കം മതിയായിട്ടല്ല അന്നും 9.30 ആയപ്പോഴെക്കും എഴുന്നേറ്റത് .. കറുമ്പി എഴുന്നേറ്റപ്പോള്‍ മുതല്‍ ഒരേ അലട്ടായിരുന്നു .. അല്ലേലും ഈ പെണ്ണുങ്ങള്‍ക്കെല്ലാം ഇതൊരു കോമണ്‍ സൂക്കേടാണെന്നാണു എനിക്കറിയാന്‍ സാധിച്ചിട്ടുള്ളത് .. നമ്മള്‍ ഇങ്ങനെ മടി പിടിച്ചു കിടന്നുറങ്ങുന്നതു ഇവര്‍ക്കു അങ്ങോട്ടു സഹിക്കാന്‍ പറ്റണ കാര്യമല്ല.. ഒരു കാര്യവുമില്ലേലും ചുമ്മ ഇങ്ങനെ ചൊറിഞ്ഞു കൊണ്ടിരിക്കും .. ഒന്നും പറ്റിയില്ലെങ്കില്‍ കറുമ്പി കുഞ്ഞിനെ കൊണ്ടു വന്നു അടുത്തു കിടത്തിയിട്ടു ഒരൊറ്റ മുങ്ങലാണു .. കൊച്ചിനിതു വല്ലതും അറിയാമൊ , അതു സ്നേഹം കാണിക്കുന്നതു ചിലപ്പോള്‍ ചെവിയുടെ ഫ്യൂസ് അടിച്ചു പോണ രീതിയില്‍ ചെവിയില്‍ ഒരൊറ്റ കൂവല്‍ കൂവിയിട്ടാവും ... അതാത്രക്കങ്ങോട്ടേറ്റില്ലെങ്കില്‍ പിന്നെ അടുത്ത നടപടി ചിലപ്പോ ഞാന്‍ കൂര്‍ക്കം വലിക്കാനുള്ള സൌകര്യത്തിനായി തുറന്നു വെച്ചിരിക്കുന്ന വായിലും മൂക്കിലും ഒക്കെ കൂടി വിരലുകള്‍ കേറ്റിയിട്ടാവും ..
അങ്ങനെ മേല്‍പ്പറഞ്ഞ കാര്യങ്ങളെല്ലാം ഒത്തു കൂടിയ ഒരു മനോഹര പ്രഭാതമായിരുന്നു അന്നും . ഇനി ഇപ്പോ കുറച്ചു നേരം സോഫയില്‍ കിടന്നു ടി വീ ഒക്കെ കണ്ടൂ റെസ്റ്റ് എടുത്തിട്ടു ഉറങ്ങാമെന്നു തീരുമാനിച്ചു ഞാന്‍ കറുമ്പി കുഞ്ഞിനേയും എടുത്തു കൊണ്ടു ഹാളിലേക്കു പോയി ..
ഞാന്‍ വരുന്ന കണ്ടപ്പോഴേ കസേരയിലിരുന്ന ലവള്‍ ചാടി വലിയ സോഫയിലിരുന്നു .. മനപ്പോരുത്തം എന്നു പറഞ്ഞാല്‍ അതാണു , അവള്‍ക്കറിയാം എന്റെ വരവിന്റെ ഉദ്ധേശം . മറ്റേ സോഫയിലാണെങ്കില്‍ എനിക്കു നിവര്‍ന്നു കിടക്കനുള്ള സ്ഥലവുമില്ല ... ഇവളോട് മാന്യമായി പറഞ്ഞാല്‍ മാറില്ലാന്നെനിക്കറിയാവുന്ന കൊണ്ടു ഞാന്‍ അതിനു മുതിര്‍ന്നില്ല . ഇവള്‍ ഓര്‍ക്കതിരിക്കുമ്പോ എന്തേലും നമ്പര്‍ ഇറക്കിയാലെ കാര്യം നടക്കുകയുള്ളു , പോരാതതിനു ഈയിടെയായി ഒരു വിധപെട്ട നമ്പര്‍ ഒന്നും അങ്ങോട്ടു എല്‍ക്കുന്നുമില്ല ... അവസരം വരുന്ന വരെ കാത്തിരിക്കുകയെ രക്ഷയുള്ളു എന്നു മനസ്സിലാക്കിയ ഞാന്‍ അടുത്ത സോഫയിലേക്കിരുന്നു ..
ഇവളൊടൂള്ള കലിപ്പെങ്ങനെ തീര്‍ക്കുമെന്ന് ആലൊചിച്ചിരിക്കുമ്പോഴാണു ടി വി യിലെക്കു എന്റെ ശ്രധ തിരിഞ്ഞത് ... അമ്മ മനസ്സു സീരിയലിന്റെ പുന സംപ്രേഷണം .. ആഹാ തേടിയ വള്ളി കാലില്‍ ചുറ്റി , ഇതേല്‍ തന്നെ അങ്ങു തുടങ്ങാം ..
ഒരു ഓഫ് ദിവസമെങ്കിലും സ്വസ്ഥത കിട്ടില്ലെ ഈ വീട്ടില്‍ ?? രാവിലെ ഓരോ ക്ണാപ്പു സീരിയലും കാണ്ടിരിക്കുന്നു .. "ചനല്‍ മറ്റെടീ " ഞാന്‍ ഗര്‍ജ്ജിച്ചു ..
എന്താന്നറിയില്ല, യാതൊരു തരതിലുള്ള എതിര്‍പ്പും കൂടാതെ അവല്‍ റിമോട്ട് എന്റെ അടുത്തെക്കു ഇട്ടു തന്നു .
അതും ഏശിയില്ല ... ഇനി ഇപ്പൊ അവളെ പ്രകോപിപ്പിക്കാന്‍ ഒരു വഴിയേ ഉള്ളു .. ഞാന്‍ ചാനലുകല്‍ തുരു തുരെ മാറ്റി കൊണ്ടേയിരുന്നു .. ഒരിടത്തും ഒരു മിനിറ്റ് പോലും വെക്കാത്ത രീതിയില്‍ .. ആ കളി ഇങ്ങനെ തുടര്‍ന്നു കൊണ്ടിരിക്കുമ്പൊഴാണു ഏതൊ ഒരു ചാനലില്‍ വെച്ചു എന്റെ കൈ ഫെവികോള്‍ വെച്ചൊട്ടിച പോലെ ഒട്ടിപോയത് ...
കാര്യമെന്താന്നല്ലെ ? നല്ല കിടിലന്‍ ഒരു പീസ്, ടൂ- പീസ് സ്യൂട്ടില്‍ സ്വിമ്മിങ് പൂളില്‍ കിടന്നങ്ങനെ മറിയുകയാണു . മുഖം കാണിക്കുന്നില്ല ... കാലുകള്‍ തന്നെ ഫോക്കസ് ചെയ്തിരിക്കുകയാണു കാമറാമാന്‍ ... അല്ലെങ്കില്‍ തന്നെ ഹൂ കെയര്‍സ് !!
എന്റെ നോട്ടം അത്ര പന്തിയല്ലാന്നു മനസ്സിലയിട്ടാണോ എന്തോ , ഒട്ടും പ്രതീക്ഷിക്കാതെയാണാ ചോദ്യം വന്നത് .. " ഏതു പെണ്ണ ഏട്ടാ അത് ?"
ഞാനും അതു വരെ അതേ പറ്റി അത്രക്ക് ഡീറ്റയില്ഡ് ആയിട്ടു ചിന്തിചിരുന്നില്ല ... സത്യം പറഞാല്‍ ടൈം കിട്ടിയില്ല ... ലവള്‍ടെ ചോദ്യം കേട്ട ഞാന്‍ ഒന്നു കൂടി വിശദമായി നീരീക്ഷിച്ച ശേഷം ഒട്ടും ആലൊചിക്കാതെ പ്രഖ്യാപിച്ചു " ആ തുട കണ്ടാലറിയില്ലേ അതു രംഭയാണെന്ന് "
ഇടി വെട്ടാനായിട്ടു അതു വരെ കാലുകളില്‍ മാത്രം കോണ്‍സന്‍ട്രേറ്റ് ചെയ്തിരുന്ന കാമറമാന്‍ ക്രിത്യമായി മേലേക്കു ഫോക്കസ്സ് ചെയ്തു ... അതെ, മറ്റാരുമായിരുന്നില്ല അത് ... " വണ്‍ & ഒണ്‍ലി രംഭ " അല്ലെങ്കിലും അക്കര്യത്തില്‍ എനിക്കൊരിക്കലും സംശയമുണ്ടായിരുന്നില്ലല്ലോ ...
ഛേ ... വ്രിത്തികെട്ടവന്‍ !! എനിക്കീ ഗതി വന്നല്ലോ എന്നൊരു നോട്ടവും നോക്കി എന്റെ കയ്യിലിരുന്ന കറുമ്പി കുഞ്ഞിനേയും പിടിച്ചു വാങ്ങി ചാടി തുള്ളി അവള്‍ അകത്തേക്കു പാഞ്ഞു ..
ശേഷം ചിന്തനീയം!!!!
Subscribe to:
Post Comments (Atom)
18 comments:
ഓരോന്നു വരുന്ന വഴിയേ !!!
ഹ..ഹ.ഹ....എന്റെ കറുമ്പാ ..ചിരിപ്പിച്ചു..
പടപടേന്നാണല്ലാ ഓരൊ കീറും റിലീസാവണത്....
കറുമ്പാ...:))
ഹ ഹ ഹ...കറുമ്പാ,
ഇവിടെ ഞാന്‍ വീക്കെന്റില്‍ എന്റെ അങ്കിളിന്റെ വീട്ടിലാണ് കൂടാറ്. ഒരിക്കല്‍ ഞാനും അങ്കിളിന്റെ മോനും കൂടി ഇത് പോലൊരു സീന്‍ കണ്ട് ഗസ് ചെയ്ത് പന്തയം വെച്ചു. അമ്മാവന്‍ ഇത് അതൊന്നുമല്ല മക്കളേ ഇന്ന പെണ്ണാവാനേ തരമുള്ളൂ എന്ന് പറഞ്ഞു. കറകറക്റ്റ്! അന്ന് അമ്മായിയുടെ മുഖം ഒന്ന് കാണണം. :-)
:)ഹഹഹ...
ചാത്തനേറ്: കറുമ്പനണ്ണോ കലക്കീ :) എന്നാലും ബാച്ചികളെ തോല്‍പ്പിക്കുന്ന ഒരു സ്ഥിരം മേഖലയാണല്ലോ ഈ ഊഹം പരിപാടി.
എന്താവും ദില്‍ബാ ഇതിന്റെ രഹസ്യം? ക്ലബ്ബീന്ന് രാജി വയ്ക്കും കാലത്ത് പിടികിട്ടുമാവും അല്ലേ?
ശേഷം എന്തു സംഭവിച്ചു?
ഒരു ബാച്ചിയാണ്, അറിയത്തില്ലാത്തതുകൊണ്ടാണ്. അതുകൂടി എഴുതാമോ?
കറുമ്പോ.. ഇതും കലക്കി പോളിച്ചിഷ്ടാ:)
“.....ഇവളോട് മാന്യമായി പറഞ്ഞാല്‍ മാറില്ലാന്നെനിക്കറിയാവുന്ന കൊണ്ടു ഞാന്‍ അതിനു മുതിര്‍ന്നില്ല . ഇവള്‍ ഓര്‍ക്കതിരിക്കുമ്പോ എന്തേലും നമ്പര്‍ ഇറക്കിയാലെ കാര്യം നടക്കുകയുള്ളു , പോരാതതിനു ഈയിടെയായി ഒരു വിധപെട്ട നമ്പര്‍ ഒന്നും അങ്ങോട്ടു എല്‍ക്കുന്നുമില്ല “
-ഒരു ഭര്‍ത്താവിന്റെ പരിദേവനങ്ങല്‍ (പ്രയോഗം ശരി തന്നെ അല്ലേ സാന്‍ഡൊസ്?)ഇതിലും നന്നായെങ്ങനെ അവതരിപ്പിക്കും?
-കറുമ്പാ, കലക്കി!
ബ്ലാക്ക്ജീ,
ഇതു കലക്കി കേട്ടോ....
ഹഹഹഹ കറുമ്പന്‍ ചേട്ടാ.. എന്നാലും നിങ്ങടെയൊരു വിധിയേ..
എന്റെ (പരിദേവനങ്ങള്‍ / പരിവേദനങ്ങള്‍ ???) ഇഷ്ടപെട്ടു എന്നറിയുന്നതില്‍ സന്തോഷം :) വായിച്ചു അഭിപ്രായം പറഞ്ഞവര്‍ക്കും ഇനി വായിക്കാന്‍ പോണവര്‍ക്കും എന്റെ വക ഒരു താങ്ക്സ്
ദില്‍ബുന്റെ കഥ എനിക്കിഷ്ടപെട്ടു :)
പിന്നെ ചാത്താ , ബാച്ചികള്‍ടെ ഊഹപ്രശ്നത്തില്‍ എനിക്കൊന്നേ പറയനുള്ളൂ " പത്തു പൈസ ഒരു ഫ്ലാഷ് ബാക്ക് "
:-)
ഹ ഹ ഹ..കലക്കന്‍...
:)
Rasichu Karumpaa ;)
haha ha !!! ithu thakarthu
ഇതു കൊള്ളാം ഇപ്പൊള്‍ വായിക്കാന്‍ എളുപ്പമായി!!!
:) :) :)....
Post a Comment