ദേ...ഒന്നിങ്ങോട്ടു നോക്കിക്കെ...
ഇന്ട്രൊഡ്ക്ഷന് കെട്ടപ്പോഴേ എനിക്കു മനസ്സിലായി , അമ്മച്ചി എന്തോ സീരിയസ് കാര്യം അച്ചനോടു സംസാരിക്കാനുള്ള പുറപ്പാടാണു..ഞാന്‍ ചെവി വട്ടം പിടിച്ചു... ഈ നാട്ടുകാരനെ അല്ല എന്ന ഭാവത്തില്‍ എനിക്കു പോലും അറിയാത്ത എന്തോ സാധനം കളഞ്ഞു പോയതു നോക്കാനെന്ന മട്ടില്‍ അവിടെ ഒക്കെ ചുറ്റി പറ്റി നിന്നു...
ആകെ ഉള്ളതു രണ്ടു ആമ്പിള്ളേരാ, അതില്‍ തന്നെ ഒന്നിനൊടു വേറുക്രിത്യം കാണിക്കുന്നതു ശെരിയാണോ? അല്ലേലും കൊച്ചു വാവക്കെന്നും പരാതിയാ... അണ്ണനു മാത്രം എല്ലാമാവം ...അവനെന്തു ചെയ്താലും കുറ്റമാണെന്ന്... അവനു തൊനുന്നതാണെന്നു ഞാന്‍ പലവട്ടം പറഞ്ഞു ഒഴിവാക്കി വിട്ടിട്ടുണ്ടു... പക്ഷെ ഇന്നിതു കേട്ടപ്പോള്‍ എനിക്കും തോനുന്നു അവന് പറയുന്നതില്‍ കാര്യമുണ്ടെന്നു... അല്ലാ...നിങ്ങല്‍ തന്നെ പറ... ഇതു ശെരിയാണെന്നു തൊനുന്നുന്ടൊ...? അവനോടെന്താ ഇത്ര ഇഷ്ഠകേടു ? പാവം ...കൊച്ചുകുഞ്ഞാണു... അതിന്റെ മനസ്സു വിഷമിക്കുമെന്നു പോലും നിങ്ങള്‍ ഓര്‍ക്കുന്നില്ലല്ലൊ മനുഷ്യാ... ഇത്രയും പറഞ്ഞതും അമ്മചി കരച്ചില് സ്റ്റാര്‍ട്ട് ചെയ്തിരുന്നു....
ഒന്നും മനസ്സിലാവാതെ കണ്ണു തള്ളി ഇരിക്കുകയായിരുന്നു അച്ചനപ്പോഴും ... ചാരു കസേരയില്‍ പത്രം വായിച്ചു കിടന്നിരുന്ന അച്ചന് ഒന്നു നിവര്‍ന്നിരുന്നു... പത്രത്തില്‍ നിന്നും കണ്ണെടുത്തു അമ്മച്ചിയെ ഒന്നു നോക്കി..ഇന്നലെ രാത്രി കിടക്കുമ്പോല്‍ വരെ കുഴപ്പമില്ലരുന്നല്ലൊ എന്നൊരു അര്‍ഥം ആ നൊട്ടത്തിനുണ്ടായിരുന്നൊ ??? ആവൊ ആര്‍ക്കറിയാം ...
ഇയാള്‍ കിടന്നു ബഹളം വെക്കാതെ കാര്യം എന്താന്നു വെച്ച പറ ... ഇവിടെ ആരു ആരോടു വേറുക്രിത്യം കാണിചൂന്നാ ഇയാള്‍ പറയുന്നതു ? എനിക്കൊന്നും മനസ്സിലാവുന്നില്ല.... കാര്യങ്ങല്‍ വ്യക്തമായി പറഞ്ഞു തുലക്ക് ... ആ അവസാന വാക്കില്‍ നിന്നും ഒരു കാര്യം എനിക്കു ബോധ്യമായി...അച്ചനും ചൂടു പിടിച്ചിരിക്കുന്നു !!!!
നമ്മുടെ അമ്പലത്തില്‍ ഉല്‍സവം തുടങ്ങിയിട്ടു ഇന്നു 8 ദിവസമായി... അമ്മച്ചി കാര്യത്തിലേക്കു കടന്നു തുടങ്ങി... എല്ലാ ദിവസവും നിങള്‍ടെ സീമന്ത പുത്രന് 6 മണി ആവാന്‍ നോക്കി ഇരിക്കുവാ വീട്ടില്‍ നിന്നും ഇറങ്ങാന്‍ ... അവനു കൂത്തു കണ്ടില്ലെല്‍ ഉറക്കം വരില്ലല്ലൊ!! എനിക്കതിലൊന്നും ഒരു പ്രശ്നവുമില്ല... പക്ഷെ ഇന്നീ ദിവസം വരെ, കൊച്ചുവാവയെ ഉല്‍സവം കാണാന്‍ നിങ്ങല്‍ വിട്ടിട്ടുണ്ടൊ ?? അവനും കാണില്ലെ ആഗ്രഹങ്ങള്‍ ??? അല്ലേലും ഇതു ഇന്നുമിന്നലെയും ഒന്നും തുടങ്ങിയതല്ല.... കുഞ്ഞു പറയുന്നതിലും കാര്യമുണ്ട് ... മൂത്തവന് ക്ളാസ്സ് കട്ട് ചെയ്തു സിനിമക്കു പോയാലും , ക്രിക്കറ്റ് കളിക്കാന്‍ പോയാലും ഒരു കുഴപ്പവുമില്ല... എന്റെ കുഞ്ഞെന്തേലും ചെയ്താല്‍ അതു തെറ്റാണു ...
കാര്യങ്ങള്ടെ കിടപ്പു അത്ര പന്തിയല്ലാന്നു അച്ചന്റെ മുഖ ഭാവത്തില്‍ നിന്നും വ്യക്തമായിരുന്നു ... ഒരു നടക്കു പോവില്ലാന്നു അമ്മച്ചിയുടെ നിശ്ചയദാര്‍ഡ്യവും വെളിവാക്കി .... അച്ചന് ഒന്നു കൂടി ഇളകിയൊന്നിരുന്നിട്ടു അമ്മചിയോടു പറഞ്ഞു.. ഇതിനുള്ള കാരണം വൈകിട്ടു ബോധ്ദ്യപ്പെടുത്തി തരാം .... കൂടുതല്‍ സംസാരം ഇനി ഇതെ പറ്റി ഇനി വെണ്ടാ...
അച്ചനെന്താണു ഉദ്ദേശിച്ചതു എന്നു എത്ര ആലൊചിചിട്ടും എനിക്കു പിടികിട്ടിയില്ല... എന്തെങ്കിലും കാര്യമില്ലാതെ അച്ചനങ്ങനെ പറയില്ല... ലെറ്റ്സ് സീ വാട്സ് ഗൊണ്ണാ ഹാപ്പന്‍ ...ഞന്‍ മനസ്സില്‍ പറഞ്ഞു...
ഇനി ഇതിന്റെ പേരില്‍ വൈകിട്ടത്തെ ഗാനമേളയെങ്ങാനം മിസ്സ് ആവുമോ ദൈവമേ !!! ബ്ളൂ ഡയമണ്‍ഡ്സിന്റെ ഗാനമേളക്കു എങ്ങനെ ഒക്കെ അര്‍മ്മാദിക്കണം എന്നതിനെ പറ്റി , ഇന്നലത്തെ ന്രിത്ത നാടകം 'നല്ല തങ്ക' ഏറ്റവും മുന്നില്‍ ഇരുന്നു കണ്ടതിനു ശേഷം രത്രി 12 മണിക്കു ഒരു ക്ലാസ്സെടുത്തിട്ടാണു വന്നു കിടന്നു ഉറങ്ങിയതു തന്നെ... ഒരു നിമിഷം എല്ലാം എന്റെ മനസ്സിലേക്കു ഓടിയെത്തി... അമ്പല പറമ്പ് , ഗാനമേള, ബ്ളു ഡയമണ്‍ഡ്സ്, 'അന്തപുരത്തിന് മഹറാണി പാട്ടു' , കാണികളുടെ ഡാന്‍സ് ... എല്ലാം എനിക്കു കാണാന്‍ സാധിക്കുന്നുണ്ടു ... പിന്നെ എന്താണവിടെ മിസ്സ് ചെയ്യുന്നതു ? ? ? മറ്റൊന്നുമല്ല ... ഈ ഞാന്‍ ... എന്നെ മാത്രം എനിക്കവിടെ കാനാന്‍ സാധിച്ചില്ല....ചെ... ഈ ചെറുക്കന് കാരണം എല്ലാം കുളമാവുമൊ ?? ആകെ റ്റെന്ഷന് ആയല്ലൊ ഭഗവതീ...
അങ്ങനെ സമയം വയികിട്ടു 6 അടിച്ചു... രണ്ടും കല്പ്പിച്ചു ഞാന്‍ അച്ചന്റെ അടുക്കല്‍ ചെന്നു... അമ്മച്ചി അതാ അവിടെ അച്ചന്റെ അടുത്തിരിക്കുന്നു.... ആ കാഴ്ചയില്‍ തന്നെ എന്റെ കൊണ്ഫിഡന്സ് ലെവെല് 90 ശതമാനം കണ്ടു താണു... എങ്കിലും ഒരു ലാസ്റ്റ് അറ്റംപ്റ്റ്... അതു നടത്താതെ തോല്കുന്നതു ശെരിയല്ലല്ലൊ... അല്ലേലും ഞങ്ങള്‍ടെ ഫാമിലിയില്‍ എല്ലാരും അങ്ങനെയാ... അതിന്റെ ആണല്ലൊ ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്നതും ...
ഞാന്‍ - അച്ചാ ....
അച്ചന് - എന്താ ????
ഞാന്‍ - അമ്പലത്തില്‍ ബ്ളു ഡയമണ്‍ഡ്സിന്റെ ഗാനമേളയാണിന്നു ... അച്ചന് സമ്മതിച്ചാല്‍ .... ഞാന്‍ പൊയ്ക്കോട്ടേ ?
അച്ചന് - അതിനെന്താ ... പൊയിക്കോളൂ ... ഗാനമേള കഴിഞ്ഞു അവിടെയെങ്ങും കറങ്ങി നില്‍ക്കരുത്... നേരത്തെ കാലത്തെ വീട്ടിലെത്തിക്കോണം ... ഇന്നാ ഇതു വെച്ചോ... കപ്പലണ്ടി വാങ്ങി കഴിച്ചോ !!!!
കയ്യിലിരിക്കുന്ന 10 രൂപാ നോട്ടിനെ അവിശ്വസിനീയതയോടെ ഞാന്‍ നോക്കി... സ്വപ്നമാണോ ഇതു ... ? അല്ല എന്നു നോട്ടിലെ മീന്‍ ചെതുമ്പല്‍ കണ്ടപ്പോള്‍ ബൊധ്യമായി... രാവിലെ അച്ചനായിരുന്നു ചന്തയില്‍ മീന്‍ വാങാന് പോയിരുന്നത് ... സ്തല കാല ബോധം വന്നപ്പൊല് എനിക്കു മനസ്സിലായി, ഈ സീനില്‍ നിന്നും സ്ക്കൂട്ടവുന്നത ബുദ്ധി എന്ന് ... പിന്നെയാണു ഓര്‍ത്തത് കൊച്ചുവാവയുടെ കാര്യം എന്താവും എന്നു.. അതറിയനുള്ള ആകാംഷ കൂടി ഒടുവില്‍ വീട്ടിലെക്കു തന്നെ തിരിച്ചു ചെല്ലാന്‍ ഞന്‍ തീരുമാനിച്ചു....എന്റെ ടൈമിങ് വളരെ കറക്റ്റ് ആയിരുന്നു ...അച്ചന്റെ അടുക്കലേക്കു കൊച്ചുവാവ ചെല്ലുന്ന സീനാണു അരങ്ങില്‍ നടക്കുന്നത് ....
കൊച്ചു വാവ - അച്ചാ.....
അച്ചന് - എന്താ ????
കൊച്ചു വാവ - അമ്പലതില്‍ ഗാനമേള ഉണ്ട് ... ഞാന്‍ പോവുന്നു ... വരാന്‍ ലെയ്റ്റ് ആവും .
അച്ചന് - ഓഹോ ... നീ ഒരിടത്തും പോവുന്നില്ല...കേറി പോടാ അകത്ത്....
തിരിഞ്ഞു നിന്നു അമ്മച്ചിയോടു...
നിനക്കിപ്പൊ കാര്യം മനസ്സിലായോ ?????
ഒരക്ഷരം ഉരിയാടാതെ അമ്മച്ചി അകത്തേക്കു കയറി പോയി... ഞാന്‍ അമ്പലത്തിലേക്കും ...
Subscribe to:
Post Comments (Atom)
12 comments:
ഡിസ്ക്രിമിനേഷന്‍ - അനുഭവ കഥ
ഹ ഹ ഹ... നന്നായി രസിച്ചു.
qw_er_ty
ഹഹകിടിലം.. ആശംസകള്‍.
ചാത്തനേറ്:
മണിയടി വീരാ.. പാവം കൊച്ചുവാവ..
എങ്ങിനെ അഫ്ഫനെ മണിയടിക്കാമെന്ന് ആ പാവം കൊച്ചു വാവാക്കും കൂടി ഒന്നു പറഞ്ഞ് കൊടുത്ത് കൂടായിരുന്നോ വല്യേട്ടാ...
കലക്കീണ്ട് കറുമ്പാ..
സങ്ങതി കൊള്ളാം,
ആ അച്ചരപിശാചിനെയൊക്കെ ഒന്നോടിച്ച് കളഞ്ഞ് ചുള്ളനാക്കി ഒന്നൂടെ പോസ്റ്റെന്നേ...എന്റെ കറമ്പാ!
ദില്‍ബു , രാജേഷ് , ചാത്താ, അഞ്ചല്‍കാരാ, കുട്ടമ്മേനനേ ,കൈതമുള്ളേ ...കമന്റിയതിനു എല്ലവറ്ക്കും താങ്ക്സ്...
അച്ചര പിശാചൊക്കെ മാറ്റണമെന്നാഗ്രഹമില്ലഞ്ഞിട്ടല്ല...എന്റെ കയ്യിലങ്ങോട്ടു നിക്കുന്നില്ല ഈ ഇളമൊഴി-വരമൊഴി ... അതെന്റെ കുഴപ്പം തന്നെയാ..ഞാന്‍ ശ്രമിക്കുന്നുണ്ട്...
നന്നായി ... വളരെ നന്നായി. അരഫു ജാനില്‍ സായിപ്പുമാരേയും ഇങ്ങനെ ചാക്കിലുടുമായിരിക്കും അല്ലേ ?, പിന്നെ ഈ വരി ഞാന്‍ തെറ്റായ വായിച്ചതില്‍ ക്ഷമിക്കുക “അവനു കൂത്തു കണ്ടില്ലെല്‍ ഉറക്കം വരില്ലല്ലൊ!! “ .പിന്നെ കണ്ണട ശരിക്കും വെച്ചു നോക്കിയപ്പോഴാ കൂവിനോരു നീളം .. ഹി ഹി ഹി :)
:) കൊള്ളാം...രശമുണ്ട്..
സസ്പെന്‍സ് പോകാതെ എഴുതിയിരിക്കുന്നു..ഇനിയും എഴുതുക...
കറമ്പാ ....ഇന്നാ പോസ്റ്റ് വായിച്ചത്
പോസ്റ്റ് നന്നായി ...ഒരു :)
ഇതു കലക്കിയിട്ടുണ്ട് ..താങ്കളുടെ ഫ്ലുവന്‍സി....കാര്യങ്ങള്‍ കിറു ക്രിത്യമായ് മനസ്സിലാക്കി തരുന്നുന്ട്.
Post a Comment